Top News

കൊട്ടാരക്കര ഒന്നായി പാടുന്നു ഇവരോടൊപ്പം.ഐപിസി കൊട്ടാരക്കര മേഖല ക്വയർ ശ്രദ്ധേയമായി

Published

on

കൊട്ടാരക്കര ഒന്നായി പാടുന്നു ഇവരോടൊപ്പം
ഐപിസി കൊട്ടാരക്കര മേഖല ക്വയർ ശ്രദ്ധേയമായി

ഒന്നായി ചേർന്ന് ഒരേ സ്വരത്തിൽ ഒരേ വേഷത്തിൽ ഒരുമയോടെ ഒന്നിച്ചു പാടുന്ന കൊട്ടാരക്കര മേഖലയുടെ സംഗീതവിഭാഗം കൺവെൻഷൻ്റെ ആത്മീക അന്തരീക്ഷം വാനോളമുയർത്തി

അർത്ഥസമ്പുഷ്ടമായ പഴയ ആത്മീയ ഗാനങ്ങൾ തെരഞ്ഞെടുത്ത് പാടുന്നത് വേറിട്ട അനുഭവമായി മാറി. “കൊട്ടാരങ്ങളുടെ നാട്” എന്നറിയപ്പെടുന്ന കൊട്ടാരക്കര ആഘോഷങ്ങൾക്കും ആചാരങ്ങൾക്കും ഒരു കുറവും ഇല്ലാത്ത നാടാണ് എന്നാൽ ആത്മീക അനുഭവങ്ങളുടെ നല്ല ദിനങ്ങളാക്കി കൺവെൻഷനെ മാറ്റാൻ കൺവെൻഷൻ ക്വയറിന് സാധിച്ചു എന്നത് വേദിയിൽ എഴുന്നേൽക്കുന്ന എല്ലാ വിശിഷ്ട അതിഥികളുടെയും മുക്തകണ്ഠ പ്രശംസക്ക് പാത്രമായി.


പെന്തക്കോസ്ത് കൺവൻഷൻ വേദികളിൽ കൺവൻഷൻ ക്വയറിന് വലിയ പ്രാധാന്യം ഇല്ലാതിരുന്ന കാലഘട്ടത്തിൽ പാസ്റ്റർ ജേക്കബ് ജോർജ്ജിൻ്റെയും ബ്രദർ ജോജി കൃപയുടെ ഉള്ളിൽ ഉരിതിരിഞ്ഞ ഒരാശയമായിരുന്നു ഒരു ഗായക സംഘം. പത്തനാപുരം കൺവൻഷനിൽ ആരംഭിച്ചു കൊട്ടാരക്കര മേഖല കൺവൻഷനിൽ നിറഞ്ഞ് നിൽക്കാൻ തുടങ്ങിയിട്ട് ഏഴ് വർഷം പിന്നിടുന്നു.


ഐ.പി.സി കൊട്ടാരക്കര മേഖലയിലെ എല്ലാ സെൻ്റെറിൽ നിന്നും നിരവധി കഴിവുറ്റ ഗായകരെ തെരഞ്ഞെടുത്ത് പരിശീലനം നൽകി അണിനിരത്തുക യായിരുന്നു മ്യൂസിക് കൺവീനറായ ബ്രദർ ജോജി കൃപ പത്തനാപുരവും മ്യൂസിക് കോർഡിനേറ്റർ ആയ ബ്രദർ ജേക്കബ് ജോണും. ക്രൈസ്തവ കൈരളിക്ക് സുപരിചിതനായ അനുഗ്രഹീത ഗായകൻ ജെമൽസണിൻ്റെ നേതൃത്വം ടീമിന് മികവേകി.

Advertisement

Trending

Exit mobile version