Top News
പന്തളം സെന്റർ പി.വൈ.പി.എ. യ്ക്ക് പുതിയ ഭരണസമിതി
ഒക്ടോബർ ഒമ്പതാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് നാലുമണിക്ക് കുളനട ശാലേം സഭയിൽ വെച്ച് നടന്ന ജനറൽ ബോഡിയിൽ സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ജോൺ ജോർജജിന്റെ നേതൃത്വത്തിൽ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.
രക്ഷാധികാരി പാസ്റ്റർ. ജോൺ ജോർജജ്, പ്രസിഡന്റ് പാസ്റ്റർ. ബെൻസൺ വി യോഹന്നാൻ,വൈസ് പ്രസിഡന്റ്, ഇവാ: അജോ അച്ഛൻകുഞ്ഞു& എലിസബത്ത് ജോസഫ്
സെക്രട്ടറി ബ്രദർ.റിജു സൈമൺ തോമസ്,ജോയിന്റ സെക്രട്ടറി ബ്രദർ.ജസ്റ്റിൻ വർഗീസ് ജോസ് & ബ്രദർ.അരുൺ ആര്യപ്പള്ളി
ട്രഷറർ.ബ്ലെസൺ വർഗീസ് എബ്രഹാം
പബ്ലിസിറ്റി കൺവീനിയർ ബ്രദർ.എബൽ സാം കോശി
ടാലന്റ് കൺവീനിയർ സിസ്റ്റർ.സിമി സജി
ജോയിന്റ് ടാലെന്റ് കൺവീനിയർ ബ്രദർ.പ്രയ്സ് എസ് മാത്യു എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളായും കമ്മിറ്റി അംഗങ്ങളായി ഇവാ: റ്റോബിൻ തങ്കച്ചൻ,ബ്രദർ.ജോയൽ ഫിലിപ്പ്,ബ്രദർ.ജോഷുവ ഡാനിയേൽ,ബ്രദർ.നെഹെമ്യാവ് ജോൺ പ്രസാദ്,ബ്രദർ.അജൈസ് സജി ജോർജജ്,ബ്രദർ.ലിനേഷ് കെ. ആർ.,സിസ്റ്റർ.സംഗീത ബിജോയ്,സിസ്റ്റർ.റെയ്ച്ചൽ വത്സ ബ്ലെസ്സൺ,ബ്രദർ.ജെഫിൻ ജോൺ എന്നിവരെ തിരഞ്ഞെടുത്തു.പ്രസിഡന്റ് പാസ്റ്റർ ബെൻസൺ വി യോഹന്നാൻ ഐപിസി പുന്തല ഹെബ്രോൻ ശുശ്രൂഷകനും , വെച്ചൂച്ചിറ ഡൂലോസ് ബിബ്ലിക്കൽ സെമിനാരി പ്രിൻസിപ്പലും മാണ്, സെക്രട്ടറി ബ്രദർ റിജു സൈമൺ തോമസ് മാക്സ് വാല്യൂ ചെങ്ങന്നൂർ ബ്രാഞ്ച് മാനേജരും, ട്രഷറർ ബ്രദർ ബ്ലെസ്സൺ വർഗീസ് എബ്രഹാം ശ്രീ വത്സo സിൽക്സിലെ അക്കൗണ്ടന്റ് ആണ്.ബ്രദർ റിജു സൈമൺ തോമസ് റിപ്പോർട്ടും അവതരിപ്പിച്ച ഈ പൊതുയോഗത്തിൽ ഐപിസി പന്തളം സെന്റർ സെക്രട്ടറി പാസ്റ്റർ പീഡി ജോസഫ്, ജോയിൻ സെക്രട്ടറി ബ്രദർ വിഎം സാംകുട്ടി, ട്രഷറർ ബ്രദർ കെ കെ ജോസ് , പാസ്റ്റർ ബ്ലെസ്സൻസ് ചെറിയനാട് എന്നിവർ ആശംസകൾ അറിയിച്ചു.
