Connect with us

Breaking

പി. വൈ. പി. എ. കൊട്ടാരക്കര മേഖലയുടെ ഏകദിന ക്യാമ്പിന്
അനുഗ്രഹീത സമാപനം

Published

on

കൊട്ടാരക്കര: മേഖലാ പി. വൈ. പി. എ. യുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ10, ശനിയാഴ്ച (10/09/2022) കൊട്ടാരക്കര ബേർ-ശേബ ഹാളിൽ വെച്ച് നടന്ന ഏകദിന ക്യാമ്പിന് അനുഗ്രഹീത സമാപനം. യുവജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ക്യാമ്പിൽ റജിസ്റ്റർ ചെയ്ത 275 യുവജനങ്ങൾ ഉൾപ്പെടെ 300-ൽ പരം ആളുകൾ പങ്കെടുത്തു.

രാവിലെ 9 മണിക്ക് ആരംഭിച്ച ക്യാമ്പ് പി. വൈ. പി. എ. കേരളാ സ്റ്റേറ്റ് സെക്രട്ടറി ഇവാ: ഷിബിൻ ജി. ശാമുവേൽ ഉത്ഘാടനം ചെയ്തു. കൊട്ടാരക്കര മേഖലാ പ്രസിഡൻ്റ് പാസ്റ്റർ സാം ചാക്കോ അധ്യക്ഷനായിരുന്നു. കൊട്ടാരക്കര മേഖലാ പി. വൈ. പി. എ. ജോയിൻ്റ് സെക്രട്ടറി ബ്രദർ ജോയൽ റെജി സ്വാഗതം ആശംസിച്ചു. പാസ്റ്റർ എബി അയിരൂർ ക്ലാസ്സ് നയിച്ചു.

ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 4 മണി വരെ തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ചിൽഡ്രൻസ് ഫെസ്റ്റ് നടന്നു. കൊട്ടാരക്കര മേഖലാ പി. വൈ. പി. എ. കൗൺസിൽ അംഗം അഡ്വ: ബിനോയ് കൊട്ടാരക്കര അധ്യക്ഷനായിരുന്നു.

വൈകിട്ട് നാലരയ്ക്ക് ആരംഭിച്ച മൂന്നാമത് സെഷനിൽ ഐ. പി. സി. കേരളാ സംസ്ഥാന കൗൺസിൽ മെമ്പർ ബ്രദർ തോമസ് ജോൺ കൊട്ടാരക്കര അധ്യക്ഷനായിരുന്നു. കൊട്ടാരക്കര മേഖലാ പി. വൈ. പി. എ. പബ്ലിസിറ്റി കൺവീനർ ബ്രദർ മാത്യു ജോൺ സ്വാഗതപ്രസംഗം നടത്തി. ഐ. പി. സി. കേരളാ സ്റ്റേറ്റ് ജോയിൻ്റ് സെക്രട്ടറി ബ്രദർ ജെയിംസ് ജോർജ് മെറിറ്റ് അവാർഡ് വിതരണം ഉത്ഘാടനം ചെയ്തു. കൊട്ടാരക്കര മേഖലയിലെ പത്താം ക്ലാസ്സ്, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ 30 കുട്ടികൾക്ക് മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു. 2020 – വർഷത്തെ താലന്ത് പരിശോധനയുടെ സമ്മാനങ്ങൾ വിതരണം ചെയ്തു. പുനലൂർ സെൻ്റർ പി. വൈ. പി. എ. അംഗങ്ങൾ മനോഹരമായ കൊറിയോഗ്രഫി അവതരിപ്പിച്ചു. പി. വൈ. പി. എ. മെതുകുമേൽ അംഗം ദേബോര കഥാപ്രസംഗം അവതരിപ്പിച്ചു.

വിവിധ സെഷനുകളിലെ അദ്ധ്യക്ഷന്മാർ

അവസാന സെഷനിൽ ഐ. പി. സി. കേരളാ സ്റ്റേറ്റ് ജോയിൻ്റ് സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട് അനുഗ്രഹീത സന്ദേശം നൽകി. ഐ. പി. സി. നിലമേൽ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ജി. തോമസ്കുട്ടി അധ്യക്ഷനായിരുന്നു. പി. വൈ. പി. എ. കൊട്ടാരക്കര മേഖലാ ട്രഷറർ ബ്രദർ ജെറിൻ ജെയിംസ് സ്വാഗതം ചെയ്തു. മേഖല ലാ പി. വൈ. പി. എ. സെക്രട്ടറി ബ്രദർ ഷിബിൻ ഗിലെയാദ് കൃതജ്ഞത അറിയിച്ചു. രാത്രി 9 മണിയോടെ ക്യാമ്പ് അവസാനിച്ചു.

