Connect with us

Top News

ഒരു രൂപ ചലഞ്ചുമായി KC ടീം പ്രചരണം ശക്തമാകുന്നു.

Published

on

കുമ്പനാട്: ഐ.പി.സി സംസ്ഥാന ഇലക്ഷൻ പ്രചരണം ശക്തമാകുന്നു. മൂന്ന് പാനലുകൾ പ്രചരണ രംഗത്ത് മത്സരിച്ച് പോരാടുകയാണ്. വ്യത്യസ്തതയാർന്ന പ്രവർത്തന പദ്ധതികൾ നടപ്പിലാക്കും എന്ന് പ്രചരിപ്പിക്കുന്നതിൽ എല്ലാവരും മുന്നിലാണ്.വാഗ്ദാനങ്ങൾ വാക്കിൽ മാത്രം ഒതുക്കി കഴിഞ്ഞ കാലഘട്ടങ്ങളെ പോലെയാകുമോ എന്ന ആശങ്കയും ജനങ്ങൾക്ക് ഉണ്ട്. ഇപ്പോൾ കെ.സി തോമസ് പാസ്റ്ററുടെ നേതൃത്വത്തിലെ ടീം പ്രചരണത്തിൽ ഉയർത്തിപ്പിടിക്കുന്ന ഒരു രൂപ ചലഞ്ച് ചർച്ചയാകുന്നു. ഐ.പി.സി കേരള സംസ്ഥാനത്തിന് 3500 സഭകൾ ഉണ്ട് എന്നും അതിൽ ഓരോ കുടുംബങ്ങൾക്ക് ഓരോ ബോക്‌സ് നൽകുകയും അതിൽ ഒരു ആഴ്ച്ചയിൽ ഒരു ദിവസം ഒരു രൂപ നിക്ഷേപിക്കാൻ ആവശ്യപ്പെടുകയും അതിലൂടെ കുറഞ്ഞത് പ്രതിമാസം 4 ലക്ഷം രൂപ ലഭിക്കും എന്ന് കണക്കാക്കുന്നു. ഈ തുക ശുശ്രൂഷകന്മാരുടെ ക്ഷേമത്തിനും മകളുടെ വിവാഹം,കുട്ടികളുടെ പഠനം തുടങ്ങിയവയും ഭവന നിർമ്മാണം എന്നിവയ്ക്ക് മാത്രമായി വകയിരുത്താം എന്ന് ആണ് ഈ ടീം വാഗ്ദാനം നൽകുന്നത്.

ഈ വാഗ്ദാനം നടപ്പിലായാൽ ഐപിസി യിലെ ശുശ്രുഷകന്മാരുടെ ഒരു പാട് പ്രശ്നങ്ങൾക്ക് പരിഹാരം ആകും എന്നത് ഉറപ്പാണ്. വാഗ്ദാനങ്ങൾ പേപ്പറിൽ മാത്രം ഒതുങ്ങുമോ? എന്ന ചോദ്യത്തിന് ശുശ്രുഷകമാരുടെ ക്ഷേമ പരിപാടികൾ എന്ത് വിലയും കൊടുത്ത് നടപ്പിലാക്കും എന്നാണ് ടീം അംഗങ്ങൾ ഉറപ്പ് നൽകുന്നത്.

Advertisement

Top News

ഐ.പി.സി പത്തനാപുരം സെന്ററിന് പുതിയ നേതൃത്വം നിലവിൽ വന്നു

Published

on

ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ പത്തനാപുരം സെന്ററിന്റെ പുതിയ നേതൃത്വം നിലവിൽ വന്നു
സെന്റർ പാസ്റ്റർ :
Pr CA തോമസ്
വൈസ്
പ്രസിഡന്റ് :
Pr എബി പി ജോർജ്
സെക്രട്ടറി :
Pr S
മത്തായി കുട്ടി ജോയിൻ സെക്രട്ടറിമാർ :
Pr ബിനോയി ഈപ്പൻ, Br ജോൺ ചാക്കോസ്
ട്രഷറർ :
Br ജോജി
കൃപ ജോയിൻ ട്രഷറർ :
Br ജേക്കബ് ജോൺ
ഇവാഞ്ചലസം ബോർഡ് :
*Pr ബിനോയി ഈപ്പൻ, *
പ്രയർ ബോർഡ് :
Pr മാത്യു
കോശി പബ്ലിസിറ്റി കൺവീനർ :
Pr എബി പനമ്പറ്റ 9744764119

