Breaking

വേങ്ങൂർ ബഥേൽ പി. വൈ. പി. എ. പ്രവർത്തനോദ്ഘാടനം നടന്നു

Published

on

വേങ്ങൂർ: ബഥേൽ പി. വൈ. പി. എ. യുടെ പ്രവർത്തനോദ്ഘാടനം സെപ്റ്റംബർ 11, ഞായറാഴ്ച്ച സഭായോഗാനന്തരം നടന്നു. കൊട്ടാരക്കര മേഖലാ പി. വൈ. പി. എ. വൈസ് പ്രസിഡൻ്റ് ബ്രദർ ബ്ലെസ്സൻ മാത്യു ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പ്രവർത്തകർക്കുള്ള നല്ല നിർദ്ദേശങ്ങളും സന്ദേശവും അദ്ദേഹം നൽകി. സഭാശുശ്രൂഷകൻ പാസ്റ്റർ അലക്സ് മാത്യുവിന്റെ അദ്ധ്യക്ഷനായിരുന്നു. 2022 -23 വർഷത്തെ പ്രവർത്തന കാർഡ് കൊട്ടാരക്കര മേഖലാ പി. വൈ. പി. എ. ട്രഷററും വേങ്ങൂർ സെൻറർ പി. വൈ. പി. എ. സെക്രട്ടറിയുമായ ബ്രദർ ജെറിൻ ജി. ജെയിംസ് പ്രകാശനം ചെയ്തു. ബ്രദർ ഡി. ജോൺ കുട്ടി, സിസ്റ്റർ കുഞ്ഞമ്മ ഏബ്രഹാം എന്നിവ ആശംസകൾ അറിയിച്ചു. ബ്രദർ ജോയൽ, സിസ്റ്റർ ആനി സാം, സിസ്റ്റർ ബെറ്റി അച്ചൻകുഞ്ഞ് തുടങ്ങിയവർ നേതൃത്വം നൽകി.

Trending

Exit mobile version