Connect with us

Top News

ഞായറാഴ്ചത്തെ ലോക്ഡൗൺ സമാന നിയന്ത്രണങ്ങൾ പിൻവലിച്ചു.

Published

on

28 മുതൽ സ്കൂളുകൾ സാധാരണ നിലയിലേക്ക്.രാവിലെ മുതൽ വൈകിട്ട് വരെ ക്ലാസ്സുകൾ നടക്കും.ജില്ലകളിൽ നിലവിലുള്ള വർഗീകരണം തുടരാനും കോവിഡ് അവലോകന യോഗം തീരുമാനിച്ചു.മത ചടങ്ങുകള്‍ക്ക് പ്രത്യേക മാനദണ്ഡം മാരാമണ്‍ കണ്‍വന്‍ഷനും പ്രത്യേക മാനദണ്ഡം ഇറക്കും. സ്കൂളുകളും കോളേജുകളും പൂര്‍ണ്ണതോതില്‍ ഫെബ്രുവരി അവസാനത്തോടെ*സംസ്ഥാനത്ത് സ്കൂളുകളും കോളേജുകളും മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി രാവിലെ മുതല്‍ വൈകുന്നേരം വരെ പ്രവർത്തിക്കാൻ ഫെബ്രുവരി അവസാന വാരത്തോടെ സജ്ജമാക്കാന്‍ കോവിഡ് അവലോകനയോഗം തീരുമാനിച്ചു. അതിനുവേണ്ട തയ്യാറെടുപ്പുകള്‍ സ്കൂളുകളില്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. അതുവരെ പകുതി വിദ്യാര്‍ത്ഥികളെ മാത്രം ഉള്‍പ്പെടുത്തി ക്ലാസ്സുകള്‍ നടത്തും. ഫെബ്രുവരി നാലിലെ വര്‍ഗ്ഗീകരണം അനുസരിച്ച് ജില്ലകളിലെ നിയന്ത്രണങ്ങള്‍ തുടരും. കോവിഡാനന്തര രോഗവിവിരങ്ങള്‍ രേഖപ്പെടുത്താന്‍ പോസ്റ്റ് കോവിഡ് രജിസ്ട്രി ആരംഭിക്കുന്ന കാര്യം ആരോഗ്യ വകുപ്പ് പരിശോധിക്കണം. പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന് സംസ്ഥാന തലത്തില്‍ നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലകളില്‍ ഡെപ്യൂട്ടി ഡിഎംഒ തലത്തിലും ചുമതല നല്‍കിയിട്ടുണ്ട്. ആശുപത്രികളില്‍ പ്രത്യേകിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ കോവിഡ് ജോലിക്ക് നിയോഗിക്കപ്പെട്ടവര്‍ സമയബന്ധിതമായി എത്താത്തത് പലപ്പോഴും പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത് ഗൗരവമായി പരിഗണിച്ച് പരിഹരിക്കണം. ഗുരുതരാവസ്ഥയിലുള്ളവരെ സീനിയര്‍ ഡോക്ടര്‍മാര്‍ കൂടി പരിശോധിക്കണമെന്ന് നേരത്തെ തീരുമാനിച്ചതാണ്. ഇത് നടപ്പാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ആരോഗ്യവകുപ്പിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ചില സ്വകാര്യ ആശുപത്രികള്‍ അനാവശ്യമായി മോണോ ക്ലോണല്‍ ആന്‍റി ബോഡി ചികിത്സ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ ആരോഗ്യവകുപ്പിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Advertisement

Top News

ഐപിസി സൺഡേസ്കൂൾ അസോസിയേഷൻകേരള സ്റ്റേറ്റ് ക്യാമ്പ് മെയ് 13 – 15 വരെ കുട്ടിക്കാനത്ത്

Published

on

കുമ്പനാട്: ഐപിസി സൺഡേ സ്കൂൾ അസോസിയേഷൻ കേരള സ്റ്റേറ്റ് ക്യാമ്പ് മെയ് 13 മുതൽ 15 വരെ കുട്ടിക്കാനം മാർ ബസേലിയോസ് എൻജിനീയറിങ് കോളേജ് ക്യാമ്പസിൽ നടക്കും . ചരിത്രത്തിലാദ്യമായാണ് സൺഡേ സ്കൂൾ സ്റ്റേറ്റ് ക്യാമ്പ് ഹൈറേഞ്ചിൽ വച്ച് നടക്കുന്നത്. മെയ് 13 തിങ്കൾ രാവിലെ 9.30ന് ആരംഭിക്കുന്ന ക്യാമ്പ് 15 ന് ഉച്ചക്ക് സമാപിക്കും . വിവിധ സെഷനുകളിലായിനടക്കുന്ന സംഗീത പരിശീലനം,വചന പഠനം,അധ്യാപക ട്രെയിനിങ്,ഗെയിമുകൾ,പേരെന്റിംഗ് ക്ലാസ് ,കാത്തിരിപ്പു യോഗം,ടാലന്റ് നൈറ്റ് ചിൽഡ്രൻസ് ഫെസ്റ്റ്, പൊതുസമ്മേളനം എന്നിവ ക്യാമ്പിന്റെ പ്രത്യേകതകളാണ്.

