Breaking
അടിയന്തര സഹായവുമായി ദുരിതബാധിതമേഖലയിൽ സംസ്ഥാന പി വൈ പി എ പ്രവർത്തകർ

കേരള സ്റ്റേറ്റ് പി വൈ പി എ എക്സിക്യൂട്ടീവ്സ് പ്രളയ ബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തി.
കുമ്പനാട് :കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയ കെടുതിയിൽ തകർന്ന മുണ്ടക്കയം പട്ടണത്തിലെ വിവിധ ഭവനങ്ങളിൽ സംസ്ഥാന പി വൈ പി എ പ്രവർത്തകർ സന്ദർശനം നടത്തി.

അടിയന്തര സഹായം നൽകുകയും തുടർന്നുള്ള ചുവട് വെപ്പുകൾക്ക് പി വൈ പി എയുടെ എല്ലാ പിന്തുണയും വാഗ്ദാനം നൽകുകയും ചെയ്തു.
പാസ്റ്റർ തോമസ് മാത്യു ചാരുവേലി സെന്റർ ശ്രുശ്രുഷ നിർവഹിക്കുന്ന എരുമേലി സെന്ററിലെ ദൈവദാസന്മാർക്കാണ് ഏറ്റവും അധികം പ്രളയം ബാധിക്കപ്പെട്ടത്. ഭവനങ്ങൾ നഷ്ടമാകുകയും ഏറെ പ്രതിസന്ധികൾ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. പാലാ, കാഞ്ഞിരപ്പള്ളി മേഖലകളിലും സമാന സാഹചര്യം ആണ്.
സംസ്ഥാന പി വൈ പി എയുടെ പ്രളയ ദുരിതാശ്വാസ പദ്ധതിയിൽ പ്രാർത്ഥന, പങ്കാളിത്തം, സാമ്പത്തിക സഹകരണങ്ങൾ കൊണ്ടും പങ്കാളികൾ ആകുവാൻ ഏവരെയും സംസ്ഥാന പി വൈ പി എ ആഹ്വാനം ചെയ്യുന്നു.

പ്രളയ ദുരിതാശ്വാശ പദ്ധതിയുടെ ഭാഗമായി നാളെ രാവിലെ 7.00 മുതൽ മുണ്ടക്കയം മലയോര പ്രദേശങ്ങളായ ഏന്തയാർ, കൂട്ടിക്കൽ എന്നീ സ്ഥലങ്ങളിൽ സംസ്ഥാന പി വൈ പിഎ യുവജനങ്ങൾ ചെളിയും വെള്ളവും നിറഞ്ഞ വിശ്വാസികളുടെ ഭവനങ്ങളുടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും.
കൂടുതൽ വിവരങ്ങൾക്ക്,
▫️956 7675 635
▫️860 6055 666
▫️956 7183 010
▫️994 6314 458
▫️974 7047 293
▫️934 9389 473
▫️949 6375 386


