Connect with us

Tech News

വാട്സ്ആപ് ഗ്രൂപ്പിൽ ഇനി 512 പേരെ ചേർക്കാം

Published

on

ഗ്രൂപ്പിൽ 512 പേരെ വരെ ചേർക്കാവുന്ന പുതിയ ഫീച്ചറുമായി വാട്സ്ആപ്. ജൂൺ 10 ന് വന്ന വാട്സ്ആപ്പിൻ്റെ പുതിയ അപ്ഡേറ്റിലാണ് 512 പേരെ വരെ ചേർക്കാൻ കഴിയുക. നിലവിൽ പരമാവധി 256 പേരെ മാത്രമേ ഒരു ഗ്രൂപ്പിൽ ചേർക്കുവാൻ സാധിക്കൂ.

iOS വാട്സ്ആപ്പ് പതിപ്പ് 2.22.11.75 ലും Android 2.22.12.77 പതിപ്പിലും ഈ ഫീച്ചർ ഇപ്പോൾ ലഭ്യമാണ്. ഈ വാട്സ്ആപ്പ് പതിപ്പുള്ള ഉപയോക്താക്കൾക്ക് ഇപ്പോൾ ഒരു ഗ്രൂപ്പ് ചാറ്റിലേക്ക് 512 അംഗങ്ങളെ വരെ ചേർക്കാനാകും. ഇത് ഒരു ഗ്രൂപ്പിന് അംഗങ്ങളുടെ ഒരു വലിയ സംഖ്യയാണെന്ന് തോന്നുമെങ്കിലും, ഒരൊറ്റ ഗ്രൂപ്പ് ചാറ്റിൽ ടെലിഗ്രാമിന്റെ 200,000 അംഗങ്ങളുടെ പരിധിക്ക് അടുത്തെങ്ങും ഇല്ല.

ഏറ്റവും പുതിയ 512 അംഗങ്ങളുടെ ഗ്രൂപ്പ് ചാറ്റ് ഫീച്ചർ ലഭിക്കുവാൻ, നിങ്ങളുടെ Google Play Store അല്ലെങ്കിൽ App Store ൽ iOS അല്ലെങ്കിൽ Android നുള്ള WhatsApp ന്റെ ഏറ്റവും പുതിയ പതിപ്പാണ് നിങ്ങൾ ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക. ഈ ഫീച്ചർ നിങ്ങൾക്ക് ലഭ്യമാണോയെന്ന് പരിശോധിക്കാൻ, ഒരു ഗ്രൂപ്പ് സൃഷ്‌ടിച്ച് നിങ്ങൾക്ക് എത്ര അംഗത്വ ഓപ്‌ഷനുകൾ ലഭിക്കുമെന്ന് കാണുക.

Advertisement

Tech News

ഇന്റർനെറ്റ് എക്സ്പ്ലോറർ വിടപറയുന്നു

Published

on

27 വർഷത്തെ സേവനത്തിന് ശേഷം ജൂൺ 15 ന് മൈക്രോസോഫ്റ്റ് തങ്ങളുടെ പഴയ ബ്രൗസറായ ഇന്റർനെറ്റ് എക്സ്പ്ലോറർ പിൻവലിക്കുന്നു. 1995-ൽ വിൻഡോസ് 95 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൻ്റെ ഒരു ആഡ്-ഓൺ എന്ന നിലയിലാണ് സെർച്ച് ബ്രൗസർ വന്നത്. 2003-ൽ 95% ഉപയോഗ പങ്കാളിത്തത്തോടെ ബ്രൗസർ അതിന്റെ ഉന്നതിയിലെത്തി.

മൈക്രോസോഫ്റ്റ് ഇൻ്റർനെറ്റ് എക്സ്പ്ലോററിൻ്റെ വിവിധ പതിപ്പുകൾ


1990 കളിലും 2000 കളുടെ തുടക്കത്തിലും വീട്ടിലും സ്കൂളുകളിലും ഓഫീസുകളിലും കമ്പ്യൂട്ടറുകൾ ഉണ്ടായിരുന്നവർക്ക് ഇൻ്റർനെറ്റ് എന്നതിൻ്റെ പര്യായം ആയിരുന്നു IE എന്ന ഇൻ്റർനെറ്റ് എക്സ്പ്ലോറർ. അത് തന്നെയാണ് IE, നെറ്റിസൺസ് നൊസ്റ്റാൾജിയ ആകാൻ കാരണം.

