Tech News
ലോകത്തിലെ ആദ്യ ബഹിരാകാശ ഹോട്ടൽ തുറക്കുന്നു.
ലോകത്തിലെ തന്നെ ആദ്യത്തെ ബഹിരാകാശ ഹോട്ടൽ എന്ന സ്വപ്നം യാഥാർത്ഥ്യമാകുകയാണ്.
2025 ൽ പണി തുടങ്ങുമെന്നാണ് കരുതുന്നത്. അതായത് ബഹിരാകാശ ഹോട്ടലിനായി ഇനി നമ്മൾ കുറച്ച് വർഷം കൂടി കാത്തിരുന്നാൽ മതി. ഈ ഹോട്ടലിന് 400 പേരെ ഉൾക്കൊള്ളാൻ ശേഷിയുണ്ട്. ഭൂമിയ്ക്ക് പുറത്തുള്ള ആദ്യത്തെ ഹോട്ടലിന് വോയേജര്‍ ക്ലാസ് സ്‌പേസ് സ്റ്റേഷന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ഇനി ആളുകൾക്ക് അറിയേണ്ടത് ഇതിനകത്ത് എന്തെല്ലാം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് എന്നാണ്. എന്തുതന്നെയാണെങ്കിലും സൗകര്യങ്ങൾ ഒട്ടും കുറയില്ലെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. ബാറുകള്‍, ഭക്ഷണശാലകള്‍, സിനിമ ഹാളുകള്‍, ജിംനേഷ്യം തുടങ്ങി നിരവധി അത്യാധുനിക സൗകര്യങ്ങൾ ഇതിനകത്ത് ഒരുക്കിയിട്ടുണ്ട്.
ലോഹം കൊണ്ട് വൃത്താകൃതിയിലാണ് ഹോട്ടൽ നിർമ്മിക്കുന്നത്. സഞ്ചാരികൾക്ക് വേണ്ടി മാത്രമല്ല, ഗവേഷകർക്കും പ്രത്യേക സൗകര്യങ്ങളാണ് ഇതിനകത്ത് ഒരുക്കിയിട്ടുണ്ട്. ബഹിരാകാശ ഹോട്ടലിന് പുറത്തേക്ക് സജ്ജീകരിച്ചിട്ടുള്ള പ്രത്യേക ഭാഗങ്ങളില്‍ ശാസ്ത്രജ്ഞര്‍ക്ക് ബഹിരാകാശ ഗവേഷണത്തിനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. സഞ്ചാരികൾക്കും ഇത് ഉപയോഗിക്കാം. ഈ ഹോട്ടലിന്റെ 24 ഭാഗങ്ങളാണ് അതിഥികള്‍ക്കായി നീക്കിവെക്കുക. ബാക്കിയുള്ള ഭാഗങ്ങള്‍ സര്‍ക്കാരുകള്‍ക്കോ സ്വകാര്യ കമ്പനികള്‍ക്കോ വാടകക്കോ സ്വന്തമായോ നല്‍കാനാണ് ഇപ്പോഴത്തെ പദ്ധതി. ഒരു ക്രൂസ് കപ്പലിലേതിന് സമാനമായ സൗകര്യങ്ങളാണ് ഈ ഹോട്ടലിനകത്ത് ഒരുക്കുന്നത്. പ്രത്യേകം തീമുകള്‍ക്കനുസരിച്ചുള്ള റെസ്റ്ററന്റുകളും ഹെല്‍ത്ത് സ്പായും ലൈബ്രറികളും ഇതിനകത്തുണ്ട്.
അമേരിക്കന്‍ കമ്പനിയായ ഓര്‍ബിറ്റല്‍ അസംബ്ലി കോര്‍പറേഷനാണ് ഈ ഹോട്ടൽ നിർമിക്കുന്നത്. എത്ര രൂപ ഈ ഹോട്ടൽ നിർമാണത്തിനായി ചെലവാകുമെന്നത് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഭൂമിയെ ഓരോ 90 മിനിറ്റിലും ഈ ബഹിരാകാശ ഹോട്ടല്‍ വലം വെക്കും. ചന്ദ്രന്റെ ഉപരിതലത്തിലേതിന് സമാനമായ കൃത്രിമ ഗുരുത്വാകര്‍ഷണമായിരിക്കും ഈ ഹോട്ടലിലും സഞ്ചാരികള്‍ക്ക് അനുഭവിക്കാനാവുക. ഇങ്ങനെയൊരു ആശയം പ്രാവർത്തികമാക്കാൻ ശ്രമിക്കുന്ന ആദ്യ കമ്പനിയാണ് ഇത്. ഭൂമിയിൽ നിന്ന് സഞ്ചാരികളെ ബഹിരാകാശത്തേക്കും തിരിച്ചും എത്തിക്കാനുള്ള ചുമതല സ്‌പേസ് എക്‌സിനാണ്. ഈ ഹോട്ടലില്‍ താമസിക്കാന്‍ എത്തുന്ന അതിഥികള്‍ക്ക് 15 ആഴ്ച നീണ്ട പ്രത്യേക പരിശീലനവും നിര്‍ബന്ധമാണ്. (കടപ്പാട്)
Tech News
പ്രത്യേകം പ്രാർത്ഥിക്കുക…കീബോടിസ്റ്റ് ബിനോയി മാവേലിക്കരയ്ക്ക് വാഹനാപകടത്തിൽ പരുക്ക്.
