Connect with us

Top News

അഫ്ഗാനില്‍ കുടുങ്ങിയ മലയാളികള്‍ക്ക് നോര്‍ക്കയുമായി ബന്ധപ്പെടാം: മുഖ്യമന്ത്രി പിണറായി വിജയന്‍

Published

on

അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് നോര്‍ക്ക റൂട്ട്‌സുമായി ബന്ധപ്പെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ 24×7 പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ അഫ്ഗാനിസ്ഥാന്‍ സെല്ലിനെയും സമീപിക്കാവുന്നതാണ്. അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് വേണ്ട മുന്‍കൈയെടുത്ത പ്രധാനമന്ത്രിയോടും ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കിയ വിദേശകാര്യ മന്ത്രാലയത്തോടും ഹൃദയപൂര്‍വ്വം നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.കാബൂളില്‍ കുടുങ്ങിയ മലയാളികളെ മോചിപ്പിച്ചതിന് വിദേശകാര്യ മന്ത്രാലയത്തിനും പ്രധാനമന്ത്രിക്കും നന്ദി അറിയിച്ചിരുന്നു. ഇരുവരുടെയും ഓഫിസുകളുടെയും പ്രവര്‍ത്തനം എടുത്തുപറയേണ്ടതാണെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

Continue Reading
Advertisement Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Top News

കരടുനിയമം തള്ളിയതില്‍ പ്രതിഷേധവുമായി പാക്ക് ക്രൈസ്തവര്‍

Published

on

ഇസ്ലാമാബാദ്: നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാനുള്ള കരടുനിയമം തള്ളിയ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന്റെ നടപടിയെ അപലപിച്ച് പാക്കിസ്ഥാനിലെ പ്രൊട്ടസ്റ്റന്റ് സമൂഹമായ ചര്‍ച്ച് ഓഫ് പാക്കിസ്ഥാന്‍. ഇസ്ലാം വിരുദ്ധ നിയമം എന്ന പേരില്‍ തള്ളിയ നടപടി പാക്കിസ്ഥാനിലെ മുസ്ലിം ഇതര സമുദായങ്ങളില്‍ ഭയവും അരക്ഷിതാവസ്ഥയും വിതയ്ക്കുന്നതായി ചര്‍ച്ച് ഓഫ് പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസാദ് മാര്‍ഷല്‍ പറഞ്ഞു. പ്രായപൂര്‍ത്തിയായവര്‍ സ്വമനസാലെ മതം മാറുന്നതിനു തങ്ങള്‍ എതിരല്ലായെന്നും എന്നാല്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ചു മതം മാറ്റി വിവാഹം ചെയ്യിക്കുന്നത് അംഗീകരിക്കാനാവില്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നടപടിയെ അപലപിച്ചുകൊണ്ട് രംഗത്ത് വന്ന പാക്ക് മെത്രാന്‍ സമിതിയുടെ മനുഷ്യാവകാശ വിഭാഗമായ നാഷണല്‍ കമ്മീഷന്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ്‌ പീസ്‌ (എന്‍.സി.ജെ.പി) ഇത് മതസ്വാതന്ത്ര്യത്തിന് എതിരാണെന്നു പ്രസ്താവിച്ചിരിന്നു. പാക്കിസ്ഥാനില്‍ ക്രൈസ്തവ സമൂഹത്തില്‍ നിന്നടക്കമുള്ള മതന്യൂനപക്ഷങ്ങളില്‍പ്പെട്ട പെണ്‍കുട്ടികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നതായുള്ള പരാതികള്‍ വ്യാപകമാണ്.വര്‍ഷംതോറും ക്രിസ്ത്യന്‍, ഹൈന്ദവ വിഭാഗങ്ങളില്‍പെടുന്ന ആയിരത്തോളം പെണ്‍കുട്ടികള്‍ പാക്കിസ്ഥാനില്‍ തട്ടിക്കൊണ്ടുപോകലിനിരയാകുന്നുണ്ടെന്നാണ് ‘സി.സി.ജെ.പി’യുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇപ്രകാരം തട്ടിക്കൊണ്ടുപോകപ്പെടുന്ന പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനം ചെയ്ത് നിര്‍ബന്ധിത വിവാഹത്തിനിരയാക്കുകയാണ്‌ പതിവ്. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകള്‍ കൂടി കണക്കിലെടുത്താല്‍ ഈ സംഖ്യ ഇനിയും ഉയരുമെന്നാണ് സി.സി.ജെ.പി പറയുന്നത്.