നൊസ്റ്റാൾജിയ ഒക്കെ ആണെങ്കിലും വേഗതയുടെ കാര്യത്തിൽ എപ്പോഴും ട്രോളുകൾ ഏറ്റുവാങ്ങാറുള്ള IE യേപറ്റി ഇൻ്റർനെറ്റിൽ പ്രചരിക്കുന്ന ഒരു ട്രോൾ ഇങ്ങനെയാണ് – “ഇന്റർനെറ്റ് എക്‌സ്‌പ്ലോറർ നാളെ (ജൂൺ 15, 2022) വിരമിക്കും. നിങ്ങൾ ഇപ്പോഴും ഈ ബ്രൗസർ ഉപയോഗിക്കുന്നുണ്ടെങ്കിൽ, അടുത്ത 500 വർഷത്തിനുള്ളിൽ എപ്പോഴെങ്കിലും ഈ വാർത്ത നിങ്ങൾക്ക് ലഭിക്കും”. 500 വർഷം കഴിഞ്ഞാലും തന്നെ പിൻവലിച്ച വാർത്ത ഉപയോക്താവിനെ അറിയിക്കുവാൻ സാധിക്കാത്ത അത്ര വേഗത കുറവാണ് IE യ്ക്ക് എന്ന് ചുരുക്കം.

2016 മുതൽ, IE യുടെ പുതിയ പ്രധാന നവീകരണങ്ങളോ പുതിയ പതിപ്പുകളോ മൈക്രോസോഫ്റ്റ് പുറത്തിറക്കിയിട്ടില്ല. അവസാനത്തെ പതിപ്പ് 2013 ൽ പുറത്തിറങ്ങിയ Internet Explorer 11 ആണ്.

Advertisement
Continue Reading

Tech News

പാസ്റ്റർ റോബി ഏബ്രഹാമിന് മികച്ച വിജയം അങ്ങനെപാസ്റ്റർ പഞ്ചായത്ത് മെമ്പറായി

Published

on

വാർത്ത: സജി മേത്താനം

Advertisement

പത്തനംതിട്ട :പത്തനംതിട്ട ജില്ലയിലെ കൊറ്റനാട് പഞ്ചായത്ത് 7- വാർഡിൽ നിന്നും LDF സ്ഥാനാർഥിയായി മത്സരിച്ച പാസ്റ്റർ റോബി ഏബ്രഹാമിന് മികച്ച വിജയം . ഈ ജില്ലയിൽ IPC സഭാ ശുശ്രൂഷകനായി ജയിച്ച ആദ്യ വ്യക്തിയാണ് റോബിൻ . തിരുവല്ല സെന്ററിലെ തടിയൂർ IPC സഭാ ശുശ്രൂഷകനാണ്. തൊട്ടടുത്ത UDF സ്ഥാനാർഥിയെക്കാൾ 297 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. ഉപതെരഞ്ഞെടുപ്പിൽ 4 ൽ പരം സ്ഥാനാർഥികൾ മത്സരിച്ചിരുന്നു. വൃന്ദാവനം കോട്ടയിൽ കുടുംബാംഗബാംഗമാണ് റോബിൻ .

Advertisement
Continue Reading

Tech News

ലോകത്തിലെ ആദ്യ ബഹിരാകാശ ഹോട്ടൽ തുറക്കുന്നു.

Published

on


ലോകത്തിലെ തന്നെ ആദ്യത്തെ ബഹിരാകാശ ഹോട്ടൽ എന്ന സ്വപ്നം യാഥാർത്ഥ്യമാകുകയാണ്.

2025 ൽ പണി തുടങ്ങുമെന്നാണ് കരുതുന്നത്. അതായത് ബഹിരാകാശ ഹോട്ടലിനായി ഇനി നമ്മൾ കുറച്ച് വർഷം കൂടി കാത്തിരുന്നാൽ മതി. ഈ ഹോട്ടലിന് 400 പേരെ ഉൾക്കൊള്ളാൻ ശേഷിയുണ്ട്. ഭൂമിയ്ക്ക് പുറത്തുള്ള ആദ്യത്തെ ഹോട്ടലിന് വോയേജര്‍ ക്ലാസ് സ്‌പേസ് സ്റ്റേഷന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ഇനി ആളുകൾക്ക് അറിയേണ്ടത് ഇതിനകത്ത് എന്തെല്ലാം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് എന്നാണ്. എന്തുതന്നെയാണെങ്കിലും സൗകര്യങ്ങൾ ഒട്ടും കുറയില്ലെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. ബാറുകള്‍, ഭക്ഷണശാലകള്‍, സിനിമ ഹാളുകള്‍, ജിംനേഷ്യം തുടങ്ങി നിരവധി അത്യാധുനിക സൗകര്യങ്ങൾ ഇതിനകത്ത് ഒരുക്കിയിട്ടുണ്ട്.