Continue Reading

Top News

ഐപിസി ഡൽഹി സ്റ്റേറ്റ് 28 മത് വാർഷീക കൺവെൻഷൻ ഒക്ടോബർ 28 മുതൽ 30 വരെ

Published

on


ഐപിസി ഡൽഹി സ്റ്റേറ്റ് 28 മത് വാർഷിക കൺവെൻഷൻ 2022 ഒക്ടോബർ 28മുതൽ 30 വരെ ഡൽഹിയിലെ അംബേദ്കർ ഭവനിൽ വച്ച് നടത്തപ്പെടും. സ്റ്റേറ്റ് പ്രസിഡന്റ് ഡോ.പാ. ഷാജി ദാനിയേൽ 28 ന് നടക്കുന്ന പൊതു യോഗത്തിൽ കൺവെൻഷൻ ഔദ്യോഗികമായി ഉൽഘാടനം ചെയ്യും. ഡോ. ഷാജി ദാനിയേൽ, ഡോ. ജോർജ് ചാവണിക്കാമണ്ണിൽ, പാസ്റ്റർ സാം ദാനിയേൽ, പാസ്റ്റർ കെ. സി. തോമസ് എന്നിവർ മുഖ്യ സന്ദേശങ്ങൾ വിവിധ സെക്ഷനുകളിലായി നൽകും. പാസ്റ്റർ സദാശിവൻ & ടീം (ഗാസിയബാദ്) പ്രയ്‌സ് & വർഷിപ് ന് നേതൃത്വം നൽകും. കൺവെൻഷന്റെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മറ്റികൾ രൂപീകരിച്ചു.
സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ. സാം ജോർജ് ജനറൽ കൺവീനർ ആയി പ്രവർത്തിക്കുന്നു.
ബ്രദർ. ഇ. എം. ഷാജി ( കോർഡിനേറ്റർ, സെക്യൂരിറ്റി / വോളന്റീഴ്‌സ് )
പാസ്റ്റർ. സി.ജി. വർഗീസ് ( പ്രയർ കോർഡിനേറ്റർ ), ബ്രദർ. കെ. വി. തോമസ് (Accomodation), പാസ്റ്റർ. കെ. വി. ജോസഫ് ( ഭക്ഷണം, ടെന്റ് & ലൈറ്റ് )പാസ്റ്റർ. സി. ജോൺ ( പബ്ലിക്കേഷൻ& പബ്ലിസിറ്റി), ബ്രദർ. ജോൺസൺ മാത്യു ( സൗണ്ട് & ലൈവ് സ്ട്രീം), ബ്രദർ. ഷിബു തോമസ് (ട്രാൻസ്‌പോർട്ടേഷൻ), പാസ്റ്റർ. റ്റി. സി. സന്തോഷ്‌ ( സ്റ്റേജ്), പാസ്റ്റർ ബിനോയ്‌ ജേക്കബ് ( സീറ്റിങ് അറേഞ്ച്മെന്റ്സ്), പാസ്റ്റർ. കെ. ജെ. സാമൂവൽ ( ഓഫറിങ്), ബ്രദർ. ടോമി വർഗീസ് ( വിജിലൻസ് )എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു.
ഒക്ടോബർ 28 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു 3.30 ന് പാസ്റ്റഴ്‌സ് & ഫാമിലി കോൺഫറൻസോടുകൂടി ആരംഭിക്കുന്ന കൺവെൻഷൻ 30 ഞായർ ന് സംയുക്ത ആരാധനയോടുകൂടി സമാപിക്കും.
വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6.30 മുതൽ 9 വരെ പൊതുയോഗങ്ങൾ നടക്കും.29 ന് ശനിയാഴ്ച പകൽ ബൈബിൾ ക്ലാസുകൾ, ബൈബിൾ സ്കൂൾ ഗ്രാജുവേഷൻ, സോദരി സമാജം മീറ്റിംഗ്, സൺ‌ഡേ സ്കൂൾ & PYPA മീറ്റിങ്ങുകളും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ. സാം ജോർജ് ( സെക്രട്ടറി):9650082916.
പാസ്റ്റർ. കെ. വി. ജോസഫ്. (വൈസ് പ്രസിഡന്റ് ). 9871492324.
ബ്രദർ. ജോൺസൺ മാത്യു (ട്രെഷറർ) 9818053140.
ബ്രദർ. കെ. വി. തോമസ് (ജോയിന്റ് സെക്രട്ടറി). 7042099725.

