Connect with us

Top News

ഞായറാഴ്ചത്തെ ലോക്ഡൗൺ സമാന നിയന്ത്രണങ്ങൾ പിൻവലിച്ചു.

Published

on

28 മുതൽ സ്കൂളുകൾ സാധാരണ നിലയിലേക്ക്.രാവിലെ മുതൽ വൈകിട്ട് വരെ ക്ലാസ്സുകൾ നടക്കും.ജില്ലകളിൽ നിലവിലുള്ള വർഗീകരണം തുടരാനും കോവിഡ് അവലോകന യോഗം തീരുമാനിച്ചു.മത ചടങ്ങുകള്‍ക്ക് പ്രത്യേക മാനദണ്ഡം മാരാമണ്‍ കണ്‍വന്‍ഷനും പ്രത്യേക മാനദണ്ഡം ഇറക്കും. സ്കൂളുകളും കോളേജുകളും പൂര്‍ണ്ണതോതില്‍ ഫെബ്രുവരി അവസാനത്തോടെ*സംസ്ഥാനത്ത് സ്കൂളുകളും കോളേജുകളും മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി രാവിലെ മുതല്‍ വൈകുന്നേരം വരെ പ്രവർത്തിക്കാൻ ഫെബ്രുവരി അവസാന വാരത്തോടെ സജ്ജമാക്കാന്‍ കോവിഡ് അവലോകനയോഗം തീരുമാനിച്ചു. അതിനുവേണ്ട തയ്യാറെടുപ്പുകള്‍ സ്കൂളുകളില്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. അതുവരെ പകുതി വിദ്യാര്‍ത്ഥികളെ മാത്രം ഉള്‍പ്പെടുത്തി ക്ലാസ്സുകള്‍ നടത്തും. ഫെബ്രുവരി നാലിലെ വര്‍ഗ്ഗീകരണം അനുസരിച്ച് ജില്ലകളിലെ നിയന്ത്രണങ്ങള്‍ തുടരും. കോവിഡാനന്തര രോഗവിവിരങ്ങള്‍ രേഖപ്പെടുത്താന്‍ പോസ്റ്റ് കോവിഡ് രജിസ്ട്രി ആരംഭിക്കുന്ന കാര്യം ആരോഗ്യ വകുപ്പ് പരിശോധിക്കണം. പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന് സംസ്ഥാന തലത്തില്‍ നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലകളില്‍ ഡെപ്യൂട്ടി ഡിഎംഒ തലത്തിലും ചുമതല നല്‍കിയിട്ടുണ്ട്. ആശുപത്രികളില്‍ പ്രത്യേകിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ കോവിഡ് ജോലിക്ക് നിയോഗിക്കപ്പെട്ടവര്‍ സമയബന്ധിതമായി എത്താത്തത് പലപ്പോഴും പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത് ഗൗരവമായി പരിഗണിച്ച് പരിഹരിക്കണം. ഗുരുതരാവസ്ഥയിലുള്ളവരെ സീനിയര്‍ ഡോക്ടര്‍മാര്‍ കൂടി പരിശോധിക്കണമെന്ന് നേരത്തെ തീരുമാനിച്ചതാണ്. ഇത് നടപ്പാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ആരോഗ്യവകുപ്പിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ചില സ്വകാര്യ ആശുപത്രികള്‍ അനാവശ്യമായി മോണോ ക്ലോണല്‍ ആന്‍റി ബോഡി ചികിത്സ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ ആരോഗ്യവകുപ്പിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Advertisement

