Connect with us

Obituaries

പാസ്റ്റർ എം.എസ്.ഫിലിപ്പിൻ്റെ സഹധർമ്മിണി സൂസമ്മ ഫിലിപ്പ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

Published

on

കൊട്ടാരക്കര : റോയൽ നഗർ പാളക്കോണത്ത്‌ വീട്ടിൽ പരേതനായ എം.കെ.ശാമുവേലിൻ്റെ മകൻ രാജസ്ഥാൻ കാംക്രോളി ഫിൽദൽഫിയ ഫെലോഷിപ്പ് ചർച്ച് സഭാ ശുശ്രൂഷകൻ പാസ്റ്റർ എം.എസ്.ഫിലിപ്പിന്റെ സഹധർമ്മിണി സൂസമ്മ ഫിലിപ്പ് (അമ്മിണി -72) രാജസ്ഥാനിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് രാജസ്ഥാൻ കാംക്രോളി ഫിലദെൽഫിയ ഫെലോഷിപ്പ് ചർച്ചിൽ. അഞ്ച് പതിറ്റാണ്ടുകൾക്ക് മുമ്പ് രാജസ്ഥാനിൽ എത്തിയ സൂസമ്മ വിവിധ സർക്കാർ സ്കൂളുകളിൽ അധ്യാപികയായി പ്രവർത്തിച്ചശേഷം സീനിയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പിലായി സർവീസിൽ നിന്നും വിരമിച്ചു. ജോലിയോടൊപ്പം രാജസ്ഥാൻ ഗ്രാമങ്ങളിൽ സുവിശേഷികരണത്തിൽ ഏറെ അധ്യാനിച്ചു. പരേത തൃശൂർ കൂട്ടാല പൊടിമണ്ണിൽ കുടുംബാംഗമാണ്.മരുഭൂമിയിലെ അപ്പോസ്തോലൻ പരേതനാനായ ഡോ . തോമസ് മാത്യുവിന്റെ ഭാര്യ സഹോദരിയാണ്. മക്കൾ : പരേതനായ റോയി ,അബി (ദുബായ്) , നിസി (കാനഡ) .മരുമക്കൾ: അനു(ദുബായ്), ജോൺസൻ (കാനഡ) .

Advertisement

Obituaries

പാസ്റ്റർ എം. രാജു നിതൃതയിൽ

Published

on

ഐ.പി.സി. ആലപ്പുഴ ഈസ്റ്റ് സെന്ററിൽ ഉൾപ്പെട്ട കായംകുളം (കാക്കനാട്) ഐ.പി.സി.ഏലീം സഭാംഗമായ പാസ്റ്റർ എം. രാജു നിതൃതയിൽ പ്രവേശിച്ചു. നാലു പതിറ്റാണ്ടിലധികം ഇന്ത്യാ പെന്തക്കോസ്തു ദൈവസഭയുടെ ശുശ്രൂഷകനായിരുന്നു സഭകൾ ചെറുതോ വലുതോ എന്നു നോക്കാതെ കർത്താവ് തന്നെ അയച്ച ഇടങ്ങളിലെല്ലാം കഷ്ടതയുടെ നടുവിലും പിറുപിറുപ്പില്ലാതെ കർത്താവിന്റെ വേല ചെയ്തു വടാട്ടുപാറ, ഉറുകുന്ന്, വകയാർ, കൊണ്ടാഴി, പുത്തൻ കുരിശ്, മേലുകാവ്, പനമണ്ണ്, മൂത്തേടം, വട്ടപ്പാടം, കുളനട- മാന്തുക, ഓട്ടാഫീസ്, നൂറനാട,് മാവേലിക്കര ഠൗൺ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സഭാശുശ്രൂഷ നിർവഹിച്ചു. സുവിശേഷീകരണം ജീവിതവൃതമായി കരുതിയ പാസ്റ്റർ എം. രാജു എം.ജി.എം. ഗോസ്പൽ ടീമിന്റെ പ്രസിഡന്റായി പ്രവർത്തിക്കുകയും ആയിരക്കണക്കിനു ഭവനങ്ങളിൽ സുവിശേഷസന്ദേശം എത്തിക്കുകയും നൂറുകണക്കിനു കവലകളിൽ പരസ്യയോഗത്തിൽ പ്രസംഗിക്കുകയും ചെയ്തു. വെൺമണിയിലുള്ള ബൈബിൾ സ്്കൂളിൽ അദ്ധ്യാപകനായും ചില വർഷങ്ങൾ പ്രവർത്തിച്ചു. ഭാര്യ: കുഞ്ഞുമോൾ, മക്കൾ: സാം എം. രാജു (ദുബായ്),സജി എം. രാജു,(ദോഹ), സോജു എം. രാജു (ദോഹ).സംസ്കാരം: ഏപ്രിൽ 22 തിങ്കളാഴ്ച 1 PM ഐപിസി കായംകുളം കാക്കനാട് എലിം സഭ സെമിത്തേരിയിൽ

