Breaking

യുവജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ഐ.പി.സി വേങ്ങൂർ സെന്റർ യൂത്ത് ക്യാമ്പ്

Published

on

വേങ്ങൂർ: ഐ.പി.സി. വേങ്ങൂർ സെന്റർ പുത്രികാ സംഘടനകളുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 7, 8 തീയതികളിൽ പൂയപ്പള്ളി ബഥേൽ വർഷിപ്പ് സെന്ററിൽ വച്ചു നടന്ന യൂത്ത് ക്യാമ്പ് FM 22 (Follow Me) യുവജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

ഐ.പി.സി കേരളാ സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി Br. ജെയിംസ് ജോർജ് വേങ്ങൂർ ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ സിബി മാത്യു ബാംഗ്ലൂർ, ജിജി സക്കറിയ, അന്നാ സക്കറിയാ, പാ. ജോൺസൻ മേമന എന്നിവർ വിവിധ സെഷനുകളിൽ ക്ലാസുകൾ നയിച്ചു. വേങ്ങൂർ സെന്റർ പി. വൈ. പി. എ. , സണ്ടേസ്കൂൾ, സോദരി സമാജം എക്സിക്യുട്ടീവ്സ് ക്യാമ്പിനു നേതൃത്വം നൽകി.

Trending

Exit mobile version