Tech News
ഇനിമുതല്‍ ഫേസ്ബുക്ക്ലൂടെയും പണം സമ്പാദിക്കാം.
റീല്‍സ് നിര്‍മ്മിക്കാനുള്ള പുതിയ ക്രിയേറ്റീവ് ടൂള്‍സും ഫേസ്ബുക്ക് ലഭ്യമാക്കും. റീല്‍സുകള്‍ കൂടുതലായി പ്രസിദ്ധീകരിക്കപ്പെടുന്ന ടിക്ടോകിന് സമാനമായ പ്ലാറ്റ്‌ഫോമുകളോട് മത്സരിക്കുകയാണ് ഫേസ്ബുക്ക് ലക്ഷ്യമിടുന്നത്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ടിക്ടോകിന് നിരോധനം നിലനില്‍ക്കുന്നുണ്ട്. ഈ സാധ്യതയും ഫേസ്ബുക്ക് ഉപയോഗപ്പെടുത്തും. ടിക്ടോക് നിരോധനം ഏറ്റവും കൂടുതല്‍ ഗുണകരമായത് ഇന്‍സ്റ്റാഗ്രാമിനാണ്.
മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കുന്ന റീല്‍സുകള്‍ ഫേസ്ബുക്കിലും ഷെയര്‍ ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കും. മോണിറ്റൈസേഷന്‍ വഴിയാകും ക്രിയേറ്റേഴ്‌സിന് പണം സമ്ബാദിക്കാനുള്ള അവസരമൊരുക്കുക. റീല്‍സ് ഇനിമുതല്‍ ‘ഫേസ്ബുക്ക് വാച്ചിലും’ ഉള്‍പ്പെടുത്തും.
എന്നാല്‍ ഇന്‍സ്റ്റാഗ്രാമില്‍ മോണിറ്റൈസേഷന്‍ ടൂളുകളില്‍ ഇല്ലാത്തതിനാല്‍ ഉപയോക്താക്കള്‍ക്ക് പണം സമ്ബാദിക്കുക സാധ്യമല്ല. നേരത്തെ യൂടൂബും റീല്‍സുകളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു.
Tech News
പ്രത്യേകം പ്രാർത്ഥിക്കുക…കീബോടിസ്റ്റ് ബിനോയി മാവേലിക്കരയ്ക്ക് വാഹനാപകടത്തിൽ പരുക്ക്.
പ്രത്യേകം പ്രാർത്ഥിക്കുക. കീബോടിസ്റ്റ് ബിനോയി മാവേലിക്കരയ്ക്ക് വാഹനാപകടത്തിൽ പരുക്ക്പ്രശസ്ത കീബോർഡിസ്റ്റും ഗായകനുമായ ബിനോയി മാവേലിക്കരയ്ക്ക് വാഹനാപകടത്തിൽ പരുക്ക്. തിരുവല്ല പൊടിയാടി ഭാഗത്ത് വെച്ച് താൻ യാത്ര ചെയ്ത ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു.
Tech News
ഇന്റർനെറ്റ് എക്സ്പ്ലോറർ വിടപറയുന്നു
27 വർഷത്തെ സേവനത്തിന് ശേഷം ജൂൺ 15 ന് മൈക്രോസോഫ്റ്റ് തങ്ങളുടെ പഴയ ബ്രൗസറായ ഇന്റർനെറ്റ് എക്സ്പ്ലോറർ പിൻവലിക്കുന്നു. 1995-ൽ വിൻഡോസ് 95 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൻ്റെ ഒരു ആഡ്-ഓൺ എന്ന നിലയിലാണ് സെർച്ച് ബ്രൗസർ വന്നത്. 2003-ൽ 95% ഉപയോഗ പങ്കാളിത്തത്തോടെ ബ്രൗസർ അതിന്റെ ഉന്നതിയിലെത്തി.
1990 കളിലും 2000 കളുടെ തുടക്കത്തിലും വീട്ടിലും സ്കൂളുകളിലും ഓഫീസുകളിലും കമ്പ്യൂട്ടറുകൾ ഉണ്ടായിരുന്നവർക്ക് ഇൻ്റർനെറ്റ് എന്നതിൻ്റെ പര്യായം ആയിരുന്നു IE എന്ന ഇൻ്റർനെറ്റ് എക്സ്പ്ലോറർ. അത് തന്നെയാണ് IE, നെറ്റിസൺസ് നൊസ്റ്റാൾജിയ ആകാൻ കാരണം.
നൊസ്റ്റാൾജിയ ഒക്കെ ആണെങ്കിലും വേഗതയുടെ കാര്യത്തിൽ എപ്പോഴും ട്രോളുകൾ ഏറ്റുവാങ്ങാറുള്ള IE യേപറ്റി ഇൻ്റർനെറ്റിൽ പ്രചരിക്കുന്ന ഒരു ട്രോൾ ഇങ്ങനെയാണ് – “ഇന്റർനെറ്റ് എക്‌സ്‌പ്ലോറർ നാളെ (ജൂൺ 15, 2022) വിരമിക്കും. നിങ്ങൾ ഇപ്പോഴും ഈ ബ്രൗസർ ഉപയോഗിക്കുന്നുണ്ടെങ്കിൽ, അടുത്ത 500 വർഷത്തിനുള്ളിൽ എപ്പോഴെങ്കിലും ഈ വാർത്ത നിങ്ങൾക്ക് ലഭിക്കും”. 500 വർഷം കഴിഞ്ഞാലും തന്നെ പിൻവലിച്ച വാർത്ത ഉപയോക്താവിനെ അറിയിക്കുവാൻ സാധിക്കാത്ത അത്ര വേഗത കുറവാണ് IE യ്ക്ക് എന്ന് ചുരുക്കം.
