Connect with us

Breaking

റവ: സി. സി തോമസ് ചര്‍ച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യന്‍ സുപ്രണ്ട്

Published

on

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റിവ് ബിഷപ്പും ഓള്‍ ഇന്‍ഡ്യാ ഗവേണിംഗ് ബോഡി ചെയര്‍മാനുമായ റവ: സി. സി തോമസ് ചര്‍ച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യന്‍ സൂപ്രണ്ടന്റായി നിയമിതനായി. 2024 ജൂലൈ 8 മുതല്‍ 12 വരെ അമേരിക്കയിലെ ഇന്‍ഡ്യാനപോളിസ് സംസ്ഥാനത്തിലെ ഇന്‍ഡ്യാനയില്‍ നടക്കുന്ന സഭയുടെ അന്തര്‍ദ്ദേശിയ സമ്മേളനത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുകയും തുടര്‍ന്ന് അദ്ദേഹം പ്രസ്തുത ചുമതല ഏറ്റെടുക്കുകയും ചെയ്യും. കഴിഞ്ഞ 14 വര്‍ഷങ്ങള്‍ റീജിയണല്‍ സൂപ്രണ്ടന്റായി സേവനം അനുഷ്ടിച്ച റവ. കെന്‍ ആന്‍ഡേഴ്‌സണ്‍ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ചര്‍ച്ച് ഓഫ് ഗോഡ് വേള്‍ഡ് മിഷന്‍ റവ. സി. സി തോമസിനെ സൗത്ത് ഏഷ്യന്‍ സുപ്രണ്ടന്റായി നീയമിച്ചത്. 191 രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ചര്‍ച്ച് ഓഫ് ഗോഡ് സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഏഷ്യന്‍ വംശജന്‍ ഇന്‍ഡ്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ ചുമതലയില്‍ സൂപ്രണ്ടന്റായി നീയമിതനാകുന്നത്.കഴിഞ്ഞ 8വര്‍ഷങ്ങളില്‍ കേരളാ സ്‌റ്റേറ്റ് ഓവര്‍സീയര്‍ എന്ന നിലയിയിലും ഇന്ത്യയിലെ ചര്‍ച്ച് ഓഫ് ഗോഡിന്റെ ചെയര്‍മാന്‍ എന്ന നിലയിലും നല്‍കിയ നേതൃത്വപാടവത്തിനും പ്രവര്‍ത്തന മികവിനുമുള്ള അംഗീകാരമാണ് പുതിയ പദവി. സൗത്ത് ഏഷ്യന്‍ സൂപ്രണ്ടന്റിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത് ചര്‍ച്ച് ഓഫ് ഗോഡിന്റെ ഏഷ്യയിലെ ഏറ്റവും വലിയ പ്രവര്‍ത്തന മേഖലയായ ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റിന്റെ ഹെഡ് ക്വാര്‍ട്ടേഴ്‌സ് സ്ഥിതി ചെയ്യുന്ന മുളക്കുഴയില്‍ ആയിരിക്കും എന്ന് വേള്‍ഡ് മിഷനില്‍ നിന്നും ലഭിച്ച അറിയിപ്പ്. അതോടൊപ്പം ചര്‍ച്ച് ഓഫ് ഗോഡ് ഓള്‍ ഇന്‍ഡ്യാ ഗവേണിംഗ് ബോഡി ചെയര്‍മാനായും റവ. സി. സി തോമസ് പ്രവര്‍ത്തിക്കും. 