Continue Reading

Obituaries

കടപ്ര തുമ്പേൽ കിഴക്കേതിൽ വീട്ടിൽ ശ്രീ.റ്റി.ജെ.എബ്രഹാം (ബേബിച്ചായൻ,98) നിത്യതയിൽ

Published

on

നിരണം:കടപ്ര തുമ്പേൽ കിഴക്കേതിൽ വീട്ടിൽ ശ്രീ.റ്റി.ജെ.എബ്രഹാം (ബേബിച്ചായൻ,98) നിത്യതയിൽ ചേർക്കപ്പെട്ടു.കടപ്ര ശാരോൻ ഫെലോഷിപ് ചർച്ച് ആരംഭകാല വിശ്വാസിയാണ്.ഭാര്യ:നിരണം പഴങ്ങേരിൽ കുടുംബാംഗം പരേതയായ മറിയാമ്മ എബ്രഹാം.മക്കൾ:റീന, സജി(അജ്മാൻ ശാരോൻ ചർച്ച് മുൻ പാസ്റ്റർ),രാജു(ദുബായ് ബഥേൽ ശാരോൻ ചർച്ച് സെക്രട്ടറി),റെജി, പരേതനായ റോയ്. മരുമക്കൾ: ജയിംസ്, റോസമ്മ,മിനു,മിനി. സംസ്കാരം പിന്നീട്.

Continue Reading

Obituaries

പാസ്റ്റർ എം. വർഗീസിന്റെ ഭാര്യ ലില്ലിക്കുട്ടി നിത്യതയിൽ

Published

on

കായംകുളം ഇന്ത്യ പെന്തക്കോസ്ത് ദൈവ സഭാ കൊല്ലം നോർത്ത് സെന്റർ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ M. വർഗീസിന്റെ ഭാര്യ ലില്ലിക്കുട്ടി വർഗീസ് (68)നിര്യാതയായി.

സംസ്കാരം 23 ന് വെള്ളിയാഴ്ച 9മണിക്ക് കരുനാഗപ്പള്ളിയിലെ ഭവനത്തിൽ ആരംഭിച്ച് രണ്ടു മണിക്ക് സഭാ സെമിത്തേരിയിൽ ഡിസ്ട്രിക്ട് പാസ്റ്റർ ജെയിംസ് ജോർജിൻ്റെ ശുശ്രൂഷയിൽ നടക്കും.
മക്കൾ വിൽ‌സൺ മാത്യു USA, വർഗീസ് സാം കരുനാഗപ്പള്ളി, ഫിന്നി വർഗീസ് Kuwait.

Advertisement
Continue Reading

Latest Updates

Top News1 day ago

ശാരോൻ ഫെലോഷിപ് ചർച്ച് റാസ് അൽ ഖൈമ (യു എ ഇ) സെന്റർ ഏകദിന ഗോസ്പൽ കൺവൻഷൻ ഏപ്രിൽ 23 ചൊവ്വാഴ്ച

പാസ്റ്റർ പ്രിൻസ് തോമസ് റാന്നി(പവർ വിഷൻ ടി വി പ്രഭാഷകൻ) മുഖ്യ പ്രസംഗകനായെത്തുന്നു യു എ ഇ : ശാരോൻ ഫെലോഷിപ് ചർച്ച് റാസ് അൽ ഖൈമ...

Obituaries5 days ago

പാസ്റ്റർ എം. രാജു നിതൃതയിൽ

ഐ.പി.സി. ആലപ്പുഴ ഈസ്റ്റ് സെന്ററിൽ ഉൾപ്പെട്ട കായംകുളം (കാക്കനാട്) ഐ.പി.സി.ഏലീം സഭാംഗമായ പാസ്റ്റർ എം. രാജു നിതൃതയിൽ പ്രവേശിച്ചു. നാലു പതിറ്റാണ്ടിലധികം ഇന്ത്യാ പെന്തക്കോസ്തു ദൈവസഭയുടെ ശുശ്രൂഷകനായിരുന്നു...

