Connect with us

Entertainment

അവസരം ഇനിയും ഉണ്ടെന്നോ?

Published

on

യഹോവ വാതില്‍ അടച്ചു. ഭൂമിയില്‍ നാല്‍പ്പത്‌ ദിവസം ജലപ്രളയം ഉണ്ടായി വെള്ളം വര്‍ധിച്ചു. പെട്ടകം പൊങ്ങി നിലത്ത്‌ നിന്ന്‌ ഉയര്‍ന്നു. വെള്ളംപൊങ്ങി ഭൂമിയില്‍ ഏറ്റവും പെരുകി.(ഉല്‍പ്പത്തി7:16,17)ആഴിയുടെ ഉറവുകള്‍ ഒക്കെയും പിളര്‍ന്നു. ആകാശത്തിന്റെ കിളിവാതിലുകളും തുറന്നു. നാല്‍പ്പതു രാവും നാല്‍പ്പതു പകലും ഭൂമിയില്‍ മഴ പെയ്‌തു(ഉല്‍പ്പത്തി7:12) പര്‍വ്വതങ്ങള്‍ മൂടുവാന്‍ തക്കവണ്ണം വെള്ളം പതിനഞ്ച്‌ മുഴം അവയ്‌ക്ക്‌ മീതെ പൊങ്ങി. പറവകളും, കന്നുകാലികളും, കാട്ടുമൃഗങ്ങളും, നിലത്ത്‌ ഇഴയുന്ന എല്ലാ ഇഴജാതികളുമായി ഭൂചരജാലമൊക്കെയും സകല മനുഷ്യരും ചത്തു പോയി(ഉല്‍പ്പത്തി7:21)
വരുവാനുള്ള ന്യായവിധിയില്‍ നിന്നും രക്ഷനേടുന്നതിനായി പല നാളായി തുറന്നിട്ടിരുന്ന ഏകരക്ഷാപേടകത്തിന്റെ വാതില്‍ അങ്ങനെ ദൈവം തന്നെ അടച്ചു. പെട്ടകവാതില്‍ എപ്പോള്‍ വരെ തുറന്നിടേണം എന്നും എപ്പോള്‍ അത്‌ അടയ്‌ക്കേണം എന്നും നോഹയല്ല,ദൈവമാണ്‌ തീരുമാനിച്ചത്‌. അതെ, സ്‌നേഹിതാ നിന്റെ ഈ ലോകയാത്രയുടെ ദൈര്‍ഘ്യം തീരുമാനിക്കുന്നത്‌ നീയല്ല, സ്വര്‍ഗത്തിലെ ദൈവമാണ്‌. നിന്റെയുംഎന്റെയും ജീവിതത്തിന്റെ തിരശ്ശീല എപ്പോള്‍ എങ്ങനെ വീഴുമെന്ന്‌ നിനക്കും എനിക്കും അറിഞ്ഞുകൂടാ. എന്നാല്‍ ദൈവത്തിനറിയാം മരണത്തിന്റെയും പാതാളത്തിന്റെയും താക്കോല്‍ അവന്റെ കൈവശമാണ്‌.. ആരു അടെയ്‌ക്കാതെവണ്ണം തുറക്കുവാനും ആരും തുറക്കാതെവണ്ണം അടയ്‌ക്കുവാനും അവനു കഴിയും(വെളിപ്പാട്‌3:7) അവന്‌ മാത്രമെ കഴിയൂ.
ആകയാല്‍ ഇരുട്ടാകുന്നതിനും നിങ്ങളുടെ കാല്‍ അന്ധകാരപര്‍വ്വതത്തില്‍ ഇടറിപ്പോകുന്നതിനും മുന്‍പെ യഹോവയ്‌ക്ക്‌ മഹത്വം കൊടുക്കുക. ഇല്ലെങ്കില്‍ നിങ്ങള്‍ പ്രകാശത്തിനു കാത്തിരിക്കെ അവന്‍ അന്ധതമസ്സും, കൂരിരുട്ടും വരുത്തും. (യിരെ13:6) കൃപാകാലം തീരും മുന്‍പെ പെട്ടകത്തില്‍ പ്രവേശിക്കുക. നാളെ,നാളെ, നീളെ, നീളെ നിനക്ക്‌ അവസരം കിട്ടുമെന്ന്‌ വിചാരിക്കരുത്‌. ഒന്നുകില്‍ നീ വിചാരിക്കാത്തപ്പോള്‍ നിന്റെ ജീവിതത്തിന്റെ തിരശ്ശീല വീഴും അല്ലെങ്കില്‍ നിത്യതയുടെ തിരശ്ശീല ഉയരും പിന്നീട്‌ നിലവിളിച്ചാല്‍ രക്ഷയില്ല.
