Connect with us

Top News

ഐപിസി ഉപ്പുതറ സെന്ററിന് പുതിയ നേതൃത്വം

Published

on

പ്രസിഡന്റ് പാസ്റ്റർ കെ. വി വർക്കി, സെക്രട്ടറി പാസ്റ്റർ സുനിൽ വി.ജോൺ_ഉപ്പുതറ : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ഉപ്പുതറ സെന്ററിന് പുതിയ നേതൃത്വം. ഏപ്രിൽ 15 ന് സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ.വി വർക്കിയുടെ അധ്യക്ഷതയിൽ കൂടിയ ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.പ്രസിഡന്റായി പാസ്റ്റർ കെ. വി വർക്കി, വൈസ് പ്രസിഡന്റായി പാസ്റ്റർ റ്റി. എസ് ഫിലിപ്പ്,സെക്രട്ടറിയായി പാസ്റ്റർ സുനിൽ വി. ജോൺ, ജോയിന്റ് സെക്രട്ടറി മാണി തോമസ്, ട്രെഷററായി എബിസൺ ഫിലിപ്പ്, പബ്ലിസിറ്റി കൺവീനറായി പാസ്റ്റർ സുരേഷ് കുമാർ സി. കെ. കമ്മറ്റി അംഗങ്ങളായി പാസ്റ്റർ ബിനു ബേബി, പാസ്റ്റർ എം. വി ജോൺ, സഹോദരൻമാരായ കെ. എ എബ്രഹാം,റ്റി. റ്റി കുഞ്ഞുമോൻ,കനകരാജ് എന്നിവരെ തിരഞ്ഞെടുത്തു.

Advertisement

Top News

ഇന്ത്യ പെന്തക്കോസ്ത് ദൈവ സഭപുനലൂർ സെൻ്റർ ശുശ്രൂഷക സമ്മേളനം നടന്നു.

Published

on

ഐ .പി.സി പുനലൂർ സെന്റർ ശുശ്രൂഷക സമ്മേളനം 2024 മാർച്ച് 20 പകൽ 10 മണി മുതൽ 1 മണി വരെ ഐ.പി.സി. ഹെബ്രോൺ അലിമുക്ക് സഭയിൽ വെച്ച് നടത്തപ്പെട്ടു. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ജോസ് .കെ. ഏബ്രഹാമിൻ്റെ നേതൃത്വത്തിൽ നടത്തപ്പെട്ട സമ്മേളനത്തിൽ പ്രാരംഭ പ്രാർത്ഥനകൾക്ക് സെൻ്റർ സെക്രട്ടറി പാസ്റ്റർ ബോബൻ ക്ലീറ്റസ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ. ജോസ്.കെ. ഏബ്രഹാം, പാസ്റ്റർ ജോൺസൺ തോമസ് എന്നിവർ ദൈവ വചനത്തിൽ നിന്ന് പ്രസംഗിച്ചു. പാസ്റ്റർ ഷിബു കുരുവിള മദ്ധ്യസ്ഥ പ്രാർത്ഥനക്ക് നേതൃത്വം നൽകി. സഭാ ശുശ്രൂഷകൻ സെൻ്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ ഷാജി. സോളമൻ കൃതഞ്ജത അറിയിക്കുകയും പാസ്റ്റർ പി.എം. തോമസിൻ്റെ പ്രാർത്ഥനയോടും ആശീർവാദത്തോടും കൂടി മീറ്റിംഗ് അവസാനിച്ചു.

പാസ്റ്റർ. ജോൺസൺതോമസ്
പബ്ലിസിറ്റി കൺവീനർ

Advertisement
Continue Reading

Top News

സിസ്റ്റർ സൂസൻ ഷാലുവിന് എം.ജി. യൂണിവേഴ്സിറ്റി ബി.എഡ്. ഒന്നാം റാങ്ക്

Published

on

എറണാകുളം മാമല ശാരോൻ ഫെലോഷിപ് ചർച്ച് ശുശ്രൂഷകൻ ഷാലു ചെറിയാന്റെ ഭാര്യയാണ് സൂസൻ.

