Connect with us

Top News

ഐപിസി ഉപ്പുതറ സെന്ററിന് പുതിയ നേതൃത്വം

Published

on

പ്രസിഡന്റ് പാസ്റ്റർ കെ. വി വർക്കി, സെക്രട്ടറി പാസ്റ്റർ സുനിൽ വി.ജോൺ_ഉപ്പുതറ : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ഉപ്പുതറ സെന്ററിന് പുതിയ നേതൃത്വം. ഏപ്രിൽ 15 ന് സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ.വി വർക്കിയുടെ അധ്യക്ഷതയിൽ കൂടിയ ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.പ്രസിഡന്റായി പാസ്റ്റർ കെ. വി വർക്കി, വൈസ് പ്രസിഡന്റായി പാസ്റ്റർ റ്റി. എസ് ഫിലിപ്പ്,സെക്രട്ടറിയായി പാസ്റ്റർ സുനിൽ വി. ജോൺ, ജോയിന്റ് സെക്രട്ടറി മാണി തോമസ്, ട്രെഷററായി എബിസൺ ഫിലിപ്പ്, പബ്ലിസിറ്റി കൺവീനറായി പാസ്റ്റർ സുരേഷ് കുമാർ സി. കെ. കമ്മറ്റി അംഗങ്ങളായി പാസ്റ്റർ ബിനു ബേബി, പാസ്റ്റർ എം. വി ജോൺ, സഹോദരൻമാരായ കെ. എ എബ്രഹാം,റ്റി. റ്റി കുഞ്ഞുമോൻ,കനകരാജ് എന്നിവരെ തിരഞ്ഞെടുത്തു.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Top News

ഐക്യ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്ന കുടുംബ സംഗമം

Published

on

ചാത്തങ്കേരി: പെന്തക്കോസ്ത് ഐക്യപ്രവർത്തനങ്ങൾക്ക് ഉർജ്ജം പകർന്ന സമ്മേളനമായിരുന്നു ലൗഡേൽ ഹാളിൽ നടന്ന തിരുവല്ല വെസ്റ്റ് യു.പി.എഫ് കുടുംബസംഗമം.കാവുംഭാഗം, മേപ്രാൽ, വേങ്ങൽ, ചാത്തങ്കേരി, കാരയ്ക്കൽ, പെരിങ്ങര, ഇടിഞ്ഞില്ലം, പെരുന്തുരുത്തി ഭാഗങ്ങളിലുള്ള എല്ലാ പെന്തക്കോസ്ത് സഭകളിലെയും പാസ്റ്റർമാരുടെയും കുടുംബങ്ങളുടെയും സാന്നിധ്യത്താൽ ശ്രദ്ധേയമായിരുന്നു സംഗമം.

കുടുംബം എന്ന വിഷയത്തിൽ ഈടുറ്റ ചിന്തകൾ നൽകി ഡോ.ജെയിംസ് ജോർജ് വെൺമണി നയിച്ച സെമിനാർ പങ്കെടുത്തവരിൽ നവ്യാനുഭവം പകർന്നു.പലപ്പോഴും സഭകൾ മതിലുകൾ തീർക്കുമ്പോൾ അവിടെ പാലങ്ങൾ ആകുകയാണ് യു.പി.എഫ് പോലുള്ള ഐക്യ പ്രവർത്തനങ്ങളെന്ന് പ്രഭാഷകനും ഫാമിലി കൗൺസിലറുമായ ഡോ.ജെയിംസ് ജോർജ് വെൺമണി പറഞ്ഞു.യു.പി.എഫ് പ്രസിഡൻ്റ് പാസ്റ്റർ സജി ചാക്കോ അധ്യക്ഷത വഹിച്ചു. പാസ്റ്റർ സാം പൂവച്ചൽ ഗാനശുശ്രൂഷ നടത്തി.സംയുക്ത വി.ബി.എസിൽ അധ്യാപകരായിരുന്ന എല്ലാവർക്കും ആദരവ് നൽകി. സ്ഥലം മാറി വന്ന പാസ്റ്റർമാരെ സ്വീകരിച്ചു. പാസ്റ്റർ സാം പി.ജോസഫ്, സെക്രട്ടറി തോമസ് കോശി, ജോജി ഐപ്പ് മാത്യൂസ് എന്നിവർ പ്രസംഗിച്ചു. പാസ്റ്റർ ടി. മാധവനും ലൗഡേൽ സഭയും ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

Advertisement

യു.പി.എഫിൻ്റെ അടുത്ത പ്രഭാത പ്രാർത്ഥന ജൂൺ 5 തിങ്കളാഴ്ച്ച ചാത്തങ്കേരിയിൽ റിവൈവൽ ചർച്ച് പ്രസിഡൻ്റ് പാസ്റ്റർ പി.ടി.ചാക്കോയുടെ ഭവനത്തിൽ നടക്കും. എല്ലാമാസവും ആദ്യത്തെയും മൂന്നാമത്തെയും തിങ്കളാഴ്ച്ചയാണ് യു.പി.എഫ് പ്രഭാതപ്രാർത്ഥന.

