Connect with us

Breaking

ആദ്യ ദിനം തന്നെ പൊതുതാൽപര്യ അപേക്ഷ സമർപ്പിച്ചു സംസ്ഥാനകൗൺസിലംഗം പാസ്റ്റർ ബോബൻ ക്ലീറ്റസ്

Published

on

കുമ്പനാട്: ഐ. പി. സി. സംസ്ഥാന കൗൺസിലിൻ്റെ 2022-2025 കാലയളവിലെ ഭരണ സമിതി ചുമതലയേറ്റ ആദ്യ ദിനം തന്നെ ശുശ്രൂഷകന്മാരുടെ ക്ഷേമം ലക്ഷ്യമാക്കിയുള്ള പദ്ധതികൾ നടപ്പിൽ വരുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഉള്ള അപേക്ഷ സംസ്ഥാനകൗൺസിലംഗം പാസ്റ്റർ ബോബൻ ക്ലീറ്റസ് സംസ്ഥാന കൗൺസിലിന് സമർപ്പിച്ചു. കൗൺസിലിന് വേണ്ടി അപേക്ഷ ഐ. പി. സി. സംസ്ഥാന പ്രസിഡൻ്റ് പാസ്റ്റർ കെ. സി. തോമസ് ഏറ്റു വാങ്ങി.

പാസ്റ്റർ ബോബൻ ക്ലീറ്റസ് കൗൺസിലിന് നൽകിയ കത്തിൻ്റെ പകർപ്പ്

പ്രവർത്തന ഉദ്ഘാടനം കഴിഞ്ഞാലുടൻ അടുത്ത കൗൺസിലിൽ ശുശ്രൂഷകന്മാരുടെ ക്ഷേമത്തെ ലക്ഷ്യമാക്കി ഉള്ള പദ്ധതികൾ ചർച്ച ചെയ്ത് നിലവിൽ കൊണ്ട് വരുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. ഈ ഭരണ സമിതി ശുശ്രൂഷകന്മാരുടെ ക്ഷേമത്തെ ലക്ഷ്യമാക്കി പല പ്രവർത്തനങ്ങളും നടപ്പിൽ വരുത്തുന്നതിന് മുന്നോട്ട് ചുവടുകൾ വച്ച് പ്രവർത്തിക്കുമെന്ന് സംസ്ഥാന സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ വെളിപ്പെടുത്തി. ഒരു രൂപാ ചലഞ്ച് തുടങ്ങിയ ന്യൂതന പദ്ധതികളിലൂടെ ശുശ്രൂഷകന്മാരെയും കുടുംബങ്ങളെയും ശുശ്രൂഷകന്മാരുടെ വിധവമാരെയും സഹായിക്കാൻ ഉടനെ പദ്ധതി കൊണ്ട് വന്ന് നടപ്പിലാക്കും. കൂടാതെ പത്തനാപുരത്ത് ഐ. പി. സി. സംസ്ഥാന ട്രഷറർ ബ്രദർ പി. എം. ഫിലിപ്പ് ദാനമായി നൽകുന്ന സ്ഥലത്ത് ഭവനരഹിതരായ ശുശ്രൂഷകന്മാർക്ക് വീട് പണിത് നൽകുമെന്ന് പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ കൂട്ടിച്ചേർത്തു

സഭയുടെയും ശുശ്രൂഷകന്മാരുടെയും ഭാവിയും വളർച്ചയും ലക്ഷ്യമാക്കി പ്രവർത്തിക്കും എന്ന് ഉറപ്പ് നൽകുന്ന നിലപാടാണ് തിരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവിൻ്റെ ഭാഗത്ത് നിന്ന് വ്യക്തമാകുന്നത് എന്നത് ഏറെ പ്രതീക്ഷ നൽകുന്നതാണ്.

