Breaking

പി. വൈ. പി. എ. കൊട്ടാരക്കര മേഖലയുടെ ഏകദിന യുവജന ക്യാമ്പിന് അനുഗ്രഹീത തുടക്കം

Published

on

കൊട്ടാരക്കര: മേഖലാ പി. വൈ. പി. എ. യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന EVANGELION എന്ന ഏകദിന യുവജന ക്യാമ്പ് കൊട്ടാരക്കര ബേർ-ശേബയിൽ ആരംഭിച്ചു. പി. വൈ. പി. എ. കേരളാ സംസ്ഥാന സെക്രട്ടറി ഇവാ: ഷിബിൻ ജി. ശാമുവേൽ ഉത്ഘാടനം നിർവ്വഹിച്ചു. മേഖലാ പി. വൈ. പി. എ. പ്രസിഡൻ്റ് പാസ്റ്റർ സാം ചാക്കോ അധ്യക്ഷനായിരുന്ന യോഗം പാസ്റ്റർ ബെന്നി, പാസ്റ്റർ സൈമൺ എന്നിവർ പ്രാർത്ഥിച്ച് ആരംഭിച്ചു. മേഖലാ ജോയൻ്റ് സെക്രട്ടറി ബ്രദർ ജോയൽ റെജി സ്വാഗതം അറിയിച്ചു. ആദ്യ സെഷനിൽ പാസ്റ്റർ എബി അയിരൂർ ക്ലാസ്സുകൾ നയിക്കും. ബ്രദർ ബിജോയ് തമ്പി, സിസ്റ്റർ രമ്യ സാറ ജേക്കബ് എന്നിവരോടൊപ്പം മേഖലാ പി. വൈ. പി. എ. ക്വയർ ഗാനങ്ങൾ ആലപിക്കും.

Trending

Exit mobile version