2016 മുതൽ, IE യുടെ പുതിയ പ്രധാന നവീകരണങ്ങളോ പുതിയ പതിപ്പുകളോ മൈക്രോസോഫ്റ്റ് പുറത്തിറക്കിയിട്ടില്ല. അവസാനത്തെ പതിപ്പ് 2013 ൽ പുറത്തിറങ്ങിയ Internet Explorer 11 ആണ്.
Tech News
വാട്സ്ആപ് ഗ്രൂപ്പിൽ ഇനി 512 പേരെ ചേർക്കാം
ഗ്രൂപ്പിൽ 512 പേരെ വരെ ചേർക്കാവുന്ന പുതിയ ഫീച്ചറുമായി വാട്സ്ആപ്. ജൂൺ 10 ന് വന്ന വാട്സ്ആപ്പിൻ്റെ പുതിയ അപ്ഡേറ്റിലാണ് 512 പേരെ വരെ ചേർക്കാൻ കഴിയുക. നിലവിൽ പരമാവധി 256 പേരെ മാത്രമേ ഒരു ഗ്രൂപ്പിൽ ചേർക്കുവാൻ സാധിക്കൂ.
iOS വാട്സ്ആപ്പ് പതിപ്പ് 2.22.11.75 ലും Android 2.22.12.77 പതിപ്പിലും ഈ ഫീച്ചർ ഇപ്പോൾ ലഭ്യമാണ്. ഈ വാട്സ്ആപ്പ് പതിപ്പുള്ള ഉപയോക്താക്കൾക്ക് ഇപ്പോൾ ഒരു ഗ്രൂപ്പ് ചാറ്റിലേക്ക് 512 അംഗങ്ങളെ വരെ ചേർക്കാനാകും. ഇത് ഒരു ഗ്രൂപ്പിന് അംഗങ്ങളുടെ ഒരു വലിയ സംഖ്യയാണെന്ന് തോന്നുമെങ്കിലും, ഒരൊറ്റ ഗ്രൂപ്പ് ചാറ്റിൽ ടെലിഗ്രാമിന്റെ 200,000 അംഗങ്ങളുടെ പരിധിക്ക് അടുത്തെങ്ങും ഇല്ല.
ഏറ്റവും പുതിയ 512 അംഗങ്ങളുടെ ഗ്രൂപ്പ് ചാറ്റ് ഫീച്ചർ ലഭിക്കുവാൻ, നിങ്ങളുടെ Google Play Store അല്ലെങ്കിൽ App Store ൽ iOS അല്ലെങ്കിൽ Android നുള്ള WhatsApp ന്റെ ഏറ്റവും പുതിയ പതിപ്പാണ് നിങ്ങൾ ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക. ഈ ഫീച്ചർ നിങ്ങൾക്ക് ലഭ്യമാണോയെന്ന് പരിശോധിക്കാൻ, ഒരു ഗ്രൂപ്പ് സൃഷ്‌ടിച്ച് നിങ്ങൾക്ക് എത്ര അംഗത്വ ഓപ്‌ഷനുകൾ ലഭിക്കുമെന്ന് കാണുക.
-
Breaking11 months ago
ഐപിസി സോദരി സമാജം:ആനി തോമസ് സംസ്ഥാന പ്രസിഡന്റ്;ജയമോള് രാജു സെക്രട്ടറി
-
Breaking9 months ago
ഗൂഗിൾ പേ ഉപയോഗിക്കുന്നവർ ഈ ആപ്പുകൾ ഡിലീറ്റ് ചെയ്യുക, അല്ലങ്കിൽ പണി കിട്ടും.
-
Breaking12 months ago
സി. ജെ. മാനുവേൽ ഉപദേശിയുടെ സംസ്കാരം നാളെ
-
Top News12 months ago
വിധവാ പെൻഷൻ :അപേക്ഷകൾ ക്ഷണിക്കുന്നു.
-
Breaking9 months ago
പി. വൈ. പി. എ. കേരള സംസ്ഥാന താലന്ത് പരിശോധന ‘മികവ് 2K23’ നാളെ
-
Breaking9 months ago
ഐ പി സി കുണ്ടറ സെൻ്റർ 21-ാമത് വാർഷിക കൺവൻഷൻ ഇന്ന് മുതൽ
-
Breaking9 months ago
ഐ.പി.സി നിലമേല് സെന്റര് 9-ാം മത് വാര്ഷിക കണ്വന്ഷന് ജനുവരിയില്
-
Obituaries12 months ago
ഗീവർഗ്ഗീസ് എബ്രഹാം (അവറാച്ചൻ -86) അക്കരെ നാട്ടിൽ