Connect with us

Top News

കുണ്ടറ സെൻ്റർ പി. വൈ. പി. എ. പ്രവർത്തനോത്ഘാടനവും മുറ്റത്ത്  കൺവൻഷനും നടത്തി

Published

on

കുണ്ടറ : കുണ്ടറ സെന്റർ പി. വൈ. പി. എ. 2022-25 വർഷങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയുടെ പ്രവർത്തന ഉത്ഘാടനം മേയ് 28 ശനിയാഴ്ച്ച വൈകിട്ട് 6 മുതൽ അമ്പലക്കര കണ്ണംകുളം ഐ. പി. സി. ഹെബ്രോൻ  സഭാ ഗ്രൗണ്ടിൽ വെച്ച് നടന്ന മുറ്റത്ത് കൺവൻഷനോട് അനുബന്ധിച്ച് നടത്തി. ഐ. പി. സി. കുണ്ടറ സെന്റർ മിനിസ്റ്റർ പാസ്റ്റർ വി. വൈ. തോമസ്  പ്രവർത്തന ഉത്ഘാടനം നിവഹിച്ചു. പി. വൈ. പി. എ. സംസ്ഥാന സെക്രട്ടറി ഇവാ: ഷിബിൻ ജി. ശാമുവേൽ മുഖ്യസന്ദേശം നൽകി.
സെൻ്റർ പി. വൈ. പി. എ. പ്രസിദ്ധീകരണമായ യുവധ്വനിയുടെ ആദ്യ പതിപ്പ് ഐ. പി. സി. കേരളാ സ്റ്റേറ്റ് ജോയിൻ്റ് സെക്രട്ടറി ബ്രദർ കുഞ്ഞച്ചൻ വാളകം പ്രകാശനം ചെയ്തു.

കൊട്ടാരക്കര മേഖലാ പി. വൈ. പി. എ. സെക്രട്ടറി ബ്രദർ ഷിബിൻ ഗിലെയാദ്, ബ്രദർ ആൻസിൽ എന്നിവർ ആശംസകൾ അറിയിച്ചു. മേഖലാ പി. വൈ. പി. എ. എക്സിക്യുട്ടീവ്സായ ബ്രദർ ബ്ലെസ്സൻ മാത്യു, ബ്രദർ ജെറിൻ ജെയിംസ് വേങ്ങൂർ, ബ്രദർ ജോയൽ റെജി എന്നിവർ മുഖ്യാതിഥികളായിരുന്നു.

Advertisement

താബോർ വോയിസ് ഉമ്മന്നൂർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.

പാസ്റ്റർ ബിജു ജോർജ് (പ്രസിഡൻ്റ്), ബ്രദർ എബിൻ പൊന്നച്ചൻ (വൈസ് പ്രസിഡൻ്റ്), ബ്രദർ മാത്യു ജോൺ (സെക്രട്ടറി), ബ്രദർ അജി ബി. (ജോയിൻ്റ് സെക്രട്ടറി), ബ്രദർ പ്രത്യാശ് ജോർജ്കുട്ടി (ട്രഷറർ), ബ്രദർ നസ്രായൻ ജോർജ്കുട്ടി (പബ്ലിസിറ്റി കൺവീനർ), ബ്രദർ ഫെലിക്സ് (കമ്മിറ്റി മെമ്പർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

Advertisement
Advertisement

Breaking

പ്രശസ്ത സുവിശേഷകൻ ആർച്ചൽ രാജപ്പൻ ഉപദേശി നിത്യതയിൽ

Published

on

പുനലൂർ: കർത്താവിൽ പ്രസിദ്ധനായ സുവിശേഷകൻ രാജപ്പൻ ഉപദേശി എന്നറിയപ്പെടുന്ന ആർച്ചൽ ചരുവിള പുത്തൻ വീട്ടിൽ S. രാജപ്പൻ ഉപദേശി (72) നിത്യതയിൽ ചേർക്കപ്പെട്ടു. കുറച്ചു നാളുകളായി ശാരീരിക അസ്വസ്ഥതകൾ കാരണം ചികിത്സയിലായിരുന്നു. ഇന്നലെ (17/09/2023, ഞായറാഴ്ച) വൈകിട്ട് 6:30 ന് നിത്യതയിൽ ചേർക്കപ്പെട്ടു. ഐ. പി. സി. അയലറ വെസ്റ്റ് ബേത്-ലഹേം സഭാംഗമാണ്.