Top News

ഐപിസി ഉപ്പുതറ 33-മത് സെന്റർ കൺവൻഷൻ ബുധനാഴ്ച മുതൽ

Published

on

ഉപ്പുതറ : ഐപിസി ഉപ്പുതറ 33-മത് സെന്റർ കൺവൻഷൻ ബുധനാഴ്ച മുതൽ ഫെബ്രുവരി 25 വരെ നടത്തപെടുന്നു. എല്ലാ ദിവസവും വൈകിട്ട് 6 മണിമുതൽ രാത്രി 9:00 വരെ ഉപ്പുതറ ഐപിസി ബെഥെൽ ഗ്രൗണ്ടിൽ വച്ചാണ് യോഗങ്ങൾ നടക്കുന്നത്. സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ. വി വർക്കി ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ ഫെയ്ത് ബ്ലെസ്സൻ പള്ളിപ്പാട്, ഷാജി എം. പോൾ(വെണ്ണിക്കുളം ), സജോ തോണിക്കുഴിയിൽ, റെജി ശാസ്താംകോട്ട, സാം ജോർജ്(പത്തനാപുരം )എന്നിവർ ദൈവവചനം സംസാരിക്കും.
വെള്ളിയാഴ്ച നടക്കുന്ന സോദരി സമാജം വാർഷിക യോഗത്തിൽ റീജ ബിജുവും (കൊട്ടാരക്കര ), ശനിയാഴ്ച നടക്കുന്ന സണ്ടേസ്കൂൾ പിവൈപിഎ സംയുക്ത വാർഷിക യോഗത്തിൽ സണ്ടേസ്കൂൾ കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ തോമസ് മാത്യു ചാരുവേലിയും മുഖ്യ സന്ദേശം നൽകും. സെന്റർ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ഞായറാഴ്ച നടക്കുന്ന സെന്റർ സഭകളുടെ സംയുക്ത ആരാധനയോടും,കർത്തൃമേശയോടും കൺവൻഷൻ സമാപിക്കും.

Continue Reading

Top News

ചർച്ച് ഓഫ് ഗോഡ് കൊൽക്കത്ത റീജിയൺ ജനറൽ കൺവൻഷന് അനുഗ്രഹീത തുടക്കം

Published

on

കൊൽക്കത്ത: നിത്യത എന്ന ലക്ഷ്യത്തിലേക്ക് നയിക്കപ്പെടുന്ന ജീവിതത്തിന് പ്രാധാന്യം നൽകിയെങ്കിൽ മാത്രമേ നാം ക്രിസ്തുവിന്റെ യഥാർത്ഥ അനുയായികളായി മാറുകയുള്ളൂവെന്ന് റവ. ബെന്നി ജോൺ. കൊൽക്കത്തയിൽ നടക്കുന്ന ഇന്ത്യാ ദൈവസഭ സെൻട്രൽ ഈസ്റ്റേൺ റീജിയൺ ജനറൽ കൺവൻഷൻ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു റീജിയൺ ഓവർസീയറായ അദ്ദേഹം.പ്രതിസന്ധികളുടെ നടുവിലും നമ്മുടെ ലക്ഷ്യം നിത്യതയായിരിക്കണമെന്നും അദ്ദേഹം വിശ്വാസസമൂഹത്തെ ഉദ്ബോധിപ്പിച്ചു. ഞായറാഴ്ച വരെ കൊൽക്കത്ത താക്കൂർപുക്കൂറിൽ വെച്ച് നടക്കുന്ന കൺവൻഷനിൽ ഇന്ത്യാ ദൈവസഭ ഓൾ ഇന്ത്യ ഗവേണിംഗ് ബോർഡ് സെക്രട്ടറി, തമിഴ്നാട് സ്റ്റേറ്റ് ഓവർസിയർ റവ. എബനേസർ സെൽവരാജ്, റവ.ഷിബു തോമസ് തുടങ്ങിയവർ പ്രാരംഭരാത്രി വചനശുശ്രൂഷ നിർവഹിച്ചു.പാസ്റ്റർ ബിജു ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ‘ലക്ഷ്യത്തിലേക്ക്’ എന്ന ചിന്താവിഷയത്തെ അടിസ്ഥാനമാക്കി ഉണർവ്വ് യോഗങ്ങൾ, ധ്യാനയോഗങ്ങൾ, പാസ്റ്റേഴ്സ് കോൺഫറൻസ്, മിഷൻ ചലഞ്ച് തുടർന്നുള്ള ദിവസങ്ങളിൽ നടക്കും.
സെൻട്രൽ ഈസ്റ്റേൺ റീജിയണിലെ പതിമൂന്ന് സംസ്ഥാനങ്ങളിൽ നിന്നും, ആൻഡമാൻ-നിക്കോബാർ ദ്വീപ് സമൂഹങ്ങളിൽ നിന്നുമുള്ള 24 വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന ദൈവദാസന്മാരും ദൈവമക്കളും കൂടിച്ചേരുന്ന ഈ ആത്മീയ സംഗമത്തിൽ ഈ കാലഘട്ടത്തിൽ ദൈവം ശക്തമായി ഉപയോഗിച്ചുക്കൊണ്ടിരിക്കുന്ന റീജിയന് അകത്തും പുറത്തുമുള്ള ദൈവദാസമാർ,ദൈവസഭ വേൾഡ് മിഷൻ പ്രതിനിധികൾ വിവിധ സെക്ഷനുകൾക്ക് നേതൃത്വം നൽകുകയും വചനശുശ്രൂഷ നിർവഹിക്കുകയും ചെയ്യും. ഞായറാഴ്ച നടക്കുന്ന സംയുക്ത ആരാധനയോടെ സമാപിക്കുന്ന ജനറൽ കൺവൻഷനിൽ സറാഫീം വോയ്സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വംനൽകി വരുന്നു.