ബ്രദർ ബിജോയ് തമ്പി, രമ്യ സാറ ജേക്കബ്, ഇവഞ്ചലിൻ ജോൺസൺ മേമന എന്നിവരോടൊപ്പം കൊട്ടാരക്കര മേഖലാ പി. വൈ. പി. എ. ക്വയർ പ്രെയിസ് & വർഷിപ്പിന് നേതൃത്വം നൽകി.

ഐ. പി. സി. കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായ ബ്രദർ റോബിൻ RR വാളകം, പാസ്റ്റർ ബോബൻ ക്ലീറ്റസ് എന്നിവർ ആശംസകൾ അറിയിച്ചു.

മേഖലാ പി. വൈ. പി. എ. പ്രസിഡൻ്റ് പാസ്റ്റർ സാം ചാക്കോ, വൈസ് പ്രസിഡൻ്റുമാരായ ബ്രദർ ബ്ലസ്സൻ ബാബു, ബ്രദർ ബ്ലെസ്സൻ മാത്യു, സെക്രട്ടറി ബ്രദർ ഷിബിൻ ഗിലെയാദ്, ജോയൻ്റ് സെക്രട്ടറി ബ്രദർ ജോയൽ റെജി, ട്രഷറർ ബ്രദർ ജെറിൻ ജെയിംസ് എന്നിവർ നേതൃത്വം നൽകി.

പബ്ലിസിറ്റി കൺവീനർ
ബ്രദർ മാത്യു ജോൺ

Advertisement
Advertisement

Breaking

റെവ.എം ജെ ജോൺ പദവി ഒഴിഞ്ഞു,റെവ.സാം കെ ജേക്കബ് തിരുവല്ല ശാരോൻ ബൈബിൾ കോളേജിൻ്റെ പുതിയ പ്രിൻസിപൽ

Published

on

തിരുവല്ല:1953 ൽ ഡോ.പി.ജെ തോമസ് ആരംഭിച്ച കേരളത്തിലെ ആദ്യ വേദ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ തിരുവല്ല പട്ടണത്തിൻ്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ശാരോൻ ബൈബിൾ കോളജിന്റെ പ്രിൻസിപൽ ആയി കഴിഞ്ഞ 40 വർഷം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച റവ.എം ജെ ജോൺ ചുമതല സ്വയം ഒഴിയുകയും റവ.സാം കെ ജേക്കബ് പുതിയ പ്രിൻസിപൽ ആയി ചുമതലയേല്ക്കുകയും ചെയ്തു.

04-07-2024 വ്യാഴാഴ്ച തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ ശാരോൻ സഭാ മാനേജിംഗ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ ജേക്കബ് ജോർജ് അദ്ധ്യക്ഷത വഹിക്കുകയും സഭാ നാഷണൽ പ്രസിഡന്റ് പാസ്റ്റർ ഏബ്രഹാം ജോസഫ് മുഖ്യസന്ദേശം നല്കുകയും ചെയ്തു.

Advertisement

അലൂമ്നി അസോസിയേഷനെ പ്രതിനിധീകരിച്ച് ഭാരവാഹികളായ പാസ്റ്റേഴ്സ് ജെ ജോസഫ്,സജി ഫിലിപ് തിരുവഞ്ചൂർ,വർഗീസ് ജോഷ്വാ,ജോസഫ് കുര്യൻ,ലാലു ഈപ്പൻ,കുര്യൻ മാത്യു എന്നിവരും ബ്രദർ റ്റി ഒ പൊടിക്കുഞ്ഞ് (ശാരോൻ ഓഫീസ് സെക്രട്ടറി) ബ്രദർ എം കെ കുര്യൻ,സിസ്റ്റർ സൂസൻ ജോൺ തോമസ് എന്നിവരും ആശംസകൾ അറിയിച്ചു.

സ്ഥാനമൊഴിഞ്ഞ പ്രിൻസിപൽ എം ജെ ജോൺ സാറിനും ബൈബിൾ കോളേജ് അധ്യാപികയായിരുന്ന ഭാര്യ ഗ്രേസി ജോണിനും കോളേജും അലൂമ്നി അസോസിയേഷനും സ്നേഹോപഹാരങ്ങൾ നൽകി.