Continue Reading

Top News

യു‌പിയില്‍ ക്രൈസ്തവര്‍ക്കു നേരെ ബജ്രംഗ്ദളിന്റെ അക്രമം

Published

on

വാരണാസി: ഭാരതത്തില്‍ ക്രൈസ്തവ വിരുദ്ധ മതപീഡനം ഏറ്റവും കൂടുതല്‍ അരങ്ങേറുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകള്‍ക്കും ക്രൈസ്തവര്‍ക്കും നേരെ ബജ്രംഗ്ദളിന്റേ അതിക്രമം. ഇക്കഴിഞ്ഞ ഞായറാഴ്ച മാത്രം കന്യാസ്ത്രീകളും, സ്ത്രീകളും ഉള്‍പ്പെടെ ക്രൈസ്തവര്‍ അവഹേളിക്കപ്പെട്ട രണ്ട് സംഭവങ്ങളാണ് ഉണ്ടായത്. ലക്നൌവില്‍ നിന്നും 315 കിലോമീറ്റര്‍ അകലെയുള്ള മാവു ജില്ലയില്‍ ഞായറാഴ്ച പ്രാര്‍ത്ഥനയില്‍ പങ്കെടുത്തുകൊണ്ടിരുന്ന ഏതാണ്ട് അമ്പതോളം ക്രിസ്ത്യാനികള്‍ തീവ്രഹിന്ദുത്വവാദി സംഘടനകളായ ബജ്രംഗ്ദളിന്റേയും, ഹിന്ദു യുവവാഹിനിയുടേയും അപമാനത്തിനിരയായി.
പ്രാര്‍ത്ഥനക്കിടയിലേക്ക് അതിക്രമിച്ചു കയറിയ ഹിന്ദുത്വവാദികള്‍ മതപരിവര്‍ത്തനം ആരോപിച്ചു ക്രിസ്ത്യാനികളെ അവഹേളിക്കുകയും വചനപ്രഘോഷകനും, 3 സ്ത്രീകളും ഉള്‍പ്പെടെ 7 പേരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. രോഗബാധിതനായ പിതാവിനെ സന്ദര്‍ശിക്കുവാന്‍ ജാർഖണ്ഡിലേക്ക് പോകുവാനായി വാരണാസിയിലെ ബസ് സ്റ്റാന്‍ഡിലേക്ക് പോയ ഉര്‍സുലിന്‍ ഫ്രാന്‍സിസ്കന്‍ സഭാംഗങ്ങളായ സിസ്റ്റര്‍ റോഷ്നി മിഞ്ചിനേയും അവരെ അനുഗമിച്ച സിസ്റ്റര്‍ ഗ്രേസി മോണ്ടെയ്റോയും ഹിന്ദുത്വവാദികളുടെ അതിക്രമത്തിന് ഇരയായി.