1913ല്‍ യശശ്ശീരനായ റവ: കുക്ക് സായിപ്പിനാല്‍ ഇന്‍ഡ്യയില്‍ വിശേഷാല്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചതാണ് ചര്‍ച്ച് ഓഫ് ഗോഡ് ഇന്ത്യ. പ്ര കേരളാ സ്‌റ്റേറ്റിന് ലഭിക്കുന്ന അംഗീകരമായാണ് ഇത് കാണുന്നത്.മുളക്കുഴ ചിറയില്‍ വീട്ടില്‍ സി.ഐ. ചാക്കോ തങ്കമ്മ ചാക്കോ എന്നിവരുടെ മകനായി 1964 ഫെബ്രുവരി 4ാം തീയതി ജനിച്ച പാസ്റ്റര്‍ സി. സി തോമസ് 2016 സെപ്റ്റംബറിലാണ് ഇന്‍ഡ്യാ ദൈവസഭയുടെ ഓവര്‍സിയറായി ചുമതല ഏറ്റത്. ചുമതല ഏറ്റ അന്നു മുതല്‍ വ്യക്തമായ പദ്ധതികളോടെ സഭയുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ചവച്ചത്.പുനലൂര്‍, മണക്കാല എന്നിവിടങ്ങളില്‍ വേദ പഠനം നടത്തിയനന്തരം ഫിലിപ്പിയന്‍സിലും അമേരിക്കയിലുംവേദശാസ്ത്രത്തില്‍ ഉപരി പഠനം നടത്തി. അമേരിക്കയിലെ ടെന്നസിയില്‍ സഭാ ശുശ്രൂഷകനായി 8 വര്‍ഷം സേവനം അനുഷ്ഠിച്ചു. കേരളത്തില്‍ ഡിസ്ട്രിക്ട് പാസ്റ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1994-2007 വര്‍ഷങ്ങളില്‍ മുളക്കുഴ മൗണ്ട് സിയോന്‍ ബൈബിള്‍ കോളേജില്‍ അദ്ധ്യാപകനായിരുന്നു. 1999 മുതല്‍ തിരുവല്ല ഐസിറ്റിഎസ് രജിസ്ട്രാറായി പ്രവര്‍ത്തിച്ചു.2002 ല്‍ ഐസിറ്റിഎസിന്റെ അഡ്മിനിസ്‌ട്രേറ്ററായി വേള്‍ഡ് മിഷന്‍ നിയമിച്ചു. സഭയുടെ യുവജന പ്രസ്ഥാനമായ വൈ. പി. ഇ യുടെ പ്രസിഡന്റ്, ഐസിറ്റിഎസ് അഡ്മിനിസ്‌ട്രേറ്റര്‍, കൗണ്‍സില്‍ മെമ്പര്‍ തുടങ്ങി വിവിധ ശുശ്രൂഷാ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിരുന്നു. ഭാര്യ: സുനു തോമസ്. മക്കള്‍: ഗ്രാന്റ് തോമസ്, നഥനയേല്‍ തോമസ്. മരുമക്കള്‍:നാന്‍സി തോമസ്, ഷാരണ്‍ വര്‍ഗീസ് കൊച്ചുമക്കള്‍:അരിയേലാ, എസക്കിയേല്‍, സമാറ

