Top News
റ്റി.പി.എം ബെംഗളൂരു സെന്റർ കൺവൻഷൻ മാർച്ച് 23 മുതൽ
കൺവൻഷന് മുന്നോടിയായി സുവിശേഷ വിളംബര റാലിയിൽ ശുഭ്രവസ്ത്രധാരികളായ ആയിരക്കണക്കിന് വിശ്വാസികളും ശുശ്രൂഷകരും പങ്കെടുക്കും.
ബെംഗളൂരു: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ കർണാടകയിലെ ഏറ്റവും വലിയ ആത്മീയസംഗമമായ ബെംഗളൂരു സെന്റർ കൺവൻഷൻ മാർച്ച് 23 വ്യാഴം മുതൽ 26 ഞായർ വരെ ഹെന്നൂർ – ബാഗലൂർ റോഡിൽ ഗധലഹള്ളി സെന്റ് മൈക്കിൾസ് സ്കൂളിന് സമീപമുള്ള റ്റി.പി.എം കൺവൻഷൻ സെന്ററിൽ നടക്കും.
കൺവൻഷന് മുന്നോടിയായി സുവിശേഷ വിളംബര റാലിയിൽ ശുഭ്രവസ്ത്രധാരികളായ ആയിരക്കണക്കിന് വിശ്വാസികളും ശുശ്രൂഷകരും പങ്കെടുക്കും.
വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ വൈകിട്ട് 6 ന് സുവിശേഷ പ്രസംഗം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും കാത്തിരിപ്പ് യോഗവും ശനിയാഴ്ച വൈകിട്ട് 3 ന് യുവജന സമ്മേളനവും നടക്കും.
സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും.
ഞായറാഴ്ച രാവിലെ 9 ന് കർണാടകയിൽ ഗോകുല, ഫ്രാസർ ടൗൺ, യെലഹങ്ക, ബെല്ലാരി, തുംകൂർ, ചിക്കമംഗളൂർ, ഹൂബ്ലി, മൈസൂർ, ഉഡുപ്പി, ഇച്ചിലംപാടി, മംഗളൂരു, ഗോവയിലെ പഞ്ചിം, വെർനാ, ആന്ധ്രാപ്രദേശിലെ ഗുന്റകല്‍ തമിഴ്നാട്ടിലെ ഹൊസൂർ തുടങ്ങിയ ബെംഗളൂരു സെന്ററിലെ 46 പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത വിശുദ്ധ സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും.
Top News
റ്റി.പി.എം ബെംഗളൂരു വാർഷിക സെന്റർ കൺവൻഷൻ മാർച്ച് 21 മുതൽ
ബെംഗളൂരു: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ കർണാടകയിലെ ഏറ്റവും വലിയ ആത്മീയസംഗമമായ ബെംഗളൂരു സെന്റർ കൺവൻഷൻ മാർച്ച് 21 വ്യാഴം മുതൽ 24 ഞായർ വരെ ഹെന്നൂർ – ബാഗലൂർ റോഡിൽ ഗധലഹള്ളി സെന്റ് മൈക്കിൾസ് സ്കൂളിന് സമീപമുള്ള റ്റി.പി.എം കൺവൻഷൻ സെന്ററിൽ നടക്കും.
കൺവൻഷന് മുന്നോടിയായി സുവിശേഷ വിളംബര റാലിയിൽ ശുഭ്രവസ്ത്രധാരികളായ ആയിരക്കണക്കിന് വിശ്വാസികളും ശുശ്രൂഷകരും പങ്കെടുക്കും.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6 ന് സുവിശേഷ പ്രസംഗം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും കാത്തിരിപ്പ് യോഗവും യുവജന മീറ്റിംഗും നടക്കും.
വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് കണ്‍വൻഷനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കും.
രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും.
ഞായറാഴ്ച രാവിലെ 9 ന് കർണാടകയിൽ ഗോകുല, ഫ്രാസർ ടൗൺ, യെലഹങ്ക, ബെല്ലാരി, തുംകൂർ, ചിക്കമംഗളൂർ, ഹൂബ്ലി, മൈസൂർ, ഉഡുപ്പി, ഇച്ചിലംപാടി, മംഗളൂരു, ഗോവയിലെ പഞ്ചിം, വെർനാ, ആന്ധ്രാപ്രദേശിലെ ഗുന്റകല്‍ തമിഴ്നാട്ടിലെ ഹൊസൂർ തുടങ്ങിയ ബെംഗളൂരു സെന്ററിലെ 46 പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത വിശുദ്ധ സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും.