Continue Reading

Top News

കൊട്ടാരക്കര; റ്റി.പി.എം സാർവ്വദേശീയ കൺവൻഷന് സുവിശേഷ വിളംബര ജാഥയോടെ തുടക്കം

Published

on

കൊട്ടാരക്കര: ശുഭ്രവസ്ത്രധാരികളായ ആയിരങ്ങൾ വേദപുസ്തകവും തിരുവചന പ്ലാക്കാർഡും കൈയിലേന്തി സുവിശേഷ വിളംബര ജാഥ കൊട്ടാരക്കരയെ സ്‌തുതി സ്തോത്ര മുഖരിതമാക്കി. വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ വേദവാക്യങ്ങൾ വിളിച്ചുപറഞ്ഞും ആത്മീയ ഗാനങ്ങൾ പാടിയും ആയിരങ്ങൾ അണിനിരന്നു.

ദി പെന്തെക്കോസ്ത് മിഷൻ കൊട്ടാരക്കര സാർവ്വദേശീയ കൺവൻഷന് മുന്നോടിയായി ഇന്ന് വൈകിട്ട് നടന്ന സുവിശേഷ വിളംബര ജാഥ പുലമൺ ഫെയ്ത്ത് ഹോം ജംഗ്ഷന് സമീപമുള്ള കൊട്ടാരക്കര സെന്റർ ഫെയ്ത്ത് ഹോമിൽ നിന്നും കൊട്ടാരക്കര നഗരത്തിലുടെ റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ എത്തിയതോടെ വിശ്വാസികളെ കൊണ്ട് കൺവൻഷൻ പന്തൽ നിറഞ്ഞു. കൊട്ടാരക്കര സെന്ററിലെ 40 ഓളം പ്രാദേശിക സഭകളിലെ വിശ്വാസികളും ശുശ്രൂഷകരും സുവിശേഷ വിളംബര ജാഥയിൽ പങ്കെടുത്തു. കൺവൻഷന് മുന്നോടിയായി കഴിഞ്ഞ ഞായറാഴ്ച രാവിലെ നടന്ന സൺഡേ സ്കൂൾ ജാഥയിൽ കൊട്ടാരക്കര സെന്ററിലെയും പ്രാദേശിക സഭകളിലെയും സൺഡേ സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ശുശ്രൂഷകരും പങ്കെടുത്തിരുന്നു.

