Breaking
News 18 ഖേദം പ്രകടിപ്പിച്ചു.
News 18 ഖേദം പ്രകടിപ്പിച്ചു.
തിരുവല്ല: ന്യൂസ് 18 പുറത്തുവിട്ട ഐ.പി.സി ശുശ്രൂഷകനെ സംബന്ധിക്കുന്ന വാർത്തയിൽ ഐ.പി.സി കേരള സ്‌റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൻ്റെ ഫോട്ടോ പ്രസിദ്ധീകരിച്ചതിൽ മനപൂർവ്വമല്ലാത്ത പിഴവു സംഭവിച്ചു എന്നും ഫോട്ടോ മാറി പോയതാണെന്നും അതിൽ ചാനൽ ഖേദം പ്രകടിപ്പിക്കുന്നതായി ചാനൽ വാർത്ത റിപ്പോർട്ടിലൂടെ അറിയിച്ചു.
https://youtu.be/T2WooGfmLTE?si=O5vxwf8HjzbJtxSz
.
Breaking
ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ കേരള സ്റ്റേറ്റ് സെൻ്റർ/ഏരിയ പഠനസമിതി രൂപീകരിച്ചു
ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ കേരള സ്റ്റേറ്റ്
🎯 സെൻ്റർ/ഏരിയ പഠനസമിതി രൂപീകരിച്ചു
ഐപിസി കേരള സ്റ്റേറ്റിന്റെ കീഴിലുള്ള സഭകളുടെയും സെൻ്ററുകളുടെയും ഏരിയകളുടെയും നിലവിലെ സ്ഥിതിയെ കുറിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പുതിയ സമിതിയെ സ്റ്റേറ്റ് കൗൺസിൽ ചുമതലപ്പെടുത്തി. നിലവിൽ സഭാംഗങ്ങൾ ആയവരുടെ അംഗസംഖ്യ, സെൻ്ററുകളിൽ ഉൾപ്പെട്ടതും രജിസ്റ്റർ ചെയ്യപ്പെട്ടതുമായ സഭകൾ, ഏരിയ അനുവദിച്ച സ്ഥലങ്ങളിലെ ഇപ്പോഴത്തെ സ്ഥിതി, പുതിയ വേല സ്ഥലങ്ങൾ തുടങ്ങിയവയെ സംബന്ധിച്ച് പഠനം നടത്തുവാനായി പാസ്റ്റർ ജോസ് കെ. എബ്രഹാം ചെയർമാനായും ബ്രദർ ഫിന്നി പി മാത്യു സെക്രട്ടറിയായും പഠനസമിതി നിലവിൽ വന്നു. സമിതിയിലെ അംഗങ്ങൾ:
പാസ്റ്റർ ജോസ് കെ. ഏബ്രഹാം (ചെയർമാൻ).
ബ്രദർ ഫിന്നി പി.മാത്യു (സെക്രട്ടറി).
പാസ്റ്റർ സുനിൽ വേട്ടമല.
പാസ്റ്റർ ജിജി തേക്കുതോട് .
പാസ്റ്റർ ബോബൻ ക്ലീറ്റസ്.
പാസ്റ്റർ തോമസ് ജോർജ് കട്ടപ്പന.
ബ്രദർ ഡേവിഡ് സാം.
ബ്രദർ ജോബി എബ്രഹാം.
ഈ സമിതിയുടെ നിർദ്ദേശങ്ങൾ അനുസരിച്ച് സഭകളും സെൻ്ററുകളും ഏരിയകളും സഹകരിക്കണമെന്ന് അറിയിക്കുന്നു.
