Top News
ഐപിസി സൺഡേ സ്കൂൾസ് അസോസിയേഷൻ ടീച്ചേഴ്സ് ട്രെയിനിങ് പ്രോഗ്രാം നടന്നു

കോഴിക്കോട്:ഐപിസി സൺഡേ സ്കൂൾസ് അസോസിയേഷൻ കേരള സ്റ്റേറ്റ് ടീച്ചേഴ്സ് ട്രെയിനിങ് പ്രോഗ്രാം മലപ്പുറം മേഖലയിൽ കോഴിക്കോട് ഫിലദൽഫ്യയ ചർച്ചിൽ വച്ച് ഏപ്രിൽ 27രാവിലെ 10 മുതല് നടന്നു . സംസ്ഥാന ഭാരവാഹികളായ ഡയറക്ടർ പാസ്റ്റർ ജോസ് തോമസ് ജേക്കബ്, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ തോമസ് മാത്യു ചാരുവേലി, ട്രഷറർ ബ്രദർ ഫിന്നി പി മാത്യു, അസോസിയേറ്റ് സെക്രട്ടറി പാസ്റ്റർ റ്റിഎ തോമസ് വടക്കഞ്ചേരിഎന്നിവർ ക്ലാസ്സുകള് എടുത്തു . ഡെപ്യൂട്ടി ഡയറക്ടർ ബ്രദർ ബെന്നി പുള്ളോലിക്കൽ അദ്യ്ക്ഷ ത വഹിച്ചുസമതി അംഗം പാസ്റ്റർ ബിജു വർഗീസ് തേക്കടി , സ്റ്റേറ്റ് കൗൺസില് മെമ്പർ ബ്രദർ സജി മത്തായി കാതേട് എന്നിവർ ആശംസകളറിയിച്ചു . .മേഖല പ്രസിഡന്റ് പാസ്റ്റർ അന്ത്രയോസ് തോമസ്. സെക്രട്ടറി പാസ്റ്റർ അജി ജോൺ,ജോയിന്റ് സെക്രട്ടറി പാസ്റ്റർ സി പി. തോമസ് കൂട്ടി, ട്രഷറർ സിസ്റ്റർ സിഞ്ചു മാത്യു എന്നിവർ നേതൃത്വം നൽകി . ടീച്ചേർസ് ട്രെയിനിങ് പ്രോഗ്രാംമിനു ശേഷം ഈ വർഷത്തെ സ്റ്റേറ്റ് സർക്കുലർ 2023 ന്റെ വിതരണത്തിനായി പ്രത്യേകം പ്രവർത്തകരുടെ സമ്മേളനവും നടന്നു . ഓരോ സെന്ററുകളിലേക്കുള്ള സർക്കുലർ സെന്റർ ഭാരവാഹികൾ ഏറ്റുവാങ്ങി .


Top News
ഐക്യ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്ന കുടുംബ സംഗമം

ചാത്തങ്കേരി: പെന്തക്കോസ്ത് ഐക്യപ്രവർത്തനങ്ങൾക്ക് ഉർജ്ജം പകർന്ന സമ്മേളനമായിരുന്നു ലൗഡേൽ ഹാളിൽ നടന്ന തിരുവല്ല വെസ്റ്റ് യു.പി.എഫ് കുടുംബസംഗമം.കാവുംഭാഗം, മേപ്രാൽ, വേങ്ങൽ, ചാത്തങ്കേരി, കാരയ്ക്കൽ, പെരിങ്ങര, ഇടിഞ്ഞില്ലം, പെരുന്തുരുത്തി ഭാഗങ്ങളിലുള്ള എല്ലാ പെന്തക്കോസ്ത് സഭകളിലെയും പാസ്റ്റർമാരുടെയും കുടുംബങ്ങളുടെയും സാന്നിധ്യത്താൽ ശ്രദ്ധേയമായിരുന്നു സംഗമം.
കുടുംബം എന്ന വിഷയത്തിൽ ഈടുറ്റ ചിന്തകൾ നൽകി ഡോ.ജെയിംസ് ജോർജ് വെൺമണി നയിച്ച സെമിനാർ പങ്കെടുത്തവരിൽ നവ്യാനുഭവം പകർന്നു.പലപ്പോഴും സഭകൾ മതിലുകൾ തീർക്കുമ്പോൾ അവിടെ പാലങ്ങൾ ആകുകയാണ് യു.പി.എഫ് പോലുള്ള ഐക്യ പ്രവർത്തനങ്ങളെന്ന് പ്രഭാഷകനും ഫാമിലി കൗൺസിലറുമായ ഡോ.ജെയിംസ് ജോർജ് വെൺമണി പറഞ്ഞു.യു.പി.എഫ് പ്രസിഡൻ്റ് പാസ്റ്റർ സജി ചാക്കോ അധ്യക്ഷത വഹിച്ചു. പാസ്റ്റർ സാം പൂവച്ചൽ ഗാനശുശ്രൂഷ നടത്തി.സംയുക്ത വി.ബി.എസിൽ അധ്യാപകരായിരുന്ന എല്ലാവർക്കും ആദരവ് നൽകി. സ്ഥലം മാറി വന്ന പാസ്റ്റർമാരെ സ്വീകരിച്ചു. പാസ്റ്റർ സാം പി.ജോസഫ്, സെക്രട്ടറി തോമസ് കോശി, ജോജി ഐപ്പ് മാത്യൂസ് എന്നിവർ പ്രസംഗിച്ചു. പാസ്റ്റർ ടി. മാധവനും ലൗഡേൽ സഭയും ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
യു.പി.എഫിൻ്റെ അടുത്ത പ്രഭാത പ്രാർത്ഥന ജൂൺ 5 തിങ്കളാഴ്ച്ച ചാത്തങ്കേരിയിൽ റിവൈവൽ ചർച്ച് പ്രസിഡൻ്റ് പാസ്റ്റർ പി.ടി.ചാക്കോയുടെ ഭവനത്തിൽ നടക്കും. എല്ലാമാസവും ആദ്യത്തെയും മൂന്നാമത്തെയും തിങ്കളാഴ്ച്ചയാണ് യു.പി.എഫ് പ്രഭാതപ്രാർത്ഥന.
Top News
ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവെൻഷൻ മെയ് 26 മുതൽ