Advertisement

ഇന്ന് ബുധൻ മുതൽ ശനി വരെ വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും കാത്തിരിപ്പ് യോഗം എന്നിവയും സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് കൊട്ടാരക്കര, പുനലൂർ സെന്ററുകളുടെ 56 പ്രാദേശിക സഭകളുടെ സംയുക്ത സഭായോഗവും വൈകിട്ട് 5.45 ന് പ്രത്യേക രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും. ഫെബ്രുവരി 12 ന് രാവിലെ പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും നടക്കും.

സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും. വിദേശ രാജൃങ്ങളിൽ നിന്നും ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും.

Advertisement

1933 ൽ പാസ്റ്റർ പോളും സഹപ്രവർത്തകരും കൊട്ടാരക്കരയിൽ പാറോത്തിയാരുടെ (വില്ലേജ് ഓഫീസറുടെ) കെട്ടിടം വാടകയ്ക്ക് എടുത്തു കൺവൻഷൻ നടത്തിയാണ് സഭയുടെ പ്രവർത്തനം കൊട്ടാരക്കരയിൽ ആരംഭിച്ചത്.

News: Jerin Ottathengil

Advertisement

Advertisement
Continue Reading

Latest Updates

Obituaries5 days ago

പാസ്റ്റർ എം. വർഗീസിന്റെ ഭാര്യ ലില്ലിക്കുട്ടി നിത്യതയിൽ

കായംകുളം ഇന്ത്യ പെന്തക്കോസ്ത് ദൈവ സഭാ കൊല്ലം നോർത്ത് സെന്റർ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ M. വർഗീസിന്റെ ഭാര്യ ലില്ലിക്കുട്ടി വർഗീസ് (68)നിര്യാതയായി. സംസ്കാരം 23 ന്...

Top News6 days ago

ഐപിസി ഉപ്പുതറ 33-മത് സെന്റർ കൺവൻഷൻ ബുധനാഴ്ച മുതൽ

ഉപ്പുതറ : ഐപിസി ഉപ്പുതറ 33-മത് സെന്റർ കൺവൻഷൻ ബുധനാഴ്ച മുതൽ ഫെബ്രുവരി 25 വരെ നടത്തപെടുന്നു. എല്ലാ ദിവസവും വൈകിട്ട് 6 മണിമുതൽ രാത്രി 9:00...

Top News2 weeks ago

ചർച്ച് ഓഫ് ഗോഡ് കൊൽക്കത്ത റീജിയൺ ജനറൽ കൺവൻഷന് അനുഗ്രഹീത തുടക്കം

കൊൽക്കത്ത: നിത്യത എന്ന ലക്ഷ്യത്തിലേക്ക് നയിക്കപ്പെടുന്ന ജീവിതത്തിന് പ്രാധാന്യം നൽകിയെങ്കിൽ മാത്രമേ നാം ക്രിസ്തുവിന്റെ യഥാർത്ഥ അനുയായികളായി മാറുകയുള്ളൂവെന്ന് റവ. ബെന്നി ജോൺ. കൊൽക്കത്തയിൽ നടക്കുന്ന ഇന്ത്യാ...

Tech News3 weeks ago

പ്രത്യേകം പ്രാർത്ഥിക്കുക…കീബോടിസ്റ്റ് ബിനോയി മാവേലിക്കരയ്ക്ക് വാഹനാപകടത്തിൽ പരുക്ക്.

പ്രത്യേകം പ്രാർത്ഥിക്കുക. കീബോടിസ്റ്റ് ബിനോയി മാവേലിക്കരയ്ക്ക് വാഹനാപകടത്തിൽ പരുക്ക്പ്രശസ്ത കീബോർഡിസ്റ്റും ഗായകനുമായ ബിനോയി മാവേലിക്കരയ്ക്ക് വാഹനാപകടത്തിൽ പരുക്ക്. തിരുവല്ല പൊടിയാടി ഭാഗത്ത് വെച്ച് താൻ യാത്ര ചെയ്ത...

