Connect with us

Youth Pulse

മരണപര്യന്തം വിശ്വസ്‌തനായിരിക്ക

Published

on


പാസ്റ്റര്‍ ഷിബു തോമസ്‌, ഒക്കലഹോമ

“ നീ സഹിപ്പാനുള്ളത്‌ പേടിക്കേണ്ട; നിങ്ങളെ പരീക്ഷിക്കേണ്ടതിന്‌ പിശാച്‌ നിങ്ങളില്‍ ചിലരെ തടവിലാക്കുവാന്‍ പോകുന്നു. പത്ത്‌ ദിവസം നിങ്ങള്‍ ഉപദ്രവം ഉണ്ടാകും; മരണപര്യന്തം വിശ്വസ്‌തനായിരിക്ക; എന്നാല്‍ ഞാന്‍ ജീവകിരീടം നിനക്കു തരും.” (വെളിപ്പാട്‌ 2:10)
“ നീ സഹിപ്പാനുള്ളത്‌ പേടിക്കേണ്ട; നിങ്ങളെ പരീക്ഷിക്കേണ്ടതിന്‌ പിശാച്‌ നിങ്ങളില്‍ ചിലരെ തടവിലാക്കുവാന്‍ പോകുന്നു. പത്ത്‌ ദിവസം നിങ്ങള്‍ ഉപദ്രവം ഉണ്ടാകും; മരണപര്യന്തം വിശ്വസ്‌തനായിരിക്ക; എന്നാല്‍ ഞാന്‍ ജീവകിരീടം നിനക്കു തരും.” (വെളിപ്പാട്‌ 2:10)
ദൈവം വിശ്വസ്‌തനാണ്‌, വാക്കുമാറാത്തവനാണ്‌, ഇന്നലെയും ഇന്നും എന്നേക്കും അനന്യനാണ്‌. വിശ്വസ്‌തനായ ദൈവം തന്റെ സൃഷ്‌ടിയുടെ മകുടമായ മനുഷ്യനിലും വിശ്വസ്‌തത തിരയുന്നു. വേദപുസ്‌തകം പറയുന്നു, മനുഷ്യപുത്രന്മാരില്‍ വിശ്വസ്‌തത കുറയുന്നു, വിശ്വസ്‌തത ഭൂമിയില്‍ മുളയ്‌ക്കുമ്പോള്‍ നീതിസ്വര്‍ഗ്ഗത്തില്‍ നിന്ന്‌ എത്തുന്നു. യേശു തന്റെ ഉപമയില്‍ ഓര്‍പ്പിക്കുന്നു “താലന്തുകള്‍ വിഭാഗിച്ചു കൊടുക്കുന്നു. ഒരാള്‍ക്ക്‌ 5 ഒരാള്‍ക്ക്‌ 2 ഒരാള്‍ക്ക്‌ ഒന്ന്‌. താലന്ത്‌ ഏല്‍പ്പിച്ച യജമാനന്‍ മടങ്ങിവന്നപ്പോള്‍ കണക്കുകല്‍ പരിശോധിച്ചു – 5 ലഭിച്ചവന്‍ അഞ്ചും കൂടെ വ്യാപാരം ചെയ്‌തുണ്ടാക്കി, രണ്ടുലഭിച്ചവന്‍ രണ്ടുംകൂടെ പ്രയത്‌നം ചെയ്‌ത്‌ ലാഭമാക്കി. ഒന്നു ലഭിച്ചവന്‍ വെറുതെ അത്‌ മണ്ണില്‍ കുഴച്ചിട്ടു. യജമാനന്‍ ലാഭം ഉണ്ടാക്കിയ ദാസന്മാരോട്‌ പറയുന്നു: “നല്ലവനും വിശ്വസ്‌തനുമായ ദാസനെ നീ അല്‌പത്തില്‍ വിശ്വസ്‌തനായിരുന്നതുകൊണ്ട്‌ ഞാന്‍ നിന്നെ അധികത്തിനു വിചാരകനാക്കു.” ജീവിതത്തിന്റെ എല്ലാ തുറകളിലും നാം വിശ്വസ്‌തനായിരിക്കണം എന്ന്‌ ദൈവം ആഗ്രഹിക്കുന്നു. ജോലിയില്‍, ഭവനത്തില്‍, സഭയില്‍, വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഒക്കെ നാം വിശ്വസ്‌തത പാലിക്കുക. ആരും നമ്മെ കാണാത്ത പ്രവൃത്തികളിലും വിശ്വസ്‌തത പുലര്‍ത്തുക. അടുത്തുകൂടാത്ത വെളിച്ചത്തില്‍ വസിക്കുന്നവനും, താന്‍ മാത്രം അമര്‍ത്യത ഉള്ളവനുമായ ദൈവം പറയുന്നു ഞാന്‍ സകല രഹസ്യങ്ങളെയും കാണുന്നവനാണ്‌. എന്റെ ദൃഷ്‌ടിക്ക്‌ മറഞ്ഞിരിക്കുന്നത്‌ ഒന്നും ഇല്ല. ജീവിതത്തിന്റെ സാഹചര്യങ്ങള്‍ എന്തുമാകട്ടെ. “മരണപര്യന്തം വിശ്വസ്‌തനായിരിക്കുക, എന്നാല്‍ ദൈവം ഒരുക്കിയിരിക്കുന്ന ജീവന്റെ കിരീടത്തിന്‌ നാം അവകാശികളായിത്തീരും.
പ്രാര്‍ത്ഥന
വിശ്വസ്‌തനായ ദൈവമേ, ക്രിസ്‌തീയ ജീവിതം വിശ്വസ്‌തതയോടെ നയിക്കുവാന്‍ എന്നെ സഹായിക്കേണമേ, ആമേന്‍