Advertisement

പുതിയ കോളേജ് ഭാരവാഹികളെ ശാരോൻ സഭാ അന്തർദേശീയ പ്രസിഡൻ്റ് പാസ്റ്റർ ജോൺ തോമസ് പ്രഖ്യാപിച്ചു.വൈസ് പ്രിൻസിപലായി റെവ.ജേക്കബ് ജോർജ് കെ യും രജിസ്ട്രാറായി റെവ.റോഷൻ ജേക്കബും നിയമിതരായി.റെവ.എം ജെ ജോണിനെ പ്രിൻസിപൽ എമെരിറ്റസ് ആയും പ്രഖ്യാപിച്ചു.

പുതിയ പ്രിൻസപ്പൽ റവ.സാം കെ ജേക്കബ് റാന്നി കണ്ണമ്പള്ളി സ്വദേശിയാണ്. പഴയനിയമത്തിൽ സെറാമ്പൂർ സർവകലാശാലയിൽ നിന്നും M.Th കരസ്ഥമാക്കിയിട്ടുണ്ട്. പാസ്റ്റർ, എഴുത്തുകാരൻ,വേദ അധ്യാപകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന വ്യക്തിയാണ്.മണക്കാല ഫെയ്ത് തിയോളജിക്കൽ സെമിനാരി,കുമ്പനാട് ഇന്ത്യാ ബൈബിൾ കോളേജ്,പായിപാട് ന്യൂ ഇന്ത്യാ ബൈബിൾ സെമിനാരി എന്നിവിടങ്ങളിൽ പഠിപ്പിച്ചിട്ടുണ്ട്.ഇപ്പോൾ ശാരോൻ ഫെലോഷിപ് ചർച്ച് ഒറീസ – ചത്തിസ്ഗഡ് റീജിയൻ പ്രസിഡൻ്റായും പ്രവർത്തിക്കുന്നു.
ഭാര്യ പ്രിയാ സാം കൗൺസിലിംഗ് മേഖലയിൽ പ്രവർത്തിക്കുന്നു.OPA സഭാ ജോയിൻറ് സെക്രട്ടറി ബ്രദർ അനു ജേക്കബ് ഇളയ സഹോദരനാണ്.

Advertisement
Continue Reading

Breaking

News 18 ഖേദം പ്രകടിപ്പിച്ചു.

Published

on

News 18 ഖേദം പ്രകടിപ്പിച്ചു.
തിരുവല്ല: ന്യൂസ് 18 പുറത്തുവിട്ട ഐ.പി.സി ശുശ്രൂഷകനെ സംബന്ധിക്കുന്ന വാർത്തയിൽ ഐ.പി.സി കേരള സ്‌റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൻ്റെ ഫോട്ടോ പ്രസിദ്ധീകരിച്ചതിൽ മനപൂർവ്വമല്ലാത്ത പിഴവു സംഭവിച്ചു എന്നും ഫോട്ടോ മാറി പോയതാണെന്നും അതിൽ ചാനൽ ഖേദം പ്രകടിപ്പിക്കുന്നതായി ചാനൽ വാർത്ത റിപ്പോർട്ടിലൂടെ അറിയിച്ചു.

https://youtu.be/T2WooGfmLTE?si=O5vxwf8HjzbJtxSz

Advertisement

.

Advertisement
Continue Reading

Breaking

സി ഇ എം യു എ ഇ റീജിയൻ പ്രയർ ഡേ 2024 ന് അനുഗ്രഹ സമാപ്തി.പ്ലസ് ടു വിന് ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ റീജിയൻ ആദരിച്ചു

Published

on

സി ഇ എം യു എ ഇ റീജിയൻ പ്രയർ ഡേ 2024 ന് അനുഗ്രഹ സമാപ്തി.
പ്ലസ് ടു വിന് ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ റീജിയൻ ആദരിച്ചു

ദുബായ്:ശാരോൻ ഫെലോഷിപ് ചർച്ച് യു എ ഇ റീജിയൻ ക്രിസ്റ്റ്യൻ ഇവാഞ്ചലിക്കൽ മൂവ്മെൻ്റിൻ്റെ (സി ഇ എം) നേതൃത്വത്തിൽ പ്രയർ ഡേ 2024 കാത്തിരിപ്പ് യോഗവും ഉപവാസ പ്രാർത്ഥനയും അനുഗ്രഹമായി നടന്നു. 2024 ജൂൺ 17 തിങ്കളാഴ്ച ദുബായ് സാമാ റെസിഡെൻസിൽ വെച്ച് രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ റീജിയൻ സി ഇ എം പ്രസിഡൻറ് പാസ്റ്റർ സന്തോഷ് സെബാസ്റ്റ്യൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ശാരോൻ ഫെലോഷിപ് ചർച്ച് യു എ ഇ റീജിയൻ സെക്രട്ടറി പാസ്റ്റർ ഗിൽബെർട് ജോർജ്, റീജിയൻ വൈസ് പ്രസിഡൻ്റ് പാസ്റ്റർ സാം കോശി,പാസ്റ്റർ ബ്ലസൻ ജോർജ്,പാസ്റ്റർ വർഗീസ് തോമസ്,പാസ്റ്റർ ഡോ.ഷിബു വർഗീസ് എന്നിവർ ദൈവവചനത്തിൽ നിന്ന് ശുശ്രൂഷിച്ചു.ഈ കാലഘട്ടത്തിൽ ദൈവവജനം പരിശുദ്ധാത്മാവിൽ നിറയപ്പെടേണ്ടതിന്റെ പ്രാധാന്യത വചന ശുശ്രൂഷകളിൽ നിറഞ്ഞു നിന്നു.