പ്രത്യേകം പ്രാർത്ഥിക്കുക. കീബോടിസ്റ്റ് ബിനോയി മാവേലിക്കരയ്ക്ക് വാഹനാപകടത്തിൽ പരുക്ക്പ്രശസ്ത കീബോർഡിസ്റ്റും ഗായകനുമായ ബിനോയി മാവേലിക്കരയ്ക്ക് വാഹനാപകടത്തിൽ പരുക്ക്. തിരുവല്ല പൊടിയാടി ഭാഗത്ത് വെച്ച് താൻ യാത്ര ചെയ്ത ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു.
Tech News
ഇന്റർനെറ്റ് എക്സ്പ്ലോറർ വിടപറയുന്നു
27 വർഷത്തെ സേവനത്തിന് ശേഷം ജൂൺ 15 ന് മൈക്രോസോഫ്റ്റ് തങ്ങളുടെ പഴയ ബ്രൗസറായ ഇന്റർനെറ്റ് എക്സ്പ്ലോറർ പിൻവലിക്കുന്നു. 1995-ൽ വിൻഡോസ് 95 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൻ്റെ ഒരു ആഡ്-ഓൺ എന്ന നിലയിലാണ് സെർച്ച് ബ്രൗസർ വന്നത്. 2003-ൽ 95% ഉപയോഗ പങ്കാളിത്തത്തോടെ ബ്രൗസർ അതിന്റെ ഉന്നതിയിലെത്തി.
1990 കളിലും 2000 കളുടെ തുടക്കത്തിലും വീട്ടിലും സ്കൂളുകളിലും ഓഫീസുകളിലും കമ്പ്യൂട്ടറുകൾ ഉണ്ടായിരുന്നവർക്ക് ഇൻ്റർനെറ്റ് എന്നതിൻ്റെ പര്യായം ആയിരുന്നു IE എന്ന ഇൻ്റർനെറ്റ് എക്സ്പ്ലോറർ. അത് തന്നെയാണ് IE, നെറ്റിസൺസ് നൊസ്റ്റാൾജിയ ആകാൻ കാരണം.
നൊസ്റ്റാൾജിയ ഒക്കെ ആണെങ്കിലും വേഗതയുടെ കാര്യത്തിൽ എപ്പോഴും ട്രോളുകൾ ഏറ്റുവാങ്ങാറുള്ള IE യേപറ്റി ഇൻ്റർനെറ്റിൽ പ്രചരിക്കുന്ന ഒരു ട്രോൾ ഇങ്ങനെയാണ് – “ഇന്റർനെറ്റ് എക്‌സ്‌പ്ലോറർ നാളെ (ജൂൺ 15, 2022) വിരമിക്കും. നിങ്ങൾ ഇപ്പോഴും ഈ ബ്രൗസർ ഉപയോഗിക്കുന്നുണ്ടെങ്കിൽ, അടുത്ത 500 വർഷത്തിനുള്ളിൽ എപ്പോഴെങ്കിലും ഈ വാർത്ത നിങ്ങൾക്ക് ലഭിക്കും”. 500 വർഷം കഴിഞ്ഞാലും തന്നെ പിൻവലിച്ച വാർത്ത ഉപയോക്താവിനെ അറിയിക്കുവാൻ സാധിക്കാത്ത അത്ര വേഗത കുറവാണ് IE യ്ക്ക് എന്ന് ചുരുക്കം.
2016 മുതൽ, IE യുടെ പുതിയ പ്രധാന നവീകരണങ്ങളോ പുതിയ പതിപ്പുകളോ മൈക്രോസോഫ്റ്റ് പുറത്തിറക്കിയിട്ടില്ല. അവസാനത്തെ പതിപ്പ് 2013 ൽ പുറത്തിറങ്ങിയ Internet Explorer 11 ആണ്.
