Connect with us

Breaking

ഐ. പി. സി. കൊട്ടാരക്കര മേഖലാ കൺവൻഷൻ ജനുവരി 4 മുതൽ

Published

on

കൊട്ടാരക്കര: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കൊട്ടാരക്കര മേഖല 62-ാമത് കൺവൻഷൻ ജനുവരി 4 ബുധൻ മുതൽ 8 ഞായർ വരെ കൊട്ടാരക്കര ബേർ-ശേബ ഗ്രൗണ്ടിൽ വെച്ച് നടക്കും. മേഖലാ പ്രസിഡൻ്റ് പാസ്റ്റർ ബെഞ്ചമിൻ വർഗീസ് ഉത്ഘാടനം നിർവ്വഹിക്കും.

കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ 20 സെൻ്ററുകളിൽ നിന്നുള്ള 400-ാളം സഭകളിൽ നിന്നായി 7000 മുതൽ 10,000 വരെ വിശ്വാസികൾ പങ്കെടുക്കുന്ന യോഗങ്ങളിൽ പാസ്റ്റർ കെ. ജെ. തോമസ് കുമളി, പാസ്റ്റർ ജോൺ എസ്. മരത്തിനാൽ, പാസ്റ്റർ തോമസ് ഫിലിപ്പ്, പാസ്റ്റർ അലക്സ് വെട്ടിക്കൽ, പാസ്റ്റർ വർഗീസ് ഏബ്രഹാം (രാജു മേത്ര), പാസ്റ്റർ ജോൺസൺ ഡാനിയേൽ, പാസ്റ്റർ ഷിബു തോമസ് ഒക്കലഹോമ, പാസ്റ്റർ സാം ജോർജ്, പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ എന്നീ കർത്തൃദാസന്മാർ ദൈവവചനം സംസാരിക്കും.

ഞായറാഴ്ച രാവിലെ 8 മണി മുതൽ പതിനായിരങ്ങൾ കൂടുന്ന പൊതു ആരാധനയോടെ കൺവൻഷൻ സമാപിക്കും.

കൺവൻഷന് വരുന്ന എല്ലാ ദൈവമക്കൾക്കും എല്ലാ ദിവസവും ഉച്ചയ്ക്കും പ്രത്യേകിച്ച് മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഞായറാഴ്ച വരുന്ന എല്ലാവർക്കും ഭക്ഷണം ഒരുക്കിയിട്ടുണ്ടെന്ന് ഫുഡ് കമ്മിറ്റി കൺവീനർ ബ്രദർ റോബിൻ R. R. വാളകം അറിയിച്ചു.

കൺവൻഷന് വരുന്ന ദൈവജനത്തിന് പ്രത്യേക ഗതാഗത സൗകര്യം കെ. എസ്. ആർ. ടി. സി. ഒരുക്കുന്നതാണ്.

ഇന്ന് ഉച്ചയോടെ കൊട്ടാരക്കര പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഐ. പി. സി. കൊട്ടാരക്കര മേഖലാ സെക്രട്ടറി ബ്രദർ ജെയിംസ് ജോർജ് വേങ്ങൂർ, പബ്ലിസിറ്റി & മീഡിയ കൺവീനർ പാസ്റ്റർ ബോബൻ ക്ലീറ്റസ് എന്നിവർ കൺവൻഷൻ്റെ വിശദാംശങ്ങൾ അറിയിച്ചു.