Top News3 weeks ago

കൊട്ടാരക്കര; റ്റി.പി.എം സാർവ്വദേശീയ കൺവൻഷന് സുവിശേഷ വിളംബര ജാഥയോടെ തുടക്കം

കൊട്ടാരക്കര: ശുഭ്രവസ്ത്രധാരികളായ ആയിരങ്ങൾ വേദപുസ്തകവും തിരുവചന പ്ലാക്കാർഡും കൈയിലേന്തി സുവിശേഷ വിളംബര ജാഥ കൊട്ടാരക്കരയെ സ്‌തുതി സ്തോത്ര മുഖരിതമാക്കി. വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ വേദവാക്യങ്ങൾ വിളിച്ചുപറഞ്ഞും ആത്മീയ ഗാനങ്ങൾ...

Obituaries3 weeks ago

കുമ്പനാട് ഒറ്റപ്ലാവിളയിൽ റ്റി. എസ് അന്നമ്മ (തുണ്ടിൽ അമ്മച്ചി -96) നിര്യാതയായി

കുമ്പനാട്: ഒറ്റപ്ലാവിളയിൽ റ്റി. എസ് അന്നമ്മ (തുണ്ടിൽ അമ്മച്ചി-96)  കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.മണക്കാല(അടൂർ) ഐ.പി.സി ശാലേം സഭാംഗവും , ദീർഘകാലം സൺഡേസ്കൂൾ അദ്ധ്യാപികയും, സുവിശേഷ വേലയിൽ...

Breaking4 weeks ago

ക്രൈസ്തവ സമൂഹം ലോകത്തിൻ്റെ വെളിച്ചമാകണം: പാസ്റ്റർ ജോസ് കെ ഏബ്രഹാം

ക്രിസ്തീയ സമൂഹം ലോകത്തിന് വെളിച്ചം പരത്തുന്നവരായിരിക്കണമെന്ന് 48 – ) മത് ഐ.പി .സി പുനലൂർ സെൻ്റർ വാർഷിക കൺവൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് സെൻ്റർ മിനി...

Breaking4 weeks ago

ഐ പി സി പുനലൂർ സെൻ്റർ കൺവൻഷന് ഇന്ന് തുടക്കം

പുനലൂർ: ഐ പി സി പുനലൂർ സെൻ്ററിൻ്റെ 48- മത് വാർഷിക കൺവൻഷന് ഇന്ന് തുടക്കം. 2024 ജനുവരി 31 മുതൽ ഫെബ്രുവരി 4 വരെ ഐ...

Top News1 month ago

റ്റി.പി.എം കൊട്ടാരക്കര സാർവ്വദേശീയ കൺവൻഷൻ ഫെബ്രുവരി 7 മുതൽ

കൊട്ടാരക്കര: റ്റി.പി.എം സാർവ്വദേശീയ കണ്‍വൻഷനും ദൈവീക രോഗശാന്തി ശുശ്രൂഷയും മലങ്കരയിലെ പെന്തെക്കോസ്ത് ഉണർവിന് തുടക്കം കുറിച്ച കൊട്ടാരക്കരയിൽ. ഫെബ്രുവരി 7 മുതൽ 11 വരെ പുലമൺ ഫെയ്ത്ത്...

Top News1 month ago

റ്റി.പി.എം തിരുവല്ല സെന്റർ കൺവൻഷൻ ഇന്നു മുതൽ കറ്റോട്ട്

തിരുവല്ല: മധ്യതിരുവിതാംകൂറിലെ പ്രധാന പെന്തെക്കൊസ്ത് ആത്മീയസംഗമങ്ങളിൽ ഒന്നായ ദി പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെന്റർ വാർഷിക കൺവൻഷൻ ഇന്നു ജനുവരി 18 മുതൽ 21 ഞായർ വരെ...

Trending

Copyright © 2021 | Faith Track Media