Breaking

ആദ്യ ദിനം തന്നെ പൊതുതാൽപര്യ അപേക്ഷ സമർപ്പിച്ചു സംസ്ഥാനകൗൺസിലംഗം പാസ്റ്റർ ബോബൻ ക്ലീറ്റസ്

Published

on

കുമ്പനാട്: ഐ. പി. സി. സംസ്ഥാന കൗൺസിലിൻ്റെ 2022-2025 കാലയളവിലെ ഭരണ സമിതി ചുമതലയേറ്റ ആദ്യ ദിനം തന്നെ ശുശ്രൂഷകന്മാരുടെ ക്ഷേമം ലക്ഷ്യമാക്കിയുള്ള പദ്ധതികൾ നടപ്പിൽ വരുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഉള്ള അപേക്ഷ സംസ്ഥാനകൗൺസിലംഗം പാസ്റ്റർ ബോബൻ ക്ലീറ്റസ് സംസ്ഥാന കൗൺസിലിന് സമർപ്പിച്ചു. കൗൺസിലിന് വേണ്ടി അപേക്ഷ ഐ. പി. സി. സംസ്ഥാന പ്രസിഡൻ്റ് പാസ്റ്റർ കെ. സി. തോമസ് ഏറ്റു വാങ്ങി.

പാസ്റ്റർ ബോബൻ ക്ലീറ്റസ് കൗൺസിലിന് നൽകിയ കത്തിൻ്റെ പകർപ്പ്

പ്രവർത്തന ഉദ്ഘാടനം കഴിഞ്ഞാലുടൻ അടുത്ത കൗൺസിലിൽ ശുശ്രൂഷകന്മാരുടെ ക്ഷേമത്തെ ലക്ഷ്യമാക്കി ഉള്ള പദ്ധതികൾ ചർച്ച ചെയ്ത് നിലവിൽ കൊണ്ട് വരുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. ഈ ഭരണ സമിതി ശുശ്രൂഷകന്മാരുടെ ക്ഷേമത്തെ ലക്ഷ്യമാക്കി പല പ്രവർത്തനങ്ങളും നടപ്പിൽ വരുത്തുന്നതിന് മുന്നോട്ട് ചുവടുകൾ വച്ച് പ്രവർത്തിക്കുമെന്ന് സംസ്ഥാന സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ വെളിപ്പെടുത്തി. ഒരു രൂപാ ചലഞ്ച് തുടങ്ങിയ ന്യൂതന പദ്ധതികളിലൂടെ ശുശ്രൂഷകന്മാരെയും കുടുംബങ്ങളെയും ശുശ്രൂഷകന്മാരുടെ വിധവമാരെയും സഹായിക്കാൻ ഉടനെ പദ്ധതി കൊണ്ട് വന്ന് നടപ്പിലാക്കും. കൂടാതെ പത്തനാപുരത്ത് ഐ. പി. സി. സംസ്ഥാന ട്രഷറർ ബ്രദർ പി. എം. ഫിലിപ്പ് ദാനമായി നൽകുന്ന സ്ഥലത്ത് ഭവനരഹിതരായ ശുശ്രൂഷകന്മാർക്ക് വീട് പണിത് നൽകുമെന്ന് പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ കൂട്ടിച്ചേർത്തു

സഭയുടെയും ശുശ്രൂഷകന്മാരുടെയും ഭാവിയും വളർച്ചയും ലക്ഷ്യമാക്കി പ്രവർത്തിക്കും എന്ന് ഉറപ്പ് നൽകുന്ന നിലപാടാണ് തിരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവിൻ്റെ ഭാഗത്ത് നിന്ന് വ്യക്തമാകുന്നത് എന്നത് ഏറെ പ്രതീക്ഷ നൽകുന്നതാണ്.

Advertisement

Trending

Exit mobile version