Advertisement
Advertisement

Breaking

ഐ. പി. സി. വേങ്ങൂർ സെൻ്റർ ക്യാമ്പിന് അനുഗ്രഹീത സമാപനം

Published

on

വേങ്ങൂർ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ വേങ്ങൂർ സെൻ്റർ പുത്രികാ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന FM ’23 യൂത്ത് ക്യാമ്പിന് അനുഗ്രഹീത സമാപനം. ഏപ്രിൽ 6, 7, 8 തീയതികളിൽ വേങ്ങൂർ ന്യൂ ലൈഫ് ബിബ്ലിക്കൾ സെമിനാരിയിൽ വെച്ച് നടന്ന ക്യാമ്പ്, സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ഡോ: ജോൺസൺ ഡാനിയേൽ ഉത്ഘാടനം ചെയ്തു. ബ്രദർ ജയിംസ് ജോർജ് വേങ്ങൂർ, ബ്രദർ ജസ്റ്റിൻ നെടുവേലിൽ, ബ്രദർ ഷിബിൻ ഗിലയാദ്, ബ്രദർ ബ്ലസൻ മാത്യു എന്നിവർ ആശംസാ സന്ദേശങ്ങൾ നൽകി.

പാസ്റ്റർ ചെയിസ് ജോസഫ്, ഡോ: സജികുമാർ കെ. പി. എന്നിവർ തീം അവതരിപ്പിച്ചു. ഇവാ: ഷാർലറ്റ് ടി. മാത്യു, ലിൻ്റാ ഷാർലറ്റ് എന്നിവർ Q&A, കൗൺസലിങ് സെഷനുകൾക്ക് നേതൃത്വം നൽകി. കാത്തിരിപ്പ് യോഗം, കരിയർ ഗൈഡൻസ് ക്ലാസ്, മിഷൻ ചാലഞ്ച്, കൗൺസിലിംഗ് സെഷനുകൾ, Q&A സെഷൻ, ക്യാമ്പ് ഫയർ, തിമഥി ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ പ്രോഗ്രാംസ്, ഔട്ട്ഡോർ ഗെയിമുകൾ എന്നിവ ക്യാമ്പിൻ്റെ പ്രത്യേകതകളായി.

സംഘാടന മികവ് കൊണ്ടും യുവജന പങ്കാളിത്തം കൊണ്ടും ശ്രദ്ധ നേടിയ ക്യാമ്പ് യുവജനങ്ങൾക്ക് ഒരുപോലെ ആവേശമായി. 400-ൽ പരം യുവജനങ്ങൾ രജിസ്റ്റർ ചെയ്തു.

ക്യാമ്പ് ജനറൽ കൺവീനറായി സുവി. വിൽസൺ ശാമുവേലിനൊപ്പം, ബ്രദർ ജെറിൻ ജെയിംസ് , പാ. ഇസ്മായേൽ സി.എ, ബ്രദർ ജോൺ കുട്ടി, സുവി. ജോൺസൻ ജെ, ജെയിംസ് വർഗ്ഗീസ് എന്നിവരും പി. വൈ. പി. എ., സോദരീ സമാജം, സൺഡേസ്കൂൾ കമ്മിറ്റി അംഗങ്ങളും പ്രവർത്തിച്ചു.