ഐ. പി. സി. കൊട്ടാരക്കര മേഖലാ പ്രസിഡൻ്റ് പാസ്റ്റർ ബെഞ്ചമിൻ വർഗീസ്, ട്രഷറർ ബ്രദർ പി. എം. ഫിലിപ്പ്, ബേർ-ശേബാ സഭാ ശുശ്രൂഷകൻ പാസ്റ്റർ വിൽസൺ പി. ഏബ്രഹാം എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Advertisement
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Breaking

ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭ കുണ്ടറ സെന്ററിൻ്റെ ശുശ്രൂഷകനായി പാസ്റ്റർ പൊന്നച്ചൻ എബ്രഹാം ചുമതലയേറ്റു

Published

on

ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭ കുണ്ടറ സെന്ററിൻ്റെ ശുശ്രൂഷകനായി പാസ്റ്റർ പൊന്നച്ചൻ എബ്രഹാം ചുമതലയേറ്റു. ഇന്ന് (മാർച്ച് 16) അമ്പലത്തുംകാല സെൻ്റ് ജോൺസ് ആഡിറ്റോറിയത്തിൽ നടന്ന മീറ്റിംഗിൽ ഐ. പി. സി. കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി തോമസ് പ്രാർത്ഥിച്ച് ചുമതല ഏൽപിച്ചു. ഐ. പി. സി. കേരളാ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് എബ്രഹാം ജോർജ്, സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, ജോയിന്റ് സെക്രട്ടറി ജയിംസ് ജോർജ്ജ്, ട്രഷറാർ പി. എം. ഫിലിപ്പ് എന്നിവർ നേതൃത്വം വഹിച്ചു. കൊട്ടാരക്കര മേഖലയിലെ സെൻ്റർ ശുശ്രൂഷകന്മാർ, കൗൺസിൽ മെമ്പർമാർ, കുണ്ടറ സെൻ്ററിലെ ശുശ്രൂഷകന്മാർ, വിശ്വാസികൾ എന്നിവർ പങ്കെടുത്തു.

Continue Reading

Breaking

ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫെയർ ബോർഡ് സംസ്ഥാനതല ഉത്‌ഘാടനം സംസ്ഥാന പ്രസിഡൻറ് പാസ്റ്റർ കെ. സി. തോമസ് നിർവഹിച്ചു.

Published

on

വൺ റുപ്പി ചലഞ്ച്‌ ഏറ്റെടുത്ത് തിരുവനന്തപുരം മേഖല

സന്ദീപ് വിളമ്പുകണ്ടം (മീഡിയ കൺവീനർ)

കുമ്പനാട് : ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫെയർ ബോർഡ് സംസ്ഥാനതല ഉത്ഘാടനം സംസ്ഥാന പ്രസിഡൻറ് പാസ്റ്റർ കെ. സി. തോമസ് നിർവഹിച്ചു. മാർച്ച് നാലിന് തിരുവനന്തപുരം മരുതൂരിൽ നടന്ന സമ്മേളനത്തിൽ വെൽഫെയർ ബോർഡ് സോഷ്യൽ മീഡിയ സജി മത്തായി കാതേട്ട് അധ്യക്ഷത വഹിച്ചു. വെൽഫെയർ ബോർഡ് ഐ.പി.സി കേരളാ സ്റ്റേറ്റിലെ എല്ലാ ശുശ്രൂഷകർക്കും കൗൺസിൽ അംഗങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും നൽകുന്ന ഇൻഷുറൻസ് പോളിസി വിതരണോദ്ഘാടനവും നടന്നു.

Advertisement
വൺ റുപ്പി ചലഞ്ച്‌ ബോക്സ് വിതരണ ഉത്‌ഘാടനം സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ നിർവഹിക്കുന്നു

