Top News
മേഖല സൺഡേസ്കൂൾ ദിനം മെയ് 14ന്;അർദ്ധ വാർഷിക പരീക്ഷ ജൂൺ 18ന്
കുമ്പനാട്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ മേഖല സൺഡേസ്ക്കൂൾ ദിനമായി 2023 മെയ് 14 വേർതിരിച്ചു.സൺഡേസ്കൂൾ ദിനത്തോടനുബന്ധിച്ച് സഭകളിൽ കുട്ടികളുടെ ആത്മീയ നിലവാരം മെച്ചപ്പെടുത്തുന്ന പ്രോഗ്രാമുകളും സന്ദേശങ്ങളും അവതരിപ്പിക്കും. മേഖലാ പ്രവർത്തനങ്ങൾക്കായി പ്രത്യേക സ്തോത്രകാഴ്ച്ചയും സമാഹരിക്കും.പത്തനംതിട്ട, കോട്ടയം, ആലപ്പുഴ റവന്യു ജില്ലകളിൽ ഉൾപ്പെട്ട മേഖലതല ഉദ്ഘാടനം 14ന് 11.30 ന് മേപ്രാൽ ഐപിസി ഹെബ്രോൻ ഹാളിൽ ഐപിസി സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയും റിട്ട. അധ്യാപകനുമായ ജെയിംസ് ജോർജ് വേങ്ങൂർ നിർവഹിക്കും. മേഖല പ്രസിഡൻ്റ് ജോജി ഐപ്പ് മാത്യൂസ് പ്രവർത്തന വിശദീകരണം നടത്തും.സൺഡേസ്കൂൾ അർദ്ധവാർഷിക പരീക്ഷ വിവിധ പ്രദേശിക പരീക്ഷ കേന്ദ്രങ്ങളിൽ ജൂൺ 18ന് രാവിലെ 8 മുതൽ 9 വരെയാണ്.അർദ്ധവാർഷിക പരീക്ഷക്ക് വാർഷിക പാഠ്യപദ്ധതിയുടെ പകുതി ഭാഗങ്ങളിൽ നിന്നാകും ചോദ്യങ്ങളുണ്ടാകുക. സെൻ്ററുകൾക്കുള്ള ചോദ്യപേപ്പർ പായ്ക്കറ്റുകൾ ജൂൺ 11 ന് വിതരണം ചെയ്യുമെന്ന് സെക്രട്ടറി പി.പി.ജോൺ, പരീക്ഷാ വിഭാഗം കൺവീനർ സുനിൽ പൂപ്പള്ളിൽ എന്നിവർ അറിയിച്ചു.
Top News
ശാരോൻ ഫെലോഷിപ് ചർച്ച് റാസ് അൽ ഖൈമ (യു എ ഇ) സെന്റർ ഏകദിന ഗോസ്പൽ കൺവൻഷൻ ഏപ്രിൽ 23 ചൊവ്വാഴ്ച
പാസ്റ്റർ പ്രിൻസ് തോമസ് റാന്നി(പവർ വിഷൻ ടി വി പ്രഭാഷകൻ) മുഖ്യ പ്രസംഗകനായെത്തുന്നു
യു എ ഇ : ശാരോൻ ഫെലോഷിപ് ചർച്ച് റാസ് അൽ ഖൈമ സെന്റർ ഏകദിന ഗോസ്പൽ കൺവൻഷൻ ഏപ്രിൽ 23 ചൊവ്വാഴ്ച രാത്രി 07:30 മുതൽ 10:00 വരെ ഉം അൽ ഖ്വയ്ൻ ചർച്ച് സെൻ്ററിൽ വെച്ച് നടക്കും.
കർത്താവിൽ പ്രസിദ്ധനായ കൺവൻഷൻ,ടി വി പ്രഭാഷകൻ പാസ്റ്റർ പ്രിൻസ് തോമസ് റാന്നി മുഖ്യ സന്ദേശം നൽകും. അജ്മാൻ APA ശാരോൻ ചർച്ച് ക്വയർ സംഗീതാരാധനയ്ക്ക് നേതൃത്വം നൽകും.