Advertisement
Advertisement

Breaking

കേരളാ സംസ്ഥാന പി വൈ പി എ യുടെ ‘നിറവ് 2023’ നാളെ കൊട്ടാരക്കരയിൽ

Published

on

കൊട്ടാരക്കര: കേരളാ സംസ്ഥാന പി. വൈ. പി. എ. വിവിധ മേഖലകളുമായി സഹകരിച്ച് നടത്തി വരുന്ന നിറവ് 2023 എന്ന ആത്മീയ സംഗമം നാളെ കൊട്ടാരക്കരയിൽ. കൊട്ടാരക്കര മേഖല പി. വൈ. പി. എ യുടെ സഹകരണത്തോടെ, നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 6 വരെ കൊട്ടാരക്കര കേരളാ തിയോളജിക്കൽ സെമിനാരിയിൽ വെച്ചാണ് നിറവ് നടത്തപ്പെടുന്നത്.ആത്മശക്തിയാൽ നിറയുവാനും കൃപാവരങ്ങൾ പ്രാപിക്കുവാനും കർത്താവിനെ ആത്മാവിൽ ആരാധിക്കുവാനും ദൈവ വചനത്തിന്റെ ആഴങ്ങൾ ഗ്രഹിക്കുവാനുമുള്ള അസുലഭ നിമിഷങ്ങൾ നിറഞ്ഞ ഒൻപത് മണിക്കൂറുകളാണ് നിറവിൻ്റെ പ്രത്യേകത.നാളെ നടക്കുന്ന ആത്മീയ സംഗമത്തിൽ പാസ്റ്റർ ബെഞ്ചമിൻ വർഗീസ്, പാസ്റ്റർ സാം ജോർജ്, പാസ്റ്റർ റെജി ശാസ്താംകോട്ട, പാസ്റ്റർ അനീഷ് കാവാലം, പാസ്റ്റർ അനീഷ് കൊല്ലം, പാസ്റ്റർ മനോജ് കുഴിക്കാല, ബ്രദർ ജോൺ മാത്യു എന്നിവർ ദൈവവചനം സംസാരിക്കും. പാസ്റ്റർ വിൽസൺ സാമുവേൽ, ബ്രദർ ജോൺസൺ ഡേവിഡ്, ബ്രദർ ബിജോയ് തമ്പി, ബ്രദർ സ്റ്റാൻലി സാം വയല, ബ്രദർ സൈലസ് കെ. ദേവസ്യ, ബ്രദർ ബ്ലെസ്സൻ കെ. ആർ., ബ്രദർ ജോസ് കലയപുരം, സിസ്റ്റർ ഇവാജ്ഞലിൻ ജോൺസൺ മേമന എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും.

Continue Reading

Breaking

യുവജന സമ്മേളനങ്ങൾ

Published

on

തിരുവല്ല: എക്സൽ മിനിസ്ട്രീസിന്റെ യുവജന വിഭാഗമായ എക്സൽ യൂത്തും പ്രമുഖ ക്രൈസ്തവ മാസികയായ ഹാലേലുയ്യയും ചേർന്ന് ഒരുക്കുന്ന “സഫല്‍” “ഫലമുള്ളവരാകുക” എന്ന പേരിൽ കേരളത്തിലെ 14 ജില്ലകളിൽ യുവജനങ്ങളുടെ ആത്മീക മുന്നേറ്റത്തിന് വേണ്ടി ഏകദിന യുവജന ക്യാമ്പുകൾ നടക്കുന്നു. പ്രസ്തുത മീറ്റിങ്ങുകളിൽ യുവജനങ്ങൾക്കുള്ള പ്രത്യേക കൗൺസിലിംഗ്, തീരുമാനങ്ങൾ എടുക്കുമ്പോൾ അറിയേണ്ട കാര്യങ്ങൾ, ലഹരിക്കെതിരെ ജാഗ്രത, പ്രണയചതിക്കുഴികൾ തുടങ്ങിയ വിഷയങ്ങളെപ്പറ്റി പ്രഗൽഭരായവർ ക്ലാസുകൾ നയിക്കുന്നു. 15 വയസ്സിനും 30 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്ത പങ്കെടുക്കാവുന്നതാണ്.