Advertisement
Continue Reading

Youth Pulse

പി വൈ പി എ ആലപ്പുഴ മേഖലയ്ക്ക് പുതിയ നേതൃത്വം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

Published

on

പി വൈ പി എ ആലപ്പുഴ മേഖലയ്ക്ക് പുതിയ നേതൃത്വം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

പ്രസിഡന്റ്‌
പാസ്റ്റർ മനു വർഗീസ് (ആലപ്പുഴ വെസ്റ്റ്)
വൈസ് പ്രസിഡന്റ്‌ പാസ്റ്റർ ലിജു പി. സാമുവേൽ (മാവേലിക്കര ഈസ്റ്റ്‌)
വൈസ് പ്രസിഡന്റ്‌ ബ്രദർ സന്തോഷ്‌ വർഗീസ് (ചെങ്ങന്നൂർ) സെക്രട്ടറി പാസ്റ്റർ ജോജി രാജു (ആലപ്പുഴ ഈസ്റ്റ്‌) ജോ. സെക്രട്ടറി ഇവാ. പ്രകാശ് പീറ്റർ
(നൂറനാട് ഏരിയ) ജോ. സെക്രട്ടറി ബ്രദർ സോബിൻ സാമുവേൽ( മാവേലിക്കര ഈസ്റ്റ്‌ ) ട്രഷറർ ബ്രദർ ആശിഷ് പി. ബേബി (മാവേലിക്കര വെസ്റ്റ്) പബ്ലിസിറ്റി കൺവീനർ
ബ്രദർ വിൽജി തോമസ് (ചെങ്ങന്നൂർ)
മേഖലാ പി വൈ പി എ പ്രസിഡന്റ്‌ ബ്രദർ ജസ്റ്റിൻ രാജ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ, മേഖലാ സെക്രട്ടറി ബ്രദർ മാത്യു വർഗീസ് റിപ്പോർട്ട്‌ അവതരിപ്പിച്ചു, ട്രഷറർ ബ്രദർ ബ്ലെസ്സൺ ഉമ്മൻ ചെറിയാൻ കണക്ക് അവതരിപ്പിച്ചു.ഇലക്ഷൻ കമ്മിഷണറായി സംസ്ഥാന പി വൈ പി എ പ്രസിഡന്റ ഇവാ. അജു അലക്സ്‌, ഇലക്ഷൻ നീരീക്ഷകനായി സംസ്ഥാന പി വൈ പി എ ട്രഷറർബ്രദർ വെസ്‌ലി പി. ഏബ്രഹാം എന്നിവർ പ്രവർത്തിച്ചു.പാസ്റ്റർ ജോർജ് ഡാനിയേൽ പുതിയതായി തിരഞ്ഞെടക്കപ്പെട്ടവർക്ക് വേണ്ടി അനുഗ്രഹിച്ചു പ്രാർത്ഥിച്ചു.മുൻ മേഖലാ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ സുരേഷ് മാത്യു പ്രാർത്ഥിച്ചു, ജോ സെക്രട്ടറി പാസ്റ്റർ സൈജുമോൻ സ്വാഗതവും, പാസ്റ്റർ ബ്രദർ ഷാജി വളഞ്ഞവട്ടം, ഐപിസി സ്റ്റേറ്റ് കൗൺസിൽ അംഗം ആശംസയും അറിയിച്ചു.

Advertisement
Continue Reading

Youth Pulse

സ്നേഹക്കൂട് പാർപ്പിട പദ്ധതി മെയ്‌ 21 ന് താക്കോൽ ദാനം

Published

on

സുവിശേഷവേല ചെയ്തു പക്ഷേ, വിശ്രമനാളുകളിൽ തലച്ചായ്ക്കാനൊരിടം ഇല്ലാത്ത ഏഴ് ശുശ്രൂഷകർക്ക് വസ്തുവും, ഭവനവും എന്നുള്ള അവരുടെ സ്വപ്നം സാക്ഷാൽക്കരിക്കപ്പെടുന്നു സംസ്ഥാന പി വൈ പി എയുടെ സഹകാരികൾ മുഖാന്തിരം.

Advertisement

ഐപിസി പാമ്പാടി സെന്റർ ശുശ്രൂഷകൻ പാസ്റ്റർ സാം ഡാനിയേൽ നാല് ഭവനങ്ങൾ നിർമ്മിക്കാനുള്ള വസ്തു സംസ്ഥാന പി വൈ പി എയ്ക്ക് ദാനമായി നൽകി. അതിൽ, പൂർത്തിയായ രണ്ടു ഭവനങ്ങളുടെ സമർപ്പണം & താക്കോൽ ദാനം നടത്തപ്പെടുകയാണ് 2022 മെയ്‌ 21 ന് പാലക്കാട്‌ ജില്ലയിൽ വടക്കഞ്ചേരിയിൽ.