Advertisement

പാസ്റ്റർമാരായ റജി ജോൺ,ബിജി ഫിലിപ്പ്,തോമസ് വർഗീസ്,ബേബി മാത്യൂസ് എന്നിവർ പ്രാർത്ഥന സെഷനുകൾ നയിച്ചു. റീജിയൻ സി ഇ എം സെക്രട്ടറി അസിറിയ മാത്യു സംഗീതാരാധനക്ക് നേതൃത്വം നൽകി.

യോഗത്തിൻ്റെ സമാപന സമയത്ത് യു എ ഇ യിലെ വിവിധ എമിറേറ്റുകളിൽ നിന്ന് പ്ലസ് ടു വിന് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി ആദരിച്ചു.ബെനിറ്റ ഷാജി തോമസ്,നേഹ സോജി ജോർജ്(അബുദാബി ഫിലദൽഫിയ ശാരോൻ ചർച്ച്),ഏബൽ മത്തായി(റാസ് അൽ ഖൈമ ശാരോൻ ചർച്ച്), ദയ ബോസ്,സ്നേഹ സാജു,ഫെലിക്സ് തോമസ്(ക്രൈസ്റ്റ് ചർച്ച് ജെബൽ അലി ശാരോൻ ചർച്ച്), അലീഷ തോമസ്, സാന്ദ്ര ജോഹന ഷൈജു(ഷാർജ ശാരോൻ ചർച്ച്),ക്രിസ്റ്റി തോമസ്(ഷാർജ എബനേസർ ശാരോൻ ചർച്ച്),ഡാനിയേൽ ജോർജ് ഫിലിപ് (അജ്‌മാൻ APA ശാരോൻ ചർച്ച്) എന്നിവരാണ് ആദരവ് ഏറ്റുവാങ്ങിയത്.യു എ ഇ റീജിയൻ പ്രസിഡൻ്റ് പാസ്റ്റർ ജോൺസൻ ബേബി സമാപന സന്ദേശം നൽകുകയും എല്ലാവരെയും അനുഗ്രഹിച്ച് പ്രാർത്ഥിക്കുകയും ചെയ്തു.

Advertisement

Advertisement
Continue Reading

Latest Updates

Breaking5 days ago

റെവ.എം ജെ ജോൺ പദവി ഒഴിഞ്ഞു,റെവ.സാം കെ ജേക്കബ് തിരുവല്ല ശാരോൻ ബൈബിൾ കോളേജിൻ്റെ പുതിയ പ്രിൻസിപൽ

തിരുവല്ല:1953 ൽ ഡോ.പി.ജെ തോമസ് ആരംഭിച്ച കേരളത്തിലെ ആദ്യ വേദ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ തിരുവല്ല പട്ടണത്തിൻ്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ശാരോൻ ബൈബിൾ കോളജിന്റെ...

World News2 weeks ago

മലയാളി പെന്തക്കോസ്ത് ആത്മീയ സമ്മേളനം’ ജൂലൈ നാലിന് , ഹൂസ്റ്റൺ പട്ടണം ഒരുങ്ങി.

ഹൂസ്റ്റൺ : അമേരിക്കൻ മലയാളി പെന്തക്കോസ്ത് സമൂഹം ഒരു വർഷമായി പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിന്ന ധന്യ മുഹൂർത്തത്തിന് ഇനി രണ്ട് നാൾ മാത്രം. കേരളത്തിന് പുറത്ത് വിദേശ...

Breaking2 weeks ago

News 18 ഖേദം പ്രകടിപ്പിച്ചു.

News 18 ഖേദം പ്രകടിപ്പിച്ചു.തിരുവല്ല: ന്യൂസ് 18 പുറത്തുവിട്ട ഐ.പി.സി ശുശ്രൂഷകനെ സംബന്ധിക്കുന്ന വാർത്തയിൽ ഐ.പി.സി കേരള സ്‌റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൻ്റെ ഫോട്ടോ...

