Top News

ഇന്ത്യ പെന്തക്കോസ്ത് ദൈവ സഭ കുണ്ടറ സെന്റർ ശുശ്രൂഷക സമ്മേളനം

Published

on

അമ്പലത്തുംകാല :ഐ .പി.സി കുണ്ടറ സെന്റർ ശുശ്രൂഷക സമ്മേളനം 🗓️2023 ഏപ്രിൽ മാസം 4 ചൊവ്വാഴ്ച രാവിലെ 🕰️ 10 മണി മുതൽ 1 മണി വരെ ഐ .പി. സി ബെർശേബ പ്രയർ സെന്റർ അമ്പലത്തുംകാലയിൽ വെച്ച് നടത്തപ്പെട്ടു. സെന്റർ ശുശ്രൂഷകൻ *പാസ്റ്റർ പൊന്നച്ചൻ ഏബ്രഹാമിന്റെ* നേതൃത്വത്തിൽ നടത്തപ്പെട്ട സമ്മേളനത്തിൽ സെന്റർ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ ഉല്ലാസ് ജോയ് അധ്യക്ഷത വഹിച്ചു. *സെന്റർ സെക്രട്ടറി പാസ്റ്റർ ജസ്റ്റിൻ ജോസഫ്, ട്രഷറർ ബ്രദർ : പൊന്നൂസ് വള്ളക്കടവ്,മറ്റു കമ്മറ്റി അംഗങ്ങൾ, സെൻ്ററിലെ ശുശ്രൂഷകന്മാർ പങ്കെടുത്തു. *ഏലിയാവിന്റെ ആത്മാവിന്റെ ഇരട്ടി പങ്ക് എലീശയ്ക്കു ലഭിച്ചു* എന്ന വിഷയം ആസ്പതമാക്കി പാസ്റ്റർ ബാബു പുനലൂർ വചന സന്ദേശം നൽകി. പാസ്റ്റർ സാബു ജോർജ് തൊളിക്കൽ പ്രാർത്ഥിക്കുകയും, സെന്റർ ശുശ്രൂഷകൻ ആശീർവാദം പറഞ്ഞു സമ്മേളനം അവസാനിച്ചു.📝 *പാസ്റ്റർ ജസ്റ്റിൻ ജോസഫ് *സെന്റർ സെക്രട്ടറി.

Trending

Exit mobile version