Obituaries
റെവ.ഡോ.ജോസഫ് മാത്യു യാത്രയായ്.സംസ്കാരം പിന്നീട്.
മാവേലിക്കര : ചെറുകോൽ പള്ളത്ത് ബംഗ്ലാവിൽ റവ. ഡോ.ജോസഫ് മാത്യു (53, റെഡീമേഴ്സ് ക്രിസ്ത്യൻ ചർച്ച് മാവേലിക്കര) നിത്യതയിൽ. ഹൃദയാഘാതത്തെ തുടർന്ന് നൈറോബി എയർപോർട്ടിൽ വെച്ചായിരുന്നു അന്ത്യം. ദീർഘനാളത്തെ പൗരോഹിത്യ ശുശ്രൂഷയ്ക്കു ശേഷം കർത്താവിൻ്റെ പ്രത്യേക നിയോഗത്താൽ അദ്ദേഹം ഒരു മിഷനറിയായി ഇറങ്ങി തിരിക്കുകയായിരുന്നു. ദൈവം നൽകിയ ദർശനത്തിന് അനുസരിച്ച് ഇന്ത്യയിലെ സുവിശേഷീകരിക്കപ്പെടാത്ത സമൂഹങ്ങളിലേക്കും അതോടൊപ്പം ആഫ്രിക്കയിലേക്കും ഒരു മിഷനറിയായി കടന്നു പോയി. ദൈവം നൽകിയ ദർശനത്തിൻ്റെ പൂർത്തീകരണത്തിനായി 2009-ൽ “ലൈറ്റ് ദ് വേൾഡ് മിഷൻസ് “ എന്ന ഇൻ്റർ ഡിനോമിനേഷണൽ മിഷൻ സംഘടയ്ക്കു രൂപം നൽകി അനേകരെ ശിഷ്യത്വത്തെ കുറിച്ച് പഠിപ്പിക്കുകയും തനിക്കു ദൈവം നൽകിയ ദർശനം കൈമാറുകയും ചെയ്തു. അനേകം ദൈവദാസന്മാരുടെ മെൻ്റർ ആയി ദൈവീക ദൗത്യ നിർവ്വഹണത്തിനായി അവരെ ഒരുക്കി എടുക്കുവാൻ അദ്ദേഹത്തിനു സാധിച്ചു..അമേരിക്കയിലെ ഫുള്ളർ തിയോളജിക്കൽ സെമിനാരിയിൽ നിന്നു ഡോക്ടറേറ്റ് നേടിയ അച്ചൻ വേദാധ്യാപകൻ, സംഗീതജ്ഞൻ എന്നീ നിലകളിൽ പ്രയോജനപ്പെട്ടിരിന്നെങ്കിലും ഒരു മിഷനറിയായി ആഫ്രിക്കയിൽ ദൈവം ഏൽപ്പിച്ച ശുശ്രൂഷയ്ക്കായി വിശ്രമം കൂടാതെ പ്രവർത്തിച്ചു വരുന്ന അവസരത്തിലാണ് തൻ്റെ അന്ത്യം.
ഭാര്യ സാറാമ്മ ജോസഫ് (ഹൈസ്കൂൾ അദ്ധ്യപിക) മകൻ: കെനസ് ജോസഫ് മാത്യു.
NB :സംസ്കാരം പിന്നീട് നടക്കും.
LTWM FAMILY
Obituaries
റിട്ട. ടെലിഗ്രാഫിസ്റ്റ് കുളത്തൂപ്പുഴ തോപ്പിലയ്യത്ത് എം. ജോർജു കുട്ടി (81) നിര്യാതനായി.
കുളത്തൂപ്പുഴ (കൊല്ലം): റിട്ട. ടെലിഗ്രാഫിസ്റ്റ് കുളത്തൂപ്പുഴ തോപ്പിലയ്യത്ത് എം. ജോർജു കുട്ടി (81) നിര്യാതനായി. സംസ്ക്കാരം സെപ്തം. 13 വെള്ളിയാഴ്ച്ച രാവിലെ 10 നു ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം ഉച്ചയ്ക്കു രണ്ടിനു കുളത്തൂപ്പുഴ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ സെമിത്തേരിയിൽ.ഡിപ്പാർട്ടുമെന്റ് ഓഫ് ടെലികോമിൽ (P&T / DOT) ഗ്വാളിയോർ, ഇൻഡോർ, തുടങ്ങി കേരളത്തിൽ കോട്ടയം, തിരുവനന്തപുരം, കൊല്ലം (CTO – Central Telegraph Office) സി.ടി.ഒ. കളിൽ സേവനം ചെയ്തിട്ടുണ്ട്.പത്തനാപുരം പനച്ചമൂട്ടിൽ ചിന്നമ്മ ജോർജ് ആണ് ഭാര്യ. സാമൂഹിക പ്രവർത്തകനായ കുളത്തൂപ്പുഴ ഷിബുവിന്റെ പിതാവാണ്. മറ്റു മക്കൾ: ഷെർളി തോമസ്, ലിജി ബിജു. (മൂന്നു മക്കളും യു.എസ്.എ. യിൽ ആണ്). *മരുമക്കൾ*: മറിയാമ്മ എസ്. ജോർജ് (മോനി), ജോൺ എം. തോമസ് (ജിബോയി) യു.എസ്.എ., തിരുവല്ല നെല്ലിശ്ശേരിൽ ബിജു ആന്റണി (യു.എസ്.എ.).*കൊച്ചു മക്കൾ*: പ്രിയ ജെറിൻ മാത്യു, പ്രീതി എസ്. ജോർജ്, പ്രെയ്സ് എസ്. ജോർജ്, ഗ്രെയ്സ് സാറ ബിജു, ഫെയ്ത്ത് ജോർജീന തോമസ്.
