Top News

ഒരു രൂപ ചലഞ്ചുമായി KC ടീം പ്രചരണം ശക്തമാകുന്നു.

Published

on

കുമ്പനാട്: ഐ.പി.സി സംസ്ഥാന ഇലക്ഷൻ പ്രചരണം ശക്തമാകുന്നു. മൂന്ന് പാനലുകൾ പ്രചരണ രംഗത്ത് മത്സരിച്ച് പോരാടുകയാണ്. വ്യത്യസ്തതയാർന്ന പ്രവർത്തന പദ്ധതികൾ നടപ്പിലാക്കും എന്ന് പ്രചരിപ്പിക്കുന്നതിൽ എല്ലാവരും മുന്നിലാണ്.വാഗ്ദാനങ്ങൾ വാക്കിൽ മാത്രം ഒതുക്കി കഴിഞ്ഞ കാലഘട്ടങ്ങളെ പോലെയാകുമോ എന്ന ആശങ്കയും ജനങ്ങൾക്ക് ഉണ്ട്. ഇപ്പോൾ കെ.സി തോമസ് പാസ്റ്ററുടെ നേതൃത്വത്തിലെ ടീം പ്രചരണത്തിൽ ഉയർത്തിപ്പിടിക്കുന്ന ഒരു രൂപ ചലഞ്ച് ചർച്ചയാകുന്നു. ഐ.പി.സി കേരള സംസ്ഥാനത്തിന് 3500 സഭകൾ ഉണ്ട് എന്നും അതിൽ ഓരോ കുടുംബങ്ങൾക്ക് ഓരോ ബോക്‌സ് നൽകുകയും അതിൽ ഒരു ആഴ്ച്ചയിൽ ഒരു ദിവസം ഒരു രൂപ നിക്ഷേപിക്കാൻ ആവശ്യപ്പെടുകയും അതിലൂടെ കുറഞ്ഞത് പ്രതിമാസം 4 ലക്ഷം രൂപ ലഭിക്കും എന്ന് കണക്കാക്കുന്നു. ഈ തുക ശുശ്രൂഷകന്മാരുടെ ക്ഷേമത്തിനും മകളുടെ വിവാഹം,കുട്ടികളുടെ പഠനം തുടങ്ങിയവയും ഭവന നിർമ്മാണം എന്നിവയ്ക്ക് മാത്രമായി വകയിരുത്താം എന്ന് ആണ് ഈ ടീം വാഗ്ദാനം നൽകുന്നത്.

ഈ വാഗ്ദാനം നടപ്പിലായാൽ ഐപിസി യിലെ ശുശ്രുഷകന്മാരുടെ ഒരു പാട് പ്രശ്നങ്ങൾക്ക് പരിഹാരം ആകും എന്നത് ഉറപ്പാണ്. വാഗ്ദാനങ്ങൾ പേപ്പറിൽ മാത്രം ഒതുങ്ങുമോ? എന്ന ചോദ്യത്തിന് ശുശ്രുഷകമാരുടെ ക്ഷേമ പരിപാടികൾ എന്ത് വിലയും കൊടുത്ത് നടപ്പിലാക്കും എന്നാണ് ടീം അംഗങ്ങൾ ഉറപ്പ് നൽകുന്നത്.

Advertisement

Trending

Exit mobile version