Breaking

ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ കേരള സ്റ്റേറ്റ് സെൻ്റർ/ഏരിയ പഠനസമിതി രൂപീകരിച്ചു

Published

on

ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ കേരള സ്റ്റേറ്റ്

🎯 സെൻ്റർ/ഏരിയ പഠനസമിതി രൂപീകരിച്ചു

Advertisement

ഐപിസി കേരള സ്റ്റേറ്റിന്റെ കീഴിലുള്ള സഭകളുടെയും സെൻ്ററുകളുടെയും ഏരിയകളുടെയും നിലവിലെ സ്ഥിതിയെ കുറിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പുതിയ സമിതിയെ സ്റ്റേറ്റ് കൗൺസിൽ ചുമതലപ്പെടുത്തി. നിലവിൽ സഭാംഗങ്ങൾ ആയവരുടെ അംഗസംഖ്യ, സെൻ്ററുകളിൽ ഉൾപ്പെട്ടതും രജിസ്റ്റർ ചെയ്യപ്പെട്ടതുമായ സഭകൾ, ഏരിയ അനുവദിച്ച സ്ഥലങ്ങളിലെ ഇപ്പോഴത്തെ സ്ഥിതി, പുതിയ വേല സ്ഥലങ്ങൾ തുടങ്ങിയവയെ സംബന്ധിച്ച് പഠനം നടത്തുവാനായി പാസ്റ്റർ ജോസ് കെ. എബ്രഹാം ചെയർമാനായും ബ്രദർ ഫിന്നി പി മാത്യു സെക്രട്ടറിയായും പഠനസമിതി നിലവിൽ വന്നു. സമിതിയിലെ അംഗങ്ങൾ:
പാസ്റ്റർ ജോസ് കെ. ഏബ്രഹാം (ചെയർമാൻ).
ബ്രദർ ഫിന്നി പി.മാത്യു (സെക്രട്ടറി).
പാസ്റ്റർ സുനിൽ വേട്ടമല.
പാസ്റ്റർ ജിജി തേക്കുതോട് .
പാസ്റ്റർ ബോബൻ ക്ലീറ്റസ്.
പാസ്റ്റർ തോമസ് ജോർജ് കട്ടപ്പന.
ബ്രദർ ഡേവിഡ് സാം.
ബ്രദർ ജോബി എബ്രഹാം.

ഈ സമിതിയുടെ നിർദ്ദേശങ്ങൾ അനുസരിച്ച് സഭകളും സെൻ്ററുകളും ഏരിയകളും സഹകരിക്കണമെന്ന് അറിയിക്കുന്നു.

Advertisement
Continue Reading

Breaking

ശാരോൻ റൈറ്റേഴ്സ് ഫോറം വെബിനാർ ഓഗസ്റ്റ്‌ 5 തിങ്കളാഴ്ച

Published

on

തിരുവല്ല:ശാരോൻ റൈറ്റേഴ്സ് ഫോറം സംഘടിപ്പിക്കുന്ന സൂം സെമിനാർ ഓഗസ്റ്റ് 5 തിങ്കളാഴ്ച വൈകിട്ട് 7 മുതൽ 9 വരെ നടക്കും. ശാരോൻ ഫെലോഷിപ് ചർച്ച് നാഷണൽ പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോസഫ് ഉദ്ഘാടനം ചെയ്യും. *’ഉത്തരാധുനിക സമൂഹത്തിൽ പെന്തെക്കോസ്ത് ആത്മീയതയുടെ പ്രസക്തി’* എന്ന വിഷയത്തിൽ പാസ്റ്റർ ഫെബിൻ ബോസ് കുരുവിള,കൊച്ചി വിഷയാവതരണം നടത്തും.പാസ്റ്റർ കെ ജെ ജോബ്,വയനാട് മോഡറേറ്റർ ആയിരിക്കും. ZOOM ID:*339 2200 496*PASSCODE:*323637*

Continue Reading

Breaking

സുവിശേഷകന് ക്രൂരമർദ്ദനം

Published

on

ധന്തരി : ചത്തീസ്‌ഗഡിലെ ധന്തരി ഗ്രാമത്തിൽ കർത്തൃ ശുശ്രൂഷയിൽ ആയിരിക്കുന്ന പ്രിയ കർത്തൃദാസൻ പാസ്റ്റർ വർഗീസ് ചാക്കോയെ ഒരു കൂട്ടം സുവിശേഷ വിരോധികൾ ക്രൂരമായി മർദിച്ചു.