Top News
ഷാലോം പ്രയർ വാരിയേഴ്സ് രണ്ടാം വാർഷിക കൺവെൻഷൻ 2024
ഷാലോം പ്രയർ വാരിയേഴ്സ് എന്ന ഓൺലൈൻ പ്രാർത്ഥനാ കൂട്ടായ്മയുടെ രണ്ടാമത് വാർഷിക കൺവെൻഷൻ 2024 മെയ് 1 മുതൽ 3 വരെ രാത്രി 7 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ നടക്കുന്നു. കർത്താവിൽ പ്രസിദ്ധരായ , Pr P C Cherian (Ranni), Pr K J Thomas (Kumaly), Pr K J Mathew ( Punalur) എന്നീ ദൈവദാസന്മാർ ദൈവ വചനത്തിൽ നിന്നും പ്രസംഗിക്കുന്നു. Evg. Lalu Pampady, Pr Shaji Mathew (Thiruvananthapuram), Br Jibin Titus Hebron ( USA) എന്നിവർ ആരാധന നയിക്കും. ഈ അനുഗ്രഹീത മീറ്റിംഗുകൾക്ക് Pr Anil K Sam – Hyderabad നേതൃത്വം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക്- 9963884134 എന്ന നമ്പറിൽ ബന്ധപെടുക.
Top News
സി ഇ എം 2024 – 2026 വർഷത്തെ പ്രവർത്തന ഉദ്ഘാടനം ശാരോൻ സഭാ നാഷണൽ പ്രസിഡൻ്റ് പാസ്റ്റർ എബ്രഹാം ജോസഫ് നിർവഹിച്ചു
തിരുവല്ല: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) 2024-2026 വർഷത്തെ പ്രവർത്തന ഉദ്ഘാടനം ഏപ്രിൽ 22 തിങ്കളാഴ്ച വൈകിട്ട് 5 ന് ആലുവ-അശോകപുരം ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ വച്ച് നടന്നു. സഭാ നാഷണൽ പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോസഫ് ഉദ്ഘാടനം ചെയ്തു.
സി ഇ എം ജനറൽ പ്രസിഡന്റ് പാസ്റ്റർ സാംസൺ പി തോമസ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ ഫെബിൻ ബോസ് കുരുവിള മുഖ്യ സന്ദേശം നൽകി.
സി ഇ എം ജനറൽ സെക്രട്ടറി പാസ്റ്റർ ടോണി തോമസ് പ്രവർത്തന വിശദീകരണം നൽകി. വിവിധ സുവിശേഷീകരണ, ജീവകാരുണ്യ
(ഭവന-വിദ്യാഭ്യാസ-ചികിത്സ സഹായം) പദ്ധതികളുടെ പ്രവർത്തന ഉദ്ഘാടനവും നടന്നു. ആലുവ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ എഡിസൺ സാമൂവേൽ അനുഗ്രഹ പ്രാർത്ഥന നടത്തി.
സി ഇ എം ക്വയർ ഗാനങ്ങൾ ആലപിച്ചു. ടാലൻ്റ് ടെസ്റ്റ് കൺവീനർ പാസ്റ്റർ പോൾസൺ വി എസ് സ്വാഗതവും സി ഇ എം ട്രഷറാർ ബ്രദർ റോഷി തോമസ് നന്ദിയും അറിയിച്ചു.
വിവിധ യൂണിവേഴ്സിറ്റി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കി റാങ്ക് ജേതാക്കളായവരെ അനുമോദിച്ചു.
ശാരോൻ സഭാ അന്തർദേശീയ പ്രസിഡന്റ് പാസ്റ്റർ ജോൺ തോമസ്, പാസ്റ്റർ ഇമ്മാനുവേൽ പോത്തൻ(ഡൂലോസ് ബൈബിൾ കോളേജ് ആലുവ),പാസ്റ്റർ സനു ജോസഫ്(സണ്ടേസ്കൂൾ അസോസിയേഷൻ), പാസ്റ്റർ അനീഷ് കൊല്ലംകോട് (റൈറ്റേഴ്സ് ഫോറം), പാസ്റ്റർ ജിജോ യോഹന്നാൻ (ഇവാഞ്ചലിസം ബോർഡ്),ബ്രദർ ജേക്കബ് വർഗീസ് (ചിൽഡ്രൻസ് ഹോം), പാസ്റ്റർ ബിനു എബ്രഹാം(സി ഇ എം മുൻ വൈസ് പ്രസിഡൻ്റ്),സിസ്റ്റർ ലില്ലിക്കുട്ടി എഡിസൺ (വനിതാ സമാജം) തുടങ്ങിയവർ ആശംസകൾ അറിയിച്ചു.കുവൈറ്റ്, ദോഹ,ബഹറിൻ, യു.എ.ഇ,യു.എസ്.എ, യു.കെ,ന്യൂസിലൻ്റ് തുടങ്ങിയ സ്ഥലങ്ങളിലെ സഭകളുടെ ആശംസകളും സി ഇ എം ഭാരവാഹികൾ അറിയിച്ചു.
