Top News

ലഹരി വിരുദ്ധ സന്ദേശ റാലി നടന്നു

Published

on

വൈപ്പിൻ :ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ വൈദിക വിദ്യാർത്ഥികൾ കേരളമൊട്ടുക്ക് നടത്തുന്ന ലഹരിവിരുദ്ധ സന്ദേശ യാത്ര വൈപ്പിനിൽ എത്തി. ഇതോടനുബന്ധിച്ച് എടവനക്കാട് എബനേസർ പ്രയർ സെൻറർ നേതൃത്വത്തിൽ വൈപ്പിൻ മണ്ഡലത്തിലെ പ്രചരണം ജനുവരി 31ന് വള്ളത്താംകുളങ്ങരയിൽ ആരംഭിച്ചു.

രാവിലെ 9 മണിക്ക് വൈപ്പിൻ എംഎൽഎ ,കെ എൻ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു പാസ്റ്റർ ഷാജി വിരിപ്പിൽ അധ്യക്ഷത വഹിച്ചു പാസ്റ്റർമാരായ ശമുവേൽ പി.ചാക്കോ, സിറിൽ പി.മാത്യു, സുനിൽ ശമുവേൽ, കെ.എം.ഏബ്രഹാം, മനോജ് ചൂരനാട് ,ജെയ്സൻ ജോസഫ്, കോളിൻസ് പോൾ, തുടങ്ങിയവർ പ്രസംഗിച്ചു.വൈപ്പിനിലെ വിവിധയിടങ്ങളിൽ യോഗങ്ങൾ നടത്തി.

Advertisement

Trending

Exit mobile version