Breaking
Mimetai 2K25 ഏപ്രിൽ 16, 17 ന് പുനലൂർ കരവാളൂരിൽ

പുനലൂർ: പുതിയ തലമുറയിൽ വർദ്ധിച്ചുവരുന്ന നിരാശ, പഠനത്തിൽ താൽപര്യമില്ലായ്മ, അമിത സോഷ്യൽ മീഡിയ ഉപയോഗം, അത് നിമിത്തം ഉണ്ടാകുന്ന മാനസീക ശാരീരിക വൈകാരിക പ്രശ്നങ്ങൾ, ആത്മഹത്യ, ലഹരിയുടെ ഉപയോഗം എന്നിവയക്കെതിരെ ശക്തമായ ബോധവൽക്കരണം നൽകുക എന്ന ലക്ഷ്യത്തോടെയും നമ്മുടെ യുവ തലമുറയെ തകർക്കാൻ ശ്രമിക്കുകയും അവർ അറിയാതെ ചതി കുഴിയിൽ വീഴിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത് അവരെ ഉദ്ധരിച്ച് ക്രിസ്തുവിന്റെ ഫോളോവേഴ്സ് ആക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ സൺഡേ സ്കൂൾസ് അസോസിയേഷൻ കൊട്ടാരക്കര മേഖല ഈ മധ്യ വേനൽ അവധികാലത്ത് Mimetai 2K25 എന്ന പേരിൽ 2025 ഏപ്രിൽ 16, 17 ബുധൻ, വ്യാഴം ദിവസങ്ങളിൽ പുനലൂർ കരവാളൂർ ഓക്സ്ഫോഡ് സെൻട്രൽ സ്കൂൾ ക്യാമ്പസിൽ നടക്കുന്ന ക്യാമ്പിന്റെ പ്രീ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. ഈ അസുലഭ സന്ദർഭം പാഴാക്കാതെ നിങ്ങളുടെ കുഞ്ഞുങ്ങളെ ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ. അധ്യാപകർക്കും പ്രത്യേക സെക്ഷനുകൾ ഉണ്ടായിരിക്കും.സീറ്റുകൾ പരിമിതമാകയാൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 പേർക്കാണ് പ്രവേശനം. ക്യാമ്പിന്റെ സുഗമായ നടത്തിപ്പിനായി മേഖല സൺഡേ സ്കൂൾസ് എക്സിക്യൂട്ടീവും കമ്മിറ്റിയംഗങ്ങളും കൂടാതെ പുനലൂർ സെന്റർ ഭാരവാഹികളും വിവിധ സെന്ററുകളിലെ ഭാരവാഹികൾ ഉൾപ്പെടെ വിശാലമായ കമ്മിറ്റിയും പ്രവർത്തിച്ച് വരുന്നു.
Google form: https://docs.google.com/forms/d/e/1FAIpQLSfcPoJ5q160xvVd_SYpFlID9YJ-1KzN5sGO4oyQFGQ_Sw2jJg/viewform?usp=sharing
Breaking
ട്രൂലൈറ്റ് ഫോർ ഏഷ്യാ ബിബ്ലിക്കൽ സെമിനാരിയിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്നു

അയൂർ:ട്രൂലൈറ്റ് ഫോർ ഏഷ്യാ ബിബ്ലിക്കൽ സെമിനാരിയുടെ 2025-2026 അക്കാദമിക്ക് വർഷത്തെ ഓൺലൈൻ ക്ലാസുകൾ 2025 മാർച്ച് മാസം 10-)o തീയതിയും റസിഡൻഷ്യൽ ക്ലാസുകൾ 2025 മെയ് മാസം 5- )o തീയതിയും ആരംഭിക്കുന്നു. രണ്ട് മുതൽ മൂന്ന് വർഷത്തെ കാലയളവിൽ പൂർത്തീകരിക്കാവുന്ന D.Min(Accredited by DaySpring Theological University USA & True Light International) ഈ സെമിനാരിയിൽ ചേർന്ന് പഠിക്കാവുന്നതാണ്. കൂടാതെ മിഷൻ, കൗൺസിലിംഗ്, ക്രിസ്ത്യൻ തിയോളജി എന്നീ വിഭാഗങ്ങളിൽ നിന്നും MTH കോഴ്സും ഓഫർ ചെയ്യുന്നു. MDiv, BTh, Diploma& Certificate കോഴ്സുകളും ഈ സെമിനാരിയിൽ ചേർന്ന് പഠിക്കാവുന്നതാണ്. ഡേ സ്പ്രിങ്ങ് തിയോ ളജിക്കൽ യൂണിവേഴ്സിറ്റി, ഐ.എ.റ്റി.എ ട്രൂലൈറ്റ് ഇൻ്റർനാഷണൽ എന്നീ അക്കാദമിക്ക് ബോർഡുകളുടെ അക്രഡിറ്റേഷനും എ.റ്റി.എ യുടെ കാൻഡിഡേറ്റ് അംഗത്വവും ഉള്ള സർട്ടിഫിക്കറ്റുകൾ ആണ് പഠനം പൂർത്തീകരിക്കുന്ന വിദ്യാർത്ഥികൾക്ക് നൽകുന്നത്. സുവിശേഷ വേലയ്ക്ക് വിളിയും സമർപ്പണമുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.ട്രൂലൈറ്റ് ഫോർ ഏഷ്യാ ബിബ്ലിക്കൽ സെമിനാരി, വേങ്ങൂർ പി.ഒ ആയൂർ കൊല്ലം ജില്ല – 691533 കേരളം, ഇൻഡ്യാ ഫോൺ: 9037551776,9496364114.
Breaking
ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശ യാത്ര

