Connect with us

Breaking

പി. വൈ. പി. എ. കൊട്ടാരക്കര മേഖലയുടെ ഏകദിന ക്യാമ്പിന്
അനുഗ്രഹീത സമാപനം

Published

on

കൊട്ടാരക്കര: മേഖലാ പി. വൈ. പി. എ. യുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ10, ശനിയാഴ്ച (10/09/2022) കൊട്ടാരക്കര ബേർ-ശേബ ഹാളിൽ വെച്ച് നടന്ന ഏകദിന ക്യാമ്പിന് അനുഗ്രഹീത സമാപനം. യുവജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ക്യാമ്പിൽ റജിസ്റ്റർ ചെയ്ത 275 യുവജനങ്ങൾ ഉൾപ്പെടെ 300-ൽ പരം ആളുകൾ പങ്കെടുത്തു.

രാവിലെ 9 മണിക്ക് ആരംഭിച്ച ക്യാമ്പ് പി. വൈ. പി. എ. കേരളാ സ്റ്റേറ്റ് സെക്രട്ടറി ഇവാ: ഷിബിൻ ജി. ശാമുവേൽ ഉത്ഘാടനം ചെയ്തു. കൊട്ടാരക്കര മേഖലാ പ്രസിഡൻ്റ് പാസ്റ്റർ സാം ചാക്കോ അധ്യക്ഷനായിരുന്നു. കൊട്ടാരക്കര മേഖലാ പി. വൈ. പി. എ. ജോയിൻ്റ് സെക്രട്ടറി ബ്രദർ ജോയൽ റെജി സ്വാഗതം ആശംസിച്ചു. പാസ്റ്റർ എബി അയിരൂർ ക്ലാസ്സ് നയിച്ചു.

ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 4 മണി വരെ തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ചിൽഡ്രൻസ് ഫെസ്റ്റ് നടന്നു. കൊട്ടാരക്കര മേഖലാ പി. വൈ. പി. എ. കൗൺസിൽ അംഗം അഡ്വ: ബിനോയ് കൊട്ടാരക്കര അധ്യക്ഷനായിരുന്നു.

വൈകിട്ട് നാലരയ്ക്ക് ആരംഭിച്ച മൂന്നാമത് സെഷനിൽ ഐ. പി. സി. കേരളാ സംസ്ഥാന കൗൺസിൽ മെമ്പർ ബ്രദർ തോമസ് ജോൺ കൊട്ടാരക്കര അധ്യക്ഷനായിരുന്നു. കൊട്ടാരക്കര മേഖലാ പി. വൈ. പി. എ. പബ്ലിസിറ്റി കൺവീനർ ബ്രദർ മാത്യു ജോൺ സ്വാഗതപ്രസംഗം നടത്തി. ഐ. പി. സി. കേരളാ സ്റ്റേറ്റ് ജോയിൻ്റ് സെക്രട്ടറി ബ്രദർ ജെയിംസ് ജോർജ് മെറിറ്റ് അവാർഡ് വിതരണം ഉത്ഘാടനം ചെയ്തു. കൊട്ടാരക്കര മേഖലയിലെ പത്താം ക്ലാസ്സ്, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ 30 കുട്ടികൾക്ക് മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു. 2020 – വർഷത്തെ താലന്ത് പരിശോധനയുടെ സമ്മാനങ്ങൾ വിതരണം ചെയ്തു. പുനലൂർ സെൻ്റർ പി. വൈ. പി. എ. അംഗങ്ങൾ മനോഹരമായ കൊറിയോഗ്രഫി അവതരിപ്പിച്ചു. പി. വൈ. പി. എ. മെതുകുമേൽ അംഗം ദേബോര കഥാപ്രസംഗം അവതരിപ്പിച്ചു.

വിവിധ സെഷനുകളിലെ അദ്ധ്യക്ഷന്മാർ

അവസാന സെഷനിൽ ഐ. പി. സി. കേരളാ സ്റ്റേറ്റ് ജോയിൻ്റ് സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട് അനുഗ്രഹീത സന്ദേശം നൽകി. ഐ. പി. സി. നിലമേൽ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ജി. തോമസ്കുട്ടി അധ്യക്ഷനായിരുന്നു. പി. വൈ. പി. എ. കൊട്ടാരക്കര മേഖലാ ട്രഷറർ ബ്രദർ ജെറിൻ ജെയിംസ് സ്വാഗതം ചെയ്തു. മേഖല ലാ പി. വൈ. പി. എ. സെക്രട്ടറി ബ്രദർ ഷിബിൻ ഗിലെയാദ് കൃതജ്ഞത അറിയിച്ചു. രാത്രി 9 മണിയോടെ ക്യാമ്പ് അവസാനിച്ചു.

ബ്രദർ ബിജോയ് തമ്പി, രമ്യ സാറ ജേക്കബ്, ഇവഞ്ചലിൻ ജോൺസൺ മേമന എന്നിവരോടൊപ്പം കൊട്ടാരക്കര മേഖലാ പി. വൈ. പി. എ. ക്വയർ പ്രെയിസ് & വർഷിപ്പിന് നേതൃത്വം നൽകി.