Advertisement
Continue Reading

Top News

ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവെൻഷൻ മെയ് 26 മുതൽ

Published

on

വയനാട്: ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവെൻഷൻ മെയ് 26 മുതൽ കൽപ്പറ്റ ശാരോൻ ഓഡിറ്റോറിയത്തിൽ നടക്കും.വൈകിട്ട് ആറിന് സുവി.ദാനിയേൽ നീലഗിരിയുടെ നേതൃത്വത്തിൽ ശാരോൻ കൊയറിൻ്റെ ഗാനാലാപനങ്ങളോടെ തുടക്കമാകും. റീജിയൺ പ്രസിഡണ്ട് പാസ്റ്റർ മാത്യൂസ് ദാനിയേൽ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായായ ഹെൻട്രി മാത്യൂസ് , റെജി മാത്യൂ ശാസ്താംകോട്ട , ജോൺ വർഗ്ഗീസ് എന്നിവർ പ്രസംഗിക്കും.

പൊതുയോഗങ്ങളിൽ പാസ്റ്റർമാരായ ഷിജു കുര്യൻ, വി.ഒ.ജോസ്, കെ.ജെ. ജോബ് എന്നിവർ അദ്ധ്യക്ഷത വഹിക്കും.
27 ന് ശനിയാഴ്ച രാവിലെ പത്തിന് വനിതാ സമ്മേളനത്തിൽ ആലീസ് മാത്യൂസ്, ബ്ലസി ഹെൻട്രി എന്നിവർ പ്രസംഗിക്കും.രാവിലെ 10.30 ന് ബഥേൽ ഹോം ഹാളിൽ പാസ്റ്റേഴ്സ് കോൺഫറൻസും നടക്കും.
ഉച്ച കഴിഞ്ഞ് 2.30 ന് സി.ഇ.എം – സണ്ടേസ്കൂൾ സമ്മേളനത്തിൽ ഹെൻട്രി മാത്യൂസ് മുഖ്യ പ്രഭാഷണം നടത്തും.
28 ന് ഞായറാഴ്ച

Advertisement

പൊതുസഭായോഗത്തോടും കർത്തൃ മേശയോടും കൂടെ പര്യവസാനിക്കും.
കാസറഗോഡ് മുതൽ അട്ടപ്പാടി വരെയുള്ള സ്ഥലങ്ങളിൽ നിന്ന് ശുശ്രൂഷകൻമാരും വിശ്വാസികളും സംബന്ധിക്കും.

Advertisement
Continue Reading

Top News

നെടുമ്പ്രത്ത് ഉപവാസ ഉണർവ് സമ്മേളനങ്ങൾ

Published

on

നെടുമ്പ്രം: ഐപിസി ഗോസ്പൽ സെൻ്ററിലെ ഉപവാസ ഉണർവ് സമ്മേളനങ്ങൾ നാളെ (25) മുതൽ 27 വരെ 10.30നും 6നും സഭാ ഹാളിൽ നടക്കും. സീനിയർ ശുശ്രൂഷകൻ പാസ്റ്റർ കെ.സി.ജോൺ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ഷിജു കെ.വർഗീസ്, പ്രിൻസ് തോമസ്, ഷാജി എം.പോൾ, അനീഷ് തോമസ് എന്നിവർ വചനപ്രഭാഷണം നടത്തും.ഗോസ്പൽ സെൻ്റർ വോയ്സ് ഗാനശുശ്രൂഷ നടത്തും.

Continue Reading

Latest Updates

Top News5 days ago

ഐക്യ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്ന കുടുംബ സംഗമം

ചാത്തങ്കേരി: പെന്തക്കോസ്ത് ഐക്യപ്രവർത്തനങ്ങൾക്ക് ഉർജ്ജം പകർന്ന സമ്മേളനമായിരുന്നു ലൗഡേൽ ഹാളിൽ നടന്ന തിരുവല്ല വെസ്റ്റ് യു.പി.എഫ് കുടുംബസംഗമം.കാവുംഭാഗം, മേപ്രാൽ, വേങ്ങൽ, ചാത്തങ്കേരി, കാരയ്ക്കൽ, പെരിങ്ങര, ഇടിഞ്ഞില്ലം, പെരുന്തുരുത്തി...

Top News1 week ago

ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവെൻഷൻ മെയ് 26 മുതൽ

വയനാട്: ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവെൻഷൻ മെയ് 26 മുതൽ കൽപ്പറ്റ ശാരോൻ ഓഡിറ്റോറിയത്തിൽ നടക്കും.വൈകിട്ട് ആറിന് സുവി.ദാനിയേൽ നീലഗിരിയുടെ നേതൃത്വത്തിൽ ശാരോൻ കൊയറിൻ്റെ...

