Connect with us

Breaking

കൊട്ടാരക്കര മേഖലാ പി. വൈ. പി. എ. യുടെയും മണക്കാല ശാലേം പി. വൈ. പി. എ. യുടെയും സുവിശേഷ മഹായോഗവും സംഗീത വിരുന്നും ഇന്നും നാളെയും

Published

on

വാർത്ത: മാത്യു ജോൺ
(പബ്ലിസിറ്റി കൺവീനർ, കൊട്ടാരക്കര മേഖലാ പി. വൈ. പി. എ)

കൊട്ടാരക്കര: മേഖലാ പി. വൈ. പി. എ. യുടെയും മണക്കാല ശാലേം പി. വൈ. പി. എ. യുടെയും ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും നടത്തപ്പെടുന്നു. ഇന്നും നാളെയും (2023, ഏപ്രിൽ 21, 22 തീയതികളിൽ) വൈകിട്ട് 6 മുതൽ രാത്രി 9 മണി വരെ അടൂർ മണക്കാല ജംഗ്ഷനിലുള്ള കുറുമ്പിൽ വില്ല ഗ്രൗണ്ടിൽ വെച്ചാണ് യോഗങ്ങൾ നടക്കുക.
ഐ. പി. സി. കൊട്ടാരക്കര മേഖലാ പ്രസിഡൻ്റ് പാസ്റ്റർ ബെഞ്ചമിൻ വർഗീസ് ഉത്ഘാടനം നിവ്വഹിക്കും. പാസ്റ്റർ അജി ആൻ്റണി, പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൻ പള്ളിപ്പാട് എന്നിവർ വചന സന്ദേശങ്ങൾ നൽകും. മേഖലാ പി. വൈ. പി. എ. ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ഏവർക്കും ദൈവനാമത്തിൽ സ്വാഗതം. Location: https://maps.app.goo.gl/tvJWYY4M8R9yVtUz8

Advertisement
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Breaking

ഐ. പി. സി. കുണ്ടറ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ത്രിദിന ഉപവാസ പ്രാർത്ഥന ഇന്ന് മുതൽ

Published

on

കുണ്ടറ: ഐ. പി. സി. കുണ്ടറ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ത്രിദിന ഉപവാസ പ്രാർത്ഥന ഇന്ന് (മേയ് 22) മുതൽ 24 വരെ അമ്പലത്തുംകാല ഐ. പി. സി. ബേർ-ശേബ സഭയിൽ വെച്ച് നടക്കും. ഐ. പി. സി. കുണ്ടറ സെൻ്റർ ശുശ്രുഷകൻ പാസ്റ്റർ പൊന്നച്ചൻ എബ്രഹാം ഉദ്ഘാടനം നിർവഹിക്കും. എല്ലാ ദിവസവും രാവിലെ 10 മണിക്ക് തുടങ്ങി ഉച്ചയ്ക്ക് 1 മണി വരെയും ഉച്ചയ്ക്ക് ശേഷം 2 മുതൽ 5 വരെ രണ്ട് സെഷനുകളായാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ദൈവമക്കളെയും ഈ യോഗങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നു.

Continue Reading

Breaking

ഐ. പി. സി. വേങ്ങൂർ സെൻ്റർ ക്യാമ്പിന് അനുഗ്രഹീത സമാപനം

Published

on

വേങ്ങൂർ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ വേങ്ങൂർ സെൻ്റർ പുത്രികാ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന FM ’23 യൂത്ത് ക്യാമ്പിന് അനുഗ്രഹീത സമാപനം. ഏപ്രിൽ 6, 7, 8 തീയതികളിൽ വേങ്ങൂർ ന്യൂ ലൈഫ് ബിബ്ലിക്കൾ സെമിനാരിയിൽ വെച്ച് നടന്ന ക്യാമ്പ്, സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ഡോ: ജോൺസൺ ഡാനിയേൽ ഉത്ഘാടനം ചെയ്തു. ബ്രദർ ജയിംസ് ജോർജ് വേങ്ങൂർ, ബ്രദർ ജസ്റ്റിൻ നെടുവേലിൽ, ബ്രദർ ഷിബിൻ ഗിലയാദ്, ബ്രദർ ബ്ലസൻ മാത്യു എന്നിവർ ആശംസാ സന്ദേശങ്ങൾ നൽകി.