കർത്തൃദാസന്റെ ചർച്ചിലെ ഒരു വിശ്വാസിയുടെ ഭവനത്തിൽ ക്ഷണ പ്രകാരം പ്രാർത്ഥിക്കുവാൻ പോയപ്പോൾ അവിടെ അടുത്തുള്ള ഒരു അമ്പലത്തിൽ നിന്നും ഒരു കൂട്ടം ജനം പോലീസിനെ വിളിച്ച് വരുത്തി കർത്തൃദാസനെ ഭീഷണിപ്പെടുത്തി അവിടെ നിന്നും മടക്കി പറഞ്ഞു അയച്ചു. എന്നാൽ സുവിശേഷ വിരോധികൾ കർത്തൃദാസന്റെ വാഹനത്തിന്റെ റ്റയറിന്റെ കാറ്റ് അഴിച്ച് വിട്ടു. കർത്തൃദാസൻ വാഹനത്തിന്റെ റ്റയറിന്റെ കാറ്റ് അടിക്കുവാൻ അടുത്തുള്ള കടയിലേക്ക് പോകുകയും ചെയ്തു. എന്നാൽ വാഹനത്തിന്റെ റ്റയറിന്റെ കാറ്റ് അടിച്ച ശേഷം മടങ്ങി പോകുമ്പോൾ ഏകദേശം 25 യോളം പേർ വരുന്ന ഒരു കൂട്ടം ജനം കർത്തൃദാസന്റെ കൈയിലും കാലിലും പുറത്തും തലയ്ക്കും അടിച്ച് മാരകമായി മുറിവേൽപ്പിച്ച ശേഷം അടുത്തുള്ള അമ്പലത്തിലേക്ക് എടുത്ത് കൊണ്ട് പോയി അവിടെയുള്ള വിഗ്രഹത്തിന്റെ മുൻപിൽ വച്ച് അദ്ദേഹത്തെ വീണ്ടും ഉപദ്രവിച്ചു. മർദ്ദനത്തെ തുടർന്ന് തലയിൽ നിന്നും വളരെ അധികം രക്തം വാർന്ന് പോകുന്നത് കണ്ടിട്ട് സുവിശേഷ വിരോധികൾ അവിടെ ഉപേക്ഷിച്ചിട്ട് കടന്ന് കളഞ്ഞു. എന്നാൽ അടിയും ഇടിയും കൊണ്ട് അവശനായിട്ടും കർത്തൃദാസൻ അല്പം കഴിഞ്ഞ് വീണ്ടും വാഹനം ഓടിച്ച് ഏകദേശം 70 കിലോമീറ്റർ ദൂരം ഓടിച്ച് ഒരു ഹോസ്പിറ്റലിൽ എത്തി. രാത്രി മുഴുവൻ കർത്തൃദാസന് പല പ്രാവശ്യം ചർദിൽ ഉണ്ടായി. തുടർന്ന് സി റ്റി സ്കാൻ എടുത്തെങ്കിലും തലച്ചോറിന് യാതൊരു തകരാറും സംഭവിക്കാതെ കർത്താവ് കാത്തു. എങ്കിലും ക്രൂരമായ മർദനത്തിന്റെ ഫലമായി ശരീരത്തിൽ നല്ല വേദനയും നീരുമുണ്ട്. പ്രിയ കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായും, ഇവിടെയുള്ള ദൈവവേലയും, ഈ ദേശത്തിന്റെ വിടുതലിനും, ഈ ക്രൂര കൃത്യം ചെയ്ത സുവിശേഷ വിരോധികളുടെ മാനസാന്തരത്തിനായും എല്ലാ പ്രിയ ദൈവമക്കളും ശക്തമായി പ്രാർത്ഥിക്കുവാൻ ദൈവനാമത്തിൽ