ബസ് ഡ്രൈവറെ ആക്രമിച്ച ഹിന്ദുത്വവാദികള്‍ ഇവരും പ്രാര്‍ത്ഥനാ ഗ്രൂപ്പിന്റെ അംഗങ്ങളാണെന്ന് ആരോപിച്ചുകൊണ്ട് പോലീസ് സ്റ്റേഷനിലേക്ക് നടത്തി കൊണ്ടുപോയെന്ന്‍ ‘മാറ്റേഴ്സ് ഇന്ത്യ’ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ കന്യാസ്ത്രീകള്‍ തങ്ങളുടെ പ്രാര്‍ത്ഥനാ കൂട്ടായ്മയിലെ അംഗങ്ങളല്ലെന്ന് ക്രിസ്ത്യന്‍ നേതാവായ വിജേന്ദ്ര രാജ്ബാര്‍ പോലീസിനോടും മാധ്യമങ്ങളോടും വെളിപ്പെടുത്തി. ഉച്ചക്ക് 12.30 ഓടെ സ്റ്റേഷനില്‍ കൊണ്ടുപോയവരെ ഉന്നതതലത്തിലുള്ള ഇടപെടലിനെ തുടര്‍ന്നു രാത്രി 6 മണിയോടെയാണ് മോചിപ്പിച്ചത്. സംഭവത്തിന്റെ ഞെട്ടലില്‍ നിന്നും താനിനിയും മോചിതയായിട്ടില്ലെന്നു മിര്‍പുര്‍ കാത്തലിക് മിഷനില്‍ സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കുന്ന സിസ്റ്റര്‍ മോണ്ടെയ്റോ പറഞ്ഞു.

Advertisement
Advertisement

ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നു മതപീഡനത്തിനിരയാകുന്ന ക്രൈസ്തവരെ സഹായിക്കുന്ന ‘അലയന്‍സ് ഡെമോക്രാറ്റിക്‌ ഫ്രീഡം’ എന്ന ക്രൈസ്തവ സംഘടനയുടെ പ്രതിനിധിയായ പാറ്റ്സി ഡേവിഡ് മാറ്റേഴ്സ് ഇന്ത്യയോട് പ്രതികരിച്ചു. 2017 മുതല്‍ ഉത്തര്‍പ്രദേശിന്റെ വിവിധ ജില്ലകളിലുമായി ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ട 374 കേസുകളാണ് ഉണ്ടായിരിക്കുന്നത്.

ഉത്തര്‍പ്രദേശ്‌ നിയമസഭ മതപരിവര്‍ത്തന നിരോധന നിയമം പാസ്സാക്കിയതിന് ശേഷമാണ് ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്നത്. പോലീസിന്റെ നിഷ്ക്രിയത്വവും, അക്രമികളെ സഹായിക്കുന്ന സമീപനവും ഹിന്ദുത്വവാദികള്‍ക്ക് പ്രോത്സാഹനമേകുന്നുണ്ടെന്ന്‍ പാറ്റ്സി ഡേവിഡ് പറഞ്ഞു. ആഗോള ക്രൈസ്തവ വിരുദ്ധ ആക്രമങ്ങളെ നിരീക്ഷിക്കുന്ന സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോഴ്സിന്റെ കണക്കുകള്‍ പ്രകാരം ക്രൈസ്തവ പീഡനം രൂക്ഷമായ രാജ്യങ്ങളില്‍ പത്താം സ്ഥാനത്താണ് ഇന്ത്യ.
കടപ്പാട്

