Top News

30-മത് ചെറുവക്കല്‍ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു

Published

on

വേങ്ങൂര്‍:ഐ പി സി വേങ്ങൂര്‍ സെന്ററിന്റെയും കിളിമാനൂര്‍ ഏരിയായുടെയും,ന്യൂലൈഫ് ബിബ്ലിക്കല്‍ സെമിനാരിയുടെയും നേതൃത്വത്തില്‍ നടത്തപ്പെടുന്ന 30-മത് ചെറുവക്കല്‍ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു.2022 ഡിസംബര്‍ 18 മുതല്‍ 25 വരെ നടത്തപ്പെടുന്ന കണ്‍വന്‍ഷന്റെ നടത്തിപ്പിനായി 101 അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു. പാസ്റ്റര്‍ കെ ഷാജി(ജനറല്‍ കണ്‍വീനര്‍) പാസ്റ്റര്‍ കെ ബെന്നി(ജോ.കണ്‍വീനര്‍) പാസ്റ്റര്‍ മുകുന്ദബാബു(പ്രാര്‍ത്ഥന) ഇവാ.വില്‍സണ്‍ ശമുവേല്‍(പബ്ലിസിറ്റി) ഡി. ജോണ്‍കുട്ടി(വിജിലന്‍സ്) പാസ്റ്റര്‍ ജിനു ജോണ്‍(പന്തല്‍) പാസ്റ്റര്‍ യോഹന്നാന്‍കുട്ടി(ഫുഡ്) പാസ്റ്റര്‍ എം സി ജോണ്‍(മീഡിയ) ഇവാ.ജോണ്‍സണ്‍ ജെ(ഫൈനാന്‍സ്) എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

30 മത് കണ്‍വന്‍ഷന്റെ ഭാഗമായി 1 കോടി രൂപയുടെ ജീവകാരുണ്യ പദ്ധതികള്‍ നടത്തപ്പെടും.സെന്റര്‍ മിനിസ്റ്റര്‍ റവ.ഡോ.ജോണ്‍സണ്‍ ഡാനിയേല്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.പാസ്റ്റര്‍ സജോ തോണിക്കുഴി, പാസ്റ്റര്‍ അജി ആന്റണി,പാസ്റ്റര്‍ ജോണ്‍സണ്‍ മേമന,പാസ്റ്റര്‍ കെ ജെ തോമസ് കുമളി,പാസ്റ്റര്‍ തോമസ് മാമന്‍, പാസ്റ്റര്‍ ബാബു ചെറിയാന്‍,പാസ്റ്റര്‍ അനീഷ് കാവാലം,പാസ്റ്റര്‍ സാബു സി.സി, പാസ്റ്റര്‍ കെ പി ജോസ് എന്നിവര്‍ വചന ശുശ്രൂഷ നിര്‍വഹിക്കും. ന്യൂലൈഫ് സിംഗേഴ്‌സ് ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും

Advertisement

Trending

Exit mobile version