Top News
റ്റി.പി.എം സഭയുടെ പ്രാർത്ഥന വാരം മാർച്ച് 25 മുതൽ
ചെന്നൈ: മുഴ ലോകത്തിലും ഉള്ള ദി പെന്തെക്കൊസ്ത് മിഷൻ സഭകളിൽ ഈസ്റ്റർ വാരം മാർച്ച് 25 തിങ്കൾ മുതൽ 30 ശനി വരെ ലോകസമാധാനത്തിനും സഭയുടെ ആത്മീയ ഉണർവിനും രാജ്യത്തിന്റെ ഐക്യത്തിനും മതനിരപേക്ഷ മൂല്യങ്ങൾക്കും വേണ്ടി ശുശ്രൂഷകരും ദൈവജനങ്ങളും ഉപവാസത്തോടും പ്രാർത്ഥനയോടും
ദൈവസന്നിധിയിൽ ആയിരിക്കണമെന്ന് ചീഫ്
പാസ്റ്റർ ഏബ്രഹാം മാത്യു.
കേരളത്തിലെ 12 സെന്ററുകൾ ഉൾപ്പടെ ഇന്ത്യയിലെ 43 സെന്ററുകളിലും ലോകത്തിലെ 65 ൽ പരം രാജ്യങ്ങളിലുമുള്ള സഭയുടെ ശുശ്രൂഷകരും വിശ്വസികളും ഉപവാസത്തോടും പ്രാർത്ഥനയോടും യോഗങ്ങളിൽ പങ്കെടുക്കും. മാർച്ച് 25 മുതൽ 30 വരെ രാവിലെ 9.30 മുതൽ 12.30 വരെയും വൈകിട്ട് 6.30 മുതൽ 8.30 വരെയുമാണ് യോഗങ്ങൾ.
Top News
പുനലൂർ സെൻ്റർ സൺഡേസ്ക്കൂളിന് പുതിയ നേതൃത്വം
പുനലൂർ : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ പുനലൂർ സെൻ്റർ സൺഡേ സ്ക്കൂൾ അസോസിയേഷന് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു 10-03-2024 ഞായറാഴ്ച്ച ഐ.പി.സി കർമ്മേൽ ടൗൺ സഭാഹാളിൽ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ജോസ്.കെ. എബ്രഹാമിൻ്റെ നേതൃത്വത്തിൽ കൂടിയ ജനറൽ ബോഡി മീറ്റിംഗിൽ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു . സൂപ്രണ്ട് പാസ്റ്റർ ഷാജൻ ഏബ്രഹാം അസി. സൂപ്രണ്ട് പാ.ഗീവർഗ്ഗീസ് ഉണ്ണൂണ്ണി, സെക്രട്ടറി പാ. ഷിബു കുരുവിള , ജോയിൻ്റ് സെക്രട്ടറി ബ്രദർ ബിജു ജേക്കബ് , ട്രഷറാർ ബ്രദർ വി.എസ് ജോർജജ് കുട്ടി എന്നിവർ അടങ്ങുന്ന എക്സിക്യൂട്ടീവ് സമിതിയും. കൂടാതെ കമ്മറ്റി അംഗങ്ങളായി പാ. ഷാലു വർഗ്ഗീസ് ,പാ.ജോസഫ്സെബാസ്റ്റ്യൻ ,പാ.സാബു തോമസ് , പാ. ദീപേഷ് , ബ്രദർ.ജോസ്, ബ്രദർ.റോയി പാറയിൽ എന്നിവർ കമ്മറ്റി അംഗങ്ങളായി തിരെഞ്ഞെടുക്കപ്പെട്ടു
തിരഞ്ഞെടുക്കപ്പെട്ട സമിതിയെ സെൻ്റർ സെക്രട്ടറി പാ. ബോബൻ ക്ലീറ്റസ് അനുഗ്രഹിച്ച് പ്രാർത്ഥിച്ചു .പുനലൂർ സെൻ്ററിൽ വിവിധ സഭകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ടപ്രതിനിധികൾ പൊതുയോഗത്തിൽ പങ്കെടുത്തു.
-
Top News10 months ago
ഐക്യ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്ന കുടുംബ സംഗമം
-
Breaking8 months ago
മണിപ്പൂരിനു ഐക്യദാർഢ്യവുമായി വിവിധ ക്രൈസ്തവസഭകൾ ചേർന്ന് തിരുവല്ലയിൽ നൈറ്റ് മാർച്ച് നടത്തി
-
Breaking7 months ago
പത്തനംതിട്ട മേഖലാ പി. വൈ. പി. എ. യുടെ ആഭിമുഖ്യത്തിൽ സമാധാന റാലി
-
Top News8 months ago
പത്ത് മണിക്കൂർ പ്രാർത്ഥന തിരുവല്ലയിൽ
-
Top News7 months ago
ഐപിസി കലയപുരം സെന്റർ സൺഡേ സ്കൂൾ അസോസിയേഷൻ ഭാരവാഹികൾ
-
Top News6 months ago
വിധവാ പെൻഷൻ :അപേക്ഷകൾ ക്ഷണിക്കുന്നു.
-
Top News11 months ago
മേഖല സൺഡേസ്കൂൾ ദിനം മെയ് 14ന്;അർദ്ധ വാർഷിക പരീക്ഷ ജൂൺ 18ന്
-
Breaking5 months ago
ഐപിസി സോദരി സമാജം:ആനി തോമസ് സംസ്ഥാന പ്രസിഡന്റ്;ജയമോള്‍ രാജു സെക്രട്ടറി