Top News
ഐ പി സി ഛത്തീസ്ഗഢ് സ്റ്റേറ്റിന് പുതിയ ഭരണ സമതി

ഇന്ത്യാ പെന്തക്കോസ്തു ദൈവസഭ ഛത്തീസ്ഗഢ് സ്റ്റേറ്റിന്റെ 2022-25 ലെ പുതിയ ഭരണ സമതിയെ തിരഞ്ഞെടുത്തു. പാസ്റ്റർ കുരുവിള എബ്രഹാം (പ്രസിഡന്റ്), പാസ്റ്റർ ബിനോയി ജോസഫ് (വൈസ് പ്രസിഡന്റ്) പാസ്റ്റർ സുനിൽ എം. എബ്രഹാം (സെക്രട്ടറി) ബ്രദർ കെസുബോ ബെഗേൽ (ജോയിന്റ് സെക്രട്ടറി) ബ്രദർ റ്റി. എ. തോമസ് (ട്രഷറർ) പാസ്റ്റർ ചാക്കോ തോമസ്, ബ്രദർ ചെറിയാൻ എൻ ജോർജ് (ജനറൽ കൗൺസിൽ മെമ്പേഴ്സ്). പാസ്റ്റർ പി. ജോയി (മഹാരാഷ്ട്രാ) തിരഞ്ഞെടുപ്പിന് നേത്യത്വം നല്കി.
പുതിയ ഭരണസമതിയുടെ പ്രവർത്തന ഉത്ഘാടനം ഒക്ടോബർ 25-ാം തീയതി സും പ്ലാറ്റ്ഫോമിൽ നടക്കുന്നു. ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫ് മുഖ്യ സന്ദേശം നല്കും. ഐ. പി. സി ഛത്തിസ്ഗഢ് സ്റ്റേറ്റ് ക്വയർ
ഗാനശുശ്രൂഷയ്ക്ക് നേത്യത്വം നല്കും.


Breaking
പ്രശസ്ത സുവിശേഷകൻ ആർച്ചൽ രാജപ്പൻ ഉപദേശി നിത്യതയിൽ

പുനലൂർ: കർത്താവിൽ പ്രസിദ്ധനായ സുവിശേഷകൻ രാജപ്പൻ ഉപദേശി എന്നറിയപ്പെടുന്ന ആർച്ചൽ ചരുവിള പുത്തൻ വീട്ടിൽ S. രാജപ്പൻ ഉപദേശി (72) നിത്യതയിൽ ചേർക്കപ്പെട്ടു. കുറച്ചു നാളുകളായി ശാരീരിക അസ്വസ്ഥതകൾ കാരണം ചികിത്സയിലായിരുന്നു. ഇന്നലെ (17/09/2023, ഞായറാഴ്ച) വൈകിട്ട് 6:30 ന് നിത്യതയിൽ ചേർക്കപ്പെട്ടു. ഐ. പി. സി. അയലറ വെസ്റ്റ് ബേത്-ലഹേം സഭാംഗമാണ്.
ഭാര്യ: കുഞ്ഞുമോൾ
മക്കൾ: ബിന്ദു, ബീന, രാജേഷ്
മരുമക്കൾ: അനി, അനിൽ, സുസ്മിത
45 വർഷങ്ങളിലധികം സുവിശേഷ വേലയിലായിരുന്നു. സുവിശേഷത്തിനു വേണ്ടി ലജ്ജയില്ലാതെ പ്രവർത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ ശൈലി. അതേ ശൈലിയിലൂടെ അനേകരെ യേശുക്രിസ്തുവിൻ്റെ സ്നേഹത്തിലേക്ക് നയിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
സംസ്കാര ശുശ്രൂഷ ഇന്ന് (18/09/2023, തിങ്കളാഴ്ച) മൂന്നിന് പ്ലാച്ചേരി സെമിത്തേരിയിൽ.
Breaking
സി. ജെ. മാനുവേൽ ഉപദേശിയുടെ സംസ്കാരം നാളെ