Breaking
ശാരോൻ റൈറ്റേഴ്സ് ഫോറം വെബിനാർ ഓഗസ്റ്റ് 5 തിങ്കളാഴ്ച
തിരുവല്ല:ശാരോൻ റൈറ്റേഴ്സ് ഫോറം സംഘടിപ്പിക്കുന്ന സൂം സെമിനാർ ഓഗസ്റ്റ് 5 തിങ്കളാഴ്ച വൈകിട്ട് 7 മുതൽ 9 വരെ നടക്കും. ശാരോൻ ഫെലോഷിപ് ചർച്ച് നാഷണൽ പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോസഫ് ഉദ്ഘാടനം ചെയ്യും. *’ഉത്തരാധുനിക സമൂഹത്തിൽ പെന്തെക്കോസ്ത് ആത്മീയതയുടെ പ്രസക്തി’* എന്ന വിഷയത്തിൽ പാസ്റ്റർ ഫെബിൻ ബോസ് കുരുവിള,കൊച്ചി വിഷയാവതരണം നടത്തും.പാസ്റ്റർ കെ ജെ ജോബ്,വയനാട് മോഡറേറ്റർ ആയിരിക്കും. ZOOM ID:*339 2200 496*PASSCODE:*323637*
Breaking
സുവിശേഷകന് ക്രൂരമർദ്ദനം
ധന്തരി : ചത്തീസ്‌ഗഡിലെ ധന്തരി ഗ്രാമത്തിൽ കർത്തൃ ശുശ്രൂഷയിൽ ആയിരിക്കുന്ന പ്രിയ കർത്തൃദാസൻ പാസ്റ്റർ വർഗീസ് ചാക്കോയെ ഒരു കൂട്ടം സുവിശേഷ വിരോധികൾ ക്രൂരമായി മർദിച്ചു.
കർത്തൃദാസന്റെ ചർച്ചിലെ ഒരു വിശ്വാസിയുടെ ഭവനത്തിൽ ക്ഷണ പ്രകാരം പ്രാർത്ഥിക്കുവാൻ പോയപ്പോൾ അവിടെ അടുത്തുള്ള ഒരു അമ്പലത്തിൽ നിന്നും ഒരു കൂട്ടം ജനം പോലീസിനെ വിളിച്ച് വരുത്തി കർത്തൃദാസനെ ഭീഷണിപ്പെടുത്തി അവിടെ നിന്നും മടക്കി പറഞ്ഞു അയച്ചു. എന്നാൽ സുവിശേഷ വിരോധികൾ കർത്തൃദാസന്റെ വാഹനത്തിന്റെ റ്റയറിന്റെ കാറ്റ് അഴിച്ച് വിട്ടു. കർത്തൃദാസൻ വാഹനത്തിന്റെ റ്റയറിന്റെ കാറ്റ് അടിക്കുവാൻ അടുത്തുള്ള കടയിലേക്ക് പോകുകയും ചെയ്തു. എന്നാൽ വാഹനത്തിന്റെ റ്റയറിന്റെ കാറ്റ് അടിച്ച ശേഷം മടങ്ങി പോകുമ്പോൾ ഏകദേശം 25 യോളം പേർ വരുന്ന ഒരു കൂട്ടം ജനം കർത്തൃദാസന്റെ കൈയിലും കാലിലും പുറത്തും തലയ്ക്കും അടിച്ച് മാരകമായി മുറിവേൽപ്പിച്ച ശേഷം അടുത്തുള്ള അമ്പലത്തിലേക്ക് എടുത്ത് കൊണ്ട് പോയി അവിടെയുള്ള വിഗ്രഹത്തിന്റെ മുൻപിൽ വച്ച് അദ്ദേഹത്തെ വീണ്ടും ഉപദ്രവിച്ചു. മർദ്ദനത്തെ തുടർന്ന് തലയിൽ നിന്നും വളരെ അധികം രക്തം വാർന്ന് പോകുന്നത് കണ്ടിട്ട് സുവിശേഷ വിരോധികൾ അവിടെ ഉപേക്ഷിച്ചിട്ട് കടന്ന് കളഞ്ഞു. എന്നാൽ അടിയും ഇടിയും കൊണ്ട് അവശനായിട്ടും കർത്തൃദാസൻ അല്പം കഴിഞ്ഞ് വീണ്ടും വാഹനം ഓടിച്ച് ഏകദേശം 70 കിലോമീറ്റർ ദൂരം ഓടിച്ച് ഒരു ഹോസ്പിറ്റലിൽ എത്തി. രാത്രി മുഴുവൻ കർത്തൃദാസന് പല പ്രാവശ്യം ചർദിൽ ഉണ്ടായി. തുടർന്ന് സി റ്റി