Continue Reading

Top News

പ്രവർത്തനോദ്ഘാടനവും പ്രധിനിധി സമ്മേളനവും നടന്നു.

Published

on


ഇന്ത്യ പെന്തകോസ്ത് ദൈവസഭ മാവേലിക്കര വെസ്റ്റ്‌ ഡിസ്ട്രിക്ട് പി. വൈ.പി.എ 2022-25 വർഷത്തെ പ്രവർത്തനോദ്ഘാടനം 2022 സെപ്റ്റംബർ 18 ഞായർ വൈകിട്ട് 4ന് ഐ പി സി ഏബനേസർ വഴുവാടി യിൽ വെച്ച് നടത്തപെട്ടു
ഡിസ്ട്രിക്ട് പി.വൈ.പി.എ പ്രസിഡന്റ് പാസ്റ്റർ മജോ പീറ്റർ അദ്ധ്യക്ഷനായ സമ്മേളനത്തിൽ ഡിസ്ട്രിക്ട് മിനിസ്റ്റർ റവ. ഡോ. ജോൺ കെ മാത്യു 2022-25 വർഷത്തെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. കേരള സ്റ്റേറ് പി വൈ പി എ സെക്രട്ടറി പാസ്റ്റർ ഷിബിൻ സാമൂവൽ മുഖ്യപ്രഭാഷണം നടത്തി.


ആശയസംപുഷ്ടമായ 23ൽ പരം നിർദേശങ്ങൾ ഉൾപ്പെട്ട പ്രവർത്തന പദ്ധതികളുടെ പ്രകാശനം ഡിസ്ട്രിക്ട് വൈസ് പ്രസിഡന്റ് പാസ്റ്റർ പി വി. ജോൺ നിർവഹിക്കുകയും ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റർ പി വി ജോർജ്കുട്ടി അനുഗ്രഹ പ്രാർത്ഥന നടത്തുകയും ചെയ്തു.
പാസ്റ്റർ മജോ പീറ്റർ, ഇവ അനീഷ്‌ വഴുവാടി, അശിഷ്‌ വർഗീസ്, ജോബിൻ ബാബു, ബിബിൻ മാത്യു,പാസ്റ്റർ മാക്സ് വെൽ എം ആർ, ഗിൽബർട്ട് സാമൂവൽ,മെൽവിൻ, ഷിബിൻ പ്രെസാദ്, രഞ്ജിത്, എന്നിവർ നേതൃത്വം നൽകി.
പാസ്റ്റർ .മാക്സ് വെൽ
പബ്ലിസിറ്റി കൺവിനർ

Advertisement
Continue Reading

Latest Updates

Breaking2 days ago

ചർച്ച്ഓഫ് ഗോഡ് യുഎഇ യുടെ എഡ്യുക്കേഷൻ ഡയറക്ടർ ആയി പാസ്റ്റർ ഗ്ലാഡ്സൺ വി കരോട്ട് നിയമിതനായി.

ഷാർജ: ചർച്ച്ഓഫ് ഗോഡ് യുഎഇ യുടെ ആദ്യ എഡ്യുക്കേഷൻ ഡയറക്ടർ ആയി പാസ്റ്റർ ഗ്ലാഡ്സൺ വി കരോട്ട് നിയമിതനായി. യു എ ഇ ചർച്ച് ഓഫ് ഗോഡ്...

Obituaries5 days ago

മറിയാമ്മ സോളമൻ നിത്യതയിൽ

പത്തനാപുരം : പനമ്പറ്റ കാഞ്ഞിക്കൽ കിഴക്കേതിൽ പരേതനായ ഡി. സോളമൻ്റെ ഭാര്യ മറിയാമ്മ സോളമൻ (88) കർണാടകയിലെ ചിക്മഗലൂരിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. പത്തനാപുരം എ. ജി....

Breaking7 days ago

ചുഴലിക്കൊടുങ്കാറ്റ്: ഫ്ലോറിഡയിൽ 25 ലക്ഷം പേർ ഇരുട്ടിലായി

മ യാ മി: ഇ യാ ൻ ചു ഴ ലി ക്കൊ ടു ങ്കാ റ്റ് അ മേ രി ക്ക യി ലെ ഫ്ലോ...

