Breaking

പി. വൈ. പി. എ. 75 ന്റെ നിറവിൽ; പ്ലാറ്റിനം ജൂബിലി സംഗമം ആലുവയിൽ ആഗസ്റ്റ് 30ന്

Published

on

കുമ്പനാട് : 1947 ഓഗസ്റ്റ് 30 ന് തുടക്കം കുറിച്ച പി. വൈ. പി. എ. പ്രസ്ഥാനം മുക്കാൽ നൂറ്റാണ്ട് പിന്നിടുന്നു.

പ്ലാറ്റിനം ജൂബിലി സംഗമം ആലുവ യു.സി കോളേജിന്റെ സമീപമുള്ള ബെഥെൽ ഗോസ്പൽ സെന്ററിൽ ഓഗസ്റ്റ് 30 വൈകിട്ട് 5:30 മുതൽ 8:30 വരെ നടക്കും.

പാസ്റ്റർ ബാബു ചെറിയാൻ മുഖ്യസന്ദേശം നൽകുന്ന സമ്മേളനത്തിൽ സഹായ പദ്ധതികളും, ആദരവും പരിപാടിയുടെ ഭാഗമായി നടക്കും.

ഒരു വർഷം നീണ്ടു നിൽക്കുന്ന ജുബിലീ പ്രവർത്തനങ്ങളുടെ ഭാഗമായി സ്നേഹക്കൂട് പാർപ്പിട പദ്ധതി, സംസ്ഥാന കൺവെൻഷൻ, പി വൈ പി എ ലൈബ്രറി, മെമ്പർഷിപ്പ് മെഗാ ക്യാമ്പയിൻ, ജീവകാരുണ്യ പദ്ധതികൾ, സുവിശേഷികരണ പ്രവർത്തനങ്ങൾ, പി. വൈ. പി. എ. ചരിത്രപുസ്തകം ഉൾപ്പടെ വിവിധ പദ്ധതികൾ നടന്നു വരുന്നു.

അന്നേ ദിനം കേരളത്തിലുള്ള വിവിധ ലോക്കൽ, സെന്റർ, മേഖലാ പി. വൈ. പി. എ. യുടെ ചുമതലയിൽ സുവിശേഷികരണ, ജീവകാരുണ്യ, സാമൂഹിക സേവന പ്രവർത്തനങ്ങൾ ചെയ്യുവാൻ സംസ്ഥാന പി. വൈ. പി. എ. ആഹ്വാനം ചെയ്തു.

ആഗസ്റ്റ് 30ന് ആലുവയിൽ നടക്കുന്ന സ്ഥാപകദിന സമ്മേളനത്തിന് എറണാകുളം മേഖല പി.വൈ.പി.എ സംസ്ഥാന പി.വൈ.പിയോടൊപ്പം നേതൃത്വം നൽകും.

പി. വൈ. പി. എ. കേരളാ സ്റ്റേറ്റ്

Trending

Exit mobile version