സ്കാൻ എടുത്തെങ്കിലും തലച്ചോറിന് യാതൊരു തകരാറും സംഭവിക്കാതെ കർത്താവ് കാത്തു. എങ്കിലും ക്രൂരമായ മർദനത്തിന്റെ ഫലമായി ശരീരത്തിൽ നല്ല വേദനയും നീരുമുണ്ട്. പ്രിയ കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായും, ഇവിടെയുള്ള ദൈവവേലയും, ഈ ദേശത്തിന്റെ വിടുതലിനും, ഈ ക്രൂര കൃത്യം ചെയ്ത സുവിശേഷ വിരോധികളുടെ മാനസാന്തരത്തിനായും എല്ലാ പ്രിയ ദൈവമക്കളും ശക്തമായി പ്രാർത്ഥിക്കുവാൻ ദൈവനാമത്തിൽ
അപേക്ഷിക്കുന്നു.എബ്രായർ 11 : 36 – 40 (വിശുദ്ധ ബൈബിൾ)വേറെ ചിലർ പരിഹാസം, ചമ്മട്ടി, ചങ്ങല, തടവു ഇവയാലുള്ള പരീക്ഷ അനുഭവിച്ചു. കല്ലേറു ഏറ്റു, ഈർച്ച വാളാൽ അറുക്കപ്പെട്ടു, പരീക്ഷിക്കപ്പെട്ടു, വാളാൽ കൊല്ലപ്പെട്ടു, ജടയാടുകളുടെയും കോലാടുകളുടെയും തോൽ ധരിച്ചു, ബുദ്ധിമുട്ടും ഉപദ്രവവും കഷ്ടവും സഹിച്ചു, കാടുകളിലും മലകളിലും ഗുഹകളിലും ഭൂമിയുടെ പിളർപ്പുകളിലും ഉഴന്നു വലഞ്ഞു; ലോകം അവർക്കു യോഗ്യമായിരുന്നില്ല. അവർ എല്ലാവരും വിശ്വാസത്താൽ സാക്ഷ്യം ലഭിച്ചിട്ടും വാഗ്ദത്തനിവൃത്തി പ്രാപിച്ചില്ല. അവർ നമ്മെ കൂടാതെ രക്ഷാപൂർത്തി പ്രാപിക്കാതിരിക്കേണ്ടതിന്നു ദൈവം നമുക്കു വേണ്ടി ഏറ്റവും നല്ലതൊന്നു മുൻ കരുതിയിരുന്നു.
വാർത്ത: അനിൽ ജോയി തോമസ്
-
Breaking11 months ago
250 വീടുകളിൽ കുടിവെള്ളമെത്തിക്കുന്ന പദ്ധതി പി വൈ പി എയുടെ അഭിമാനം ബ്രദർ. സാം പ്രസാദ് മണർകാട്
-
Breaking12 months ago
ക്രൈസ്തവ സമൂഹം ലോകത്തിൻ്റെ വെളിച്ചമാകണം: പാസ്റ്റർ ജോസ് കെ ഏബ്രഹാം
-
Breaking12 months ago
ഐ പി സി പുനലൂർ സെൻ്റർ കൺവൻഷന് ഇന്ന് തുടക്കം
-
Breaking11 months ago
റ്റി.പി.എം ചെന്നൈ സാർവ്വദേശീയ കൺവൻഷന് ഇന്ന് തുടക്കം
-
Breaking11 months ago
ചർച്ച് ഓഫ് ഗോഡ് കുമിളി സെന്റർ കൺവെൻഷൻ
-
Top News10 months ago
ഐപിസി സൺഡേസ്കൂൾ അസോസിയേഷൻകേരള സ്റ്റേറ്റ് ക്യാമ്പ് മെയ് 13 – 15 വരെ കുട്ടിക്കാനത്ത്
-
Top News10 months ago
വേൾഡ് പെന്തെക്കോസ്തു കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ലേഡീസ് ക്യാമ്പും കൺവെൻഷനും
-
World News9 months ago
യൂറോപ്യൻ മലയാളി പെന്തെക്കോസ്തൽ കമ്മ്യൂണിറ്റി ‘ – പുതിയ ഐക്യസംഘടന : പ്രമോഷണൽ മീറ്റിംഗ് ജൂൺ 22ന് ഡെർബിയിൽ