ദൈവം എന്തുകൊണ്ട്‌ നോഹയുടെ കൈവശം പെട്ടകവാതിലിന്റെ താക്കോല്‍ ഏല്‍പ്പിച്ചില്ല. എന്നു ഞാന്‍ ചിന്തിക്കാറുണ്ട്‌. അതിന്റെ കാരണം പറയാം. ന്യായവിധിയുടെ വെള്ളംപൊങ്ങിക്കൊണ്ടിരുന്നപ്പോള്‍ പലരും ഓടിയെത്തി പെട്ടകവാതിലില്‍ മുട്ടുവാന്‍തുടങ്ങിക്കാണും. പെട്ടകം പണിത ആശാരിയും നോഹയുടെ ബന്ധുക്കളും ഒക്കെ വെള്ളം കുടിച്ച്‌ വയറ്‌ വീര്‍ത്തപ്പോള്‍ നീന്തി എത്തി പെട്ടകവാതില്‍ക്കല്‍ വച്ച്‌ നിലവിളിച്ചുകാണും.നോഹയുടെ പുത്രന്മാരായ ശേം, ഹാം, യാപെത്ത്‌ എന്നിവരുടെ ഭാര്യമാരുടെ അപ്പന്മാരും അനുജത്തിമാരും ചേട്ടന്മാരും ഒക്കെ ചത്ത്‌ പൊങ്ങിയവരുടെ കൂട്ടത്തിലുണ്ട്‌. നേരത്തെ നോഹ പ്രസംഗിച്ചപ്പോള്‍ അവരൊക്കെ കളിയാക്കിയവരാണ്‌. ഇത്ര പെട്ടെന്ന്‌ ഇങ്ങനെ ജലപ്രളയം വരുമെന്നവര്‍ കരുതിയില്ല.(അഥവാ വന്നാലും മക്കള്‍ പെട്ടകത്തിന്‌ അകത്തുള്ളതുകൊണ്ട്‌ രക്ഷപ്പെടാം എന്നവര്‍ കരുതിക്കാണും) പെട്ടകത്തിന്റെ താക്കോല്‍ നോഹയുടെ കൈയ്യില്‍ ഉണ്ടായിരുന്നുവെങ്കില്‍ , നോഹയുടെ മരുമക്കള്‍ അവരുടെ അപ്പനും അമ്മയും മുങ്ങിച്ചാകുന്നത്‌ കാണുമ്പോള്‍ നോഹയ്‌ക്ക്‌ സൈ്വര്യതകൊടുക്കുമെന്ന്‌ നിങ്ങള്‍ വിചാരിക്കുന്നുണ്ടോ? അപ്പച്ചാ ഒന്നു തുറക്കൂ എന്റെ അച്ചാച്ചനെയെങ്കിലും ഒന്നു കയറ്റൂ….എന്ന്‌ പറഞ്ഞ്‌ ആ പെണ്‍പിള്ളാര്‍ ബഹളം വച്ചേനെനോഹയുടെ സൈ്വര്യം കെടുത്തിയേനെ അങ്ങനെ തുറന്നാല്‍ ഈ പെട്ടകത്തില്‍ വെള്ളം കയറും, പെട്ടകം മുങ്ങും, മുകളിലോട്ട്‌ പൊങ്ങല്‍ നടക്കില്ല എന്നു സാരം.ദൈവീക ന്യായവിധി പെയ്‌തിറങ്ങിക്കൊണ്ടിരിക്കുന്ന ഈ ലോകത്തിനഭിമുഖമായി ദൈവസഭ വാതില്‍ തുറക്കരുത്‌.തുറന്നാല്‍ ലോകം നിന്നിലേക്ക്‌ ഇരച്ചു കയറുകയും നിന്റെ ജീവിത നൗക മുങ്ങിപ്പോവുകയും ചെയ്യും.
ഇവിടെ പല കാര്യങ്ങള്‍ നാം ഗ്രഹിക്കേണ്ടതുണ്ട്‌. അതിപ്രധാന കാര്യം ഭക്തനായ മിസ്റ്റര്‍ ലോത്തിന്റെ കെയര്‍ഓഫില്‍ അഭക്തയായ മിസ്സിസ്‌ ലോത്തിന്‌ രക്ഷ കിട്ടുമെന്ന്‌ കരുതരുത്‌. ഗുണപ്പെട്ട നോഹയുടെ മരുമക്കളുടെ കെയര്‍ഓഫില്‍ അപ്പനമ്മമാര്‍ക്ക്‌ രക്ഷയില്ല. ന്യായവിധിനാളിലും കര്‍ത്താവിന്‍രെ വരവിലും ഇങ്ങനെ ആര്‍ക്കെങ്കിലും പ്രത്യേക പരിഗണനകള്‍ ലഭിക്കുമെന്ന്‌ ആരും കരുതരുത്‌. വ്യക്തിപരമായി കര്‍ത്താവുമായി ബന്ധം പുലര്‍ത്താത്ത ഏവരും തള്ളപ്പെടും തീര്‍ച്ച.
ലഭിച്ച അവസരങ്ങള്‍ വൃഥാവിലാക്കിയിട്ട്‌ രക്ഷപ്പെടുവാന്‍ വീണ്ടും ഒരു സന്ദര്‍ഭം ലഭിക്കുമെന്ന്‌ നിങ്ങള്‍ ചിന്തിക്കരുത്‌. ഈ ജേഷ്‌ഠാവകാശം എന്തിന്‌? എന്ന്‌ പറഞ്ഞ്‌ ഒരു കപ്പ്‌ പായസത്തിന്‌ വേണ്ടി ജേഷ്‌ഠാവകാശത്തെ അലക്ഷ്യമാക്കി കളഞ്ഞ ഏശാവ്‌ പിന്നത്തേതില്‍ അനുഗ്രഹം ലഭിക്കാന്‍ ആഗ്രഹിച്ച്‌ കണ്ണുനീരോടുകൂടെ അപേക്ഷിച്ചിട്ടും തള്ളപ്പെട്ടു, മാനസാന്തരത്തിന്‌ ഇടകണ്ടില്ല എന്നു നിങ്ങള്‍ അറിയുന്നുണ്ടല്ലോ. താല്‍ക്കാലിക തൃപ്‌തി സുഖമെന്ന്‌ കണ്ട്‌ നിത്യജീവനെയും നിത്യസ്വര്‍ഗ്ഗത്തെയും ഒക്കെ തൃണവല്‍ഗണിക്കുന്നവര്‍ ഏശാവിനെപ്പോലെ ഒടുവില്‍ ദു:ഖിക്കേണ്ടി വരും. സ്‌നേഹിതാ, താല്‍ക്കാലികമായതില്‍ ആശവച്ച്‌ നീ നിന്റെ നിത്യത കളയരുത്‌. സ്ഥാനമാനങ്ങള്‍, മണ്ണിന്‍മഹിമകള്‍, ധനം,അധികാരം, ജഡീകഇച്ഛാനിവര്‍ത്തികള്‍ ഇവയ്‌ക്കുള്ള പരക്കം പാച്ചിലില്‍ നീ നിന്റെ ദൈവത്തെ മറക്കരുത്‌. ന്യായവിധി വരുന്നുണ്ടെന്ന്‌ മറക്കരുത്‌. നിത്യതയെയും ന്യായവിധിയെയും ഒന്നും നിസ്സാരമായി കാണരുത്‌. ഈ കാണുന്നത്‌ എല്ലാം താല്‍ക്കാലികം കാണാത്തതോ നിത്യം.
പലരും വിചാരിക്കുന്നത്‌ ഇപ്പോള്‍ എങ്ങനെ ജീവിച്ചാലും പിന്നീട്‌ ക്രമപ്പെടുവാന്‍ ഒരു ചാന്‍സ്‌ കിട്ടും എന്നാണ്‌. ഇല്ല..സ്‌നേഹിതാ, ഇല്ല ഈ ലോകജീവിതശേഷം, അല്ലെങ്കില്‍ കാഹളധ്വനിയ്‌ക്ക്‌ ശേഷം കര്‍തൃകല്‍പ്പന അനുസരിക്കുവാന്‍ നിനക്ക്‌ ഒരു അവസരം കിട്ടുമെന്ന്‌ നീ കരുതരുത്‌. ബുദ്ധികെട്ടകന്യകമാരുടെ ഉപമയിലൂടെയും ധനവാന്റെയും ലാസറിന്റെയും ഉപമയിലൂടെയും അത്‌ അസാദ്ധ്യമെന്ന്‌ കര്‍ത്താവ്‌ വ്യക്തമായി പഠിപ്പിച്ചു. മണവാളന്‍ വന്നു ഒരുങ്ങിയിരുന്നവര്‍ അവനോട്‌ കൂടെ കല്യാണ സദ്യയ്‌ക്ക്‌ ചെന്നു. ഒരുങ്ങാത്തവര്‍ കര്‍ത്താവെ, വാതില്‍ ഞങ്ങള്‍ക്കും തുറക്കേണമെ എന്ന്‌ പറഞ്ഞു. അതിന്‌ അവന്‍: ഞാന്‍ നിങ്ങളെ അറിയുന്നില്ല. എന്നുസത്യമായിട്ടും നിങ്ങളോട്‌ പറയുന്നു എന്ന്‌ പറഞ്ഞു. ആകയാല്‍ നാളും നാഴികയും അറിയാത്തതുകൊണ്ട്‌ ഉണര്‍ന്നിരിപ്പിന്‍(മത്തായി25:11-13)
മരണത്താല്‍ യഥാസ്ഥാനത്തെത്തിയ ധനവാന്‍ അവിടെനിന്നും രക്ഷപ്പെടുവാന്‍ ഒട്ടേറെ പരിശ്രമങ്ങള്‍ നടത്തുന്നതായികാണാം. അവന്‍ അബ്രഹാം പിതാവിനെ വിളിക്കുന്നു. ലാസറിനെ അവന്റെ അടുക്കലേക്ക്‌ അയക്കുവാന്‍ ആവശ്യപ്പെടുന്നു അതും ഒക്കുന്നില്ലെങ്കില്‍ അവനെ തന്റെ സഹോദരന്മാരുടെ അരികിലേക്ക്‌ അയക്കുവാന്‍ ആവശ്യപ്പെടുന്നു. പക്ഷേ അവന്റെ സകല അഭ്യര്‍ത്ഥനകളും നിഷ്‌കരുണം തള്ളപ്പെടുന്നു. ഈ ലോകജീവിത്തതില്‍ ദൈവം നല്‍കിയ അവസരങ്ങള്‍ പാഴാക്കി യാതനാസ്ഥലത്ത്‌ എത്തിയ ഒരു വ്യക്തിയെ സഹായിപ്പാന്‍ അബ്രഹാം പിതാവിനെ കൊണ്ടും ഔസേപ്പ്‌ പിതാവിനെക്കൊണ്ടും മറ്റൊരു പിതാവിനെക്കൊണ്ടും സാധിക്കില്ല എന്നതാണ്‌ ഇതിന്റെ സാരം കാരണം മരണത്തിന്റെയും പാതാളത്തിന്റെയും താക്കോല്‍ യേശുവിന്റെ കൈയ്യില്‍ മാത്രമാണ്‌. ആകയാല്‍ ദൈവസഭ ഈ ഭൂമിയില്‍ നിന്നും എടുത്തുകൊള്ളപ്പെടും മുമ്പ്‌, കൃപായുഗത്തിന്‌ തിരശ്ശീല വീഴും മുന്‍പ്‌ നിങ്ങളുടെ പ്രാണനെ തമ്പുരാന്‍ തിരികെ ചോദിക്കും മുമ്പ്‌ ദൈവീക ന്യായവിധി ഈ ഭൂമിയില്‍ വീഴും മുമ്പ്‌ ദൈവ കല്‍പ്പന അനുസരിക്കുക. പാപവഴികളോട്‌ യാത്രപറയുക, വിശുദ്ധ ജീവിതം നയിക്കുക.
പാസ്റ്റര്‍ ബി മോനച്ചന്‍
കായംകുളം

