Tech News

ഇന്റർനെറ്റ് എക്സ്പ്ലോറർ വിടപറയുന്നു

Published

on

27 വർഷത്തെ സേവനത്തിന് ശേഷം ജൂൺ 15 ന് മൈക്രോസോഫ്റ്റ് തങ്ങളുടെ പഴയ ബ്രൗസറായ ഇന്റർനെറ്റ് എക്സ്പ്ലോറർ പിൻവലിക്കുന്നു. 1995-ൽ വിൻഡോസ് 95 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൻ്റെ ഒരു ആഡ്-ഓൺ എന്ന നിലയിലാണ് സെർച്ച് ബ്രൗസർ വന്നത്. 2003-ൽ 95% ഉപയോഗ പങ്കാളിത്തത്തോടെ ബ്രൗസർ അതിന്റെ ഉന്നതിയിലെത്തി.

മൈക്രോസോഫ്റ്റ് ഇൻ്റർനെറ്റ് എക്സ്പ്ലോററിൻ്റെ വിവിധ പതിപ്പുകൾ


1990 കളിലും 2000 കളുടെ തുടക്കത്തിലും വീട്ടിലും സ്കൂളുകളിലും ഓഫീസുകളിലും കമ്പ്യൂട്ടറുകൾ ഉണ്ടായിരുന്നവർക്ക് ഇൻ്റർനെറ്റ് എന്നതിൻ്റെ പര്യായം ആയിരുന്നു IE എന്ന ഇൻ്റർനെറ്റ് എക്സ്പ്ലോറർ. അത് തന്നെയാണ് IE, നെറ്റിസൺസ് നൊസ്റ്റാൾജിയ ആകാൻ കാരണം.

നൊസ്റ്റാൾജിയ ഒക്കെ ആണെങ്കിലും വേഗതയുടെ കാര്യത്തിൽ എപ്പോഴും ട്രോളുകൾ ഏറ്റുവാങ്ങാറുള്ള IE യേപറ്റി ഇൻ്റർനെറ്റിൽ പ്രചരിക്കുന്ന ഒരു ട്രോൾ ഇങ്ങനെയാണ് – “ഇന്റർനെറ്റ് എക്‌സ്‌പ്ലോറർ നാളെ (ജൂൺ 15, 2022) വിരമിക്കും. നിങ്ങൾ ഇപ്പോഴും ഈ ബ്രൗസർ ഉപയോഗിക്കുന്നുണ്ടെങ്കിൽ, അടുത്ത 500 വർഷത്തിനുള്ളിൽ എപ്പോഴെങ്കിലും ഈ വാർത്ത നിങ്ങൾക്ക് ലഭിക്കും”. 500 വർഷം കഴിഞ്ഞാലും തന്നെ പിൻവലിച്ച വാർത്ത ഉപയോക്താവിനെ അറിയിക്കുവാൻ സാധിക്കാത്ത അത്ര വേഗത കുറവാണ് IE യ്ക്ക് എന്ന് ചുരുക്കം.

2016 മുതൽ, IE യുടെ പുതിയ പ്രധാന നവീകരണങ്ങളോ പുതിയ പതിപ്പുകളോ മൈക്രോസോഫ്റ്റ് പുറത്തിറക്കിയിട്ടില്ല. അവസാനത്തെ പതിപ്പ് 2013 ൽ പുറത്തിറങ്ങിയ Internet Explorer 11 ആണ്.

Advertisement

Trending

Exit mobile version