Advertisement

ലോഹം കൊണ്ട് വൃത്താകൃതിയിലാണ് ഹോട്ടൽ നിർമ്മിക്കുന്നത്. സഞ്ചാരികൾക്ക് വേണ്ടി മാത്രമല്ല, ഗവേഷകർക്കും പ്രത്യേക സൗകര്യങ്ങളാണ് ഇതിനകത്ത് ഒരുക്കിയിട്ടുണ്ട്. ബഹിരാകാശ ഹോട്ടലിന് പുറത്തേക്ക് സജ്ജീകരിച്ചിട്ടുള്ള പ്രത്യേക ഭാഗങ്ങളില്‍ ശാസ്ത്രജ്ഞര്‍ക്ക് ബഹിരാകാശ ഗവേഷണത്തിനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. സഞ്ചാരികൾക്കും ഇത് ഉപയോഗിക്കാം. ഈ ഹോട്ടലിന്റെ 24 ഭാഗങ്ങളാണ് അതിഥികള്‍ക്കായി നീക്കിവെക്കുക. ബാക്കിയുള്ള ഭാഗങ്ങള്‍ സര്‍ക്കാരുകള്‍ക്കോ സ്വകാര്യ കമ്പനികള്‍ക്കോ വാടകക്കോ സ്വന്തമായോ നല്‍കാനാണ് ഇപ്പോഴത്തെ പദ്ധതി. ഒരു ക്രൂസ് കപ്പലിലേതിന് സമാനമായ സൗകര്യങ്ങളാണ് ഈ ഹോട്ടലിനകത്ത് ഒരുക്കുന്നത്. പ്രത്യേകം തീമുകള്‍ക്കനുസരിച്ചുള്ള റെസ്റ്ററന്റുകളും ഹെല്‍ത്ത് സ്പായും ലൈബ്രറികളും ഇതിനകത്തുണ്ട്.

Advertisement

അമേരിക്കന്‍ കമ്പനിയായ ഓര്‍ബിറ്റല്‍ അസംബ്ലി കോര്‍പറേഷനാണ് ഈ ഹോട്ടൽ നിർമിക്കുന്നത്. എത്ര രൂപ ഈ ഹോട്ടൽ നിർമാണത്തിനായി ചെലവാകുമെന്നത് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഭൂമിയെ ഓരോ 90 മിനിറ്റിലും ഈ ബഹിരാകാശ ഹോട്ടല്‍ വലം വെക്കും. ചന്ദ്രന്റെ ഉപരിതലത്തിലേതിന് സമാനമായ കൃത്രിമ ഗുരുത്വാകര്‍ഷണമായിരിക്കും ഈ ഹോട്ടലിലും സഞ്ചാരികള്‍ക്ക് അനുഭവിക്കാനാവുക. ഇങ്ങനെയൊരു ആശയം പ്രാവർത്തികമാക്കാൻ ശ്രമിക്കുന്ന ആദ്യ കമ്പനിയാണ് ഇത്. ഭൂമിയിൽ നിന്ന് സഞ്ചാരികളെ ബഹിരാകാശത്തേക്കും തിരിച്ചും എത്തിക്കാനുള്ള ചുമതല സ്‌പേസ് എക്‌സിനാണ്. ഈ ഹോട്ടലില്‍ താമസിക്കാന്‍ എത്തുന്ന അതിഥികള്‍ക്ക് 15 ആഴ്ച നീണ്ട പ്രത്യേക പരിശീലനവും നിര്‍ബന്ധമാണ്. (കടപ്പാട്)

Advertisement
Continue Reading

Latest Updates

Top News2 months ago

തിരുവല്ല വെസ്റ്റ് യുപിഎഫ് ഐക്യ കൺവൻഷൻ ഒക്ടോബർ 26 മുതൽ

തിരുവല്ല: വെസ്റ്റ് യുപിഎഫ് ഐക്യ കൺവൻഷനും സംഗീത വിരുന്നും 26 വ്യാഴം മുതൽ 29 ഞായർ വരെ വൈകിട്ട് 6.30ന് കാരയ്ക്കൽ താമരാൽ ആമ്പല്ലൂർ ഗ്രൗണ്ടിൽ നടക്കും.26ന്...

Breaking2 months ago

ഐപിസി സോദരി സമാജം:ആനി തോമസ് സംസ്ഥാന പ്രസിഡന്റ്;ജയമോള്‍ രാജു സെക്രട്ടറി

കുമ്പനാട്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ സോദരി സമാജം സംസ്ഥാന പ്രസിഡന്റായി ആനി തോമസും (ആലപ്പുഴ) സെക്രട്ടറിയായി ജയമോള്‍ രാജുവും (പത്തനംതിട്ട) തിരഞ്ഞെടുക്കപ്പെട്ടു.മറ്റു ഭാരവാഹികള്‍: ആലീസ് ജോണ്‍ റിച്ചാര്‍ഡ്...