Top News1 week ago

നെടുമ്പ്രത്ത് ഉപവാസ ഉണർവ് സമ്മേളനങ്ങൾ

നെടുമ്പ്രം: ഐപിസി ഗോസ്പൽ സെൻ്ററിലെ ഉപവാസ ഉണർവ് സമ്മേളനങ്ങൾ നാളെ (25) മുതൽ 27 വരെ 10.30നും 6നും സഭാ ഹാളിൽ നടക്കും. സീനിയർ ശുശ്രൂഷകൻ പാസ്റ്റർ...

Breaking1 week ago

ഐ. പി. സി. കുണ്ടറ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ത്രിദിന ഉപവാസ പ്രാർത്ഥന ഇന്ന് മുതൽ

കുണ്ടറ: ഐ. പി. സി. കുണ്ടറ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ത്രിദിന ഉപവാസ പ്രാർത്ഥന ഇന്ന് (മേയ് 22) മുതൽ 24 വരെ അമ്പലത്തുംകാല ഐ. പി. സി....

Top News3 weeks ago

മേഖല സൺഡേസ്കൂൾ ദിനം മെയ് 14ന്;അർദ്ധ വാർഷിക പരീക്ഷ ജൂൺ 18ന്

കുമ്പനാട്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ മേഖല സൺഡേസ്ക്കൂൾ ദിനമായി 2023 മെയ് 14 വേർതിരിച്ചു.സൺഡേസ്കൂൾ ദിനത്തോടനുബന്ധിച്ച് സഭകളിൽ കുട്ടികളുടെ ആത്മീയ നിലവാരം മെച്ചപ്പെടുത്തുന്ന പ്രോഗ്രാമുകളും സന്ദേശങ്ങളും അവതരിപ്പിക്കും....

Top News4 weeks ago

ഐപിസി ഉപ്പുതറ സെന്ററിന് പുതിയ നേതൃത്വം

പ്രസിഡന്റ് പാസ്റ്റർ കെ. വി വർക്കി, സെക്രട്ടറി പാസ്റ്റർ സുനിൽ വി.ജോൺ_ഉപ്പുതറ : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ഉപ്പുതറ സെന്ററിന് പുതിയ നേതൃത്വം. ഏപ്രിൽ 15 ന്...

Top News1 month ago

ഐപിസി സൺ‌ഡേ സ്കൂൾസ് അസോസിയേഷൻ ടീച്ചേഴ്സ് ട്രെയിനിങ് പ്രോഗ്രാം നടന്നു

കോഴിക്കോട്:ഐപിസി സൺ‌ഡേ സ്കൂൾസ് അസോസിയേഷൻ കേരള സ്റ്റേറ്റ് ടീച്ചേഴ്സ് ട്രെയിനിങ് പ്രോഗ്രാം മലപ്പുറം മേഖലയിൽ കോഴിക്കോട് ഫിലദൽഫ്യയ ചർച്ചിൽ വച്ച് ഏപ്രിൽ 27രാവിലെ 10 മുതല്‍ നടന്നു...

Breaking1 month ago

കൊട്ടാരക്കര മേഖലാ പി. വൈ. പി. എ. യുടെയും മണക്കാല ശാലേം പി. വൈ. പി. എ. യുടെയും സുവിശേഷ മഹായോഗവും സംഗീത വിരുന്നും ഇന്നും നാളെയും

വാർത്ത: മാത്യു ജോൺ(പബ്ലിസിറ്റി കൺവീനർ, കൊട്ടാരക്കര മേഖലാ പി. വൈ. പി. എ) കൊട്ടാരക്കര: മേഖലാ പി. വൈ. പി. എ. യുടെയും മണക്കാല ശാലേം പി....

Top News2 months ago

വേൾഡ് പെന്തക്കോസ്തൽ കൗൺസിൽ(വുമൺ ഫെലോഷിപ്പ്) ലേഡീസ് ക്യാമ്പും ബൈബിൾ കൺവെൻഷനും

എറണാകുളം: വേൾഡ് പെന്തക്കോസ്തൽ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ 2023 ഏപ്രിൽ 11 മുതൽ 13 വരെ (ചൊവ്വ മുതൽ വ്യാഴം വരെ ) ട്രിനിറ്റി വർഷിപ്പ് സെൻ്ററിൻ്റെ ഗ്രൗണ്ടിൽ...

Breaking2 months ago

ഐ. പി. സി. വേങ്ങൂർ സെൻ്റർ ക്യാമ്പിന് അനുഗ്രഹീത സമാപനം

വേങ്ങൂർ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ വേങ്ങൂർ സെൻ്റർ പുത്രികാ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന FM ’23 യൂത്ത് ക്യാമ്പിന് അനുഗ്രഹീത സമാപനം. ഏപ്രിൽ 6, 7, 8...

Trending