ഐപിസി ഹരിയാന സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ഉമ്മൻ ആണ് എല്ലാ ശുശ്രൂഷകന്മാർക്കമുള്ള ഇൻഷുറൻസിനുള്ള സാമ്പത്തിക സഹായം നല്കുന്നത്. കൂടാതെ സോഷ്യൽ വെൽഫെയർ ബോർഡ് നടപ്പിലാക്കുന്ന വൺ റുപ്പി ചലഞ്ച്‌ ബോക്സ് വിതരണ ഉത്‌ഘാടനം സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ നിർവഹിച്ചു. ശുശ്രൂഷകന്മാരുടെ മക്കളുടെ ഉപരിപഠന സഹായ പദ്ധതി, ഭവനനിർമ്മാണ പദ്ധതി, വിവാഹ സഹായപദ്ധതി, വിധവ സഹായ പദ്ധതി തുടങ്ങിയ പ്രവർത്തനങ്ങളാണ് വൺ റുപ്പി ചലഞ്ചിലൂടെ ബോർഡ് ലക്ഷ്യമിടുന്നത്. സംസ്ഥാന ഭാരവാഹികളായ ട്രഷറാർ പി.എം ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി ജെയിംസ് ജോർജ്, സ്റ്റേറ്റ് കൗൺസിൽ അംഗം ഡേവിഡ് സാം എന്നിവർ ആശംസകൾ അറിയിച്ചു. ബോർഡ് ഭാരവാഹികൾ വിവിധ പദ്ധതികളുടെ വിശദ്ധീകരണങ്ങൾ നടത്തി. സമ്മേളനത്തിൽ ജില്ലയിലെ സെന്റർ ശുശ്രൂഷകന്മാരും, നിരവധി പാസ്റ്റർമാരും, നൂറുകണക്കിന് വിശ്വാസികളും പങ്കെടുത്തു.ഐപിസി കേരള സ്റ്റേറ്റ് ഭരണ സമിതിയുടെ പ്രധാന പദ്ധതികളിലൊന്നായ ‘വൺ റുപ്പി ചലഞ്ച്‌’ പ്രോജക്ടിന് ആവേശകരമായ വരവേൽപ്പാണ് തിരുവനന്തപുരം ജില്ലയിൽ ലഭിച്ചത്. ഉൽഘാടനസമ്മേളനത്തിൽ പങ്കെടുത്ത എല്ലാവരും ബോക്സിൽ പണം നിക്ഷേപിച്ചു മികച്ച പിന്തുണയാണ് പദ്ധതിയ്ക്ക് നൽകിയത്. കേരളത്തിലെ എല്ലാ സഭകളിലും അടുത്ത ദിവസങ്ങളിൽ ബോക്സുകൾ എത്തിക്കും. എല്ലാ സഭകളിലും ഓരോ വിശ്വാസിയും എല്ലാ ഞായറാഴ്ചകളിലും ഓരോ രൂപ (വൺ റുപ്പീ) ഹാളിൽ പ്രത്യേകം സ്ഥാപിക്കപ്പെടുന്ന ബോക്സിൽ നിക്ഷേപിക്കുക. കൃത്യമായ ഇടവേളകളിൽ തുക ശേഖരിക്കുകയും ക്ഷേമ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് പദ്ധതി. ലഭിക്കുന്ന തുക അർഹതപ്പെട്ട കരങ്ങളിൽ എത്തിക്കുക എന്നതാണ് ഈ പ്രോജക്ടിന്റെ ലക്ഷ്യം. സഭാ ജനങ്ങൾക്ക് വലിയ ഭാരം നൽകാതെ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തി ചെയ്യുവാൻ ഉദ്ദേശിക്കുന്ന ഈ പ്രോജക്ടിന് വളരെ പിന്തുണയാണ് വിവിധ സഭകളിൽ നിന്നും നിലവിൽ ലഭിക്കുന്നത്. കൂടാതെ വിദേശ സഭകളേയും, ക്ഷേമ പ്രവർത്തനങ്ങൾക്ക് താൽപ്പരരായ ആളുകളയേയും ഉൾപ്പെടുത്തി വിവിധ ക്ഷേമ പദ്ധതികൾ ആവിഷ്കരിക്കുക എന്നതും മുഖ്യ ലക്ഷ്യമാണ്. സജി മത്തായി കാതേട്ട് (ചെയർമാൻ), ജോസ് ജോൺ കായംകുളം (വൈസ് ചെയർമാൻ), ബേസിൽ അറക്കപ്പടി (സെക്രട്ടറി), പാസ്റ്റർ ബോബൻ ക്ലീറ്റസ് (ജോയിൻ സെക്രട്ടറി) , ജോബി എബ്രഹാം (ട്രഷറർ), പാസ്റ്റർ ജോൺസൺ കുര്യൻ (കോഡിനേറ്റർ), ജോർജ് തോമസ് (ഫിനാൻസ് കോഡിനേറ്റർ), സന്ദീപ് വിളമ്പുകണ്ടം (മീഡിയ കൺവീനർ) തുടങ്ങിയവർ അടങ്ങുന്ന സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. വെസ്ലി മാത്യു (ഡാളസ്) ആണ് ഡയറക്ടർ. സോഷ്യൽ വെൽഫെയർ ബോർഡിന്റെ പ്രവർത്തനങ്ങൾക്കായി കൗൺസിൽ അംഗങ്ങളെ കൂടാതെ എല്ലാ ജില്ലകളിലും കോർഡിനേറ്റരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കും. സ്പോൺസർ ഡയറക്ടർമാരായി പാസ്റ്റർമാരായ എബ്രഹാം ഉമ്മൻ, ജോസഫ് വില്യംസ്, ഫിലിപ്പ് പി. തോമസ്, ജോൺ എസ്. മരത്തിനാൽ എന്നിവർ പ്രവർത്തിക്കുന്നു.

