Breaking

പെന്തക്കോസ്ത്‌ സഭ കയ്യേറി തീവ്രഹിന്ദു സംഘടനകളുടെ ഭജന

Published

on

ബംഗളൂരു: മതപരിവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്നതായി ആരോപിച്ച് കര്‍ണാടകയിലെ ഹുബ്ബാലിയിലെ പെന്തക്കോസ്ത്‌ സഭ കയ്യേറി വലത് തീവ്രഹിന്ദു സംഘടനകളുടെ ഭജന.

കര്‍ണാടകയിലെ ഹുബ്ബാലിയിലെ പെന്തക്കോസ്ത്‌ സഭ കയ്യേറി വലത് തീവ്രഹിന്ദു സംഘടനകളുടെ ഭജന

ഒക്ടോബര്‍ 17 ഞായറാഴ്ചയാണ് ബജ്രംഗ് ദളിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും പ്രവര്‍ത്തകര്‍ ആരാധനാലയത്തിൽ കയറി ഭജന നടത്തിയത്. രാവിലെ 11 മണിയോടെ ഹുബ്ബാലിയിലെ ബൈരിദേവര്‍കോപ്പ പള്ളിയിലെത്തിയ പ്രവര്‍ത്തകര്‍ മൈക്കിലൂടെ ഭജനകളും പ്രാര്‍ത്ഥന ഗാനങ്ങളും പാടി. പിന്നാലെ പ്രാദേശിക ബിജെപി എംഎല്‍എ അരവിന്ദ് ബെല്ലാഡിന്റെ നേതൃത്വത്തില്‍ സഭാ പാസ്റ്റര്‍ സോമു അവരായെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ ഹൈവേ ഉപരോധിക്കുകയും ചെയ്തു. ബജ്റംഗ് ദള്‍ സംസ്ഥാന കണ്‍വീനര്‍ രഘു സക്ലേഷ്പോര അവകാശപ്പെടുന്നത്‌ വിശ്വനാഥ് എന്ന വ്യക്തിയെ മതപരിവര്‍ത്തനത്തിനായി പള്ളിയിലെത്തിച്ചെന്നും ഇയാള്‍ പള്ളിയില്‍ നിന്ന് നേരെ പൊലീസ് സ്്‌റ്റേഷനിലെത്തി പരാതി നല്‍കിയെന്നുമാണ്‌ പ്രവർത്തകർ പറയുന്നത് .ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പ്രവർത്തകർ പള്ളിയിലെത്തി പ്രതിഷേധിച്ചതെന്ന് അവർ പറയുന്നത്.

https://youtu.be/–jPdbHjeYc

Advertisement

Advertisement

Trending

Exit mobile version