Breaking2 weeks ago

സി ഇ എം യു എ ഇ റീജിയൻ പ്രയർ ഡേ 2024 ന് അനുഗ്രഹ സമാപ്തി.പ്ലസ് ടു വിന് ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ റീജിയൻ ആദരിച്ചു

സി ഇ എം യു എ ഇ റീജിയൻ പ്രയർ ഡേ 2024 ന് അനുഗ്രഹ സമാപ്തി.പ്ലസ് ടു വിന് ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ റീജിയൻ ആദരിച്ചു...

Breaking4 weeks ago

റവ: സി. സി തോമസ് ചര്‍ച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യന്‍ സുപ്രണ്ട്

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റിവ് ബിഷപ്പും ഓള്‍ ഇന്‍ഡ്യാ ഗവേണിംഗ് ബോഡി ചെയര്‍മാനുമായ റവ: സി. സി തോമസ് ചര്‍ച്ച് ഓഫ് ഗോഡ്...

Breaking1 month ago

Celebration of Hope 2024 പ്രത്യാശോത്സവം:സൗകര്യങ്ങൾ വിലയിരുത്താൻകൊറിയൻ സംഘം എത്തി

കോട്ടയം∙ നെഹ്റു സ്റ്റേഡിയത്തിൽ 2024 നവംബർ 27 മുതൽ 30 വരെ നടത്തുന്ന മെഗാ ക്രൈസ്തവസംഗമത്തിന്റെ –പ്രത്യാശോത്സവം ( CELEBRATION OF HOPE 2024 ) ഒരുക്കങ്ങൾ...

Obituaries1 month ago

റെവ.ഡോ.ജോസഫ് മാത്യു യാത്രയായ്.സംസ്കാരം പിന്നീട്.

മാവേലിക്കര : ചെറുകോൽ പള്ളത്ത് ബംഗ്ലാവിൽ റവ. ഡോ.ജോസഫ് മാത്യു (53, റെഡീമേഴ്സ് ക്രിസ്ത്യൻ ചർച്ച് മാവേലിക്കര) നിത്യതയിൽ. ഹൃദയാഘാതത്തെ തുടർന്ന് നൈറോബി എയർപോർട്ടിൽ വെച്ചായിരുന്നു അന്ത്യം....

Top News2 months ago

ഗ്ലോബൽ പെന്തക്കൊസ്ത് മീഡിയ സാഹിത്യ അവാർഡ്‌ സാം ടി സാമുവേലിനും പാസ്റ്റർ കെ ജെ ജോബിനും

ഗ്ലോബൽ പെന്തക്കൊസ്ത് മീഡിയ സാഹിത്യ അവാർഡ്‌ സാം ടി സാമുവേലിനും പാസ്റ്റർ കെ ജെ ജോബിനും തിരുവല്ല : ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷൻ സാഹിത്യ...

Breaking2 months ago

ഗ്ലാഡിസ് സ്റ്റെയിൻസ് മുഖ്യ പ്രഭാഷക :ഓൾ ഇന്ത്യാ ക്രിസ്ത്യൻ സൂം പ്രയർ മീറ്റ് മെയ് 27 തിങ്കളാഴ്ച ഇന്ത്യൻ സമയം 2pm ന്

വയനാട് : സഭാ -സംഘടനാ വ്യത്യാസമില്ലാതെ ലീഡേഴ്സിനെയും സഭാ അംഗങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് സൂം പ്ലാറ്റ് ഫോമിൽ നടക്കുന്ന ഓൾ ഇന്ത്യാ ക്രിസ്ത്യൻ പ്രയർ മീറ്റിൽ സിസ്റ്റർ...

World News2 months ago

യൂറോപ്യൻ മലയാളി പെന്തെക്കോസ്തൽ കമ്മ്യൂണിറ്റി ‘ – പുതിയ ഐക്യസംഘടന : പ്രമോഷണൽ മീറ്റിംഗ് ജൂൺ 22ന് ഡെർബിയിൽ

യു.കെ : യു.കെ – യൂറോപ്പ് മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ഐക്യത്തിനായി യൂറോപ്യൻ മലയാളി പെന്തെക്കോസ്തൽ കമ്മ്യൂണിറ്റി എന്ന പുതിയ സംഘടനാ രൂപീകരിച്ചു. വിശ്വാസികൾക്കിടയിൽ കൂട്ടായ്മയും ആത്മീയ...

Trending

Copyright © 2021 | Faith Track Media