Entertainment

നിങ്ങളുടെ ഫോണിലെ വൈറസ് കണ്ടെത്തി അവയെ ഒഴിവാക്കാം

Published

on

സാങ്കേതികവിദ്യ വളരുന്നതിനൊപ്പം തന്നെ അവയുടെ അപകട സാധ്യതയും വികസിപ്പിക്കുന്നുണ്ട്. ഇന്ന് ടെക് ലോകത്തെ ഏറ്റവും വലിയ ഭീഷണി മാൽവെയറുകളാണ്. അപകടകരമായ നിരവധി മാൽവെയറുകൾ ഇന്ന് ഉണ്ട്. നമ്മുടെ സ്മാർട്ട്ഫോണുകളിലും ഇത്തരം മാൽവെയറുകൾ ഉണ്ടായിരിക്കും. അവ ഹാക്കർമാർക്ക് നമ്മുടെ ഡിവൈസുകളിൽ നുഴഞ്ഞുകയറി നമ്മുടെ ഡാറ്റയും പണവും മോഷ്ടിക്കാനോ നമ്മുടെ ഡിവൈസിനെ നശിപ്പിക്കാനോ എല്ലാം ഉപയോഗിക്കാം.
നമ്മുടെ സ്മാർട്ട്ഫോണുകൾ കോളുകൾ വിളിക്കാനുള്ള ഡിവൈസ് മാത്രമല്ല. ബിസിനസും ജോലിയും ബാങ്ക് അക്കൌണ്ടുകളുമൊക്കെയായി ബന്ധപ്പെട്ട നിരവധി ഡാറ്റ നമ്മുടെ ഡിവൈസുകളിൽ ഉണ്ട്. ഇവ കൂടാതെ സ്വകാര്യ ഡാറ്റകളും ഉണ്ടായിരിക്കും. ഇവയെല്ലാം ആരെങ്കിലും ചോർത്തിയെടുത്താൻ ഉണ്ടാകുന്ന അപകടം വളരെ വലുതാണ്. സൈബർ കുറ്റവാളികൾ നമ്മുടെ സ്മാർട്ട്ഫോണുകളെ ലക്ഷ്യം വയ്ക്കുന്നതിന്റെ കാരണവും ഇത്തരം ഡാറ്റ തന്നെയാണ്. അതുമല്ലെങ്കിൽ ഫുൾ സൈസ് പരസ്യങ്ങൾ നമ്മളെ കാണിച്ചുകൊണ്ടിരിക്കുകയും അതുവഴി പണം നേടുകയും ചെയ്യുന്ന സൈബർ കുറ്റവാളികളും ഉണ്ട്.
നമ്മുടെ ഫോണുകളിൽ വന്നേക്കാവുന്ന സ്മാർട്ട്ഫോൺ വൈറസ് കണ്ടെത്താനും അവയെ ഇല്ലാതാക്കി മികച്ച ഓൺലൈൻ അനുഭവം ഉറപ്പാക്കാനും ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. നമ്മൾ തന്നെ ചെയ്യുന്ന തെറ്റുകളാണ് സ്മാർട്ട്ഫോണിൽ വൈറസ് കയറാൻ കാരണമാവുന്നത്. ചില ആപ്പുകൾ ഇൻസ്റ്റാൾ ചെയ്താലോ, വെബ്സൈറ്റുകളിൽ കയറിയാലോ മാൽവെയറുകൾ നമ്മുടെ ഡിവൈസിൽ എത്തുന്നു. ആൻഡ്രോയിഡ് ആയാലും ഐഫോണുകൾ ആയാലും അപകട ഭീഷണി ഒരുപോലെ തന്നെയാണ്. നമ്മുടെ ശ്രദ്ധ കൊണ്ട് മാത്രമേ ഇത്തരം തട്ടിപ്പുകളിൽ നിന്നും സുരക്ഷിതരായിരിക്കാൻ സാധിക്കുകയുള്ളു.

Trending

Exit mobile version