Top News2 weeks ago

വേൾഡ് പെന്തെക്കോസ്തു കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ലേഡീസ് ക്യാമ്പും കൺവെൻഷനും

ഏപ്രിൽ 29 മുതൽ മേയ് 2 വരെ എറണാകുളം മനക്കക്കടവ് ട്രിനിറ്റി വർഷിപ്പ് സെൻറിൽ (വണ്ടർലയ്ക്ക് എതിർവശം) നടക്കും.പ്രാരംഭ ദിനം ഉച്ചക്ക് 2 മണിക്ക് ആരംഭിക്കും. മേയ്...

Top News2 weeks ago

ശാരോൻ സൺഡേസ്കൂൾ നാഷണൽ ക്യാംപ് അടൂരിൽ

തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷൻ അധ്യാപകർക്കും ജൂണിയർ വിദ്യാർഥികൾക്കുമായി സംഘടിപ്പിക്കുന്ന നാഷണൽ ക്യാംപ് ഏപ്രിൽ 9,10 തീയതികളിൽ അടൂർ മാർത്തോമ്മാ യൂത്ത്...

Top News2 weeks ago

ശാരോൻ ഫെലോഷിപ് ചർച്ച് യു എ ഇ റീജിയൻ സൺ‌ഡേ സ്കൂൾ അസോസിയേഷൻ വെബ്‌നർ ഏപ്രിൽ 9 ചൊവ്വാഴ്ച

യു എ ഇ : സൺ‌ഡേ സ്കൂൾ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി ശാരോൻ ഫെലോഷിപ് ചർച്ച് യു എ ഇ റീജിയൻ സൺ‌ഡേ സ്കൂൾ അസോസിയേഷൻ നടത്തുന്ന വെബ്‌നർ...

Top News4 weeks ago

ഐപിസി സൺഡേസ്കൂൾ അസോസിയേഷൻകേരള സ്റ്റേറ്റ് ക്യാമ്പ് മെയ് 13 – 15 വരെ കുട്ടിക്കാനത്ത്

കുമ്പനാട്: ഐപിസി സൺഡേ സ്കൂൾ അസോസിയേഷൻ കേരള സ്റ്റേറ്റ് ക്യാമ്പ് മെയ് 13 മുതൽ 15 വരെ കുട്ടിക്കാനം മാർ ബസേലിയോസ് എൻജിനീയറിങ് കോളേജ് ക്യാമ്പസിൽ നടക്കും...

Top News1 month ago

ഇന്ത്യ പെന്തക്കോസ്ത് ദൈവ സഭപുനലൂർ സെൻ്റർ ശുശ്രൂഷക സമ്മേളനം നടന്നു.

ഐ .പി.സി പുനലൂർ സെന്റർ ശുശ്രൂഷക സമ്മേളനം 2024 മാർച്ച് 20 പകൽ 10 മണി മുതൽ 1 മണി വരെ ഐ.പി.സി. ഹെബ്രോൺ അലിമുക്ക് സഭയിൽ...

Top News1 month ago

സിസ്റ്റർ സൂസൻ ഷാലുവിന് എം.ജി. യൂണിവേഴ്സിറ്റി ബി.എഡ്. ഒന്നാം റാങ്ക്

എറണാകുളം മാമല ശാരോൻ ഫെലോഷിപ് ചർച്ച് ശുശ്രൂഷകൻ ഷാലു ചെറിയാന്റെ ഭാര്യയാണ് സൂസൻ. വാഴൂർ പുളിയ്ക്കൽ കവല(14-ാം മൈൽ) ശാരോൻ ഫെലോഷിപ് ചർച്ച് സഭാംഗം പാറത്താനത്ത് സൂസൻ...

World News1 month ago

ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഹൂസ്റ്റണ്‍ ഫെല്ലോഷിപ്പ് 2024 ലെ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഹൂസ്റ്റണ്‍ : ഹൂസ്റ്റണിലുള്ള ഐ പി സി സഭകളുടെ ഐക്യ കൂട്ടായ്മയായ ഐ പി സി ഹൂസ്റ്റണ്‍ ഫെല്ലോഷിപ്പിന്റെ ജനറല്‍ ബോഡി മാര്‍ച്ച് 10 ശനിയാഴ്ച ഐ...

Top News1 month ago

റ്റി.പി.എം ബെംഗളൂരു വാർഷിക സെന്റർ കൺവൻഷൻ മാർച്ച് 21 മുതൽ

ബെംഗളൂരു: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ കർണാടകയിലെ ഏറ്റവും വലിയ ആത്മീയസംഗമമായ ബെംഗളൂരു സെന്റർ കൺവൻഷൻ മാർച്ച് 21 വ്യാഴം മുതൽ 24 ഞായർ വരെ ഹെന്നൂർ...

Trending

Copyright © 2021 | Faith Track Media