കരീപ്ര: കഴിഞ്ഞ ദിവസം നിത്യതയിൽ ചേർക്കപ്പെട്ട പ്രശസ്ത സുവിശേഷകൻ സി. ജെ. മാനുവേൽ ഉപദേശിയുടെ സംസ്കാര ശുശ്രൂഷ നാളെ (19-09-2023, ചൊവ്വാഴ്ച) നടക്കും. മൃതദേഹം ഇന്ന് വൈകിട്ട് 5 മണിയോടെ കരീപ്രയിലുള്ള വസതിയിൽ കൊണ്ടുവരികയും നാളെ രാവിലെ 8 മണി വരെയുള്ള പൊതുദർശനത്തിന് ശേഷം കരീപ്ര അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. ഉച്ചയോടെ സംസ്കാരം നടക്കും.
തൻ്റെ ഭൗതിക കണ്ണിലെ ഇരുട്ടിനെ അകക്കണ്ണിലെ വെളിച്ചം കൊണ്ട് മറികടന്ന് അന്ത്യം വരെ കർത്താവിൻ്റെ വയലിൽ വിശ്രമം കൂടാതെ അധ്വാനിച്ച ഒരാളായിരുന്നു സി. ജെ. മാനുവേൽ ഉപദേശി. പ്രസംഗത്തിനിടയിൽ, തൻ്റെ ശൈലിയിൽ, സ്വര മാധുര്യത്തോടെയുള്ള ഗാനങ്ങൾ ശ്രോതാക്കൾക്ക് എന്നും പ്രിയമായിരുന്നു. അന്ധത ഇല്ലാത്ത നാട്ടിലേക്ക് യാത്രയായ പ്രിയ ദൈവദാസൻ്റെ വേർപാടിൽ ഫെയ്ത്ത് ട്രാക്കിൻ്റെ എല്ലാ പ്രത്യാശയും പ്രാർത്ഥനയും അറിയിക്കുന്നു.
Top News
ഐപിസി കലയപുരം സെന്റർ സൺഡേ സ്കൂൾ അസോസിയേഷൻ ഭാരവാഹികൾ

ഐപിസി കലയപുരം സെന്റർ സൺഡേ സ്കൂൾ അസോസിയേഷൻ ഭാരവാഹികൾ
2023 ആഗസ്റ്റ് 15ന് പാസ്റ്റർ തോമസ് എം കിടങ്ങാലിൽന്റെ അധ്യക്ഷതയിൽ കൂടിയ( സെന്റർ സൺഡേ സ്കൂൾ) പൊതുയോഗത്തിൽ2023-2026 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. *രക്ഷാധികാരി :-* പാസ്റ്റർ തോമസ് എം കിടങ്ങാലിൽ *സൺഡേ സ്കൂൾ സൂപ്രണ്ട്* :- പാസ്റ്റർ ബേബികുട്ടി യോഹന്നാൻ *ഡെപ്യൂട്ടി സൂപ്രണ്ട്* :- ഇവാ:സാജൻ എൻ കെ *സെക്രട്ടറി* :- പാസ്റ്റർ പ്രിൻസൺ ടി *ജോയിൻ സെക്രട്ടറി* :- പാസ്റ്റർ വിൽസൺ മാത്യു *ട്രഷറർ*:- സിസ്റ്റർ: സിനി ഷാജി എന്നിവരെയും *കമ്മറ്റി അംഗങ്ങളായി*Bro : മോസസ് ജിജിBro: അനിയൻകുഞ്ഞ്Bro: ജോബിൻ സിസ്റ്റർ :സുപി൯ ബിനോയ് സിസ്റ്റർ: സിബിൽ ബെന്നി സിസ്റ്റർ :ജിബി ജസ്റ്റിൻ എന്നിവരെയും തെരഞ്ഞെടുത്തു.

-
Top News9 months ago
കൊട്ടാരക്കര ഒന്നായി പാടുന്നു ഇവരോടൊപ്പം.ഐപിസി കൊട്ടാരക്കര മേഖല ക്വയർ ശ്രദ്ധേയമായി
-
Breaking9 months ago
ഐപിസിയിലെ ശുശ്രൂഷകർക്കെല്ലാം ഇൻഷുറൻസുമായി ഐപിസി സോഷ്യൽ വെൽഫെയർ ബോർഡ്
-
Breaking9 months ago
ഐ. പി. സി. കൊട്ടാരക്കര മേഖലാ കൺവൻഷൻ ജനുവരി 4 മുതൽ
-
Breaking9 months ago
കൊട്ടാരക്കര മേഖലാ കൺവൻഷനിൽ വിപുലമായ ഭക്ഷണക്രമീകരണവും ആയി ഫുഡ് കമ്മിറ്റി
-
Obituaries9 months ago
ചരിത്രത്തിൻ്റെ ഭാഗമായി മാറിയ കുഞ്ചച്ചേടത്ത് സോളമൻ മാസ്റ്റർ (83) നിര്യാതനായി.
-
Top News10 months ago
ശാരോൻ ഫെലോഷിപ്പ് ചർച്ച് യു.എ.ഇ റീജിയൺ: സംയുക്ത സഭായോഗം ഡിസം. 11 ന്
-
Breaking9 months ago
അടിയന്തര സൂം പ്രാർത്ഥനാ സമ്മേളനം ജനു.10
-
Breaking9 months ago
അറിയപ്പെടാത്ത പാസ്റ്റർ ടി. ജി.ഉമ്മൻ സൂംകോൺഫറൻസ് നാളെ ഡിസം. 20ന്