Breaking1 week ago

ഞായറാഴ്ച്ച സ്‌കൂള്‍ പ്രവര്‍ത്തിദിനമക്കാനുള്ള തീരുമാനം പിന്‍വലിക്കണം :പെന്തെക്കോസ്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ

തിരുവല്ല : ക്രൈസ്തവ വിശ്വാസികള്‍ പരിപാവനമായി കരുതുന്നതും ആരാധനാദിനവുമായ ഞായറാഴ്ച്ച പ്രവര്‍ത്തി ദിനമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് പെന്തക്കോസ്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. വിദ്യാര്‍ത്ഥികളോടൊപ്പം...

Top News1 week ago

ഐ.പി.സി പത്തനാപുരം സെന്ററിന് പുതിയ നേതൃത്വം നിലവിൽ വന്നു

ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ പത്തനാപുരം സെന്ററിന്റെ പുതിയ നേതൃത്വം നിലവിൽ വന്നു സെന്റർ പാസ്റ്റർ : Pr CA തോമസ് വൈസ് പ്രസിഡന്റ് : Pr എബി...

Special Stories2 weeks ago

അഡ്വ. പി. എ. സൈറസ് സാറിനു വിട.

സാം ചെമ്പകത്തിൽ *ജീവിതം* കൊണ്ടും കർമ്മം കൊണ്ടും ഒരു കാലഘട്ടത്തെയാകെ പ്രകാശമണിയിച്ച ഋഷി തുല്ല്യമായ ജീവിതത്തിന് ഉടമയായ അഡ്വ. പി. എ സൈറസ് അന്തരിച്ചു. 95വയസായിരുന്നു.കാവി മുണ്ടും...

Breaking2 weeks ago

ഐപിസി കൊട്ടാരക്കര മേഖലാ കൺവെൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

വാർത്ത: പാസ്റ്റർ ബോബൻ ക്ലീറ്റസ് (പബ്ലിസിറ്റി കൺവീനർ) കൊട്ടാരക്കര: ഐപിസി കൊട്ടാരക്കര മേഖലയുടെ അടുത്ത കൺവൻഷൻ ജനുവരി 4 മുതൽ 8വരെ ഐപിസി ബേർ-ശേബ ഗ്രൗണ്ടിൽ വച്ച്...

Top News2 weeks ago

ഐപിസി ഡൽഹി സ്റ്റേറ്റ് 28 മത് വാർഷീക കൺവെൻഷൻ ഒക്ടോബർ 28 മുതൽ 30 വരെ

ഐപിസി ഡൽഹി സ്റ്റേറ്റ് 28 മത് വാർഷിക കൺവെൻഷൻ 2022 ഒക്ടോബർ 28മുതൽ 30 വരെ ഡൽഹിയിലെ അംബേദ്കർ ഭവനിൽ വച്ച് നടത്തപ്പെടും. സ്റ്റേറ്റ് പ്രസിഡന്റ് ഡോ.പാ....

Today's Special2 weeks ago

33-ാമത് അരാവലി കൺവെൻഷൻ ഒക്ടോബർ 13 മുതൽ

വാർത്ത: ജോൺ മാത്യു ഉദയ്‌പുർ ഉദയ്‌പുർ: ജില്ലയിലെ പാനർവ്വക്ക് അടുത്തുള്ള ആന്ദ ഗ്രാമം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അരവല്ലി ട്രൈബൽ മിഷന്റെ (ഫിലഡൽഫിയ ഫെല്ലോഷിപ്പ് ചർച്ച് ഓഫ് ഇൻഡ്യയുമായി...

Breaking2 weeks ago

മാതൃകാ പാസ്റ്റർ അവാർഡുമായി കുറവിലങ്ങാട് സെന്റർ

നന്നായി ശുശ്രൂഷിച്ച പാസ്റ്റർക്കും ലോക്കൽ സഭകളിൽ മികച്ച പ്രവർത്തനം നടത്തിയ സെക്രട്ടറിക്കും ട്രഷറർക്കും ഐപിസി കുറവിലങ്ങാട് സെന്റർ ഏർപ്പെടുത്തിയ പാ രിതോഷികങ്ങൾ വിതരണം ചെയ്തു. മികച്ച പാസ്റ്ററായി...

Trending