വാഴൂർ പുളിയ്ക്കൽ കവല(14-ാം മൈൽ) ശാരോൻ ഫെലോഷിപ് ചർച്ച് സഭാംഗം പാറത്താനത്ത് സൂസൻ ഷാലു മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നും ബി.എഡിന് സ്പെഷ്യൽ എഡ്യൂക്കേഷൻ ലേണിംഗ് ഡിസ് എബിലിറ്റി എന്ന വിഷയത്തിൽ ഗ്രേഡ് പോയിൻ്റ് 10 ൽ 9.88 (98.8%) നേടി ഒന്നാം റാങ്ക് കരസ്ഥമാക്കി. വിദ്യാഭ്യാസത്തിൽ ഏതെങ്കിലും തരത്തിലുള്ള പഠന വൈകല്യങ്ങൾ ഉള്ള വിദ്യാർത്ഥികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രത്യേക അധ്യാപന മേഖലയാണ് ബി.എഡ്. സ്പെഷ്യൽ എഡ്യൂക്കേഷൻ ലേണിംഗ് ഡിസ് എബിലിറ്റി എന്നത്. മൂവാറ്റുപുഴ നിർമല സദൻ ട്രെയ്നിംഗ് കോളേജ് വിദ്യാർത്ഥിനിയായിരുന്നു.പുതുപ്പള്ളി കൂട്ടുമ്മേൽ പരേതനായ കെ.ബേബി വൽസമ്മ ബേബി ദമ്പതികളുടെ മകളാണ് സൂസൻ.

Advertisement

വാർത്ത:
ബ്ലസൻ ജോർജ്,മൂവാറ്റുപുഴ

Advertisement
Continue Reading

Top News

റ്റി.പി.എം ബെംഗളൂരു വാർഷിക സെന്റർ കൺവൻഷൻ മാർച്ച് 21 മുതൽ

Published

on


ബെംഗളൂരു: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ കർണാടകയിലെ ഏറ്റവും വലിയ ആത്മീയസംഗമമായ ബെംഗളൂരു സെന്റർ കൺവൻഷൻ മാർച്ച് 21 വ്യാഴം മുതൽ 24 ഞായർ വരെ ഹെന്നൂർ – ബാഗലൂർ റോഡിൽ ഗധലഹള്ളി സെന്റ് മൈക്കിൾസ് സ്കൂളിന് സമീപമുള്ള റ്റി.പി.എം കൺവൻഷൻ സെന്ററിൽ നടക്കും.
കൺവൻഷന് മുന്നോടിയായി സുവിശേഷ വിളംബര റാലിയിൽ ശുഭ്രവസ്ത്രധാരികളായ ആയിരക്കണക്കിന് വിശ്വാസികളും ശുശ്രൂഷകരും പങ്കെടുക്കും.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6 ന് സുവിശേഷ പ്രസംഗം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും കാത്തിരിപ്പ് യോഗവും യുവജന മീറ്റിംഗും നടക്കും.

വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് കണ്‍വൻഷനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കും.
രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും.
ഞായറാഴ്ച രാവിലെ 9 ന് കർണാടകയിൽ ഗോകുല, ഫ്രാസർ ടൗൺ, യെലഹങ്ക, ബെല്ലാരി, തുംകൂർ, ചിക്കമംഗളൂർ, ഹൂബ്ലി, മൈസൂർ, ഉഡുപ്പി, ഇച്ചിലംപാടി, മംഗളൂരു, ഗോവയിലെ പഞ്ചിം, വെർനാ, ആന്ധ്രാപ്രദേശിലെ ഗുന്റകല്‍ തമിഴ്നാട്ടിലെ ഹൊസൂർ തുടങ്ങിയ ബെംഗളൂരു സെന്ററിലെ 46 പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത വിശുദ്ധ സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും.

Advertisement
Continue Reading

Latest Updates

Top News5 days ago

ഇന്ത്യ പെന്തക്കോസ്ത് ദൈവ സഭപുനലൂർ സെൻ്റർ ശുശ്രൂഷക സമ്മേളനം നടന്നു.

ഐ .പി.സി പുനലൂർ സെന്റർ ശുശ്രൂഷക സമ്മേളനം 2024 മാർച്ച് 20 പകൽ 10 മണി മുതൽ 1 മണി വരെ ഐ.പി.സി. ഹെബ്രോൺ അലിമുക്ക് സഭയിൽ...

Top News6 days ago

സിസ്റ്റർ സൂസൻ ഷാലുവിന് എം.ജി. യൂണിവേഴ്സിറ്റി ബി.എഡ്. ഒന്നാം റാങ്ക്

എറണാകുളം മാമല ശാരോൻ ഫെലോഷിപ് ചർച്ച് ശുശ്രൂഷകൻ ഷാലു ചെറിയാന്റെ ഭാര്യയാണ് സൂസൻ. വാഴൂർ പുളിയ്ക്കൽ കവല(14-ാം മൈൽ) ശാരോൻ ഫെലോഷിപ് ചർച്ച് സഭാംഗം പാറത്താനത്ത് സൂസൻ...