      മാർച്ച് 27 രാവിലെ 10.30 ന് ഐപിസി നരിയമ്പാറ ഹാളിൽ കൂടിയ പ്രവർത്തക സമ്മേളനത്തിൽ ക്യാമ്പ് കമ്മറ്റിയെ തിരഞ്ഞെടുത്തു. രക്ഷാധികാരികളായി പാസ്റ്റർ എം.ഐ കുര്യൻ,പാസ്റ്റർ എം.ടി തോമസ്,പാസ്റ്റർ കെ.വി വർക്കി എന്നിവരും ക്യാമ്പ് കമ്മറ്റി ചെയർമാനായി പാസ്റ്റർ ജോസ് തോമസ് ജേക്കബ് വൈസ് ചെയർമാൻമാരായി പാസ്റ്റർമാരായ സുരേഷ് കുമാർ, ബിജു എം ആർ ജനറൽ കൺവീനറായി പാസ്റ്റർ  തോമസ് മാത്യു ചാരിവേലിയും തെരഞ്ഞെടുക്കപ്പെട്ടു. 
   ജനറൽ കോഡിനേറ്റർമാർ-പാസ്റ്റർമാർ ജോസഫ് ജോൺ, പാസ്റ്റർടോം തോമസ്, തോമസ്എബ്രഹാം ജനറൽ ജോയിന്റ് കൺവീനർമാർ- പാസ്റ്റർമാരായ തോമസ് ജോർജ് കട്ടപ്പന,ജിസ്മോൻ കട്ടപ്പന,പബ്ലിസിറ്റി- പാസ്റ്റർ ടി.എ  തോമസ് വടക്കഞ്ചേരി ജോയിന്റ് കൺവീനേഴ്സ്-പാസ്റ്റർമാരായ പ്രൈസൺ ചെറിയാൻ, ബിൻസൺ,അലക്സ്,സിനീഷ് ബ്രദർ റിജോയ് ബ്രദർ ജിനു തങ്കച്ചൻ,രഞ്ജിത്ത് പി.ദാസ്,ജിനു തങ്കച്ചൻ,സിസ്റ്റർ മരിയ ജോണി,പ്രയർ കൺവീനർ-പാസ്റ്റർ തോമസ് മാത്യു റാന്നി ജോയിന്റ്  കൺവീനേഴ്സ്-പാസ്റ്റർമാരായ  ഇ.എ തോമസ്,ബിനു പാറത്തോട്,ഇ.ജെ മാത്യു,ബ്രദർ സി.കെ ജേക്കബ് സിസ്റ്റർ ശോശാമ്മ ജേക്കബ് മ്യൂസിക് കൺവീനർ-പാസ്റ്റർ പി വി ഉമ്മൻ ഫുഡ് കൺവീനർസ്-പാസ്റ്റർ ഫ്ലവിംഗ് ജോൺ,ബിജു രാമക്കൽമേട് ജോയിൻ കൺവീനർസ്-പാസ്റ്റർമാരായ ബിജു ചാക്കോ,പ്രസാദ് കെ,സിസ്റ്റെഴ്സ് 