ഇൻഷുറൻസ് പോളിസി വിതരണോദ്ഘാടനം
Continue Reading

Breaking

സോഷ്യൽ വെൽഫെയർ ബോർഡ് സംസ്ഥാനതല ഉദ്ഘാടനവും ഇൻഷുറൻസ് പോളിസി വിതരണവും നാളെ ഫെബ്രു. 4 ന്

Published

on

സോഷ്യൽ വെൽഫെയർ ബോർഡ് സംസ്ഥാനതല ഉദ്ഘാടനവും ഇൻഷുറൻസ് പോളിസി വിതരണവും നാളെ ഫെബ്രു. 4 ന്

കുമ്പനാട് : ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫെയർ ബോർഡ് സംസ്ഥാനതല ഉദ്ഘാടനവും ഇൻഷുറൻസ് പോളിസി വിതരണവും മാർച്ച് 4 ന് തിരുവനന്തപുരം മരുതൂരിൽ നടക്കും. ഐപിസി സംസ്ഥാന പ്രസിഡൻറ് പാസ്റ്റർ കെ. സി. തോമസ് ഉദ്ഘാടനം ചെയ്യും. ഐ.പി.സി കേരള സ്റ്റേറ്റിലെ എല്ലാ ശുശ്രൂഷകന്മാർക്കും കൗൺസിൽ അംഗങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും നല്കുന്ന ഇൻഷുറൻസിന്റെ പോളിസി വിതരണോദ്ഘാടനം സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ നിർവഹിക്കും. സംസ്ഥാന ഭാരവാഹികളായ പാസ്റ്റർ ഏബ്രഹാം ജോർജ് (വൈസ് പ്രസിഡന്റ്), ജോയിന്റ് സെക്രട്ടറിമാരായ പാസ്റ്റർ രാജു ആനിക്കാട് , ജെയിംസ് ജോർജ്, ട്രഷറാർ പി.എം ഫിലിപ്പ് എന്നിവരും പങ്കെടുക്കും. ശുശ്രൂഷകന്മാരുടെ മക്കളുടെ ഉപരിപഠന സഹായ പദ്ധതി, ഭവനനിർമ്മാണ പദ്ധതി, വിവാഹ സഹായപദ്ധതി, വിധവ സഹായ പദ്ധതി തുടങ്ങിയ പ്രവർത്തനങ്ങളാണ് സോഷ്യൽ വെൽഫെയർ ബോർഡ് ലക്ഷ്യമിടുന്നത്.സോഷ്യൽ വെൽഫെയർ ബോർഡ് നടപ്പിലാക്കുന്ന വൺ റുപ്പി ചലഞ്ചിന്റെ ബോക്സ് വിതരണവും തിരുവനന്തപുരത്ത് നടക്കും. കേരളത്തിലെ എല്ലാ സഭകളിലും ബോക്സുകൾ എത്തിക്കും. സോഷ്യൽ വെൽഫെയർ ബോർഡിന്റെ പ്രവർത്തനങ്ങൾക്കായി കൗൺസിൽ അംഗങ്ങളെ കൂടാതെ എല്ലാ ജില്ലകളിലും കോർഡിനേറ്റരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കും.ബ്രദർ സജി മത്തായി കാതേട്ട് (ചെയർമാൻ) ,ജോസ് ജോൺ കായംകുളം (വൈസ് ചെയർമാൻ), ബേസിൽ അറക്കപ്പടി (സെക്രട്ടറി), പാസ്റ്റർ ബോബൻ ക്ലീറ്റസ് (ജോയിൻ സെക്രട്ടറി) ,ജോബി എബ്രഹാം (ട്രഷറർ), പാസ്റ്റർ ജോൺസൺ കുര്യൻ (കോഡിനേറ്റർ), ജോർജ് തോമസ് (ഫിനാൻസ് കോഡിനേറ്റർ) തുടങ്ങിയവർ അടങ്ങുന്ന സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ബ്രദർ വെസ്ലി മാത്യു (ഡാളസ്) ആണ് ഡയറക്ടർ.ഐപിസി ഹരിയാന സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ഉമ്മൻ ആണ് എല്ലാ ശുശ്രൂഷകന്മാർക്കമുള്ള ഇൻഷുറൻസിനുള്ള സാമ്പത്തിക സഹായം നല്കുന്നത്.