Advertisement

Entertainment

നിങ്ങളുടെ ഫോണിലെ വൈറസ് കണ്ടെത്തി അവയെ ഒഴിവാക്കാം

Published

on

സാങ്കേതികവിദ്യ വളരുന്നതിനൊപ്പം തന്നെ അവയുടെ അപകട സാധ്യതയും വികസിപ്പിക്കുന്നുണ്ട്. ഇന്ന് ടെക് ലോകത്തെ ഏറ്റവും വലിയ ഭീഷണി മാൽവെയറുകളാണ്. അപകടകരമായ നിരവധി മാൽവെയറുകൾ ഇന്ന് ഉണ്ട്. നമ്മുടെ സ്മാർട്ട്ഫോണുകളിലും ഇത്തരം മാൽവെയറുകൾ ഉണ്ടായിരിക്കും. അവ ഹാക്കർമാർക്ക് നമ്മുടെ ഡിവൈസുകളിൽ നുഴഞ്ഞുകയറി നമ്മുടെ ഡാറ്റയും പണവും മോഷ്ടിക്കാനോ നമ്മുടെ ഡിവൈസിനെ നശിപ്പിക്കാനോ എല്ലാം ഉപയോഗിക്കാം.
നമ്മുടെ സ്മാർട്ട്ഫോണുകൾ കോളുകൾ വിളിക്കാനുള്ള ഡിവൈസ് മാത്രമല്ല. ബിസിനസും ജോലിയും ബാങ്ക് അക്കൌണ്ടുകളുമൊക്കെയായി ബന്ധപ്പെട്ട നിരവധി ഡാറ്റ നമ്മുടെ ഡിവൈസുകളിൽ ഉണ്ട്. ഇവ കൂടാതെ സ്വകാര്യ ഡാറ്റകളും ഉണ്ടായിരിക്കും. ഇവയെല്ലാം ആരെങ്കിലും ചോർത്തിയെടുത്താൻ ഉണ്ടാകുന്ന അപകടം വളരെ വലുതാണ്. സൈബർ കുറ്റവാളികൾ നമ്മുടെ സ്മാർട്ട്ഫോണുകളെ ലക്ഷ്യം വയ്ക്കുന്നതിന്റെ കാരണവും ഇത്തരം ഡാറ്റ തന്നെയാണ്. അതുമല്ലെങ്കിൽ ഫുൾ സൈസ് പരസ്യങ്ങൾ നമ്മളെ കാണിച്ചുകൊണ്ടിരിക്കുകയും അതുവഴി പണം നേടുകയും ചെയ്യുന്ന സൈബർ കുറ്റവാളികളും ഉണ്ട്.
നമ്മുടെ ഫോണുകളിൽ വന്നേക്കാവുന്ന സ്മാർട്ട്ഫോൺ വൈറസ് കണ്ടെത്താനും അവയെ ഇല്ലാതാക്കി മികച്ച ഓൺലൈൻ അനുഭവം ഉറപ്പാക്കാനും ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. നമ്മൾ തന്നെ ചെയ്യുന്ന തെറ്റുകളാണ് സ്മാർട്ട്ഫോണിൽ വൈറസ് കയറാൻ കാരണമാവുന്നത്. ചില ആപ്പുകൾ ഇൻസ്റ്റാൾ ചെയ്താലോ, വെബ്സൈറ്റുകളിൽ കയറിയാലോ മാൽവെയറുകൾ നമ്മുടെ ഡിവൈസിൽ എത്തുന്നു. ആൻഡ്രോയിഡ് ആയാലും ഐഫോണുകൾ ആയാലും അപകട ഭീഷണി ഒരുപോലെ തന്നെയാണ്. നമ്മുടെ ശ്രദ്ധ കൊണ്ട് മാത്രമേ ഇത്തരം തട്ടിപ്പുകളിൽ നിന്നും സുരക്ഷിതരായിരിക്കാൻ സാധിക്കുകയുള്ളു.