സിന്ധു ബൈജു,സൗമ്യ പീറ്റർ,അജിമോൾ എബ്രഹാം ട്രാൻസ്പോർട്ടേഷൻ-പാസ്റ്റർമാരായ ഐസക് പി.ജോസഫ് ജോയിന്റ് കൺവീനേഴ്സ്- പാസ്റ്റർമാരായ ജിനേഷ്.ജെ,സീനിഷ് സബാസ്റ്റിൻ അക്കോമഡേഷൻ-പാസ്റ്റർ ബിജു വർഗീസ് തേക്കടി ജോയിന്റ് കൺവീനേഴ്സ്-പാസ്റ്റർമാരായ റോയി സെബാസ്റ്റ്യൻ,ജോമോൻ റ്റി.റ്റി,ജോണി എബ്രഹാം സിസ്റ്റേഴ്സ്‍ റിൻസി ബിൻസൺ,ഷേർലി കുഞ്ഞുമോൻ,മേഴ്സി ബാബു,സോഫിജിനു രജിസ്ട്രേഷൻ-പാസ്റ്റർ സജു മോൻ ചാക്കോ ജോയിന്റ് കൺവീനേഴ്സ്-പാസ്റ്റർമാരായ ജോർജ് പി.ജോസ്,ഷിജു ചാക്കോ,റെജി ഗോഡ്‌ലി, സിസ്റ്റേഴ്സ്‍ സുനി ജോസഫ്,ബിൻസി സിജു,ഷെറിൻ അലക്സ്,അജിമോൾ സജു
വോളന്റിയേഴ്സ് -പാസ്റ്റർ ബാബു ജോൺ ബ്രദർ ടോം കുരുവിള ജോയിന്റ് കൺവീനേഴ്സ്-പാസ്റ്റർമാരായ മനേഷ്,പോൾ ജെയിംസ്,ബ്രദർ അനിൽകുമാർ സിസ്റ്റേഴ്സ്‍ സീമഅനിൽ,റീന ജോമോൾ,ബ്ലസ്സോ ആന്റണി,ബിന്ദു പി ജോയ്,റീസ പി.ജെ,ഷൈനി റോയ്,സുഷ്മ കുര്യൻ,ജോമോൾ ബിനു,ജോസിയമോൾ കെ.പി,മഞ്ജു അലക്സ്
സൗണ്ട് ആൻഡ് ലൈറ്റ്- രഞ്ജിത്ത് പി ദാസ് ജോയിന്റ് കൺവീനേഴ്സ്-പാസ്റ്റർമാരായ കെ.ജെ കുര്യാക്കോസ്,ബിൻസൺ കെ.ബാബു,രൈസൺ ചെറിയാൻ,ബിജു വർഗീസ്
ഫിനാൻസ് കൺവീനർ- ബ്രദർ ഫിന്നി പി മാത്യു ജോയിന്റ് കൺവീനേഴ്സ്-പാസ്റ്റർമാരായ ബാബു ജോൺ,സി.എം റോയ് ബ്രദർ എം.ഐ.ജേക്കബ്
ലോക്കൽ കോഡിനേറ്റേഴ്സ്-
പാസ്റ്റർമാരായ സി.വി.എബ്രഹാം,ബിൻസൺസ്വരാജ്,മനോജ് വി.പി.എന്നിവരെയും തിരഞ്ഞെടുത്തു.

Advertisement

ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിനായി കമ്മറ്റികളുടെ പ്രവർത്തനം ആരംഭിച്ചു. ധനസമാഹരണത്തിനുള്ള കവറുകൾ വിതരണം ചെയ്തു. പ്രാരംഭ ആവശ്യങ്ങൾക്കുള്ള ഒരു ലക്ഷം രൂപ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ തോമസ് മാത്യു ചാരുവേലിൽ സ്റ്റേറ്റ് ട്രഷറാർക്ക്‌ നൽകി.അടുത്ത ക്യാമ്പ് കമ്മറ്റി ഏപ്രിൽ 11 ന് ഐപിസി നരിയമ്പാറ ചർച്ചിൽ വച്ച് നടക്കും.

വാർത്ത-പാസ്റ്റർ റ്റി.എ.തോമസ് വടക്കഞ്ചേരി

Advertisement
Continue Reading

Top News

ഇന്ത്യ പെന്തക്കോസ്ത് ദൈവ സഭപുനലൂർ സെൻ്റർ ശുശ്രൂഷക സമ്മേളനം നടന്നു.

Published

on

ഐ .പി.സി പുനലൂർ സെന്റർ ശുശ്രൂഷക സമ്മേളനം 2024 മാർച്ച് 20 പകൽ 10 മണി മുതൽ 1 മണി വരെ ഐ.പി.സി. ഹെബ്രോൺ അലിമുക്ക് സഭയിൽ വെച്ച് നടത്തപ്പെട്ടു. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ജോസ് .കെ. ഏബ്രഹാമിൻ്റെ നേതൃത്വത്തിൽ നടത്തപ്പെട്ട സമ്മേളനത്തിൽ പ്രാരംഭ പ്രാർത്ഥനകൾക്ക് സെൻ്റർ സെക്രട്ടറി പാസ്റ്റർ ബോബൻ ക്ലീറ്റസ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ. ജോസ്.കെ. ഏബ്രഹാം, പാസ്റ്റർ ജോൺസൺ തോമസ് എന്നിവർ ദൈവ വചനത്തിൽ നിന്ന് പ്രസംഗിച്ചു. പാസ്റ്റർ ഷിബു കുരുവിള മദ്ധ്യസ്ഥ പ്രാർത്ഥനക്ക് നേതൃത്വം നൽകി. സഭാ ശുശ്രൂഷകൻ സെൻ്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ ഷാജി. സോളമൻ കൃതഞ്ജത അറിയിക്കുകയും പാസ്റ്റർ പി.എം. തോമസിൻ്റെ പ്രാർത്ഥനയോടും ആശീർവാദത്തോടും കൂടി മീറ്റിംഗ് അവസാനിച്ചു.