Tech News
വാട്സ്ആപ് ഗ്രൂപ്പിൽ ഇനി 512 പേരെ ചേർക്കാം
ഗ്രൂപ്പിൽ 512 പേരെ വരെ ചേർക്കാവുന്ന പുതിയ ഫീച്ചറുമായി വാട്സ്ആപ്. ജൂൺ 10 ന് വന്ന വാട്സ്ആപ്പിൻ്റെ പുതിയ അപ്ഡേറ്റിലാണ് 512 പേരെ വരെ ചേർക്കാൻ കഴിയുക. നിലവിൽ പരമാവധി 256 പേരെ മാത്രമേ ഒരു ഗ്രൂപ്പിൽ ചേർക്കുവാൻ സാധിക്കൂ.
iOS വാട്സ്ആപ്പ് പതിപ്പ് 2.22.11.75 ലും Android 2.22.12.77 പതിപ്പിലും ഈ ഫീച്ചർ ഇപ്പോൾ ലഭ്യമാണ്. ഈ വാട്സ്ആപ്പ് പതിപ്പുള്ള ഉപയോക്താക്കൾക്ക് ഇപ്പോൾ ഒരു ഗ്രൂപ്പ് ചാറ്റിലേക്ക് 512 അംഗങ്ങളെ വരെ ചേർക്കാനാകും. ഇത് ഒരു ഗ്രൂപ്പിന് അംഗങ്ങളുടെ ഒരു വലിയ സംഖ്യയാണെന്ന് തോന്നുമെങ്കിലും, ഒരൊറ്റ ഗ്രൂപ്പ് ചാറ്റിൽ ടെലിഗ്രാമിന്റെ 200,000 അംഗങ്ങളുടെ പരിധിക്ക് അടുത്തെങ്ങും ഇല്ല.
ഏറ്റവും പുതിയ 512 അംഗങ്ങളുടെ ഗ്രൂപ്പ് ചാറ്റ് ഫീച്ചർ ലഭിക്കുവാൻ, നിങ്ങളുടെ Google Play Store അല്ലെങ്കിൽ App Store ൽ iOS അല്ലെങ്കിൽ Android നുള്ള WhatsApp ന്റെ ഏറ്റവും പുതിയ പതിപ്പാണ് നിങ്ങൾ ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക. ഈ ഫീച്ചർ നിങ്ങൾക്ക് ലഭ്യമാണോയെന്ന് പരിശോധിക്കാൻ, ഒരു ഗ്രൂപ്പ് സൃഷ്‌ടിച്ച് നിങ്ങൾക്ക് എത്ര അംഗത്വ ഓപ്‌ഷനുകൾ ലഭിക്കുമെന്ന് കാണുക.
-
Breaking12 months ago
ഐ പി സി കുണ്ടറ സെൻ്റർ 21-ാമത് വാർഷിക കൺവൻഷൻ ഇന്ന് മുതൽ
-
Breaking9 months ago
250 വീടുകളിൽ കുടിവെള്ളമെത്തിക്കുന്ന പദ്ധതി പി വൈ പി എയുടെ അഭിമാനം ബ്രദർ. സാം പ്രസാദ് മണർകാട്
-
Breaking11 months ago
ക്രൈസ്തവ സമൂഹം ലോകത്തിൻ്റെ വെളിച്ചമാകണം: പാസ്റ്റർ ജോസ് കെ ഏബ്രഹാം
-
Breaking11 months ago
ഐ പി സി പുനലൂർ സെൻ്റർ കൺവൻഷന് ഇന്ന് തുടക്കം
-
Breaking9 months ago
റ്റി.പി.എം ചെന്നൈ സാർവ്വദേശീയ കൺവൻഷന് ഇന്ന് തുടക്കം
-
Breaking9 months ago
ചർച്ച് ഓഫ് ഗോഡ് കുമിളി സെന്റർ കൺവെൻഷൻ
-
Top News9 months ago
ഐപിസി സൺഡേസ്കൂൾ അസോസിയേഷൻകേരള സ്റ്റേറ്റ് ക്യാമ്പ് മെയ് 13 – 15 വരെ കുട്ടിക്കാനത്ത്
-
Top News8 months ago
വേൾഡ് പെന്തെക്കോസ്തു കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ലേഡീസ് ക്യാമ്പും കൺവെൻഷനും