Youth Pulse

മരണപര്യന്തം വിശ്വസ്‌തനായിരിക്ക

Published

on


പാസ്റ്റര്‍ ഷിബു തോമസ്‌, ഒക്കലഹോമ

“ നീ സഹിപ്പാനുള്ളത്‌ പേടിക്കേണ്ട; നിങ്ങളെ പരീക്ഷിക്കേണ്ടതിന്‌ പിശാച്‌ നിങ്ങളില്‍ ചിലരെ തടവിലാക്കുവാന്‍ പോകുന്നു. പത്ത്‌ ദിവസം നിങ്ങള്‍ ഉപദ്രവം ഉണ്ടാകും; മരണപര്യന്തം വിശ്വസ്‌തനായിരിക്ക; എന്നാല്‍ ഞാന്‍ ജീവകിരീടം നിനക്കു തരും.” (വെളിപ്പാട്‌ 2:10)
“ നീ സഹിപ്പാനുള്ളത്‌ പേടിക്കേണ്ട; നിങ്ങളെ പരീക്ഷിക്കേണ്ടതിന്‌ പിശാച്‌ നിങ്ങളില്‍ ചിലരെ തടവിലാക്കുവാന്‍ പോകുന്നു. പത്ത്‌ ദിവസം നിങ്ങള്‍ ഉപദ്രവം ഉണ്ടാകും; മരണപര്യന്തം വിശ്വസ്‌തനായിരിക്ക; എന്നാല്‍ ഞാന്‍ ജീവകിരീടം നിനക്കു തരും.” (വെളിപ്പാട്‌ 2:10)
ദൈവം വിശ്വസ്‌തനാണ്‌, വാക്കുമാറാത്തവനാണ്‌, ഇന്നലെയും ഇന്നും എന്നേക്കും അനന്യനാണ്‌. വിശ്വസ്‌തനായ ദൈവം തന്റെ സൃഷ്‌ടിയുടെ മകുടമായ മനുഷ്യനിലും വിശ്വസ്‌തത തിരയുന്നു. വേദപുസ്‌തകം പറയുന്നു, മനുഷ്യപുത്രന്മാരില്‍ വിശ്വസ്‌തത കുറയുന്നു, വിശ്വസ്‌തത ഭൂമിയില്‍ മുളയ്‌ക്കുമ്പോള്‍ നീതിസ്വര്‍ഗ്ഗത്തില്‍ നിന്ന്‌ എത്തുന്നു. യേശു തന്റെ ഉപമയില്‍ ഓര്‍പ്പിക്കുന്നു “താലന്തുകള്‍ വിഭാഗിച്ചു കൊടുക്കുന്നു. ഒരാള്‍ക്ക്‌ 5 ഒരാള്‍ക്ക്‌ 2 ഒരാള്‍ക്ക്‌ ഒന്ന്‌. താലന്ത്‌ ഏല്‍പ്പിച്ച യജമാനന്‍ മടങ്ങിവന്നപ്പോള്‍ കണക്കുകല്‍ പരിശോധിച്ചു – 5 ലഭിച്ചവന്‍ അഞ്ചും കൂടെ വ്യാപാരം ചെയ്‌തുണ്ടാക്കി, രണ്ടുലഭിച്ചവന്‍ രണ്ടുംകൂടെ പ്രയത്‌നം ചെയ്‌ത്‌ ലാഭമാക്കി. ഒന്നു ലഭിച്ചവന്‍ വെറുതെ അത്‌ മണ്ണില്‍ കുഴച്ചിട്ടു. യജമാനന്‍ ലാഭം ഉണ്ടാക്കിയ ദാസന്മാരോട്‌ പറയുന്നു: “നല്ലവനും വിശ്വസ്‌തനുമായ ദാസനെ നീ അല്‌പത്തില്‍ വിശ്വസ്‌തനായിരുന്നതുകൊണ്ട്‌ ഞാന്‍ നിന്നെ അധികത്തിനു വിചാരകനാക്കു.” ജീവിതത്തിന്റെ എല്ലാ തുറകളിലും നാം വിശ്വസ്‌തനായിരിക്കണം എന്ന്‌ ദൈവം ആഗ്രഹിക്കുന്നു. ജോലിയില്‍, ഭവനത്തില്‍, സഭയില്‍, വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഒക്കെ നാം വിശ്വസ്‌തത പാലിക്കുക. ആരും നമ്മെ കാണാത്ത പ്രവൃത്തികളിലും വിശ്വസ്‌തത പുലര്‍ത്തുക. അടുത്തുകൂടാത്ത വെളിച്ചത്തില്‍ വസിക്കുന്നവനും, താന്‍ മാത്രം അമര്‍ത്യത ഉള്ളവനുമായ ദൈവം പറയുന്നു ഞാന്‍ സകല രഹസ്യങ്ങളെയും കാണുന്നവനാണ്‌. എന്റെ ദൃഷ്‌ടിക്ക്‌ മറഞ്ഞിരിക്കുന്നത്‌ ഒന്നും ഇല്ല. ജീവിതത്തിന്റെ സാഹചര്യങ്ങള്‍ എന്തുമാകട്ടെ. “മരണപര്യന്തം വിശ്വസ്‌തനായിരിക്കുക, എന്നാല്‍ ദൈവം ഒരുക്കിയിരിക്കുന്ന ജീവന്റെ കിരീടത്തിന്‌ നാം അവകാശികളായിത്തീരും.
പ്രാര്‍ത്ഥന
വിശ്വസ്‌തനായ ദൈവമേ, ക്രിസ്‌തീയ ജീവിതം വിശ്വസ്‌തതയോടെ നയിക്കുവാന്‍ എന്നെ സഹായിക്കേണമേ, ആമേന്‍

Advertisement

Trending

Exit mobile version