പാസ്റ്റർ ചെയിസ് ജോസഫ്, ഡോ: സജികുമാർ കെ. പി. എന്നിവർ തീം അവതരിപ്പിച്ചു. ഇവാ: ഷാർലറ്റ് ടി. മാത്യു, ലിൻ്റാ ഷാർലറ്റ് എന്നിവർ Q&A, കൗൺസലിങ് സെഷനുകൾക്ക് നേതൃത്വം നൽകി. കാത്തിരിപ്പ് യോഗം, കരിയർ ഗൈഡൻസ് ക്ലാസ്, മിഷൻ ചാലഞ്ച്, കൗൺസിലിംഗ് സെഷനുകൾ, Q&A സെഷൻ, ക്യാമ്പ് ഫയർ, തിമഥി ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ പ്രോഗ്രാംസ്, ഔട്ട്ഡോർ ഗെയിമുകൾ എന്നിവ ക്യാമ്പിൻ്റെ പ്രത്യേകതകളായി.

സംഘാടന മികവ് കൊണ്ടും യുവജന പങ്കാളിത്തം കൊണ്ടും ശ്രദ്ധ നേടിയ ക്യാമ്പ് യുവജനങ്ങൾക്ക് ഒരുപോലെ ആവേശമായി. 400-ൽ പരം യുവജനങ്ങൾ രജിസ്റ്റർ ചെയ്തു.

ക്യാമ്പ് ജനറൽ കൺവീനറായി സുവി. വിൽസൺ ശാമുവേലിനൊപ്പം, ബ്രദർ ജെറിൻ ജെയിംസ് , പാ. ഇസ്മായേൽ സി.എ, ബ്രദർ ജോൺ കുട്ടി, സുവി. ജോൺസൻ ജെ, ജെയിംസ് വർഗ്ഗീസ് എന്നിവരും പി. വൈ. പി. എ., സോദരീ സമാജം, സൺഡേസ്കൂൾ കമ്മിറ്റി അംഗങ്ങളും പ്രവർത്തിച്ചു.

Advertisement
Continue Reading

Breaking

പെന്തക്കോസ്തു യുവജന സംഘടന (PYPA) കേരളാ സ്റ്റേറ്റിന് പുതിയ ഭരണസമിതി നിലവിൽ വന്നു

Published

on

വാർത്ത: ബ്രദർ ബിബിൻ കല്ലുങ്കൽ
(പബ്ലിസിറ്റി കൺവീനർ,
പി. വൈ. പി. എ. കേരളാ സ്റ്റേറ്റ്)

കുമ്പനാട് : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ (IPC) യുവജന സംഘടനയായ പെന്തെക്കോസ്ത് യുവജന സംഘടന (PYPA) കേരളാ സ്റ്റേറ്റിന്റെ ജനറൽ ബോഡിയും തിരഞ്ഞെടുപ്പും 03/04/2023 തിങ്കളാഴ്ച രാവിലെ കുമ്പനാട് ഹെബ്രോൻപുരത്ത് വെച്ച് നടന്നു.

പി.വൈ.പി.എ സംസ്ഥാന പബ്ലിസിറ്റി കൺവീനർ പാസ്റ്റർ തോമസ് ജോർജ് കട്ടപ്പന അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സെക്രട്ടറി ഷിബിൻ ജി ശാമുവേൽ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ വെസ്‌ലി പി. ഏബ്രഹാം വരവ് -ചെലവ് കണക്കുകളും അവതരിപ്പിച്ചു.

തുടർന്ന് നടന്ന ജനറൽ ബോഡിക്ക് ഇലക്ഷൻ കമ്മിഷണർ ജെയിംസ് ജോർജ് വേങ്ങൂർ, ഇലക്ഷൻ ഓഫീസർമാരായ പാസ്റ്റർ ജെയിംസ് എബ്രഹാം മാവേലിക്കര, ഫിന്നി പി. മാത്യു എന്നിവർ നേതൃത്വം നൽകി.