Advertisement
Continue Reading

Latest Updates

Breaking1 week ago

ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭ കുണ്ടറ സെന്ററിൻ്റെ ശുശ്രൂഷകനായി പാസ്റ്റർ പൊന്നച്ചൻ എബ്രഹാം ചുമതലയേറ്റു

ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭ കുണ്ടറ സെന്ററിൻ്റെ ശുശ്രൂഷകനായി പാസ്റ്റർ പൊന്നച്ചൻ എബ്രഹാം ചുമതലയേറ്റു. ഇന്ന് (മാർച്ച് 16) അമ്പലത്തുംകാല സെൻ്റ് ജോൺസ് ആഡിറ്റോറിയത്തിൽ നടന്ന മീറ്റിംഗിൽ ഐ....

Breaking2 weeks ago

ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫെയർ ബോർഡ് സംസ്ഥാനതല ഉത്‌ഘാടനം സംസ്ഥാന പ്രസിഡൻറ് പാസ്റ്റർ കെ. സി. തോമസ് നിർവഹിച്ചു.

വൺ റുപ്പി ചലഞ്ച്‌ ഏറ്റെടുത്ത് തിരുവനന്തപുരം മേഖല സന്ദീപ് വിളമ്പുകണ്ടം (മീഡിയ കൺവീനർ) കുമ്പനാട് : ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫെയർ ബോർഡ് സംസ്ഥാനതല ഉത്ഘാടനം...

Top News2 weeks ago

റ്റി.പി.എം ബെംഗളൂരു സെന്റർ കൺവൻഷൻ മാർച്ച് 23 മുതൽ

കൺവൻഷന് മുന്നോടിയായി സുവിശേഷ വിളംബര റാലിയിൽ ശുഭ്രവസ്ത്രധാരികളായ ആയിരക്കണക്കിന് വിശ്വാസികളും ശുശ്രൂഷകരും പങ്കെടുക്കും. ബെംഗളൂരു: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ കർണാടകയിലെ ഏറ്റവും വലിയ ആത്മീയസംഗമമായ ബെംഗളൂരു...