Advertisement
Advertisement
Continue Reading

Top News

ജനപ്രിയ ഇന്റര്‍നെറ്റ് ബൈബിള്‍ അധിഷ്ഠിത പരമ്പര ‘ദി ചോസണ്‍’ 90 ഭാഷകളിലേക്ക്

Published

on

ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള കോടിക്കണക്കിന് പ്രേക്ഷകരുടെ മനം കവര്‍ന്ന ബൈബിള്‍ അധിഷ്ടിത ജനപ്രിയ ഇന്റര്‍നെറ്റ് പരമ്പര ‘ദി ചോസണ്‍’ 90 ഭാഷകളിലേക്ക് കൂടി. 2019-ല്‍ ആരംഭിച്ച ആദ്യ സീസണ്‍ സ്പാനിഷ്, അറബിക്, ചൈനീസ് ഉള്‍പ്പെടെ ഏഴോളം ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയതിന് പുറമേ, 90 ഭാഷകളിലേക്ക് വ്യാപിപ്പിക്കുവാനാണ് തീരുമാനം. വെറുമൊരു വെബ്പരമ്പരയായി ആരംഭിച്ച ‘ദി ചോസണ്‍’ ഇപ്പോള്‍ ഒരു ‘വെബ് മിനിസ്ട്രി’ തന്നെയായി മാറിയിരിക്കുകയാണ്. ‘യേശു വരുന്നത് വരെ’ തങ്ങള്‍ ഇത് അവസാനിപ്പിക്കുകയില്ലെന്നു ദി ചോസണിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ഡെറാല്‍ ഈവ്സ് പറഞ്ഞു. ഈസ്റ്ററില്‍ അരങ്ങേറ്റം കുറിച്ച രണ്ടാം സീസണ്‍ മലയാളം ഉള്‍പ്പെടെ 30 ഭാഷകളിലെ സബ്ടൈറ്റിലുമായാണ് പ്രദര്‍ശിപ്പിച്ച് വരുന്നത്. പന്ത്രണ്ടിലധികം ഭാഷകളിലെ സബ്ടൈറ്റിലുകള്‍ അണിയറയില്‍ തയ്യാറായി വരികയാണ്.

രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യ, ന്യൂസിലന്‍ഡ്‌, നൈജീരിയ, യു.എ.ഇ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലെ 25 കോടി ജനങ്ങളിലേക്ക് ഈ പരമ്പര എത്തിയെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. പരമ്പരയെ നൂറുകോടി ജനങ്ങളിലേക്ക് എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നു ഈവ്സ് പറയുന്നു. ഒന്നിലധികം സീസണുകളിലായി പ്രദര്‍ശിപ്പിക്കുന്ന യേശുവിനെ കുറിച്ചുള്ള ആദ്യത്തെ ടെലിവിഷന്‍ പരമ്പര എന്ന പ്രത്യേകത കൂടി ദി ചോസണിനുണ്ട്. യേശുവിന്റെ ശിഷ്യന്‍മാരും, യേശു അവരില്‍ ചെലുത്തിയ സ്വാധീനവുമാണ് പരമ്പരയുടെ പ്രധാന ഇതിവൃത്തം. പരമ്പര ഒരു കോടി ജനങ്ങളിലേക്കെത്തിക്കുവാന്‍ മൊഴിമാറ്റം വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും, ഇതൊരു അന്താരാഷ്ട്ര പരമ്പരയാക്കി മാറ്റണമെന്നും, പ്രമുഖ പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഒരു ‘ആപ്പ്’ന്റെ ആവശ്യമുണ്ടെന്നുമുള്ള യാഥാര്‍ത്ഥ്യം തുടക്കം മുതല്‍ക്കേ തങ്ങള്‍ മനസ്സിലാക്കിയതായും ഈവ്സ് പറയുന്നു.