കേരളത്തിൽ ഉടനീളം 14 മേഖലകളും,151സെന്ററുകളും, 2500 ൽ അധികം ലോക്കൽ യൂണിറ്റുകളും ഇന്ന് പി.വൈ.പി.എ യ്ക്കുണ്ട്.

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇവാ. ഷിബിൻ ജി. സാമുവേൽ കൊട്ടാരക്കര വിലങ്ങറ വടൂർ വീട്ടിൽ ശാമുവേൽ മോളി ദമ്പതികളുടെ മകനാണ്. അക്സയാണ് ഭാര്യ, ആഗ്നസ് മകളാണ്.

സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ജസ്റ്റിൻ നെടുവേലിൽ മാരാമൺ നെടുവേലിൽ കുടുംബാംഗമാണ്, പാസ്റ്റർ ഷിബു നെടുവേലിൽ ജെസ്സി ദമ്പതികളുടെ മകനാണ്. ഭാര്യ ഗ്ലാഡി സാം. മക്കൾ ലൂക്ക്, ലെവി, ലോറ.

കൂടാതെ വൈസ് പ്രസിഡന്റുമാരായി ഇവാ. മോൻസി പി. മാമൻ (തിരുവനന്തപുരം), ബ്ലെസ്സൻ ബാബു (മണക്കാല), ജോയിന്റ് സെക്രട്ടറിമാരായി ലിജോ സാമുവേൽ (അടൂർ), സന്ദീപ് വിളമ്പുകണ്ടം(വയനാട്), ട്രഷററായി ഷിബിൻ ഗിലെയാദ് (പുനലൂർ), പബ്ലിസിറ്റി കൺവീനറായി ബിബിൻ കല്ലുങ്കൽ(തിരുവല്ല) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

Advertisement

ഐ.പി.സി സംസ്ഥാന വൈസ് പ്രസിഡന്റ് പാസ്റ്റർ ഏബ്രഹാം ജോർജ്ജ് അധ്യക്ഷത വഹിച്ച അനുമോദന സമ്മേളനത്തിൽ ഐ.പി.സി അന്തർദേശീയ പ്രസിഡന്റ് ഡോ. റ്റി വത്സൻ എബ്രഹാം അനുഗ്രഹ സന്ദേശവും പ്രാർത്ഥനയും നിർവഹിച്ചു.

ഐ.പി.സി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ സന്ദേശം അറിയിച്ചു.

Continue Reading

Latest Updates

Top News1 day ago

ഐക്യ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്ന കുടുംബ സംഗമം

ചാത്തങ്കേരി: പെന്തക്കോസ്ത് ഐക്യപ്രവർത്തനങ്ങൾക്ക് ഉർജ്ജം പകർന്ന സമ്മേളനമായിരുന്നു ലൗഡേൽ ഹാളിൽ നടന്ന തിരുവല്ല വെസ്റ്റ് യു.പി.എഫ് കുടുംബസംഗമം.കാവുംഭാഗം, മേപ്രാൽ, വേങ്ങൽ, ചാത്തങ്കേരി, കാരയ്ക്കൽ, പെരിങ്ങര, ഇടിഞ്ഞില്ലം, പെരുന്തുരുത്തി...

Top News3 days ago

ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവെൻഷൻ മെയ് 26 മുതൽ

വയനാട്: ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവെൻഷൻ മെയ് 26 മുതൽ കൽപ്പറ്റ ശാരോൻ ഓഡിറ്റോറിയത്തിൽ നടക്കും.വൈകിട്ട് ആറിന് സുവി.ദാനിയേൽ നീലഗിരിയുടെ നേതൃത്വത്തിൽ ശാരോൻ കൊയറിൻ്റെ...

Top News3 days ago

നെടുമ്പ്രത്ത് ഉപവാസ ഉണർവ് സമ്മേളനങ്ങൾ

നെടുമ്പ്രം: ഐപിസി ഗോസ്പൽ സെൻ്ററിലെ ഉപവാസ ഉണർവ് സമ്മേളനങ്ങൾ നാളെ (25) മുതൽ 27 വരെ 10.30നും 6നും സഭാ ഹാളിൽ നടക്കും. സീനിയർ ശുശ്രൂഷകൻ പാസ്റ്റർ...