Advertisement

കൂടാതെ ഐപിസി ആലപ്പുഴ വെസ്റ്റ് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ എബ്രഹാം ജോർജ് പത്തനംതിട്ടയിൽ തന്റെ കുടുംബ ഓഹരിയിൽ നിന്നും ലഭിച്ച വസ്തുവിൽ ഒരു ഭവനം നിർമ്മിക്കാൻ സ്ഥലം നൽകിയിരുന്നു, അതെ പോലെ തന്നെ ആലപ്പുഴ വെസ്റ്റ് സെന്ററിലെ തന്നെ ഒരു സഹോദരൻ രണ്ട് ഭവനങ്ങൾ ആലപ്പുഴ, ചെന്നിത്തലയിൽ നിർമ്മിക്കാൻ തന്റെ വസ്തുവിൽ നിന്നും ദാനം ചെയ്തു. പ്രസ്തുത സ്ഥലങ്ങളിൽ രണ്ടാം ഘട്ടമെന്ന് നിലയിൽ ഉടൻ ഭവനങ്ങളുടെ നിർമ്മാണം ആരംഭിക്കുവാൻ ആഗ്രഹിക്കുന്നു.

Advertisement

ബ്രദർ അജി കല്ലുങ്കല്ലിന്റെ ചുമതലയിൽ രഹബോത്ത് കൺസ്ട്രക്ഷൻസാണ് നിർമ്മാണ ചുമതല വഹിക്കുന്നത്. ഒപ്പം പാലക്കാട്‌ മേഖല പി വൈ പി എ പ്രസിഡന്റ്‌ & ഐപിസി സ്റ്റേറ്റ് കൗൺസിൽ അംഗം പാസ്റ്റർ ജെയിംസ് വർഗീസ് & പാലക്കാട്‌ മേഖലാ പി വൈ പി എ പ്രവർത്തകർ ഈ പദ്ധതിയിൽ അണിയറയിൽ നിന്ന് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു.

ചരിത്രനിമിഷത്തിൽ നിങ്ങളുടെ ഏവരുടെയും മഹനീയ സാന്നിധ്യം പ്രതീക്ഷിക്കുന്നു. സ്വാഗതം ചെയ്യുന്നു പാലക്കാടിന്റെ മണ്ണിലേക്ക്.

Advertisement

സംസ്ഥാന പി വൈ പി എയുടെ പ്രവർത്തനങ്ങളെ തുടർന്നും പ്രാർത്ഥയിൽ ഓർക്കുക, പിന്തുണയ്ക്കുക. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.

പി വൈ പി എ
കേരളാ സ്റ്റേറ്റ്

Advertisement
Continue Reading

Latest Updates

Top News17 hours ago

ഷാലോം പ്രയർ വാരിയേഴ്‌സ് രണ്ടാം വാർഷിക കൺവെൻഷൻ 2024

ഷാലോം പ്രയർ വാരിയേഴ്‌സ് എന്ന ഓൺലൈൻ പ്രാർത്ഥനാ കൂട്ടായ്മയുടെ രണ്ടാമത് വാർഷിക കൺവെൻഷൻ 2024 മെയ് 1 മുതൽ 3 വരെ രാത്രി 7 മണിക്ക് സൂം...

Top News18 hours ago

സി ഇ എം 2024 – 2026 വർഷത്തെ പ്രവർത്തന ഉദ്ഘാടനം ശാരോൻ സഭാ നാഷണൽ പ്രസിഡൻ്റ് പാസ്റ്റർ എബ്രഹാം ജോസഫ് നിർവഹിച്ചു

തിരുവല്ല: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) 2024-2026 വർഷത്തെ പ്രവർത്തന ഉദ്ഘാടനം ഏപ്രിൽ 22 തിങ്കളാഴ്ച വൈകിട്ട് 5 ന് ആലുവ-അശോകപുരം ശാരോൻ ഫെല്ലോഷിപ്പ്...

Top News19 hours ago

യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ച് (റ്റി.പി.എം): അയർലൻഡ് റിവൈവൽ മീറ്റിംഗ്‌സ് വെള്ളിയാഴ്ച മുതൽ

ഡബ്ലിൻ: യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ചിന്റെ (റ്റി.പി.എം) ആഭിമുഖ്യത്തിൽ ‘അയർലൻഡ് റിവൈവൽ മീറ്റിംഗ്‌സ് 2024’ ഏപ്രിൽ 26 വെള്ളി മുതൽ 28 ഞായർ വരെ ലുക്യാൻ റോസ്സി കോർട്ട്...