World News3 weeks ago

കുവൈറ്റിലെ ഐക്യ കൂട്ടായ്മ യ്ക്ക് പുതിയ നേതൃത്വം .പാസ്റ്റർ ബെൻസൺ തോമസ് കൺവീനർ

യുണൈറ്റഡ് പെന്തകോസ്തൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ് പാസ്റ്റർ ബെൻസൺ തോമസ് കൺവീനർ , ഷിബു വി. സാം ജനറൽ കോഡിനേറ്റർ , ഡോ. സണ്ണി ആൻഡ്രൂസ് സെക്രട്ടറി,...

Breaking3 weeks ago

സോഷ്യൽ വെൽഫെയർ ബോർഡ് സംസ്ഥാനതല ഉദ്ഘാടനവും ഇൻഷുറൻസ് പോളിസി വിതരണവും നാളെ ഫെബ്രു. 4 ന്

സോഷ്യൽ വെൽഫെയർ ബോർഡ് സംസ്ഥാനതല ഉദ്ഘാടനവും ഇൻഷുറൻസ് പോളിസി വിതരണവും നാളെ ഫെബ്രു. 4 ന് കുമ്പനാട് : ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫെയർ ബോർഡ്...

Top News4 weeks ago

കൊട്ടാരക്കര സെന്റർ പി. വൈ. പി. എ. യ്ക്ക് പുതിയ ഭരണ സമിതി

കൊട്ടാരക്കര : ഇന്നു നടന്ന കൊട്ടാരക്കര സെന്റർ PYPA ജനറൽ ബോഡിയിൽ പുതിയ ഭരണ സമിതി നിലവിൽ വന്നു.*രക്ഷാധികാരി: പാസ്റ്റർ എ ഒ തോമസുക്കുട്ടി**പ്രസിഡന്റ് : പാസ്റ്റർ....

Top News4 weeks ago

ടീൻ ചലഞ്ചും വചനഘോഷണവും നാളെ (26 ന് )

മേപ്രാൽ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സൺഡേസ്കൂൾ – വൈപിഇ സംയുക്തമായി സംഘടിപ്പിക്കുന്ന കിഡ്സ് ആൻഡ് ടീൻസ് ചലഞ്ചായ ഷൈൻ ’23 യും അവേക്ക് സംഗീത...

Top News4 weeks ago

ചർച് ഓഫ് ഗോഡ് UAE അസിസ്റ്റന്റ് നാഷണൽ ഓവർസിയറായി ബിഷപ്പ് ഷാൻ മാത്യു നിയമിതനായി

UAE അസിസ്റ്റന്റ് നാഷണൽ ഓവർസിയറായി ബിഷപ്പ് ഷാൻ മാത്യു നിയമിതനായി. രാജ്യത്തു താൻ ചെയ്ത ശക്തമായ സുവിശേഷ പ്രവർത്തനങ്ങളുടെ അംഗീകാരമായിട്ടാണ് ദൈവസഭയുടെ അന്തർദേശിയ നേതൃത്വം അദ്ദേഹത്തെ യുഎഇ...

Today's Special4 weeks ago

32-മത് ഐ.പി.സി ഉപ്പുതറ സെന്റർ കൺവൻഷൻ ഇന്ന് മുതൽ

ഉപ്പുതറ : 32-മത് ഐ.പി.സി ഉപ്പുതറ സെന്റർ കൺവൻഷൻ ഇന്ന് മുതൽ ആരംഭിക്കും.ഫെബ്രുവരി 26 ഞായർ വരെയാണ് യോഗങ്ങൾ നടക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് 6 മണിമുതൽ...

Obituaries4 weeks ago

ഐ.പി.സി കേരളാ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ. കെ സി തോമസിൻ്റെ കൊച്ചുമകൾ നഥാനിയ മറിയം ഷിജോ (15)നിര്യാതയായി

ഐ.പി.സി കേരളാ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ. കെ സി തോമസിൻ്റെ കൊച്ചുമകളും തേവലക്കര വൈദ്യൻ കുടുംബത്തിൽ പെട്ട കാനാവിൽ ബംഗ്ലാവിൽ ടി ഉമ്മൻ വൈദ്യൻ്റെ മകൻ പാസ്റ്റർ...

Trending