വിവധ തലമുറകളിലൂടെ, വിവിധ സംസ്കാരങ്ങളിലൂടെ പ്രദര്‍ശിപ്പിക്കപ്പെടുന്ന ഒരു പരമ്പരയാണ് ‘ദി ചോസണ്‍’. നമ്മെ കേള്‍ക്കുവാനും, നമ്മെ രക്ഷിക്കുവാനും ആരൊക്കെയോ ഉണ്ടെന്ന് ജനങ്ങള്‍ക്ക് തോന്നുന്നുവെന്ന് പറഞ്ഞ ഈവ്സ് ജനങ്ങളുടെ ജീവിതത്തില്‍ പ്രകാശം ചൊരിയുന്നതാണ് ഈ പരമ്പരയെന്നും കൂട്ടിച്ചേര്‍ത്തു. മൂന്നാം സീസണിനു വേണ്ട ആകെ ചിലവിന്റെ പകുതിയിലേറെ പണം ലഭിച്ചു കഴിഞ്ഞതായി ഈവ്സ് അറിയിച്ചിട്ടുണ്ട്. പരമ്പരയില്‍ യേശുവായി അഭിനയിക്കുന്ന നടന്‍ ജോനാഥന്‍ റൌമി ഉള്‍പ്പെടെയുള്ള പരമ്പരയുടെ അണിയറക്കാര്‍ വത്തിക്കാനില്‍വെച്ച് ഫ്രാന്‍സിസ് പാപ്പയെ കണ്ടത് സമീപകാലത്ത് വാര്‍ത്തയായിരുന്നു. ‘ദി ചോസണ്‍’ മലയാളവും ഹിന്ദിയും ഉള്‍പ്പെടെ നിരവധി ഭാഷകളില്‍ സബ്ടൈറ്റില്‍ സഹിതം ലഭ്യമാക്കിയിട്ടുണ്ട്. ചോസണ്‍ ആപ്പ് വഴിയും പരമ്പര കാണാവുന്നതാണ്.

Advertisement
Advertisement
Continue Reading

Latest Updates

World News15 hours ago

മിഷ്ണറിമാരെ മോചിപ്പിക്കുവാന്‍ 17 മില്യണ്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് കൊള്ളസംഘം.

പോർട്ട്-ഓ-പ്രിൻസ്: തട്ടിക്കൊണ്ടു പോയ ക്രിസ്ത്യന്‍ മിഷ്ണറിമാരെ മോചിപ്പിക്കുവാന്‍ ആളൊന്നിന് ഒരു മില്യണ്‍ വീതം 17 മില്യണ്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് കൊള്ളസംഘം. ഹെയ്തി ഉദ്യോഗസ്ഥനാണ് കൊള്ളസംഘം മോചനദ്രവ്യം ആവശ്യപ്പെട്ട...

Breaking22 hours ago

ജനങ്ങൾക്ക് ഇരുട്ടടിയായി ഇന്ധന വില വീണ്ടും വർധിച്ചു

രാജ്യത്ത് ഇന്ധന വില ഇന്ന് വീണ്ടും വർധിച്ചു. ഇന്ന് ഒരു ലിറ്റർ ഡീസലിന് 36 പൈസയും, പെട്രോളിന് 35 പൈസയുമാണ് വർധിപ്പിച്ചിരിക്കുന്നത്. തുടർച്ചയായി ഉണ്ടാകുന്ന ഇന്ധന വില...

Trending Topics1 day ago

കുരിശുയുദ്ധത്തില്‍ പങ്കെടുത്ത പോരാളിയുടേതെന്ന് കരുതപ്പെടുന്ന വാള്‍ കണ്ടെടുത്തു.

ടെല്‍ അവീവ്: ജറൂസലേമിന്റെ നിയന്ത്രണത്തിനായി യൂറോപ്യന്‍ ശക്തികള്‍ 1095ല്‍ ആരംഭിച്ച കുരിശുയുദ്ധത്തില്‍ പങ്കെടുത്ത പോരാളിയുടേതെന്ന് കരുതപ്പെടുന്ന വാള്‍ ഇസ്രായേലിന്റെ വടക്കന്‍ തീരത്തു നിന്നും കണ്ടെടുത്തു. ഷ്ലോമി കാറ്റ്‌സിന്‍...

Top News2 days ago

കരടുനിയമം തള്ളിയതില്‍ പ്രതിഷേധവുമായി പാക്ക് ക്രൈസ്തവര്‍

ഇസ്ലാമാബാദ്: നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാനുള്ള കരടുനിയമം തള്ളിയ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന്റെ നടപടിയെ അപലപിച്ച് പാക്കിസ്ഥാനിലെ പ്രൊട്ടസ്റ്റന്റ് സമൂഹമായ ചര്‍ച്ച് ഓഫ് പാക്കിസ്ഥാന്‍. ഇസ്ലാം വിരുദ്ധ നിയമം...