Continue Reading

Entertainment

ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ്;80 ശതമാനം വരെ ഡിസ്ക്കൌണ്ട്

Published

on

FlipkartBigBillionDaysSale phones

ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ് സെയില്‍ ഉടന്‍ ആരംഭിക്കുന്നു. ഇ-റീട്ടെയിലര്‍ ആക്‌സിസ് ബാങ്കും ഐസിഐസിഐ ബാങ്കും ചേര്‍ന്ന് പ്രത്യേക ഓഫറുകള്‍ നല്‍കുന്നു. ക്യാഷ്ബാക്ക് ഓഫറുകള്‍ക്ക് പേടിഎമ്മുമായി സഹകരിക്കുന്നുണ്ട്. ലിസ്റ്റുചെയ്ത ചില ഉല്‍പ്പന്നങ്ങളില്‍ ഐഫോണ്‍ 12,, ഇന്റല്‍ ലാപ്‌ടോപ്പുകള്‍, ബോട്ട് സൗണ്ട്ബാര്‍ എന്നിവ ഉള്‍പ്പെടുന്നു.
സ്മാര്‍ട്ട്‌ഫോണുകള്‍ക്കുള്ള ഡീലുകള്‍

ഡിസ്‌ക്കൗണ്ട് വിലയില്‍ ലഭ്യമാകുന്ന സ്മാര്‍ട്ട്ഫോണുകള്‍ ഫ്ലിപ്പ്കാര്‍ട്ട് പ്രത്യേകമായി വെളിപ്പെടുത്തിയിട്ടില്ല, എന്നാല്‍ അതില്‍ ആപ്പിള്‍ (മിക്കവാറും ഐഫോണ്‍ 12), സാംസങ്, ഓപ്പോ, വിവോ എന്നിവ ഉള്‍പ്പെടുന്ന ബ്രാന്‍ഡുകള്‍ പരാമര്‍ശിച്ചിട്ടുണ്ട്.
ആക്‌സസറികള്‍ക്കുള്ള ഡീലുകള്‍

Advertisement

വസ്ത്രങ്ങള്‍, പവര്‍ ബാങ്കുകള്‍, ഹെഡ്ഫോണുകള്‍, സ്പീക്കറുകള്‍, ആരോഗ്യ പരിപാലന ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ആക്സസറികള്‍ക്ക് ഫ്ലിപ്പ്കാര്‍ട്ട് 80 ശതമാനം വരെ കിഴിവ് നല്‍കും.
സ്മാര്‍ട്ട് ടിവികളിലെ ഡീലുകള്‍

എംഐ, സാംസങ്ങ്, റിയല്‍മീ എന്നിങ്ങനെ ഏറ്റവുമധികം വില്‍ക്കുന്ന ടിവികള്‍ക്ക് 70 ശതമാനം വരെ കിഴിവ് ഇ-കൊമേഴ്‌സ് ഭീമന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ലാപ്‌ടോപ്പുകളിലെ ഡീലുകള്‍

Advertisement

ഇന്റല്‍ പവര്‍ ലാപ്‌ടോപ്പുകളില്‍ ഫ്ലിപ്പ്കാര്‍ട്ട് 40 ശതമാനം വരെ കിഴിവ് രേഖപ്പെടുത്തിയിട്ടുണ്ട്, എങ്കിലും ഈ പ്രത്യേക ഓഫറുകള്‍ ഏതൊക്കെ മോഡലുകള്‍ പിടിച്ചെടുക്കുമെന്ന് ഇതുവരെ വ്യക്തമല്ല.
ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ് സ്‌പെഷ്യല്‍ ലോഞ്ചുകള്‍