പാസ്റ്റർ. ജോൺസൺതോമസ്
പബ്ലിസിറ്റി കൺവീനർ

Advertisement
Continue Reading

Top News

സിസ്റ്റർ സൂസൻ ഷാലുവിന് എം.ജി. യൂണിവേഴ്സിറ്റി ബി.എഡ്. ഒന്നാം റാങ്ക്

Published

on

എറണാകുളം മാമല ശാരോൻ ഫെലോഷിപ് ചർച്ച് ശുശ്രൂഷകൻ ഷാലു ചെറിയാന്റെ ഭാര്യയാണ് സൂസൻ.

വാഴൂർ പുളിയ്ക്കൽ കവല(14-ാം മൈൽ) ശാരോൻ ഫെലോഷിപ് ചർച്ച് സഭാംഗം പാറത്താനത്ത് സൂസൻ ഷാലു മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നും ബി.എഡിന് സ്പെഷ്യൽ എഡ്യൂക്കേഷൻ ലേണിംഗ് ഡിസ് എബിലിറ്റി എന്ന വിഷയത്തിൽ ഗ്രേഡ് പോയിൻ്റ് 10 ൽ 9.88 (98.8%) നേടി ഒന്നാം റാങ്ക് കരസ്ഥമാക്കി. വിദ്യാഭ്യാസത്തിൽ ഏതെങ്കിലും തരത്തിലുള്ള പഠന വൈകല്യങ്ങൾ ഉള്ള വിദ്യാർത്ഥികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രത്യേക അധ്യാപന മേഖലയാണ് ബി.എഡ്. സ്പെഷ്യൽ എഡ്യൂക്കേഷൻ ലേണിംഗ് ഡിസ് എബിലിറ്റി എന്നത്. മൂവാറ്റുപുഴ നിർമല സദൻ ട്രെയ്നിംഗ് കോളേജ് വിദ്യാർത്ഥിനിയായിരുന്നു.പുതുപ്പള്ളി കൂട്ടുമ്മേൽ പരേതനായ കെ.ബേബി വൽസമ്മ ബേബി ദമ്പതികളുടെ മകളാണ് സൂസൻ.

Advertisement

വാർത്ത:
ബ്ലസൻ ജോർജ്,മൂവാറ്റുപുഴ

Advertisement
Continue Reading

Latest Updates

Top News20 hours ago

ഐപിസി സൺഡേസ്കൂൾ അസോസിയേഷൻകേരള സ്റ്റേറ്റ് ക്യാമ്പ് മെയ് 13 – 15 വരെ കുട്ടിക്കാനത്ത്

കുമ്പനാട്: ഐപിസി സൺഡേ സ്കൂൾ അസോസിയേഷൻ കേരള സ്റ്റേറ്റ് ക്യാമ്പ് മെയ് 13 മുതൽ 15 വരെ കുട്ടിക്കാനം മാർ ബസേലിയോസ് എൻജിനീയറിങ് കോളേജ് ക്യാമ്പസിൽ നടക്കും...

Top News6 days ago

ഇന്ത്യ പെന്തക്കോസ്ത് ദൈവ സഭപുനലൂർ സെൻ്റർ ശുശ്രൂഷക സമ്മേളനം നടന്നു.

ഐ .പി.സി പുനലൂർ സെന്റർ ശുശ്രൂഷക സമ്മേളനം 2024 മാർച്ച് 20 പകൽ 10 മണി മുതൽ 1 മണി വരെ ഐ.പി.സി. ഹെബ്രോൺ അലിമുക്ക് സഭയിൽ...

Top News1 week ago

സിസ്റ്റർ സൂസൻ ഷാലുവിന് എം.ജി. യൂണിവേഴ്സിറ്റി ബി.എഡ്. ഒന്നാം റാങ്ക്

എറണാകുളം മാമല ശാരോൻ ഫെലോഷിപ് ചർച്ച് ശുശ്രൂഷകൻ ഷാലു ചെറിയാന്റെ ഭാര്യയാണ് സൂസൻ. വാഴൂർ പുളിയ്ക്കൽ കവല(14-ാം മൈൽ) ശാരോൻ ഫെലോഷിപ് ചർച്ച് സഭാംഗം പാറത്താനത്ത് സൂസൻ...

