Breaking

പി. വൈ. പി. എ. കൊട്ടാരക്കര മേഖലയുടെ ഏകദിന ക്യാമ്പ് സെപ്തംബർ 10 ന്

Published

on

കൊട്ടാരക്കര: മേഖലാ പി. വൈ. പി. എ. യുടെ ആഭിമുഖ്യത്തിൽ ഏകദിന ക്യാമ്പ് സെപ്തംബർ 10 ന് കൊട്ടാരക്കര ബേർ-ശേബ ഹാളിൽ വെച്ച് നടക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് പി. വൈ. പി. എ. കേരളാ സ്റ്റേറ്റ് സെക്രട്ടറി ഇവാ: ഷിബിൻ ജി. ശാമുവേൽ  ഉത്ഘാടനം ചെയ്യും. നാല് സെഷനുകളായി നടത്തപ്പെടുന്ന ക്യാമ്പിൽ രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ആദ്യ സെഷനിൽ പാസ്റ്റർ എബി അയിരൂർ വിഷയാവതരണം നിർവഹിക്കും.

ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 4 മണി വരെ തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ചിൽഡ്രൻസ് ഫെസ്റ്റ് നടക്കും. 4:30 മുതൽ 5:30 വരെ ഉള്ള സെഷനിൽ കൊട്ടാരക്കര മേഖലയിലെ യുവജനങ്ങൾ മാറ്റുരയ്ക്കുന്ന ടാലന്റ് ടൈം, മെറിറ്റ് അവാർഡ് വിതരണം, 2020 വർഷത്തെ താലന്ത് പരിശോധനയുടെ സമ്മാന ദാനം തുടങ്ങിയ പ്രോഗ്രാമുകൾ ഉണ്ടാകും. ഐ. പി. സി. കേരളാ സ്റ്റേറ്റ് ജോയൻ്റ് സെക്രട്ടറി ബ്രദർ ജെയിംസ് ജോർജ് അവാർഡ് വിതരണം ഉത്ഘാടനം ചെയ്യും. അവസാന സെഷനിൽ ഐ. പി. സി. കേരളാ സ്റ്റേറ്റ് ജോയന്റ് സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട് സന്ദേശം നൽകും. രാത്രി 9 മണിയോടെ ക്യാമ്പ് അവസാനിക്കും.
ബ്രദർ ബിജോയ് തമ്പി, രമ്യ സാറ ജേക്കബ് എന്നിവരോടൊപ്പം കൊട്ടാരക്കര മേഖലാ പി. വൈ. പി. എ. ക്വയർ പ്രെയിസ് & വർഷിപ്പിന് നേതൃത്വം നൽകും.

എല്ലാ പി. വൈ. പി. എ. അംഗങ്ങളും ക്യാമ്പിൽ ആദ്യാവസാനം പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. പ്രവേശനം സൗജന്യമാണ്.

Event link: https://evangelion.eventbrite.com/

Advertisement

Trending

Exit mobile version