ഡിസ്‌കൗണ്ടുകള്‍ നല്‍കുന്നതിനു പുറമേ, MSI GF63 തിന്‍ കോര്‍ i5 ഗെയിമിംഗ് ലാപ്‌ടോപ്പ്, ബോള്‍ട്ട് ഓഡിയോ സോള്‍ പോഡ്‌സ് ഇയര്‍ഫോണുകള്‍, ഫയര്‍-ബോള്‍ട്ട് മാക്‌സ് സ്മാര്‍ട്ട് വാച്ച്, സൗണ്ട്‌കോര്‍ ലൈഫ് നോട്ട് ഇ സൈന നെഹ്വാള്‍ എഡിഷന്‍ ഇയര്‍ഫോണുകള്‍ എന്നിവയും വില്‍പനയില്‍ ഫ്ലിപ്പ്കാര്‍ട്ട് അവതരിപ്പിക്കും.

Advertisement
Continue Reading

Entertainment

വാട്ട്സ്ആപ്പ് സ്റ്റാറ്റസ് കാണുന്നത് തടയണമെങ്കിൽ; ചെയ്യേണ്ടത് ഇതാണ്.

Published

on

WhatsApp-Status

പോസ്റ്റ് ചെയ്യാന്‍ കഴിയുന്ന ഒരു അപ്ഡേറ്റാണ് വാട്ട്സ്ആപ്പ് സ്റ്റാറ്റസ്, അത് 24 മണിക്കൂറും നിലനില്‍ക്കും. നിങ്ങള്‍ എന്താണ് ചെയ്യുന്നത് അല്ലെങ്കില്‍ നിങ്ങള്‍ക്ക് എന്തു തോന്നുന്നുവെന്ന് പങ്കിടാന്‍ നിങ്ങള്‍ക്ക് ടെക്സ്റ്റ്, ഇമേജുകള്‍ അല്ലെങ്കില്‍ ചെറു വീഡിയോകള്‍ എന്നിവ പോസ്റ്റുചെയ്യാനാകും
വാട്ട്സ്ആപ്പ് സ്റ്റാറ്റസ് മാറ്റുന്നതിനെക്കുറിച്ചോ ആരാണ് ഇത് കാണുന്നതെന്ന് അറിയാമെങ്കില്‍ അത് തിരഞ്ഞെടുത്ത കോണ്‍ടാക്ടുകളില്‍ നിന്നും കാണാതിരിക്കാനുള്ള സൗകര്യവുമുണ്ട്. ഇതിന് രണ്ട് എളുപ്പവഴികളുണ്ട്. സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ കാണാന്‍ കഴിയുന്നവരില്‍ നിന്നോ തിരഞ്ഞെടുത്തവ മാത്രം ഉള്‍പ്പെടുത്തുന്നതില്‍ നിന്നോ ചില കോണ്‍ടാക്റ്റുകള്‍ ഒഴിവാക്കാം.

ഐഫോണിലും ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളിലും ഈ പ്രക്രിയ ഏറെക്കുറെ സമാനമാണ്. നിയന്ത്രണം ഏറ്റെടുക്കാന്‍ ചുവടെയുള്ള ഘട്ടങ്ങള്‍ പാലിക്കുക.

Advertisement

വാട്ട്സ്ആപ്പ് തുറന്ന് സെറ്റിങ്ങുകളിലേക്ക് പോകുക.
തുടര്‍ന്ന് അക്കൗണ്ട്> പ്രൈവസി> നിലയിലേക്ക് പോകുക.
സ്റ്റാറ്റസിന്റെ സ്വകാര്യത ഇവിടെ നിങ്ങള്‍ക്ക് നിയന്ത്രിക്കാനാകും. ‘എന്റെ കോണ്‍ടാക്റ്റുകള്‍ ഒഴികെ …’ ടാപ്പ് ചെയ്യുക
അടുത്ത സ്‌ക്രീനില്‍ നിങ്ങളുടെ സ്റ്റാറ്റസ് ആരില്‍ നിന്ന് ഒഴിവാക്കണമെന്നും മറയ്ക്കണമെന്നും തിരഞ്ഞെടുക്കാം.
തിരഞ്ഞെടുത്ത ആളുകള്‍ക്ക് മാത്രം നിങ്ങളുടെ സ്റ്റാറ്റസ് എങ്ങനെ കാണിക്കും
ഇതിനുള്ള പ്രക്രിയ ഒന്നുതന്നെയാണ്, എന്നാല്‍ ഘട്ടം 3 -ല്‍ നിങ്ങള്‍ ‘ഷെയര്‍ ഓണ്‍ലി …’ ടാപ്പുചെയ്യുക, തുടര്‍ന്ന് നിങ്ങളുടെ സ്റ്റാറ്റസ് കാണാന്‍ ആരാണ് അനുവദിച്ചിരിക്കുന്നതെന്ന് തിരഞ്ഞെടുക്കുക.

