Tech News

ഇനിമുതല്‍ ഫേസ്ബുക്ക്ലൂടെയും പണം സമ്പാദിക്കാം.

Published

on

റീല്‍സ് നിര്‍മ്മിക്കാനുള്ള പുതിയ ക്രിയേറ്റീവ് ടൂള്‍സും ഫേസ്ബുക്ക് ലഭ്യമാക്കും. റീല്‍സുകള്‍ കൂടുതലായി പ്രസിദ്ധീകരിക്കപ്പെടുന്ന ടിക്ടോകിന് സമാനമായ പ്ലാറ്റ്‌ഫോമുകളോട് മത്സരിക്കുകയാണ് ഫേസ്ബുക്ക് ലക്ഷ്യമിടുന്നത്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ടിക്ടോകിന് നിരോധനം നിലനില്‍ക്കുന്നുണ്ട്. ഈ സാധ്യതയും ഫേസ്ബുക്ക് ഉപയോഗപ്പെടുത്തും. ടിക്ടോക് നിരോധനം ഏറ്റവും കൂടുതല്‍ ഗുണകരമായത് ഇന്‍സ്റ്റാഗ്രാമിനാണ്.
മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കുന്ന റീല്‍സുകള്‍ ഫേസ്ബുക്കിലും ഷെയര്‍ ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കും. മോണിറ്റൈസേഷന്‍ വഴിയാകും ക്രിയേറ്റേഴ്‌സിന് പണം സമ്ബാദിക്കാനുള്ള അവസരമൊരുക്കുക. റീല്‍സ് ഇനിമുതല്‍ ‘ഫേസ്ബുക്ക് വാച്ചിലും’ ഉള്‍പ്പെടുത്തും.

Advertisement

എന്നാല്‍ ഇന്‍സ്റ്റാഗ്രാമില്‍ മോണിറ്റൈസേഷന്‍ ടൂളുകളില്‍ ഇല്ലാത്തതിനാല്‍ ഉപയോക്താക്കള്‍ക്ക് പണം സമ്ബാദിക്കുക സാധ്യമല്ല. നേരത്തെ യൂടൂബും റീല്‍സുകളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു.

Advertisement

Trending

Exit mobile version