Top News

മണിപ്പൂർ ഐക്യദാർഢ്യ ക്രൈസ്തവ സംഗമം ജൂലൈ 25,ചരിത്ര വിജയം

Published

on

ആയിരങ്ങളെ അണിനിരത്തിപി സി ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മണിപ്പൂർ ഐക്യദാർഢ്യ ക്രൈസ്തവ റാലി പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സെക്രട്ടറിയേറ്റു പടിക്കലേക്കു നിങ്ങുന്നു.മണിപ്പൂർ ഐക്യദാർഢ്യ ക്രൈസ്തവ സംഗമം.

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളുടെ പൊതുവേദിയായ പെന്തക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2023 ജൂലൈ 25 ഉച്ചകഴിഞ്ഞ് 3 മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ച് സെക്രട്ടറിയേറ്റിൽ സംഗമിക്കുന്ന മണിപ്പൂർ ഐക്യദാർഢ്യ ക്രൈസ്തവ സംഗമം ബഹുമാനപ്പെട്ട സിപിഐഎം ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് വി ജോയ് എംഎൽഎ പാളയം രക്തസാക്ഷി മണ്ഡപത്തിൽ ക്രൈസ്തവ റാലി ഉദ്ഘാടനം ചെയ്യുകയും റാലി സെക്രട്ടറിയേറ്റിനു മുൻപിൽ എത്തുമ്പോൾ PCI ജില്ലാ പ്രസിഡണ്ട് പാസ്റ്റർ ജേക്കബ് കുര്യന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് Adv.വി ഡി സതീശൻ മണിപ്പൂർ ഐക്യദാർഢ്യ ക്രൈസ്തവ സംഗമം ഉദ്ഘാടനം ചെയ്യുന്നതും മണിപ്പൂരിലും വടക്കേ ഇന്ത്യയിലും പീഡനം അനുഭവിക്കുന്ന ക്രൈസ്തവ ജനങ്ങൾക്ക് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ട് PCI ജില്ലാ സെക്രട്ടറി പാസ്റ്റർ കെ എ തോമസ് പ്രമേയം അവതരിപ്പിക്കും.

ഐക്യദാർഢ്യ പ്രാർത്ഥന പാ ആർ. എസ് ജോൺ (പി സി ഐ ജില്ലാ ജോ. സെക്രട്ടറി )ലീഡ് ചെയ്യ്തു,ശ്രീ പാലോട് രവി (DCC പ്രസിഡന്റ്‌ )Pr.P.K. ജോസ് (AG മലയാളം ഡിസ്ട്രിക്ട് ട്രഷറർ)Pr.M.P. ജോസഫ്( ഷാരോൺ ഫെലോഷിപ്പ് ചർച്ച റീജിയൻ സെക്രട്ടറി), Pr.D.C. ശമുവേൽ (പ്രസിഡൻറ് ഇന്ത്യൻ പെന്തക്കോസിൽ അസംബ്ലി), Pr.K.A. എബ്രഹാം (സുവിശേഷ പ്രഭാഷകൻ), Pr. ജിജി തേക്കുതോട് (PCI Secretary) Pr. ഷിബു മാത്യു ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് എക്സിക്യൂട്ടീവ്), Pr. സതീഷ് നെൽസൺ ഇൻറർനാഷണൽ സിയോൺ അസംബ്ലി വൈസ് പ്രസിഡൻറ്), Pr.R.C കുഞ്ഞുമോൻ( ജനറൽ സെക്രട്ടറി പെന്തകോസ്ത് മാറാനാഥ ഗോസ്പൽ ചർച്ച്) എന്നിവർ ക്രൈസ്തവ സംഗമത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.. വിവിധസഭാ സംഘടന നേതാക്കൾ പങ്കെടുക്കും.പ്രധാന മന്ത്രിക്കു കൊടുക്കാനുള്ള നിവേദനത്തിന്റെ ഒപ്പുശേഖരണവും പി സി ഐ ജില്ലാ പ്രസിഡന്റ്‌ നിവ്വഹിച്ചു.പാ. വിൽ‌സൺ ഹെൻറി പ്രാർത്ഥിച്ചു പ്രോഗ്രാം കൺവീനർ Pr. ലിജു വിതുര സ്വാഗതവും, പാ ജോസ് ബേബി(ജില്ലാ vic പ്രസിഡന്റ്‌ ) നന്ദിയും പറഞ്ഞു പാ, ക്രിസ്തുദാസ് പ്രാർത്ഥിച്ചു സംഗമഅവസാനിപ്പിച്ചു,ജില്ലാ കമ്മിറ്റി യുടെ കീഴിൽ വിപുലമായ കമ്മിറ്റി പ്രവർത്തിച്ചിരുന്നു.

Trending

Exit mobile version