റാസ് അൽ ഖൈമ സെന്റർ പാസ്റ്റർ ഗിൽബെർട് ജോർജ്, അസോ.സെന്റർ പാസ്റ്റർ ബേബി മാത്യു എന്നിവർ നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് :
പാസ്റ്റർ റെജി ജോൺ
(+971 55 1129839)
ബ്രദർ എബി മാത്യു
(+971 50 4870350)
Top News
വേൾഡ് പെന്തെക്കോസ്തു കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ലേഡീസ് ക്യാമ്പും കൺവെൻഷനും
ഏപ്രിൽ 29 മുതൽ മേയ് 2 വരെ എറണാകുളം മനക്കക്കടവ് ട്രിനിറ്റി വർഷിപ്പ് സെൻറിൽ (വണ്ടർലയ്ക്ക് എതിർവശം) നടക്കും.പ്രാരംഭ ദിനം ഉച്ചക്ക് 2 മണിക്ക് ആരംഭിക്കും. മേയ് 2 ഉച്ചക്ക് 12.30 ന് സമാപിക്കുന്ന ക്യാമ്പിൽ20-ൽപ്പരം സഹോദരിന്മാർ ദൈവവചനം പ്രസംഗിക്കും. കൂടാതെ മറ്റ് യോഗങ്ങളിൽ പാസ്റ്ററന്മാരായ ഈപ്പൻ ചെറിയാൻ, ബി. മോനച്ചൻ അനിൽ കൊടിത്തോട്ടം,സാം റ്റി വർഗീസ്, ജോബി വർഗീസ്, ഡോ ബിനുമോൻ പി.കെ എന്നിവർ ബൈബിൾക്ലാസുകൾക്കും കൗൺസിലിംഗിനും നേതൃത്വം നൽകും. എരണാകുളം ഹോളി ബീറ്റ്സ് ഗാനശുശ്രൂഷ നിർവഹിക്കും കൂടുതൽ വിവരങ്ങൾ അറിയുവാൻ 90 48 18 42 91 എന്നി നoബരിൽ ബന്ധപ്പെടുവാൻ സംഘടകർ അറിയിക്കുന്നു
Top News
ശാരോൻ സൺഡേസ്കൂൾ നാഷണൽ ക്യാംപ് അടൂരിൽ
തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷൻ അധ്യാപകർക്കും ജൂണിയർ വിദ്യാർഥികൾക്കുമായി സംഘടിപ്പിക്കുന്ന നാഷണൽ ക്യാംപ് ഏപ്രിൽ 9,10 തീയതികളിൽ അടൂർ മാർത്തോമ്മാ യൂത്ത് സെൻ്ററിൽ വെച്ചു നടക്കും.
പാസ്റ്റർമാരായ ജോൺ തോമസ്, ഏബ്രഹാം ജോസഫ്, ഫിന്നി ജേക്കബ്, ജോൺസൻ കെ.സാമുവേൽ, ജേക്കബ് ജോർജ് കെ., വി.ജെ.തോമസ്, സിജു തോമസ് ആലഞ്ചേരി, സുവി. ഷിബു കെ.ജോൺ, അനീഷ് കൊല്ലങ്കോട്, സുവി. ജോബി കെ.സി., ഏബ്രഹാം മന്ദമരുതി എന്നിവർ വിവിധ സെഷനുകളിൽ ക്ലാസുകൾ നയിക്കും.
സംഗീത ശുശ്രൂഷയ്ക്ക് ബ്ലസൻ ബി, പൊൻമാനൂർ നേതൃത്വം നൽകും. സൺഡേ സ്കൂൾ അധ്യാപകർ, മുൻ അധ്യാപകർ, അധ്യാപകരാകാൻ താൽപര്യമുള്ളവർ എന്നിവർക്കും 13 വയസു വരെയുള്ള വിദ്യാർഥികൾക്കുമാണ് പ്രവേശനം.
-
Top News11 months ago
ഐക്യ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്ന കുടുംബ സംഗമം
-
Breaking9 months ago
മണിപ്പൂരിനു ഐക്യദാർഢ്യവുമായി വിവിധ ക്രൈസ്തവസഭകൾ ചേർന്ന് തിരുവല്ലയിൽ നൈറ്റ് മാർച്ച് നടത്തി
-
Breaking8 months ago
പത്തനംതിട്ട മേഖലാ പി. വൈ. പി. എ. യുടെ ആഭിമുഖ്യത്തിൽ സമാധാന റാലി
-
Top News9 months ago
പത്ത് മണിക്കൂർ പ്രാർത്ഥന തിരുവല്ലയിൽ
-
Top News8 months ago
ഐപിസി കലയപുരം സെന്റർ സൺഡേ സ്കൂൾ അസോസിയേഷൻ ഭാരവാഹികൾ
-
Breaking7 months ago
ഐപിസി സോദരി സമാജം:ആനി തോമസ് സംസ്ഥാന പ്രസിഡന്റ്;ജയമോള്‍ രാജു സെക്രട്ടറി
-
Top News7 months ago
വിധവാ പെൻഷൻ :അപേക്ഷകൾ ക്ഷണിക്കുന്നു.
-
Breaking9 months ago
‘കത്തിക്കരിഞ്ഞ ഏഴ് മൃതദേഹങ്ങള്‍ പട്ടി തിന്നു’; മണിപ്പൂരില്‍ നടന്നത് വിശദീകരിച്ച് ഫാ. ജോണ്സണ് തേക്കടയേല്‍