നിങ്ങളുടെ വാട്ട്സ്ആപ്പ് സ്റ്റാറ്റസിന്റെ നിയന്ത്രണം ഏറ്റെടുക്കാനും ഫീച്ചര്‍ പരമാവധി പ്രയോജനപ്പെടുത്താനും ഈ ലളിതമായ ഘട്ടങ്ങള്‍ സഹായിക്കും.

Advertisement

എന്താണ് വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ്.?

പോസ്റ്റ് ചെയ്യാന്‍ കഴിയുന്ന ഒരു അപ്ഡേറ്റാണ് വാട്ട്സ്ആപ്പ് സ്റ്റാറ്റസ്, അത് 24 മണിക്കൂറും നിലനില്‍ക്കും. നിങ്ങള്‍ എന്താണ് ചെയ്യുന്നത് അല്ലെങ്കില്‍ നിങ്ങള്‍ക്ക് എന്തു തോന്നുന്നുവെന്ന് പങ്കിടാന്‍ നിങ്ങള്‍ക്ക് ടെക്സ്റ്റ്, ഇമേജുകള്‍ അല്ലെങ്കില്‍ ചെറു വീഡിയോകള്‍ എന്നിവ പോസ്റ്റുചെയ്യാനാകും. ഇതെല്ലാം നിങ്ങളുടെ ചാറ്റുകളുള്ള പ്രധാന വാട്ട്സ്ആപ്പ് പേജില്‍ നിന്ന് സൈ്വപ്പുചെയ്യാനോ ടാപ്പുചെയ്യാനോ കഴിയുന്ന സ്റ്റാറ്റസ് ടാബില്‍ നിന്നും ചെയ്യാം. അവിടെയാണ് നിങ്ങളുടെ സ്റ്റാറ്റസ് സജ്ജീകരിക്കാനും മറ്റ് പോപ്പിളുകള്‍ കാണാനും കഴിയുക.

Advertisement

ഇത് ഫേസ്ബുക്ക്, സ്നാപ്ചാറ്റ്, ഇന്‍സ്റ്റാഗ്രാം എന്നിവയില്‍ ‘സ്റ്റോറികള്‍’ പോലെ പ്രവര്‍ത്തിക്കുന്നു, കൂടാതെ സൈ്വപ്പ് ചെയ്ത് നിങ്ങളുടെ കോണ്‍ടാക്റ്റുകളുടെ സ്റ്റാറ്റസുകള്‍ക്ക് മറുപടി നല്‍കാനും കഴിയും. നിങ്ങള്‍ സ്റ്റാറ്റസുകള്‍ കാണാന്‍ തുടങ്ങുമ്പോള്‍, നിര്‍ത്തി തിരികെ പോകുന്നില്ലെങ്കില്‍, അവ സ്വയം പ്ലേ ചെയ്യും, പൂര്‍ത്തിയാകുമ്പോള്‍ അടുത്ത വ്യക്തിയിലേക്ക് നീങ്ങും.

Advertisement
Continue Reading

Latest Updates

Obituaries2 days ago

റിട്ട. ടെലിഗ്രാഫിസ്റ്റ് കുളത്തൂപ്പുഴ തോപ്പിലയ്യത്ത് എം. ജോർജു കുട്ടി (81) നിര്യാതനായി.

കുളത്തൂപ്പുഴ (കൊല്ലം): റിട്ട. ടെലിഗ്രാഫിസ്റ്റ് കുളത്തൂപ്പുഴ തോപ്പിലയ്യത്ത് എം. ജോർജു കുട്ടി (81) നിര്യാതനായി. സംസ്ക്കാരം സെപ്തം. 13 വെള്ളിയാഴ്ച്ച രാവിലെ 10 നു ഭവനത്തിലെ ശുശ്രൂഷകൾക്കു...

Top News2 weeks ago

എ.ജി. റിവൈവൽ പ്രയറിൽസ്പിരിച്വൽ അവേക്കനിംഗ് കോൺഫറൻസ്സെപ്തംബർ 1 മുതൽ 3 വരെ

എ.ജി. മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന തുടർമാന ഓൺലൈൻ പ്രാർത്ഥനയായ റിവൈവൽ പ്രയറിൽ സെപ്തംബർ 1 മുതൽ 3 വരെ സ്പിരിച്വൽ അവേക്കനിംഗ് കോൺഫറൻസ്...

Top News2 weeks ago

അടിയന്തിര പ്രാർത്ഥനയ്ക്ക്

കരിഷ്മയ്ക്കു വേണ്ടിഇപ്പോൾ തന്നെ പ്രാർത്ഥിക്കുക കരിഷ്മ അനുഗ്രഹീത ഗായികയാണ്. ആലപ്പുഴ കഞ്ഞിക്കുഴി എ.ജി.സഭയുടെ പാസ്റ്ററായിരിക്കുന്നപാസ്റ്റർ പ്രകാശ് തിരുവാർപ്പിൻ്റെ മകളാണ് കരിഷ്മ.അക്രൈസ്തവ കുടുംബത്തിൽ നിന്നും വിശ്വാസത്തിൽ വന്ന പാസ്റ്റർ...