Obituaries
പാസ്റ്റർ എം. രാജു നിതൃതയിൽ
ഐ.പി.സി. ആലപ്പുഴ ഈസ്റ്റ് സെന്ററിൽ ഉൾപ്പെട്ട കായംകുളം (കാക്കനാട്) ഐ.പി.സി.ഏലീം സഭാംഗമായ പാസ്റ്റർ എം. രാജു നിതൃതയിൽ പ്രവേശിച്ചു. നാലു പതിറ്റാണ്ടിലധികം ഇന്ത്യാ പെന്തക്കോസ്തു ദൈവസഭയുടെ ശുശ്രൂഷകനായിരുന്നു സഭകൾ ചെറുതോ വലുതോ എന്നു നോക്കാതെ കർത്താവ് തന്നെ അയച്ച ഇടങ്ങളിലെല്ലാം കഷ്ടതയുടെ നടുവിലും പിറുപിറുപ്പില്ലാതെ കർത്താവിന്റെ വേല ചെയ്തു വടാട്ടുപാറ, ഉറുകുന്ന്, വകയാർ, കൊണ്ടാഴി, പുത്തൻ കുരിശ്, മേലുകാവ്, പനമണ്ണ്, മൂത്തേടം, വട്ടപ്പാടം, കുളനട- മാന്തുക, ഓട്ടാഫീസ്, നൂറനാട,് മാവേലിക്കര ഠൗൺ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സഭാശുശ്രൂഷ നിർവഹിച്ചു. സുവിശേഷീകരണം ജീവിതവൃതമായി കരുതിയ പാസ്റ്റർ എം. രാജു എം.ജി.എം. ഗോസ്പൽ ടീമിന്റെ പ്രസിഡന്റായി പ്രവർത്തിക്കുകയും ആയിരക്കണക്കിനു ഭവനങ്ങളിൽ സുവിശേഷസന്ദേശം എത്തിക്കുകയും നൂറുകണക്കിനു കവലകളിൽ പരസ്യയോഗത്തിൽ പ്രസംഗിക്കുകയും ചെയ്തു. വെൺമണിയിലുള്ള ബൈബിൾ സ്്കൂളിൽ അദ്ധ്യാപകനായും ചില വർഷങ്ങൾ പ്രവർത്തിച്ചു. ഭാര്യ: കുഞ്ഞുമോൾ, മക്കൾ: സാം എം. രാജു (ദുബായ്),സജി എം. രാജു,(ദോഹ), സോജു എം. രാജു (ദോഹ).സംസ്കാരം: ഏപ്രിൽ 22 തിങ്കളാഴ്ച 1 PM ഐപിസി കായംകുളം കാക്കനാട് എലിം സഭ സെമിത്തേരിയിൽ
Obituaries
കടപ്ര തുമ്പേൽ കിഴക്കേതിൽ വീട്ടിൽ ശ്രീ.റ്റി.ജെ.എബ്രഹാം (ബേബിച്ചായൻ,98) നിത്യതയിൽ
നിരണം:കടപ്ര തുമ്പേൽ കിഴക്കേതിൽ വീട്ടിൽ ശ്രീ.റ്റി.ജെ.എബ്രഹാം (ബേബിച്ചായൻ,98) നിത്യതയിൽ ചേർക്കപ്പെട്ടു.കടപ്ര ശാരോൻ ഫെലോഷിപ് ചർച്ച് ആരംഭകാല വിശ്വാസിയാണ്.ഭാര്യ:നിരണം പഴങ്ങേരിൽ കുടുംബാംഗം പരേതയായ മറിയാമ്മ എബ്രഹാം.മക്കൾ:റീന, സജി(അജ്മാൻ ശാരോൻ ചർച്ച് മുൻ പാസ്റ്റർ),രാജു(ദുബായ് ബഥേൽ ശാരോൻ ചർച്ച് സെക്രട്ടറി),റെജി, പരേതനായ റോയ്. മരുമക്കൾ: ജയിംസ്, റോസമ്മ,മിനു,മിനി. സംസ്കാരം പിന്നീട്.
-
Breaking11 months ago
ഐപിസി സോദരി സമാജം:ആനി തോമസ് സംസ്ഥാന പ്രസിഡന്റ്;ജയമോള് രാജു സെക്രട്ടറി
-
Breaking9 months ago
ഗൂഗിൾ പേ ഉപയോഗിക്കുന്നവർ ഈ ആപ്പുകൾ ഡിലീറ്റ് ചെയ്യുക, അല്ലങ്കിൽ പണി കിട്ടും.
-
Breaking12 months ago
സി. ജെ. മാനുവേൽ ഉപദേശിയുടെ സംസ്കാരം നാളെ
-
Top News12 months ago
വിധവാ പെൻഷൻ :അപേക്ഷകൾ ക്ഷണിക്കുന്നു.
-
Breaking9 months ago
പി. വൈ. പി. എ. കേരള സംസ്ഥാന താലന്ത് പരിശോധന ‘മികവ് 2K23’ നാളെ
-
Breaking9 months ago
ഐ പി സി കുണ്ടറ സെൻ്റർ 21-ാമത് വാർഷിക കൺവൻഷൻ ഇന്ന് മുതൽ
-
Breaking9 months ago
ഐ.പി.സി നിലമേല് സെന്റര് 9-ാം മത് വാര്ഷിക കണ്വന്ഷന് ജനുവരിയില്
-
Obituaries12 months ago
ഗീവർഗ്ഗീസ് എബ്രഹാം (അവറാച്ചൻ -86) അക്കരെ നാട്ടിൽ