Breaking

പി. വൈ. പി. എ. കൊട്ടാരക്കര മേഖലയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സമാധാന സന്ദേശ റാലി

Published

on

കൊട്ടാരക്കര: വർദ്ധിച്ചു വരുന്ന മദ്യത്തിൻ്റെയും മയക്ക്മരുന്നിൻ്റെയും ഉപയോഗത്തിനെതിരെ ബോധവൽക്കരണവും മണിപ്പൂരിൽ നടക്കുന്ന നരഹത്യയ്ക്ക് എതിരെ പ്രതിക്ഷേധവുമായി ആയൂർ മുതൽ കൊട്ടാരക്കര വരെ സമാധാന സന്ദേശവുമായി കൊട്ടാരക്കര മേഖലാ പി. വൈ. പി. എ.

ആഗസ്റ്റ് 15 രാവിലെ 8:30 ന് ആയൂർ നിന്നും ഐ. പി. സി. ആയൂർ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ സണ്ണി ഏബ്രഹാം ഫ്ളാഗ് ഓഫ് ചെയ്യുന്ന റാലി അഞ്ചൽ, പുനലൂർ, പത്തനാപുരം വഴിയായി വൈകിട്ടോടെ കൊട്ടാരക്കരയിൽ എത്തിച്ചേർന്ന് ഐ. പി. സി. ബേർശേബ സഭാ ഗേറ്റിന് മുന്നിൽ നടക്കുന്ന സമാപന സമ്മേളനത്തോടെ സമാപിക്കും. കേരളാ സ്റ്റേറ്റ് പി. വൈ. പി. എ. പ്രസിഡൻ്റ് ഇവാ: ഷിബിൻ ജി. സാമുവൽ സമാപന സന്ദേശം നൽകും.

Advertisement

Advertisement

Trending

Exit mobile version