World News1 week ago

ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഹൂസ്റ്റണ്‍ ഫെല്ലോഷിപ്പ് 2024 ലെ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഹൂസ്റ്റണ്‍ : ഹൂസ്റ്റണിലുള്ള ഐ പി സി സഭകളുടെ ഐക്യ കൂട്ടായ്മയായ ഐ പി സി ഹൂസ്റ്റണ്‍ ഫെല്ലോഷിപ്പിന്റെ ജനറല്‍ ബോഡി മാര്‍ച്ച് 10 ശനിയാഴ്ച ഐ...

Top News2 weeks ago

റ്റി.പി.എം ബെംഗളൂരു വാർഷിക സെന്റർ കൺവൻഷൻ മാർച്ച് 21 മുതൽ

ബെംഗളൂരു: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ കർണാടകയിലെ ഏറ്റവും വലിയ ആത്മീയസംഗമമായ ബെംഗളൂരു സെന്റർ കൺവൻഷൻ മാർച്ച് 21 വ്യാഴം മുതൽ 24 ഞായർ വരെ ഹെന്നൂർ...

Top News2 weeks ago

റ്റി.പി.എം സഭയുടെ പ്രാർത്ഥന വാരം മാർച്ച് 25 മുതൽ

ചെന്നൈ: മുഴ ലോകത്തിലും ഉള്ള ദി പെന്തെക്കൊസ്ത് മിഷൻ സഭകളിൽ ഈസ്റ്റർ വാരം മാർച്ച് 25 തിങ്കൾ മുതൽ 30 ശനി വരെ ലോകസമാധാനത്തിനും സഭയുടെ ആത്മീയ...

Top News2 weeks ago

പുനലൂർ സെൻ്റർ സൺഡേസ്ക്കൂളിന് പുതിയ നേതൃത്വം

പുനലൂർ : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ പുനലൂർ സെൻ്റർ സൺഡേ സ്ക്കൂൾ അസോസിയേഷന് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു 10-03-2024 ഞായറാഴ്ച്ച ഐ.പി.സി കർമ്മേൽ ടൗൺ സഭാഹാളിൽ സെൻ്റർ...

Top News2 weeks ago

സെനറ്റ് ഓഫ് സെറാംമ്പുരിൽ നിന്നും ഡോക്ടറേറ്റ് നേടി ഇവാഞ്ചലിൽ ലാജി

തിരുവനന്തപുരം: സെനറ്റ് ഓഫ് സെറാംമ്പുരിൽ നിന്നും കമ്മ്യൂണിക്കേഷനിൽ ഡോക്ടറേറ്റ് നേടി ഇവാഞ്ചലിൽ ലാജി .സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ സൈബർ അക്രമം: ദൈവശാസ്ത്രം സൈബർ വുമണിസ്റ്റ് കാഴ്ചപ്പാടിൽ എന്നതായിരുന്നു ഗവേഷണ...

Breaking2 weeks ago

250 വീടുകളിൽ കുടിവെള്ളമെത്തിക്കുന്ന പദ്ധതി പി വൈ പി എയുടെ അഭിമാനം ബ്രദർ. സാം പ്രസാദ് മണർകാട്

കൂട്ടിക്കൽ: വർഷങ്ങളായി കുടിവെള്ളക്ഷാമപ്രദേശവും കുടിവെള്ളത്തിന് തക്കതായ സ്രോതസ്സും ഇല്ലാത്ത കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിന്റെ നാലാം വാർഡിൽ തന്റെ ഉടമസ്ഥതയിലുള്ള 5 സെൻറ് സ്ഥലം സൗജന്യമായി കുടിവെള്ള പദ്ധതിക്ക് വേണ്ടി...

Top News2 weeks ago

റ്റി.പി.എം ചെന്നൈ സാർവ്വദേശീയ കൺവൻഷൻ സമാപിച്ച

പൂർണ സമയ സുവിശേഷ വേലക്കായി 35 സഹോദരന്മാരേയും 94 സഹോദരിമാരേയും പുതിയതായി തിരഞ്ഞെടുത്തു. ചെന്നൈ: ആത്മനിറവിന്റെ അഞ്ച് ദിനങ്ങൾക്ക് ചെന്നൈ ഇരുമ്പല്ലിയൂരിൽ അനുഗ്രഹ സമാപ്തി. ദി പെന്തെക്കൊസ്ത്...

Trending

Copyright © 2021 | Faith Track Media