വയനാട്: ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവെൻഷൻ മെയ് 26 മുതൽ കൽപ്പറ്റ ശാരോൻ ഓഡിറ്റോറിയത്തിൽ നടക്കും.വൈകിട്ട് ആറിന് സുവി.ദാനിയേൽ നീലഗിരിയുടെ നേതൃത്വത്തിൽ ശാരോൻ കൊയറിൻ്റെ ഗാനാലാപനങ്ങളോടെ തുടക്കമാകും. റീജിയൺ പ്രസിഡണ്ട് പാസ്റ്റർ മാത്യൂസ് ദാനിയേൽ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായായ ഹെൻട്രി മാത്യൂസ് , റെജി മാത്യൂ ശാസ്താംകോട്ട , ജോൺ വർഗ്ഗീസ് എന്നിവർ പ്രസംഗിക്കും.
പൊതുയോഗങ്ങളിൽ പാസ്റ്റർമാരായ ഷിജു കുര്യൻ, വി.ഒ.ജോസ്, കെ.ജെ. ജോബ് എന്നിവർ അദ്ധ്യക്ഷത വഹിക്കും.
27 ന് ശനിയാഴ്ച രാവിലെ പത്തിന് വനിതാ സമ്മേളനത്തിൽ ആലീസ് മാത്യൂസ്, ബ്ലസി ഹെൻട്രി എന്നിവർ പ്രസംഗിക്കും.രാവിലെ 10.30 ന് ബഥേൽ ഹോം ഹാളിൽ പാസ്റ്റേഴ്സ് കോൺഫറൻസും നടക്കും.
ഉച്ച കഴിഞ്ഞ് 2.30 ന് സി.ഇ.എം – സണ്ടേസ്കൂൾ സമ്മേളനത്തിൽ ഹെൻട്രി മാത്യൂസ് മുഖ്യ പ്രഭാഷണം നടത്തും.
28 ന് ഞായറാഴ്ച
പൊതുസഭായോഗത്തോടും കർത്തൃ മേശയോടും കൂടെ പര്യവസാനിക്കും.
കാസറഗോഡ് മുതൽ അട്ടപ്പാടി വരെയുള്ള സ്ഥലങ്ങളിൽ നിന്ന് ശുശ്രൂഷകൻമാരും വിശ്വാസികളും സംബന്ധിക്കും.
Top News
നെടുമ്പ്രത്ത് ഉപവാസ ഉണർവ് സമ്മേളനങ്ങൾ

നെടുമ്പ്രം: ഐപിസി ഗോസ്പൽ സെൻ്ററിലെ ഉപവാസ ഉണർവ് സമ്മേളനങ്ങൾ നാളെ (25) മുതൽ 27 വരെ 10.30നും 6നും സഭാ ഹാളിൽ നടക്കും. സീനിയർ ശുശ്രൂഷകൻ പാസ്റ്റർ കെ.സി.ജോൺ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ഷിജു കെ.വർഗീസ്, പ്രിൻസ് തോമസ്, ഷാജി എം.പോൾ, അനീഷ് തോമസ് എന്നിവർ വചനപ്രഭാഷണം നടത്തും.ഗോസ്പൽ സെൻ്റർ വോയ്സ് ഗാനശുശ്രൂഷ നടത്തും.
-
Top News11 months ago
ഒരു രൂപ ചലഞ്ചുമായി KC ടീം പ്രചരണം ശക്തമാകുന്നു.
-
Breaking12 months ago
ക്രൈസ്തവര് ക്രൂരമായി കൊല്ലപ്പെട്ടപ്പോഴും ആഘോഷ വിരുന്ന് വ്യാപക പ്രതിഷേധം
-
Top News5 months ago
കൊട്ടാരക്കര ഒന്നായി പാടുന്നു ഇവരോടൊപ്പം.ഐപിസി കൊട്ടാരക്കര മേഖല ക്വയർ ശ്രദ്ധേയമായി
-
Breaking9 months ago
പാസ്റ്റർ എം. ജോൺസൺ നിത്യതയില്
-
Breaking5 months ago
ഐപിസിയിലെ ശുശ്രൂഷകർക്കെല്ലാം ഇൻഷുറൻസുമായി ഐപിസി സോഷ്യൽ വെൽഫെയർ ബോർഡ്
-
Breaking5 months ago
കൊട്ടാരക്കര മേഖലാ കൺവൻഷനിൽ വിപുലമായ ഭക്ഷണക്രമീകരണവും ആയി ഫുഡ് കമ്മിറ്റി
-
Breaking5 months ago
ഐ. പി. സി. കൊട്ടാരക്കര മേഖലാ കൺവൻഷൻ ജനുവരി 4 മുതൽ
-
Breaking11 months ago
ഐ ഡി കാർഡ് ഉള്ള എല്ലാ ശുശ്രൂഷകർക്കും വോട്ട് ചെയ്യാമോ?അനുകൂലിച്ചും പ്രതികൂലിച്ചും പോരാടുന്നു നേതൃത്വം