സി ഇ എം ജനറൽ കോ കോർഡിനേറ്റർ പാസ്റ്റർ സാം ജി കോശി പൊതു ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.
പെരുമ്പാവൂർ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് ചാക്കോ പ്രാർത്ഥിച്ച് ആരംഭിച്ച സമ്മേളനം സഭാ നാഷണൽ പ്രസിഡൻ്റ് പാസ്റ്റർ എബ്രഹാം ജോസഫിന്റെ പ്രാർത്ഥനയോടും ആശീർവാദത്തോടും സമാപിച്ചു.
Top News
യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ച് (റ്റി.പി.എം): അയർലൻഡ് റിവൈവൽ മീറ്റിംഗ്സ് വെള്ളിയാഴ്ച മുതൽ
ഡബ്ലിൻ: യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ചിന്റെ (റ്റി.പി.എം) ആഭിമുഖ്യത്തിൽ ‘അയർലൻഡ് റിവൈവൽ മീറ്റിംഗ്സ് 2024’ ഏപ്രിൽ 26 വെള്ളി മുതൽ 28 ഞായർ വരെ ലുക്യാൻ റോസ്സി കോർട്ട് അവന്യൂവിലെ സ്റ്റീവർട്സ് സ്കൂളിൽ (K78 K8W7) നടക്കും. വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6 ന് ഈവനിംഗ് സർവീസ്, ശനിയാഴ്ച രാവിലെ 10 ന് മോർണിംഗ് സർവീസ്, ഉച്ചകഴിഞ്ഞ് 2.30 ന് സ്പെഷ്യൽ പ്രയർ എന്നിവയും ഞായറാഴ്ച രാവിലെ 10 ന് സഭായോഗവും നടക്കും.
മറ്റു ഞായറാഴ്ച ദിവസങ്ങളിൽ രാവിലെ 11 ന് സഭായോഗം ഡബ്ലിൻ പ്ലാമേഴ്സ്ടൗൺ കമ്മ്യൂണിറ്റി ആൻഡ് യൂത്ത് സെന്ററിൽ (D20 Y659) നടക്കുന്നത്.
വാർത്ത: ജോയൽ ഒറ്റത്തെങ്ങിൽ
-
Top News12 months ago
ഐക്യ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്ന കുടുംബ സംഗമം
-
Breaking9 months ago
മണിപ്പൂരിനു ഐക്യദാർഢ്യവുമായി വിവിധ ക്രൈസ്തവസഭകൾ ചേർന്ന് തിരുവല്ലയിൽ നൈറ്റ് മാർച്ച് നടത്തി
-
Breaking9 months ago
പത്തനംതിട്ട മേഖലാ പി. വൈ. പി. എ. യുടെ ആഭിമുഖ്യത്തിൽ സമാധാന റാലി
-
Top News9 months ago
പത്ത് മണിക്കൂർ പ്രാർത്ഥന തിരുവല്ലയിൽ
-
Top News8 months ago
ഐപിസി കലയപുരം സെന്റർ സൺഡേ സ്കൂൾ അസോസിയേഷൻ ഭാരവാഹികൾ
-
Breaking7 months ago
ഐപിസി സോദരി സമാജം:ആനി തോമസ് സംസ്ഥാന പ്രസിഡന്റ്;ജയമോള് രാജു സെക്രട്ടറി
-
Top News8 months ago
വിധവാ പെൻഷൻ :അപേക്ഷകൾ ക്ഷണിക്കുന്നു.
-
Breaking10 months ago
‘കത്തിക്കരിഞ്ഞ ഏഴ് മൃതദേഹങ്ങള് പട്ടി തിന്നു’; മണിപ്പൂരില് നടന്നത് വിശദീകരിച്ച് ഫാ. ജോണ്സണ് തേക്കടയേല്