അപേക്ഷിക്കുന്നു.എബ്രായർ 11 : 36 – 40 (വിശുദ്ധ ബൈബിൾ)വേറെ ചിലർ പരിഹാസം, ചമ്മട്ടി, ചങ്ങല, തടവു ഇവയാലുള്ള പരീക്ഷ അനുഭവിച്ചു. കല്ലേറു ഏറ്റു, ഈർച്ച വാളാൽ അറുക്കപ്പെട്ടു, പരീക്ഷിക്കപ്പെട്ടു, വാളാൽ കൊല്ലപ്പെട്ടു, ജടയാടുകളുടെയും കോലാടുകളുടെയും തോൽ ധരിച്ചു, ബുദ്ധിമുട്ടും ഉപദ്രവവും കഷ്ടവും സഹിച്ചു, കാടുകളിലും മലകളിലും ഗുഹകളിലും ഭൂമിയുടെ പിളർപ്പുകളിലും ഉഴന്നു വലഞ്ഞു; ലോകം അവർക്കു യോഗ്യമായിരുന്നില്ല. അവർ എല്ലാവരും വിശ്വാസത്താൽ സാക്ഷ്യം ലഭിച്ചിട്ടും വാഗ്ദത്തനിവൃത്തി പ്രാപിച്ചില്ല. അവർ നമ്മെ കൂടാതെ രക്ഷാപൂർത്തി പ്രാപിക്കാതിരിക്കേണ്ടതിന്നു ദൈവം നമുക്കു വേണ്ടി ഏറ്റവും നല്ലതൊന്നു മുൻ കരുതിയിരുന്നു.

Advertisement

വാർത്ത: അനിൽ ജോയി തോമസ്

Advertisement
Continue Reading

Latest Updates

Breaking1 week ago

ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ കേരള സ്റ്റേറ്റ് സെൻ്റർ/ഏരിയ പഠനസമിതി രൂപീകരിച്ചു

ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ കേരള സ്റ്റേറ്റ് 🎯 സെൻ്റർ/ഏരിയ പഠനസമിതി രൂപീകരിച്ചു Advertisement ഐപിസി കേരള സ്റ്റേറ്റിന്റെ കീഴിലുള്ള സഭകളുടെയും സെൻ്ററുകളുടെയും ഏരിയകളുടെയും നിലവിലെ സ്ഥിതിയെ കുറിച്ച്...

Obituaries1 month ago

റിട്ട. ടെലിഗ്രാഫിസ്റ്റ് കുളത്തൂപ്പുഴ തോപ്പിലയ്യത്ത് എം. ജോർജു കുട്ടി (81) നിര്യാതനായി.

കുളത്തൂപ്പുഴ (കൊല്ലം): റിട്ട. ടെലിഗ്രാഫിസ്റ്റ് കുളത്തൂപ്പുഴ തോപ്പിലയ്യത്ത് എം. ജോർജു കുട്ടി (81) നിര്യാതനായി. സംസ്ക്കാരം സെപ്തം. 13 വെള്ളിയാഴ്ച്ച രാവിലെ 10 നു ഭവനത്തിലെ ശുശ്രൂഷകൾക്കു...

Top News2 months ago

എ.ജി. റിവൈവൽ പ്രയറിൽസ്പിരിച്വൽ അവേക്കനിംഗ് കോൺഫറൻസ്സെപ്തംബർ 1 മുതൽ 3 വരെ

എ.ജി. മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന തുടർമാന ഓൺലൈൻ പ്രാർത്ഥനയായ റിവൈവൽ പ്രയറിൽ സെപ്തംബർ 1 മുതൽ 3 വരെ സ്പിരിച്വൽ അവേക്കനിംഗ് കോൺഫറൻസ്...

Top News2 months ago

അടിയന്തിര പ്രാർത്ഥനയ്ക്ക്

കരിഷ്മയ്ക്കു വേണ്ടിഇപ്പോൾ തന്നെ പ്രാർത്ഥിക്കുക കരിഷ്മ അനുഗ്രഹീത ഗായികയാണ്. ആലപ്പുഴ കഞ്ഞിക്കുഴി എ.ജി.സഭയുടെ പാസ്റ്ററായിരിക്കുന്നപാസ്റ്റർ പ്രകാശ് തിരുവാർപ്പിൻ്റെ മകളാണ് കരിഷ്മ.അക്രൈസ്തവ കുടുംബത്തിൽ നിന്നും വിശ്വാസത്തിൽ വന്ന പാസ്റ്റർ...

