Top News

ചരിത്രപ്രധാനമായ കൂടിക്കാഴ്ച;പാപ്പയും പ്രധാനമന്ത്രി കൂടിക്കാഴ്ച

Published

on

കൊച്ചി: ഫ്രാൻസിസ് പാപ്പയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ച ശനിയാഴ്ച നടന്നേക്കും. ചരിത്രപ്രധാനമായ കൂടിക്കാഴ്ച ഭാരതവും വത്തിക്കാനും തമ്മിലുള്ള ബന്ധങ്ങൾക്കു കൂടുതൽ ഊർജവും ഊഷ്മളതയും പകരുമെന്നതിൽ സംശയമില്ല.

1964–ൽ പോൾ ആറാമൻ മാർപാപ്പയും 1986 ലും 1999 ലും വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയും ഇന്ത്യ സന്ദർശിച്ചിരുന്നു. ജോൺപോൾ രണ്ടാമൻ 1986 ൽ കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ വിവിധ ചടങ്ങുകളിൽ സംബന്ധിക്കുകയുണ്ടായി. 1999–ലെ സന്ദർശനം ഡൽഹിയിൽ മാത്രമായിരുന്നു.

Advertisement

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റോമില്‍ എത്തുമ്പോള്‍ ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തുമെന്ന് നേരത്തെ ദേശീയ മാധ്യമങ്ങളാണ് റിപ്പോര്ട്ട് ചെയ്തത്. ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ലായിരിന്നു. കൂടിക്കാഴ്ച ശനിയാഴ്ച നടന്നാല്‍ ഫ്രാന്‍സിസ് പാപ്പയെ മോദി ഭാരതത്തിലേക്ക് ക്ഷണിക്കുമോയെന്നു ഏവരും ഉറ്റുനോക്കുകയാണ്.

Advertisement

Trending

Exit mobile version