കോട്ടയം ജില്ലയിലെ യുവജനങ്ങൾക്ക് വേണ്ടി 2023 സെപ്റ്റംബർ 27 ാം തീയതി ബുധനാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 4 മണി വരെ കോട്ടയം സുവാർത്ത ചർച്ചിൽ വച്ച് നടത്തപ്പെടുന്നു. വർക്കി എബ്രഹാം കാച്ചാണത്ത് ഉത്ഘാടനം നിർവ്വഹിക്കും. പാസ്റ്റർ ബിനു വടശേരിക്കര, ഗ്ലാഡ്സൻ ജയിംസ് എന്നിവർ ക്ലാസുകൾ നയിക്കും. ജസ്റ്റിൻ ജോസ് ആരാധനക്കു നേതൃത്വം നല്കും. കൂടുതൽ വിവരങ്ങൾക്ക്. 95444 63176

Advertisement
Continue Reading

Breaking

പ്രശസ്ത സുവിശേഷകൻ ആർച്ചൽ രാജപ്പൻ ഉപദേശി നിത്യതയിൽ

Published

on

പുനലൂർ: കർത്താവിൽ പ്രസിദ്ധനായ സുവിശേഷകൻ രാജപ്പൻ ഉപദേശി എന്നറിയപ്പെടുന്ന ആർച്ചൽ ചരുവിള പുത്തൻ വീട്ടിൽ S. രാജപ്പൻ ഉപദേശി (72) നിത്യതയിൽ ചേർക്കപ്പെട്ടു. കുറച്ചു നാളുകളായി ശാരീരിക അസ്വസ്ഥതകൾ കാരണം ചികിത്സയിലായിരുന്നു. ഇന്നലെ (17/09/2023, ഞായറാഴ്ച) വൈകിട്ട് 6:30 ന് നിത്യതയിൽ ചേർക്കപ്പെട്ടു. ഐ. പി. സി. അയലറ വെസ്റ്റ് ബേത്-ലഹേം സഭാംഗമാണ്.

ഭാര്യ: കുഞ്ഞുമോൾ
മക്കൾ: ബിന്ദു, ബീന, രാജേഷ്
മരുമക്കൾ: അനി, അനിൽ, സുസ്മിത

Advertisement

45 വർഷങ്ങളിലധികം സുവിശേഷ വേലയിലായിരുന്നു. സുവിശേഷത്തിനു വേണ്ടി ലജ്ജയില്ലാതെ പ്രവർത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ ശൈലി. അതേ ശൈലിയിലൂടെ അനേകരെ യേശുക്രിസ്തുവിൻ്റെ സ്നേഹത്തിലേക്ക് നയിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

സംസ്കാര ശുശ്രൂഷ ഇന്ന് (18/09/2023, തിങ്കളാഴ്ച) മൂന്നിന് പ്ലാച്ചേരി സെമിത്തേരിയിൽ.

Advertisement
Continue Reading

Latest Updates

Top News2 days ago

സൗദി ഐപിസി അബു അരീഷ് വർഷിപ് സെന്ററിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന

സൗദി: ജിസാനിൽ ഐപിസി അബു അരീഷ് വർഷിപ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും 2023 ഒക്ടോബർ 7മുതൽ 27 വരെ നടക്കും....

Top News6 days ago

ഐപിസി സൺഡേ സ്‌കൂൾ അസ്സോസിയേഷൻ സംസ്ഥാന താലന്തുപരിശോധന ഒക്ടോ :23ന്

കുമ്പനാട് :ഐപിസി സൺഡേ സ്‌കൂൾ അസ്സോസിയേഷൻ സംസ്ഥാന താലന്ത് പരിശോധന കുമ്പനാട് ഹെബ്രോൻ പുരത്ത് വച്ച് ഒക്ടോബർ 23ന് രാവിലെ 8.30മുതല്‍ നടക്കും . 14ജില്ലകളിൽ നിന്നായി...

Breaking1 week ago

കേരളാ സംസ്ഥാന പി വൈ പി എ യുടെ ‘നിറവ് 2023’ നാളെ കൊട്ടാരക്കരയിൽ

കൊട്ടാരക്കര: കേരളാ സംസ്ഥാന പി. വൈ. പി. എ. വിവിധ മേഖലകളുമായി സഹകരിച്ച് നടത്തി വരുന്ന നിറവ് 2023 എന്ന ആത്മീയ സംഗമം നാളെ കൊട്ടാരക്കരയിൽ. കൊട്ടാരക്കര...

Obituaries1 week ago

പാസ്റ്റർ ഷാജി സോളമൻ്റെ പിതാവ് ശലോമൻ മത്തായി നിത്യതയിൽ;സംസ്കാര ശുശ്രുഷ ബുധനാഴ്ച്ച രാവിലെ 10ന്

ഐ.പി.സി പുനലൂർ സെന്റർ വൈസ് പ്രസിഡന്റ് ഷാജി സോളമൻ പാസ്റ്ററിന്റെ പ്രിയ പിതാവ് ശലോമൻ മത്തായി(77) നിത്യതയിൽ.സംസ്കാര ശുശ്രുഷനാളെ (27 -09-2023) രാവിലെ 10 മണിയോടെ ഐ.പി.സി...

