Top News

ചർച് ഓഫ് ഗോഡ് UAE അസിസ്റ്റന്റ് നാഷണൽ ഓവർസിയറായി ബിഷപ്പ് ഷാൻ മാത്യു നിയമിതനായി

Published

on

UAE അസിസ്റ്റന്റ് നാഷണൽ ഓവർസിയറായി ബിഷപ്പ് ഷാൻ മാത്യു നിയമിതനായി. രാജ്യത്തു താൻ ചെയ്ത ശക്തമായ സുവിശേഷ പ്രവർത്തനങ്ങളുടെ അംഗീകാരമായിട്ടാണ് ദൈവസഭയുടെ അന്തർദേശിയ നേതൃത്വം അദ്ദേഹത്തെ യുഎഇ യുടെ പ്രഥമ അസിസ്റ്റന്റ് നാഷണൽ ഓവർസിയറായി നിയമിക്കുന്നത്.
ദൈവസഭയുടെ മധ്യപൂർവേഷ്യൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്, ഫീൽഡ് ഡയറക്ടറായി ഡോ സ്റ്റീഫൻ ഡാർണൽ, സുപ്രൻഡന്റായി ഡോ പോൾ സ്മിത്‌ഗോൾ UAE നാഷണൽ ഓവർസിയറായി റവ. ഡോ. കെ. ഓ. മാത്യു എന്നിവർ പ്രവർത്തിച്ചു വരുന്നു. ബിഷപ് ഷാൻ മാത്യുവിനെ അസിസ്റ്റന്റ് നാഷണൽ ഓവർസിയറായി നിയമിച്ചുകൊണ്ടുള്ള വേൾഡ് മിഷൻസ്ന്റെ ഔദ്യോഗിക ഉത്തരവ് യുഎഇ നാഷണൽ കൗൺസിലിൽ നാഷണൽ ഓവർസിയർ വായിച്ചു കേൾപ്പിക്കുകയുണ്ടായി.
ദൈവസഭയുടെ അന്തർദേശിയ നേതൃത്വം തന്നിൽ അർപ്പിച്ച വിശ്വാസത്തോടു തികഞ്ഞ വിശ്വസ്തതയോടെ പ്രവർത്തിക്കുന്നതോടൊപ്പം യുഎഇ ൽ ദൈവസഭയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുൻപോട്ടു കൊണ്ടുപോകുവാൻ ആഗ്രഹിക്കുന്നതായി ബിഷപ് ഷാൻ മാത്യു അറിയിച്ചു.
നിലവിൽ ബിഷപ്പ് ഷാൻ മാത്യു ദൈവസഭയുടെ മൾട്ടി കൾച്ചറൽ ഡയറക്ടറും ചർച് യുണൈറ്റഡ് ഷാർജാ സീനിയർ ശുശ്രുഷകനും ഗില്ഗാൽ ബിബ്ലിക്കൽ സെമിനാരി വൈസ് പ്രസിഡന്റും ആണ്.

Advertisement

നിയുക്ത അസിസ്റ്റന്റ് നാഷണൽ ഓവർസിയർ ബിഷപ്പ് ഷാൻ മാത്യുവിനു അഭിനന്ദനങ്ങൾ.

Advertisement

Trending

Exit mobile version