ഭാര്യ: കുഞ്ഞുമോൾ
മക്കൾ: ബിന്ദു, ബീന, രാജേഷ്
മരുമക്കൾ: അനി, അനിൽ, സുസ്മിത

Advertisement

45 വർഷങ്ങളിലധികം സുവിശേഷ വേലയിലായിരുന്നു. സുവിശേഷത്തിനു വേണ്ടി ലജ്ജയില്ലാതെ പ്രവർത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ ശൈലി. അതേ ശൈലിയിലൂടെ അനേകരെ യേശുക്രിസ്തുവിൻ്റെ സ്നേഹത്തിലേക്ക് നയിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

സംസ്കാര ശുശ്രൂഷ ഇന്ന് (18/09/2023, തിങ്കളാഴ്ച) മൂന്നിന് പ്ലാച്ചേരി സെമിത്തേരിയിൽ.

Advertisement
Continue Reading

Breaking

സി. ജെ. മാനുവേൽ ഉപദേശിയുടെ സംസ്കാരം നാളെ

Published

on

കരീപ്ര: കഴിഞ്ഞ ദിവസം നിത്യതയിൽ ചേർക്കപ്പെട്ട പ്രശസ്ത സുവിശേഷകൻ സി. ജെ. മാനുവേൽ ഉപദേശിയുടെ സംസ്കാര ശുശ്രൂഷ നാളെ (19-09-2023, ചൊവ്വാഴ്ച) നടക്കും. മൃതദേഹം ഇന്ന് വൈകിട്ട് 5 മണിയോടെ കരീപ്രയിലുള്ള വസതിയിൽ കൊണ്ടുവരികയും നാളെ രാവിലെ 8 മണി വരെയുള്ള പൊതുദർശനത്തിന് ശേഷം കരീപ്ര അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. ഉച്ചയോടെ സംസ്കാരം നടക്കും.

തൻ്റെ ഭൗതിക കണ്ണിലെ ഇരുട്ടിനെ അകക്കണ്ണിലെ വെളിച്ചം കൊണ്ട് മറികടന്ന് അന്ത്യം വരെ കർത്താവിൻ്റെ വയലിൽ വിശ്രമം കൂടാതെ അധ്വാനിച്ച ഒരാളായിരുന്നു സി. ജെ. മാനുവേൽ ഉപദേശി. പ്രസംഗത്തിനിടയിൽ, തൻ്റെ ശൈലിയിൽ, സ്വര മാധുര്യത്തോടെയുള്ള ഗാനങ്ങൾ ശ്രോതാക്കൾക്ക് എന്നും പ്രിയമായിരുന്നു. അന്ധത ഇല്ലാത്ത നാട്ടിലേക്ക് യാത്രയായ പ്രിയ ദൈവദാസൻ്റെ വേർപാടിൽ ഫെയ്ത്ത് ട്രാക്കിൻ്റെ എല്ലാ പ്രത്യാശയും പ്രാർത്ഥനയും അറിയിക്കുന്നു.

