Top News

കുമ്പനാട് മേഖല പ്രവര്‍ത്തന ഉദ്ഘാടനവും താലന്തു പരിശോധനയും നവംബര്‍ 12ന് കുമ്പനാട്ട്

Published

on

ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ സണ്‍ഡേസ്‌ക്കൂള്‍സ് അസ്സോസിയേഷന്‍ കുമ്പനാട് മേഖല

കര്‍ത്താവില്‍ പ്രിയരെ,2022-25 പ്രവര്‍ത്തനവര്‍ഷത്തേക്കുള്ള ഭാരവാഹികളെ 2022 സെപ്റ്റംബര്‍ 18 ന് കുമ്പനാട്ട് നടന്ന പൊതുയോഗത്തില്‍ തിരഞ്ഞെടുത്തു. നമ്മുടെ അടുത്ത തലമുറയുടെ ആത്മീയ അഭിവൃദ്ധി ലക്ഷ്യമാക്കി അവര്‍ക്ക് ആത്മീയബോധനം നല്‍കാനുള്ള പ്രവര്‍ത്തനങ്ങളില്‍ നാം ഓരോരുത്തരും ലാഭേച്ഛ കൂടാതെ സര്‍വ്വാത്മനാ സഹകരിച്ചു വരികയാണ്.പ്രവര്‍ത്തന ഉദ്ഘാടനംനമ്മുടെ അടുത്ത ടേമിലെ *മേഖല പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും 2022 ലെ താലന്തുപരിശോധനയും 2022 നവംബര്‍ 12 ശനിയാഴ്ച്ച രാവിലെ 8.30ന് കുമ്പനാട് ഇന്ത്യ ബൈബിള്‍ കോളജ് ചാപ്പലില്‍ നടക്കും.* ഐ.പി.സി സണ്‍ഡേസ്‌കൂള്‍ സ്റ്റേറ്റ് ഡയറക്ടര്‍ പാസ്റ്റര്‍ ജോസ് തോമസ് ജേക്കബ് പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിക്കും. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റര്‍ തോമസ് മാത്യു ചാരുവേലില്‍ സമര്‍പ്പണ ശുശ്രൂഷ നിര്‍വഹിക്കും. മേഖല പ്രസിഡന്റ് ബ്രദര്‍. ജോജി ഐപ്പ് മാത്യൂസ് അധ്യക്ഷത വഹിക്കും.ഐ.പി.സി ജനറല്‍ ട്രഷറര്‍ ബ്രദര്‍. സണ്ണി മുളമൂട്ടില്‍, ഐ.ബി.സി വൈസ് പ്രസിഡന്റും ഐ.പി.സി ജനറല്‍ കൗണ്‍സില്‍ അംഗവുമായ ലഫ്. വി.ഐ. ലൂക്ക് എന്നിവര്‍ ആശംസകള്‍ അറിയിക്കും.മേഖല താലന്തു പരിശോധന 2022പ്രവര്‍ത്തന ഉദ്ഘാടനത്തോടനുസബന്ധിച്ച് അതേവേദിയില്‍ മേഖല തലത്തിലുള്ള 2022 ലെ താലന്തു പരിശോധന നടക്കും. *സ്റ്റേറ്റ് നിബന്ധനകള്‍ക്ക് വിധേയമായിട്ടാക്കും (Circular – SSC No: 4/2022 Dated 7/09/2022) മത്സരങ്ങള്‍ നടക്കുക.* സബ് ജൂണിയര്‍, ജൂണിയര്‍, ഇന്റര്‍മീഡിയറ്റ്, സീനിയര്‍, സൂപ്പര്‍ സീനിയര്‍, പൊതുഇനങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ മാത്രമാകും മത്സരങ്ങള്‍ ഉണ്ടാകുക. *സെന്റര്‍ തലത്തിലുള്ള താലന്തു പരിശോധന ഒക്‌ടോബര്‍ 30 നു മുന്‍പ് നടത്തി നവംബര്‍ 2ന് മുമ്പായി വിശദമായ ലിസ്റ്റുകളുടെ 2 കോപ്പികള്‍ മേഖല സെക്രട്ടറി ബ്രദര്‍. പി.പി. ജോണിനെ ഏല്‍പ്പിക്കണം.* വിലാസം: P.P.John, Plamthottathil House, Othera P.O, Tiruvalla Pin- 689546. ഫോണ്‍ : 9747029209സോണല്‍ സണ്‍ഡേസ്‌ക്കൂള്‍ സണ്‍ഡേമേഖലയുടെ വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്കായി മേഖലയിലെ എല്ലാ സണ്‍ ഡേസ്‌ക്കുളുകളില്‍ നിന്നും പ്രവര്‍ത്തകരും അഭ്യൂദയകാംക്ഷികളും നല്‍കുന്ന സ്‌തോത്രകാഴ്ച്ചയും സംഭാവനയും മാത്രമാണുള്ളത്. അതിനായി *2022 നവംബര്‍ 6 ഞായര്‍ സോണ്‍ സണ്‍ഡേയായി വേര്‍തിരിച്ചിരിക്കുന്നു. അന്നേദിവസം എടുക്കുന്ന സ്‌തോത്രകാഴ്ച്ചയും സംഭാവനകളും നവംബര്‍ 12ന് താലന്തു പരിശോധനാ ദിവസം ട്രഷറാര്‍ ബ്രദര്‍. വി.സി. ബാബുവിനെ ഏല്‍പ്പിച്ച് രസീത് കൈപ്പറ്റേണ്ടതാണ്.* മേഖല പ്രവര്‍ത്തനങ്ങളെ ഓര്‍ത്ത് പ്രാര്‍ത്ഥിക്കുക. എല്ലാവരുടെയും സഹകരണവും പ്രതീക്ഷിക്കുന്നു.എന്ന്,വിശ്വസ്തതയോടെജോജി ഐപ്പ് മാത്യൂസ് (പ്രസിഡന്റ്) ഫോണ്‍ : 9446392303 പി.പി ജോണ്‍ (സെക്രട്ടറി) 9747029209വി.സി.ബാബു (ട്രഷറര്‍) 9526366370പാസ്റ്റര്‍ ഏബ്രഹാം പി. ജോണ്‍ (വൈസ് പ്രസിഡന്റ്) 8111904805പാസ്റ്റര്‍ ജോസ് വര്‍ഗീസ് (ജോ. സെക്രട്ടറി) 9447504550
Advertisement

Trending

Exit mobile version