Breaking

കോവിഡ് മഹാമാരിക്ക് ശേഷം നടന്ന വേങ്ങൂർ സെൻ്റർ പി. വൈ. പി. എ. താലന്ത് പരിശോധന യുവജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

Published

on

വേങ്ങൂർ : ഒക്ടോബർ 29 ന് ന്യൂലൈഫ് സെമിനാരിയിൽ നടന്ന വേങ്ങൂർ സെന്റർ പി. വൈ. പി. എ യുടെ താലന്ത് പരിശോധനയ്ക്ക് അനുഗ്രഹ സമാപ്തി.
ഐ. പി. സി. വേങ്ങൂർ സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ കെ. ബെന്നി ഉദ്ഘാടനം നിർവഹിച്ച സമ്മേളനത്തിൽ സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ കെ. ഷാജി, ഇവാ. ഇസ്മായേൽ സി.എ, ഇവാ. ജോൺസൻ ജെ., പാസ്റ്റർ രാജു ഡി., ഇവാ. റോബിൻസൺ, ബ്രദർ ജീനു, പാസ്റ്റർ പീറ്റർ എന്നിവർ വിവിധ വേദികൾ നിയന്ത്രിച്ചു. സെക്രട്ടറി ബ്രദർ ജെറിൻ ജെയിംസ് വേങ്ങൂർ സെന്റർ താലന്ത് കൺവീനർ പാസ്റ്റർ ബിനുമോൻ എന്നിവർ താലന്ത് പരിശോധനയ്ക്ക് നേതൃത്വം നൽകി.
15 സഭകളിൽ നിന്നും ഏകദേശം 200 ൽ അധികം മത്സരാർത്ഥികൾ താലന്ത് പരിശോധനയിൽ പങ്കെടുത്തു.
294 പോയിന്റുമായി പൂയപ്പള്ളി ബഥേൽ സഭ ഒന്നാം സ്ഥാനവും, 122 പോയിന്റുമായി ചെറുവക്കൽ ശാലേം സഭ രണ്ടാം സ്ഥാനവും, 112 പോയിന്റുമായി വേങ്ങൂർ ബഥേൽ സഭ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൂടാതെ 15 വയസ്സിൽ താഴെയുള്ളവർക്കായി പ്രത്യേകം സംഘടിപ്പിച്ച മത്സരത്തിൽ വേങ്ങൂർ സഭയിലെ ഇവാഞ്ചെലിൻ ജോൺസൻ, ആശിഷാ സജി എന്നിവരും 15 വയസ്സിനു മുകളിൽ പൂയപ്പള്ളി സഭയിലെ Dr. അഞ്ചു കൈലാസും വ്യക്തിഗത ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി. ബ്രദർ ജെയിംസ് ജോർജ് വേങ്ങൂർ, ബ്രദർ ജോസ് ചെറുവക്കൽ എന്നിവർ റിസൾട്ട് ടാബുലേഷന് നേതൃത്വം നൽകി. വിജയികൾക്ക് സെന്റർ പ്രസിഡന്റ് പാസ്റ്റർ ഡോ. ജോൺസൻ ഡാനിയേൽ അഭിനന്ദനങ്ങൾ അറിയിച്ചു.

Trending

Exit mobile version