കൊട്ടാരക്കര :വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണ സന്ദേശവുമായി തൃക്കണ്ണമംഗൽ ഇന്ത്യാ പെന്തക്കോസ്തു സ്തു ദൈവസഭയുടെ (ഐ പി സി )ആഭിമുഖ്യത്തിൽ ബോധവൽക്കരണ സന്ദേശ യാത്രയും പരസ്യ യോഗവും നടത്തി. പാസ്റ്റർ സാജൻ വര്ഗീസ് മുഖ്യസന്ദേശം നൽകി. കെ. പി. തോമസ് അധ്യക്ഷത വഹിച്ചു. പാസ്റ്റർമാരായ എം ടി ശാമുവേ ൽ, കെ എ ജോണിക്കുട്ടി എന്നിവർ സന്ദേശം നൽകി. സാംസൺ പാളക്കോണം, മോനച്ചൻ ശാമുവേൽ, ജോസ് വര്ഗീസ്, ബേബി ജോസഫ്, ജോർജ് ചാക്കോ, സാമൂവേൽ ജോർജ്, ടി ഒ അച്ചൻകുഞ്, കെ ഒ ബാബു, ടി എം മോനച്ചൻ, ബിബിൻസാം, അഡ്വ. ബിനോയ് എം, ബെൻസൺ, ജിജോ ജോർജ് എന്നിവർ നേതൃത്വം നൽകി.

-
Top News12 months ago
വേൾഡ് പെന്തെക്കോസ്തു കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ലേഡീസ് ക്യാമ്പും കൺവെൻഷനും
-
Top News11 months ago
സി ഇ എം 2024 – 2026 വർഷത്തെ പ്രവർത്തന ഉദ്ഘാടനം ശാരോൻ സഭാ നാഷണൽ പ്രസിഡൻ്റ് പാസ്റ്റർ എബ്രഹാം ജോസഫ് നിർവഹിച്ചു
-
World News11 months ago
യൂറോപ്യൻ മലയാളി പെന്തെക്കോസ്തൽ കമ്മ്യൂണിറ്റി ‘ – പുതിയ ഐക്യസംഘടന : പ്രമോഷണൽ മീറ്റിംഗ് ജൂൺ 22ന് ഡെർബിയിൽ
-
Top News12 months ago
ശാരോൻ സൺഡേസ്കൂൾ നാഷണൽ ക്യാംപ് അടൂരിൽ
-
Top News12 months ago
ശാരോൻ ഫെലോഷിപ് ചർച്ച് യു എ ഇ റീജിയൻ സൺഡേ സ്കൂൾ അസോസിയേഷൻ വെബ്നർ ഏപ്രിൽ 9 ചൊവ്വാഴ്ച
-
Obituaries12 months ago
പാസ്റ്റർ എം. രാജു നിതൃതയിൽ
-
Top News12 months ago
ശാരോൻ ഫെലോഷിപ് ചർച്ച് റാസ് അൽ ഖൈമ (യു എ ഇ) സെന്റർ ഏകദിന ഗോസ്പൽ കൺവൻഷൻ ഏപ്രിൽ 23 ചൊവ്വാഴ്ച
-
Breaking10 months ago
ഗ്ലാഡിസ് സ്റ്റെയിൻസ് മുഖ്യ പ്രഭാഷക :ഓൾ ഇന്ത്യാ ക്രിസ്ത്യൻ സൂം പ്രയർ മീറ്റ് മെയ് 27 തിങ്കളാഴ്ച ഇന്ത്യൻ സമയം 2pm ന്