Breaking5 days ago

ഐ. പി. സി. കുണ്ടറ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ത്രിദിന ഉപവാസ പ്രാർത്ഥന ഇന്ന് മുതൽ

കുണ്ടറ: ഐ. പി. സി. കുണ്ടറ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ത്രിദിന ഉപവാസ പ്രാർത്ഥന ഇന്ന് (മേയ് 22) മുതൽ 24 വരെ അമ്പലത്തുംകാല ഐ. പി. സി....

Top News3 weeks ago

മേഖല സൺഡേസ്കൂൾ ദിനം മെയ് 14ന്;അർദ്ധ വാർഷിക പരീക്ഷ ജൂൺ 18ന്

കുമ്പനാട്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ മേഖല സൺഡേസ്ക്കൂൾ ദിനമായി 2023 മെയ് 14 വേർതിരിച്ചു.സൺഡേസ്കൂൾ ദിനത്തോടനുബന്ധിച്ച് സഭകളിൽ കുട്ടികളുടെ ആത്മീയ നിലവാരം മെച്ചപ്പെടുത്തുന്ന പ്രോഗ്രാമുകളും സന്ദേശങ്ങളും അവതരിപ്പിക്കും....

Top News4 weeks ago

ഐപിസി ഉപ്പുതറ സെന്ററിന് പുതിയ നേതൃത്വം

പ്രസിഡന്റ് പാസ്റ്റർ കെ. വി വർക്കി, സെക്രട്ടറി പാസ്റ്റർ സുനിൽ വി.ജോൺ_ഉപ്പുതറ : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ഉപ്പുതറ സെന്ററിന് പുതിയ നേതൃത്വം. ഏപ്രിൽ 15 ന്...

Top News4 weeks ago

ഐപിസി സൺ‌ഡേ സ്കൂൾസ് അസോസിയേഷൻ ടീച്ചേഴ്സ് ട്രെയിനിങ് പ്രോഗ്രാം നടന്നു

കോഴിക്കോട്:ഐപിസി സൺ‌ഡേ സ്കൂൾസ് അസോസിയേഷൻ കേരള സ്റ്റേറ്റ് ടീച്ചേഴ്സ് ട്രെയിനിങ് പ്രോഗ്രാം മലപ്പുറം മേഖലയിൽ കോഴിക്കോട് ഫിലദൽഫ്യയ ചർച്ചിൽ വച്ച് ഏപ്രിൽ 27രാവിലെ 10 മുതല്‍ നടന്നു...

Breaking1 month ago

കൊട്ടാരക്കര മേഖലാ പി. വൈ. പി. എ. യുടെയും മണക്കാല ശാലേം പി. വൈ. പി. എ. യുടെയും സുവിശേഷ മഹായോഗവും സംഗീത വിരുന്നും ഇന്നും നാളെയും

വാർത്ത: മാത്യു ജോൺ(പബ്ലിസിറ്റി കൺവീനർ, കൊട്ടാരക്കര മേഖലാ പി. വൈ. പി. എ) കൊട്ടാരക്കര: മേഖലാ പി. വൈ. പി. എ. യുടെയും മണക്കാല ശാലേം പി....

Top News2 months ago

വേൾഡ് പെന്തക്കോസ്തൽ കൗൺസിൽ(വുമൺ ഫെലോഷിപ്പ്) ലേഡീസ് ക്യാമ്പും ബൈബിൾ കൺവെൻഷനും

എറണാകുളം: വേൾഡ് പെന്തക്കോസ്തൽ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ 2023 ഏപ്രിൽ 11 മുതൽ 13 വരെ (ചൊവ്വ മുതൽ വ്യാഴം വരെ ) ട്രിനിറ്റി വർഷിപ്പ് സെൻ്ററിൻ്റെ ഗ്രൗണ്ടിൽ...

Breaking2 months ago

ഐ. പി. സി. വേങ്ങൂർ സെൻ്റർ ക്യാമ്പിന് അനുഗ്രഹീത സമാപനം

വേങ്ങൂർ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ വേങ്ങൂർ സെൻ്റർ പുത്രികാ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന FM ’23 യൂത്ത് ക്യാമ്പിന് അനുഗ്രഹീത സമാപനം. ഏപ്രിൽ 6, 7, 8...

Trending