World News6 days ago

ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഹൂസ്റ്റണ്‍ ഫെല്ലോഷിപ്പ് 2024 ലെ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഹൂസ്റ്റണ്‍ : ഹൂസ്റ്റണിലുള്ള ഐ പി സി സഭകളുടെ ഐക്യ കൂട്ടായ്മയായ ഐ പി സി ഹൂസ്റ്റണ്‍ ഫെല്ലോഷിപ്പിന്റെ ജനറല്‍ ബോഡി മാര്‍ച്ച് 10 ശനിയാഴ്ച ഐ...

Top News2 weeks ago

റ്റി.പി.എം ബെംഗളൂരു വാർഷിക സെന്റർ കൺവൻഷൻ മാർച്ച് 21 മുതൽ

ബെംഗളൂരു: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ കർണാടകയിലെ ഏറ്റവും വലിയ ആത്മീയസംഗമമായ ബെംഗളൂരു സെന്റർ കൺവൻഷൻ മാർച്ച് 21 വ്യാഴം മുതൽ 24 ഞായർ വരെ ഹെന്നൂർ...

Top News2 weeks ago

റ്റി.പി.എം സഭയുടെ പ്രാർത്ഥന വാരം മാർച്ച് 25 മുതൽ

ചെന്നൈ: മുഴ ലോകത്തിലും ഉള്ള ദി പെന്തെക്കൊസ്ത് മിഷൻ സഭകളിൽ ഈസ്റ്റർ വാരം മാർച്ച് 25 തിങ്കൾ മുതൽ 30 ശനി വരെ ലോകസമാധാനത്തിനും സഭയുടെ ആത്മീയ...

Top News2 weeks ago

പുനലൂർ സെൻ്റർ സൺഡേസ്ക്കൂളിന് പുതിയ നേതൃത്വം

പുനലൂർ : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ പുനലൂർ സെൻ്റർ സൺഡേ സ്ക്കൂൾ അസോസിയേഷന് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു 10-03-2024 ഞായറാഴ്ച്ച ഐ.പി.സി കർമ്മേൽ ടൗൺ സഭാഹാളിൽ സെൻ്റർ...

Top News2 weeks ago

സെനറ്റ് ഓഫ് സെറാംമ്പുരിൽ നിന്നും ഡോക്ടറേറ്റ് നേടി ഇവാഞ്ചലിൽ ലാജി

തിരുവനന്തപുരം: സെനറ്റ് ഓഫ് സെറാംമ്പുരിൽ നിന്നും കമ്മ്യൂണിക്കേഷനിൽ ഡോക്ടറേറ്റ് നേടി ഇവാഞ്ചലിൽ ലാജി .സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ സൈബർ അക്രമം: ദൈവശാസ്ത്രം സൈബർ വുമണിസ്റ്റ് കാഴ്ചപ്പാടിൽ എന്നതായിരുന്നു ഗവേഷണ...

Breaking2 weeks ago

250 വീടുകളിൽ കുടിവെള്ളമെത്തിക്കുന്ന പദ്ധതി പി വൈ പി എയുടെ അഭിമാനം ബ്രദർ. സാം പ്രസാദ് മണർകാട്

കൂട്ടിക്കൽ: വർഷങ്ങളായി കുടിവെള്ളക്ഷാമപ്രദേശവും കുടിവെള്ളത്തിന് തക്കതായ സ്രോതസ്സും ഇല്ലാത്ത കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിന്റെ നാലാം വാർഡിൽ തന്റെ ഉടമസ്ഥതയിലുള്ള 5 സെൻറ് സ്ഥലം സൗജന്യമായി കുടിവെള്ള പദ്ധതിക്ക് വേണ്ടി...

Top News2 weeks ago

റ്റി.പി.എം ചെന്നൈ സാർവ്വദേശീയ കൺവൻഷൻ സമാപിച്ച

പൂർണ സമയ സുവിശേഷ വേലക്കായി 35 സഹോദരന്മാരേയും 94 സഹോദരിമാരേയും പുതിയതായി തിരഞ്ഞെടുത്തു. ചെന്നൈ: ആത്മനിറവിന്റെ അഞ്ച് ദിനങ്ങൾക്ക് ചെന്നൈ ഇരുമ്പല്ലിയൂരിൽ അനുഗ്രഹ സമാപ്തി. ദി പെന്തെക്കൊസ്ത്...

Breaking2 weeks ago

ചർച്ച് ഓഫ് ഗോഡ് കുമിളി സെന്റർ കൺവെൻഷൻ

സെന്റർ കൺവെൻഷൻ കുമിളി: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ കേരളാ സ്റ്റേറ്റ് കുമളി സെന്റർ കൺവൻഷൻ ഏപ്രിൽ 11മുതൽ 14 വരെ ചേറ്റുകുഴി വൈറ്റ് ഹൌസ്...

Trending

Copyright © 2021 | Faith Track Media