Breaking

കൊട്ടാരക്കര മേഖലാ കൺവൻഷനിൽ വിപുലമായ ഭക്ഷണക്രമീകരണവും ആയി ഫുഡ് കമ്മിറ്റി

Published

on

കൊട്ടാരക്കര: അറുപത്തിരണ്ടാം ഐപിസി കൊട്ടാരക്കര മേഖലാ കൺവെൻഷൻ ജനുവരി 4 മുതൽ ആരംഭിക്കുകയാണ് സാധാരണ നടന്നുവരുന്നതിൽനിന്ന് വ്യത്യസ്തമായ വിപുലമായ ക്രമീകരണങ്ങളാണ് കൺവെൻഷനിൽ ചെയ്തുവരുന്നത് .സാധാരണയായി ഇട യോഗങ്ങളിൽ ഉച്ച ഭക്ഷണം കൊടുക്കുക പതിവായിരുന്നു എന്നാൽ ഇപ്രാവശ്യം ആയിരക്കണക്കിന് പേർ കൂടുന്ന സംയുക്ത സഭാ യോഗത്തിലും പൊതുയോഗത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഭക്ഷണം നൽകാനാണ് കൺവെൻഷൻ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത് അഞ്ചു ലക്ഷത്തോളം രൂപ അധികച്ചെലവ് വരുമെങ്കിലും എന്ത് ത്യാഗം സഹിച്ചും ഭക്ഷണം നൽകാനുള്ള കഠിന ശ്രമത്തിലാണ് ചുമതലപ്പെട്ടവർ ഫുഡ് കമ്മിറ്റി കൺവീനറായി ബ്രദർ.റോബിൻ RR കൺവെൻഷൻ കമ്മിറ്റിയോട് ചേർന്ന് പ്രവർത്തിക്കുന്നു. ഐ.പി.സി കൊട്ടാരക്കര മേഖലയിലെ എല്ലാ സഭകളിലും ഭക്ഷണക്രമീകരണങ്ങളെ കുറിച്ചുള്ള അറിയിപ്പ് ഉത്തരവാദിത്തപ്പെട്ടവർ നൽകണമെന്ന് മേഖലാ സെക്രട്ടറി ബ്രദർ ജെയിംസ് ജോർജ് അറിയിച്ചു ഐപിസി കിളിമാനൂർ ഏരിയ ശുശ്രൂഷകൻ പാസ്റ്റർ തോമസ് ജോൺ ഭക്ഷണ ക്രമീകരണത്തിലെക്ക് ആദ്യ സംഭാവന നൽകി ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു

വാർത്ത: പാസ്റ്റർ ബോബൻ ക്ലീറ്റസ് (പബ്ലീസിറ്റി & മീഡിയ കൺവീനർ)

Advertisement

Trending

Exit mobile version