Top News2 months ago

റവ: വൈ റെജി ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റിവ്

ബിഷപ്പ്മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് 11-ാമത് അഡ്മിനിസ്‌ട്രേറ്റിവ് ബിഷപ്പായി റവ: വൈ റെജി തിരഞ്ഞെടുക്കപ്പെട്ടു. സഭാ ആസ്ഥാനമായ മുളക്കുഴയില്‍ നടന്ന പാസ്റ്റര്‍മാരുടെ ഹിതപരിശോധനയില്‍ ഭൂരിപക്ഷം...

World News2 months ago

പാസ്റ്റർ ജോൺ തോമസ്, കാനഡ പാസ്റ്റർ വിജി ചാക്കോ, ജോർജിയ അസംബ്ലീസ് ഓഫ് ഗോഡ് മധ്യമേഖല ജനറൽ കോർഡിനേറ്റർമാർ.

കൊല്ലം:പാസ്റ്റർ ജോൺ തോമസ്, കാനഡ പാസ്റ്റർ വിജി ചാക്കോ, ജോർജിയ എന്നിവരെ അസംബ്ലീസ് ഓഫ് ഗോഡ് മധ്യമേഖല ജനറൽ കോർഡിനേറ്റർമാരായി നിയമിച്ചിരിക്കുന്നു. മേഖലാ ഡയറക്ടറായി രണ്ടാമൂഴവും തെരഞ്ഞെടുക്കപ്പെട്ട...

Top News2 months ago

64- ) മത് ഐ.പി.സി കൊട്ടാരക്കര മേഖല കൺവൻഷൻ സബ് കമ്മറ്റി രൂപീകരിച്ചു.

കൊട്ടാരക്കര: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കൊട്ടാരക്കര മേഖല 64-)മത് കൺവൻഷൻ്റെ സബ് കമ്മറ്റികൾ രൂപീകരിച്ച്കൊണ്ട് ഒരുക്കങ്ങൾ ആരംഭിച്ചു.2025 ജനുവരി1 ബുധൻ മുതൽ 5 ഞായർ വരെ കൊട്ടാരക്കര...

Top News2 months ago

വയനാടിന് വേണ്ടി സംഘടിപ്പിക്കുന്ന സൂം പ്രാർത്ഥന ആഗസ്റ്റ് 8 വ്യാഴം രാവിലെ 7ന്

ഗ്ലോബൽ പ്രയർ വാരിയേഴ്സ് വയനാടിന് വേണ്ടി സംഘടിപ്പിക്കുന്ന സൂം പ്രാർത്ഥന ആഗസ്റ്റ് 8 വ്യാഴം രാവിലെ 7ന് മദ്ധ്യപ്രദേശ്: ഗ്ലോബൽ പ്രയർ വാരിയേഴ്സ് വയനാടിന് വേണ്ടി സംഘടിപ്പിക്കുന്ന...

Breaking3 months ago

ശാരോൻ റൈറ്റേഴ്സ് ഫോറം വെബിനാർ ഓഗസ്റ്റ്‌ 5 തിങ്കളാഴ്ച

തിരുവല്ല:ശാരോൻ റൈറ്റേഴ്സ് ഫോറം സംഘടിപ്പിക്കുന്ന സൂം സെമിനാർ ഓഗസ്റ്റ് 5 തിങ്കളാഴ്ച വൈകിട്ട് 7 മുതൽ 9 വരെ നടക്കും. ശാരോൻ ഫെലോഷിപ് ചർച്ച് നാഷണൽ പ്രസിഡന്റ്‌...

Top News3 months ago

എ.ജി. റിവൈവൽ പ്രയറിൽമിഷൻ ചലഞ്ച് ഹിന്ദി – മലയാളംആഗസ്റ്റ് 1 മുതൽ 3 വരെ

എ.ജി. മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന തുടർമാന ഓൺലൈൻ പ്രാർത്ഥനയായ റിവൈവൽ പ്രയറിൽ ആഗസ്റ്റ് 1 മുതൽ 3 വരെ മിഷൻ ചലഞ്ച് ഹിന്ദി...

Trending

Copyright © 2021 | Faith Track Media