World News2 days ago

കോളിന്‍പവല്‍സ് ഓര്‍മ്മയായി

ഹ്യൂസ്റ്റണ്‍: അമേരിക്കന്‍ ഐക്യനാടുകളിലെ ആദ്യത്തെ ബ്ലാക്ക് സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കോളിന്‍ പവല്‍ ഓര്‍മ്മയായി. ക്യാന്‍സര്‍ ബാധിതനായ അദ്ദേഹത്തിന് കോവിഡ് പോസിറ്റീവായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന വര്‍ഷങ്ങളിലും 21-ന്റെ...

Breaking3 days ago

പെന്തക്കോസ്ത്‌ സഭ കയ്യേറി തീവ്രഹിന്ദു സംഘടനകളുടെ ഭജന

ബംഗളൂരു: മതപരിവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്നതായി ആരോപിച്ച് കര്‍ണാടകയിലെ ഹുബ്ബാലിയിലെ പെന്തക്കോസ്ത്‌ സഭ കയ്യേറി വലത് തീവ്രഹിന്ദു സംഘടനകളുടെ ഭജന. ഒക്ടോബര്‍ 17 ഞായറാഴ്ചയാണ് ബജ്രംഗ് ദളിന്റെയും വിശ്വഹിന്ദു...

Lifestyle4 days ago

വിലയേറിയതിനെ വലിച്ചെറിയരുതേ. ബിജു പി. സാമുവൽ,

പ്രസിദ്ധനും പ്രതിഭാശാലിയുമായ ചിത്രകാരനായിരുന്നുജോൺ റസ്കിൻ (John Ruskin). ഒരിക്കൽ സുഹൃത്തായ ഒരു സ്ത്രീ വിലയേറിയ ഒരു തുവാലയും ആയി അദ്ദേഹത്തിന്റെഅടുത്തെത്തി. പക്ഷേ മായ്ക്കാനാവാത്ത നിലയിൽ മഷി വീണ്...

Breaking4 days ago

അടിയന്തര സഹായവുമായി ദുരിതബാധിതമേഖലയിൽ സംസ്ഥാന പി വൈ പി എ പ്രവർത്തകർ

കേരള സ്റ്റേറ്റ് പി വൈ പി എ എക്സിക്യൂട്ടീവ്സ്‌ പ്രളയ ബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തി. കുമ്പനാട് :കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയ കെടുതിയിൽ തകർന്ന മുണ്ടക്കയം...

World News4 days ago

29ന് ജോ ബൈഡന്‍ –ഫ്രാന്‍സിസ് പാപ്പ കൂടിക്കാഴ്ച

വാഷിംഗ്ടണ്‍ ഡി‌സി: ആഗോള ഉച്ചകോടിക്കായി യൂറോപ്പിലെത്തുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഒടുവില്‍ സ്ഥിരീകരണം. 29 നാണ് കൂടിക്കാഴ്ചയെന്ന് വൈറ്റ്ഹൗസ്...

World News4 days ago

അമേരികന്‍ മിഷനറിമാരെയും കുടുംബാംഗങ്ങളെയും തട്ടിക്കൊണ്ടുപോയതായി റിപോര്‍ട്

പോര്‍ട് ഓഫ് പ്രിന്‍സ്:കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ അമേരികന്‍ മിഷനറിമാരെ തട്ടിക്കൊണ്ടുപോയതായി റിപോര്‍ട്. 17 അമേരികന്‍ ക്രിസ്ത്യന്‍ മിഷനറിമാരെയും കുടുംബാംഗങ്ങളെയും തട്ടിക്കൊണ്ടുപോയതായാണ് റിപോര്‍ട്. ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന വാര്‍ത്ത...

Trending