Top News3 weeks ago

റവ: വൈ റെജി ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റിവ്

ബിഷപ്പ്മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് 11-ാമത് അഡ്മിനിസ്‌ട്രേറ്റിവ് ബിഷപ്പായി റവ: വൈ റെജി തിരഞ്ഞെടുക്കപ്പെട്ടു. സഭാ ആസ്ഥാനമായ മുളക്കുഴയില്‍ നടന്ന പാസ്റ്റര്‍മാരുടെ ഹിതപരിശോധനയില്‍ ഭൂരിപക്ഷം...

World News1 month ago

പാസ്റ്റർ ജോൺ തോമസ്, കാനഡ പാസ്റ്റർ വിജി ചാക്കോ, ജോർജിയ അസംബ്ലീസ് ഓഫ് ഗോഡ് മധ്യമേഖല ജനറൽ കോർഡിനേറ്റർമാർ.

കൊല്ലം:പാസ്റ്റർ ജോൺ തോമസ്, കാനഡ പാസ്റ്റർ വിജി ചാക്കോ, ജോർജിയ എന്നിവരെ അസംബ്ലീസ് ഓഫ് ഗോഡ് മധ്യമേഖല ജനറൽ കോർഡിനേറ്റർമാരായി നിയമിച്ചിരിക്കുന്നു. മേഖലാ ഡയറക്ടറായി രണ്ടാമൂഴവും തെരഞ്ഞെടുക്കപ്പെട്ട...

Top News1 month ago

64- ) മത് ഐ.പി.സി കൊട്ടാരക്കര മേഖല കൺവൻഷൻ സബ് കമ്മറ്റി രൂപീകരിച്ചു.

കൊട്ടാരക്കര: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കൊട്ടാരക്കര മേഖല 64-)മത് കൺവൻഷൻ്റെ സബ് കമ്മറ്റികൾ രൂപീകരിച്ച്കൊണ്ട് ഒരുക്കങ്ങൾ ആരംഭിച്ചു.2025 ജനുവരി1 ബുധൻ മുതൽ 5 ഞായർ വരെ കൊട്ടാരക്കര...

Top News1 month ago

വയനാടിന് വേണ്ടി സംഘടിപ്പിക്കുന്ന സൂം പ്രാർത്ഥന ആഗസ്റ്റ് 8 വ്യാഴം രാവിലെ 7ന്

ഗ്ലോബൽ പ്രയർ വാരിയേഴ്സ് വയനാടിന് വേണ്ടി സംഘടിപ്പിക്കുന്ന സൂം പ്രാർത്ഥന ആഗസ്റ്റ് 8 വ്യാഴം രാവിലെ 7ന് മദ്ധ്യപ്രദേശ്: ഗ്ലോബൽ പ്രയർ വാരിയേഴ്സ് വയനാടിന് വേണ്ടി സംഘടിപ്പിക്കുന്ന...

Breaking1 month ago

ശാരോൻ റൈറ്റേഴ്സ് ഫോറം വെബിനാർ ഓഗസ്റ്റ്‌ 5 തിങ്കളാഴ്ച

തിരുവല്ല:ശാരോൻ റൈറ്റേഴ്സ് ഫോറം സംഘടിപ്പിക്കുന്ന സൂം സെമിനാർ ഓഗസ്റ്റ് 5 തിങ്കളാഴ്ച വൈകിട്ട് 7 മുതൽ 9 വരെ നടക്കും. ശാരോൻ ഫെലോഷിപ് ചർച്ച് നാഷണൽ പ്രസിഡന്റ്‌...

Top News1 month ago

എ.ജി. റിവൈവൽ പ്രയറിൽമിഷൻ ചലഞ്ച് ഹിന്ദി – മലയാളംആഗസ്റ്റ് 1 മുതൽ 3 വരെ

എ.ജി. മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന തുടർമാന ഓൺലൈൻ പ്രാർത്ഥനയായ റിവൈവൽ പ്രയറിൽ ആഗസ്റ്റ് 1 മുതൽ 3 വരെ മിഷൻ ചലഞ്ച് ഹിന്ദി...

Top News2 months ago

മാഞ്ചസ്റ്ററിൽ ഫാമിലി സെമിനാറുംകിഡ്‌സ് മീറ്റുംആഗസ്റ്റ് 3ന്

മാഞ്ചസ്റ്റർ -യു.കെ: മാഞ്ചസ്റ്റർ ഓൾഡാം കാൽവറി എ.ജി.സഭയിൽ യിൽ ആഗസ്റ്റ് മൂന്നിന് ഫാമിലി സെമിനാറും കിഡ്സ് മീറ്റും നടക്കും.33 കാസ്റ്റിൽ ഹിൽ റോഡിലുള്ള സെൻ്റ് ജോൺസ് ദി...

Trending

Copyright © 2021 | Faith Track Media