Advertisement
Continue Reading

Top News

ഐപിസി കലയപുരം സെന്റർ സൺഡേ സ്കൂൾ അസോസിയേഷൻ ഭാരവാഹികൾ

Published

on

ഐപിസി കലയപുരം സെന്റർ സൺഡേ സ്കൂൾ അസോസിയേഷൻ ഭാരവാഹികൾ

2023 ആഗസ്റ്റ് 15ന് പാസ്റ്റർ തോമസ് എം കിടങ്ങാലിൽന്റെ അധ്യക്ഷതയിൽ കൂടിയ( സെന്റർ സൺഡേ സ്കൂൾ) പൊതുയോഗത്തിൽ2023-2026 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. *രക്ഷാധികാരി :-* പാസ്റ്റർ തോമസ് എം കിടങ്ങാലിൽ *സൺഡേ സ്കൂൾ സൂപ്രണ്ട്* :- പാസ്റ്റർ ബേബികുട്ടി യോഹന്നാൻ *ഡെപ്യൂട്ടി സൂപ്രണ്ട്* :- ഇവാ:സാജൻ എൻ കെ *സെക്രട്ടറി* :- പാസ്റ്റർ പ്രിൻസൺ ടി *ജോയിൻ സെക്രട്ടറി* :- പാസ്റ്റർ വിൽസൺ മാത്യു *ട്രഷറർ*:- സിസ്റ്റർ: സിനി ഷാജി എന്നിവരെയും *കമ്മറ്റി അംഗങ്ങളായി*Bro : മോസസ് ജിജിBro: അനിയൻകുഞ്ഞ്Bro: ജോബിൻ സിസ്റ്റർ :സുപി൯ ബിനോയ് സിസ്റ്റർ: സിബിൽ ബെന്നി സിസ്റ്റർ :ജിബി ജസ്റ്റിൻ എന്നിവരെയും തെരഞ്ഞെടുത്തു.

Advertisement
Continue Reading

Latest Updates

Breaking3 days ago

യുവജന സമ്മേളനങ്ങൾ

തിരുവല്ല: എക്സൽ മിനിസ്ട്രീസിന്റെ യുവജന വിഭാഗമായ എക്സൽ യൂത്തും പ്രമുഖ ക്രൈസ്തവ മാസികയായ ഹാലേലുയ്യയും ചേർന്ന് ഒരുക്കുന്ന “സഫല്‍” “ഫലമുള്ളവരാകുക” എന്ന പേരിൽ കേരളത്തിലെ 14 ജില്ലകളിൽ...

Obituaries5 days ago

പാസ്റ്റർ ബ്ലെസൻ കുഴിക്കാലയുടെ പിതാവ് പി.ജെ.കോശി കർത്തൃസന്നിധിയിൽ

മെഴുവേലി: തെക്കേതുണ്ടിയിൽ പാലത്തുംപാട്ട് പി.ജെ.കോശി (87) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: ചൂരത്തലക്കൽ പരേതയായ അമ്മിണി കോശി. മക്കൾ: സൂസമ്മ, സാലി, പാസ്റ്റർ ബ്ലെസൻ കുഴിക്കാല...

Obituaries5 days ago

കുമ്പനാട് മുളംകുഴിയിൽ പാസ്റ്റർ എം.കെ.വർഗീസിൻ്റെ സംസ്കാരം സെപ്റ്റംബർ 1 വെള്ളിയാഴ്ച്ച

കുമ്പനാട്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിലെ സീനിയർ ശുശ്രൂഷകൻ മുളംകുഴിയിൽ പാസ്റ്റർ എം.കെ.വർഗീസ് (പാപ്പച്ചൻ-82) നിര്യാതനായി. സംസ്കാരം വെള്ളി (സെപ്റ്റംബർ 1) രാവിലെ 9 ന് ഐപിസി ഹെബ്രോൻ...