Top News2 months ago

സൗദി ഐപിസി അബു അരീഷ് വർഷിപ് സെന്ററിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന

സൗദി: ജിസാനിൽ ഐപിസി അബു അരീഷ് വർഷിപ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും 2023 ഒക്ടോബർ 7മുതൽ 27 വരെ നടക്കും....

Top News2 months ago

ഐപിസി സൺഡേ സ്‌കൂൾ അസ്സോസിയേഷൻ സംസ്ഥാന താലന്തുപരിശോധന ഒക്ടോ :23ന്

കുമ്പനാട് :ഐപിസി സൺഡേ സ്‌കൂൾ അസ്സോസിയേഷൻ സംസ്ഥാന താലന്ത് പരിശോധന കുമ്പനാട് ഹെബ്രോൻ പുരത്ത് വച്ച് ഒക്ടോബർ 23ന് രാവിലെ 8.30മുതല്‍ നടക്കും . 14ജില്ലകളിൽ നിന്നായി...

Breaking2 months ago

കേരളാ സംസ്ഥാന പി വൈ പി എ യുടെ ‘നിറവ് 2023’ നാളെ കൊട്ടാരക്കരയിൽ

കൊട്ടാരക്കര: കേരളാ സംസ്ഥാന പി. വൈ. പി. എ. വിവിധ മേഖലകളുമായി സഹകരിച്ച് നടത്തി വരുന്ന നിറവ് 2023 എന്ന ആത്മീയ സംഗമം നാളെ കൊട്ടാരക്കരയിൽ. കൊട്ടാരക്കര...

Obituaries2 months ago

പാസ്റ്റർ ഷാജി സോളമൻ്റെ പിതാവ് ശലോമൻ മത്തായി നിത്യതയിൽ;സംസ്കാര ശുശ്രുഷ ബുധനാഴ്ച്ച രാവിലെ 10ന്

ഐ.പി.സി പുനലൂർ സെന്റർ വൈസ് പ്രസിഡന്റ് ഷാജി സോളമൻ പാസ്റ്ററിന്റെ പ്രിയ പിതാവ് ശലോമൻ മത്തായി(77) നിത്യതയിൽ.സംസ്കാര ശുശ്രുഷനാളെ (27 -09-2023) രാവിലെ 10 മണിയോടെ ഐ.പി.സി...

Obituaries2 months ago

ഗീവർഗ്ഗീസ് എബ്രഹാം (അവറാച്ചൻ -86) അക്കരെ നാട്ടിൽ

കൊടുമൺ : പൊരിയക്കോട് കല്യാണിക്കൽ വടക്കേക്കര ഗീവർഗ്ഗീസ് എബ്രഹാം (അവറാച്ചൻ -86) നിത്യതയിൽ ചേർക്കപ്പെട്ടു. ഭൗതീക ശരീരം ബുധനാഴ്ച 8 മണിയ്ക്ക് ഭവനത്തിൽ കൊണ്ടുവരും. 9 മണിക്ക്...

Top News2 months ago

വിധവാ പെൻഷൻ :അപേക്ഷകൾ ക്ഷണിക്കുന്നു.

കുമ്പനാട് : ഐപിസിയുടെ കേരളാ സ്റ്റേറ്റിനു കീഴിൽ അംഗീകൃത സഭാ ശുശ്രൂഷകനായിരിക്കെ നിത്യതയിൽ ചേർക്കപ്പെട്ട ശുശ്രൂഷകന്മാരുടെ വിധവകളായ ഭാര്യമാർക്ക് സോഷ്യൽ വെൽഫെയർ ബോർഡ് നടപ്പിലാക്കുന്ന വിധവ സഹായത്തിനായി...

Breaking3 months ago

യുവജന സമ്മേളനങ്ങൾ

തിരുവല്ല: എക്സൽ മിനിസ്ട്രീസിന്റെ യുവജന വിഭാഗമായ എക്സൽ യൂത്തും പ്രമുഖ ക്രൈസ്തവ മാസികയായ ഹാലേലുയ്യയും ചേർന്ന് ഒരുക്കുന്ന “സഫല്‍” “ഫലമുള്ളവരാകുക” എന്ന പേരിൽ കേരളത്തിലെ 14 ജില്ലകളിൽ...

Obituaries3 months ago

പാസ്റ്റർ ബ്ലെസൻ കുഴിക്കാലയുടെ പിതാവ് പി.ജെ.കോശി കർത്തൃസന്നിധിയിൽ

മെഴുവേലി: തെക്കേതുണ്ടിയിൽ പാലത്തുംപാട്ട് പി.ജെ.കോശി (87) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: ചൂരത്തലക്കൽ പരേതയായ അമ്മിണി കോശി. മക്കൾ: സൂസമ്മ, സാലി, പാസ്റ്റർ ബ്ലെസൻ കുഴിക്കാല...

Trending

Copyright © 2021 | Faith Track Media