Top News3 days ago

ശാരോൻ ഫെലോഷിപ് ചർച്ച് റാസ് അൽ ഖൈമ (യു എ ഇ) സെന്റർ ഏകദിന ഗോസ്പൽ കൺവൻഷൻ ഏപ്രിൽ 23 ചൊവ്വാഴ്ച

പാസ്റ്റർ പ്രിൻസ് തോമസ് റാന്നി(പവർ വിഷൻ ടി വി പ്രഭാഷകൻ) മുഖ്യ പ്രസംഗകനായെത്തുന്നു യു എ ഇ : ശാരോൻ ഫെലോഷിപ് ചർച്ച് റാസ് അൽ ഖൈമ...

Obituaries7 days ago

പാസ്റ്റർ എം. രാജു നിതൃതയിൽ

ഐ.പി.സി. ആലപ്പുഴ ഈസ്റ്റ് സെന്ററിൽ ഉൾപ്പെട്ട കായംകുളം (കാക്കനാട്) ഐ.പി.സി.ഏലീം സഭാംഗമായ പാസ്റ്റർ എം. രാജു നിതൃതയിൽ പ്രവേശിച്ചു. നാലു പതിറ്റാണ്ടിലധികം ഇന്ത്യാ പെന്തക്കോസ്തു ദൈവസഭയുടെ ശുശ്രൂഷകനായിരുന്നു...

Top News3 weeks ago

വേൾഡ് പെന്തെക്കോസ്തു കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ലേഡീസ് ക്യാമ്പും കൺവെൻഷനും

ഏപ്രിൽ 29 മുതൽ മേയ് 2 വരെ എറണാകുളം മനക്കക്കടവ് ട്രിനിറ്റി വർഷിപ്പ് സെൻറിൽ (വണ്ടർലയ്ക്ക് എതിർവശം) നടക്കും.പ്രാരംഭ ദിനം ഉച്ചക്ക് 2 മണിക്ക് ആരംഭിക്കും. മേയ്...

Top News3 weeks ago

ശാരോൻ സൺഡേസ്കൂൾ നാഷണൽ ക്യാംപ് അടൂരിൽ

തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷൻ അധ്യാപകർക്കും ജൂണിയർ വിദ്യാർഥികൾക്കുമായി സംഘടിപ്പിക്കുന്ന നാഷണൽ ക്യാംപ് ഏപ്രിൽ 9,10 തീയതികളിൽ അടൂർ മാർത്തോമ്മാ യൂത്ത്...

Top News3 weeks ago

ശാരോൻ ഫെലോഷിപ് ചർച്ച് യു എ ഇ റീജിയൻ സൺ‌ഡേ സ്കൂൾ അസോസിയേഷൻ വെബ്‌നർ ഏപ്രിൽ 9 ചൊവ്വാഴ്ച

യു എ ഇ : സൺ‌ഡേ സ്കൂൾ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി ശാരോൻ ഫെലോഷിപ് ചർച്ച് യു എ ഇ റീജിയൻ സൺ‌ഡേ സ്കൂൾ അസോസിയേഷൻ നടത്തുന്ന വെബ്‌നർ...

Top News4 weeks ago

ഐപിസി സൺഡേസ്കൂൾ അസോസിയേഷൻകേരള സ്റ്റേറ്റ് ക്യാമ്പ് മെയ് 13 – 15 വരെ കുട്ടിക്കാനത്ത്

കുമ്പനാട്: ഐപിസി സൺഡേ സ്കൂൾ അസോസിയേഷൻ കേരള സ്റ്റേറ്റ് ക്യാമ്പ് മെയ് 13 മുതൽ 15 വരെ കുട്ടിക്കാനം മാർ ബസേലിയോസ് എൻജിനീയറിങ് കോളേജ് ക്യാമ്പസിൽ നടക്കും...

Top News1 month ago

ഇന്ത്യ പെന്തക്കോസ്ത് ദൈവ സഭപുനലൂർ സെൻ്റർ ശുശ്രൂഷക സമ്മേളനം നടന്നു.

ഐ .പി.സി പുനലൂർ സെന്റർ ശുശ്രൂഷക സമ്മേളനം 2024 മാർച്ച് 20 പകൽ 10 മണി മുതൽ 1 മണി വരെ ഐ.പി.സി. ഹെബ്രോൺ അലിമുക്ക് സഭയിൽ...

Trending

Copyright © 2021 | Faith Track Media