Obituaries1 week ago

ഗീവർഗ്ഗീസ് എബ്രഹാം (അവറാച്ചൻ -86) അക്കരെ നാട്ടിൽ

കൊടുമൺ : പൊരിയക്കോട് കല്യാണിക്കൽ വടക്കേക്കര ഗീവർഗ്ഗീസ് എബ്രഹാം (അവറാച്ചൻ -86) നിത്യതയിൽ ചേർക്കപ്പെട്ടു. ഭൗതീക ശരീരം ബുധനാഴ്ച 8 മണിയ്ക്ക് ഭവനത്തിൽ കൊണ്ടുവരും. 9 മണിക്ക്...

Top News1 week ago

വിധവാ പെൻഷൻ :അപേക്ഷകൾ ക്ഷണിക്കുന്നു.

കുമ്പനാട് : ഐപിസിയുടെ കേരളാ സ്റ്റേറ്റിനു കീഴിൽ അംഗീകൃത സഭാ ശുശ്രൂഷകനായിരിക്കെ നിത്യതയിൽ ചേർക്കപ്പെട്ട ശുശ്രൂഷകന്മാരുടെ വിധവകളായ ഭാര്യമാർക്ക് സോഷ്യൽ വെൽഫെയർ ബോർഡ് നടപ്പിലാക്കുന്ന വിധവ സഹായത്തിനായി...

Breaking2 weeks ago

യുവജന സമ്മേളനങ്ങൾ

തിരുവല്ല: എക്സൽ മിനിസ്ട്രീസിന്റെ യുവജന വിഭാഗമായ എക്സൽ യൂത്തും പ്രമുഖ ക്രൈസ്തവ മാസികയായ ഹാലേലുയ്യയും ചേർന്ന് ഒരുക്കുന്ന “സഫല്‍” “ഫലമുള്ളവരാകുക” എന്ന പേരിൽ കേരളത്തിലെ 14 ജില്ലകളിൽ...

Obituaries2 weeks ago

പാസ്റ്റർ ബ്ലെസൻ കുഴിക്കാലയുടെ പിതാവ് പി.ജെ.കോശി കർത്തൃസന്നിധിയിൽ

മെഴുവേലി: തെക്കേതുണ്ടിയിൽ പാലത്തുംപാട്ട് പി.ജെ.കോശി (87) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: ചൂരത്തലക്കൽ പരേതയായ അമ്മിണി കോശി. മക്കൾ: സൂസമ്മ, സാലി, പാസ്റ്റർ ബ്ലെസൻ കുഴിക്കാല...

Obituaries2 weeks ago

കുമ്പനാട് മുളംകുഴിയിൽ പാസ്റ്റർ എം.കെ.വർഗീസിൻ്റെ സംസ്കാരം സെപ്റ്റംബർ 1 വെള്ളിയാഴ്ച്ച

കുമ്പനാട്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിലെ സീനിയർ ശുശ്രൂഷകൻ മുളംകുഴിയിൽ പാസ്റ്റർ എം.കെ.വർഗീസ് (പാപ്പച്ചൻ-82) നിര്യാതനായി. സംസ്കാരം വെള്ളി (സെപ്റ്റംബർ 1) രാവിലെ 9 ന് ഐപിസി ഹെബ്രോൻ...

Breaking2 weeks ago

പ്രശസ്ത സുവിശേഷകൻ ആർച്ചൽ രാജപ്പൻ ഉപദേശി നിത്യതയിൽ

പുനലൂർ: കർത്താവിൽ പ്രസിദ്ധനായ സുവിശേഷകൻ രാജപ്പൻ ഉപദേശി എന്നറിയപ്പെടുന്ന ആർച്ചൽ ചരുവിള പുത്തൻ വീട്ടിൽ S. രാജപ്പൻ ഉപദേശി (72) നിത്യതയിൽ ചേർക്കപ്പെട്ടു. കുറച്ചു നാളുകളായി ശാരീരിക...

Trending

Copyright © 2021 | Faith Track Media