Breaking6 days ago

പ്രശസ്ത സുവിശേഷകൻ ആർച്ചൽ രാജപ്പൻ ഉപദേശി നിത്യതയിൽ

പുനലൂർ: കർത്താവിൽ പ്രസിദ്ധനായ സുവിശേഷകൻ രാജപ്പൻ ഉപദേശി എന്നറിയപ്പെടുന്ന ആർച്ചൽ ചരുവിള പുത്തൻ വീട്ടിൽ S. രാജപ്പൻ ഉപദേശി (72) നിത്യതയിൽ ചേർക്കപ്പെട്ടു. കുറച്ചു നാളുകളായി ശാരീരിക...

Breaking6 days ago

സി. ജെ. മാനുവേൽ ഉപദേശിയുടെ സംസ്കാരം നാളെ

കരീപ്ര: കഴിഞ്ഞ ദിവസം നിത്യതയിൽ ചേർക്കപ്പെട്ട പ്രശസ്ത സുവിശേഷകൻ സി. ജെ. മാനുവേൽ ഉപദേശിയുടെ സംസ്കാര ശുശ്രൂഷ നാളെ (19-09-2023, ചൊവ്വാഴ്ച) നടക്കും. മൃതദേഹം ഇന്ന് വൈകിട്ട്...

World News2 weeks ago

പുതിയ വിസ പരിഷ്കരണവുമായി ബഹ്‌റൈൻ

ബഹ്‌റൈൻ: രാജ്യത്തിന് പുറത്തുള്ള പ്രവാസികൾക്ക് വിസ പുതുക്കാൻ ബഹ്‌റൈനിൽ പുതിയ സംവിധാനം. ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൽറഹ്മാൻ അൽ ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്....

Top News3 weeks ago

ഐപിസി കലയപുരം സെന്റർ സൺഡേ സ്കൂൾ അസോസിയേഷൻ ഭാരവാഹികൾ

ഐപിസി കലയപുരം സെന്റർ സൺഡേ സ്കൂൾ അസോസിയേഷൻ ഭാരവാഹികൾ 2023 ആഗസ്റ്റ് 15ന് പാസ്റ്റർ തോമസ് എം കിടങ്ങാലിൽന്റെ അധ്യക്ഷതയിൽ കൂടിയ( സെന്റർ സൺഡേ സ്കൂൾ) പൊതുയോഗത്തിൽ2023-2026...

World News1 month ago

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി പുതിയ പദ്ധതിയുമായി യു.എസ്.

ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ വിദ്യാഭ്യാസ നയത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. കേരളമടക്കമുള്ള പല സംസ്ഥാനങ്ങളും പുതിയ സമ്പ്രദായം പൂര്‍ണമായി നടപ്പിലാക്കില്ലെന്ന തീരുമാനത്തിലാണ്. എങ്കിലും അടുത്ത അധ്യായന...

World News1 month ago

യൂണിവേഴ്സൽ പെന്തെക്കൊസ്തൽ ചർച്ച് ലണ്ടൻ കൺവൻഷൻ ആഗസ്റ്റ് 24 വ്യാഴം മുതൽ 27 ഞായർ വരെ

ലണ്ടൻ: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ യു.കെയിലെ ഏറ്റവും വലിയ ആത്മീയസംഗമമായ യൂണിവേഴ്സൽ പെന്തെക്കൊസ്തൽ ചർച്ച് (യു.പി.സി) ലണ്ടൻ കൺവൻഷൻ ആഗസ്റ്റ് 24 വ്യാഴം മുതൽ 27...

Breaking1 month ago

പത്തനംതിട്ട മേഖലാ പി. വൈ. പി. എ. യുടെ ആഭിമുഖ്യത്തിൽ സമാധാന റാലി

പത്തനംതിട്ട മേഖലാ പി. വൈ. പി. എ. യുടെ ആഭിമുഖ്യത്തിൽ മണിപ്പൂരിൽ പീഡനം അനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യവുമായി സമാധാന റാലിയും സ്വാതന്ത്ര്യ ദിന സമ്മേളനവും നടത്തുന്നു. ആഗസ്റ്റ് 15...

Trending

Copyright © 2021 | Faith Track Media