ഐ. പി. സി. കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായ ബ്രദർ റോബിൻ RR വാളകം, പാസ്റ്റർ ബോബൻ ക്ലീറ്റസ് എന്നിവർ ആശംസകൾ അറിയിച്ചു.

മേഖലാ പി. വൈ. പി. എ. പ്രസിഡൻ്റ് പാസ്റ്റർ സാം ചാക്കോ, വൈസ് പ്രസിഡൻ്റുമാരായ ബ്രദർ ബ്ലസ്സൻ ബാബു, ബ്രദർ ബ്ലെസ്സൻ മാത്യു, സെക്രട്ടറി ബ്രദർ ഷിബിൻ ഗിലെയാദ്, ജോയൻ്റ് സെക്രട്ടറി ബ്രദർ ജോയൽ റെജി, ട്രഷറർ ബ്രദർ ജെറിൻ ജെയിംസ് എന്നിവർ നേതൃത്വം നൽകി.

പബ്ലിസിറ്റി കൺവീനർ
ബ്രദർ മാത്യു ജോൺ

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Breaking

സംയുക്ത ഉപവാസ പ്രാർത്ഥനയ്ക്ക് നാളെ തുടക്കം

Published

on

പുനലൂർ: ഐ.പി. സി പുനലൂർ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ നാളെ മുതൽ ത്രിദിന ഉപവാസ പ്രാർത്ഥന നടക്കും. സെൻ്റർ മിനിസ്റ്റർ *പാസ്റ്റർ ജോസ് കെ ഏബ്രഹാം* ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ *മനോജ് കുഴിക്കാല ,അനീഷ് കൊല്ലം* എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. നാളെ ഡിസംബർ 5ന് *വിളക്കുടി ഐ.പി.സി ബെരാഖാ വർഷിപ്പ് സെൻ്ററിൽ* രാവിലെ 9.30 ന് ഉപവാസ പ്രാർത്ഥന ആരംഭിക്കും.6 ന് കോക്കാട് ഐ.പി.സി യിലും 7 ന് അരീപ്ലാച്ചി ഐ.പി.സിയിലുമായിട്ടാണ് യോഗങ്ങൾ നടക്കുന്നത്.

Continue Reading

Breaking

ഐപിസി സൺഡേ സ്കൂൾ അസോസിയേഷൻ സംസ്ഥാന താലന്ത് പരിശോധനഡിസംബർ 3ന്

Published

on

കുമ്പനാട് :ഐപിസി സൺഡേ സ്കൂൾ അസോസിയേഷൻ സംസ്ഥാന താലന്ത് പരിശോധന കുമ്പനാട് ഹെബ്രോൻപുരത്ത് വച്ച് ഡിസംബർ 3ശനി രാവിലെ 8.30മുതല്‍ നടക്കും .ഡപ്യുട്ടി ഡയറക്ടർ ബെന്നി പൂള്ളോലിക്കലിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനം ഡയറക്ടർ പാസ്റ്റർ ജോസ് തോമസ് ജേക്കബ് ഉല്ഘാടനം ചെയ്യും. അസ്സോസ്സിയേറ്റ് സെക്രട്ടറി പാസ്റ്റർ റ്റി എ തോമസ് വടക്കഞ്ചേരി ,.സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ തോമസ്മാത്യു ചാരുവേലി ,ട്രഷറാർ ഫിന്നി പി മാത്യു എന്നിവർ പ്രഭാഷണം നടത്തും .പാസ്റ്റർ വിറ്റി അന്ത്രയോസ്‌ ,പാസ്റ്റർ ബിജു വർഗീസ്സ് ,സഹോദരന്മാരായ സജി എം വർഗിസ്‌ ,ജോജി ഐപ്പ് മാത്യൂസ് എന്നിവർ നേതൃത്വം നല്കും . സംസ്ഥാനത്തെ 14മേഖലകളിൽ നിന്നും വിവിധ വിഷയങ്ങളിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥികള്‍ പങ്കെടുക്കും .പങ്കെടുക്കുന്ന മുഴുവൻ വിദ്യാർത്ഥികള്‍ക്കും ഉച്ചഭക്ഷണം അസ്സോസ്സിയേഷൻ സൗജന്യമായി നല്കും . ഭക്ഷണത്തിനുള്ള കൂപ്പൺ റജിസ്ട്രെഷൻ കൗണ്ടറിൽ നിന്നും മെഖലാ ഭാരവാഹികൾ കൈപ്പറ്റേണ്ടതാണ് . മേഖലകലിൽ നിന്നുള്ള ലിസ്റ്റ് സ്വികരിക്കുന്ന സമയം നവംബർ 22 ന് അവസാനിച്ചു .സംസ്ഥാന താലന്ത് പരിശോധനാഫലത്തിന്റെ കോപ്പി അന്നേ ദിവസം വൈകിട്ട് മെഖലാ ഭാരവാഹികൾക്ക് നൽകുന്നതാണ് .അധ്യാപകരുടെ താലന്ത് പരിശോധന പിന്നീട് നടത്തും .കൂടുതൽ വിവരങ്ങൾക്ക് -പാസ്റ്റർ TA തോമസ് വടക്കഞ്ചേരിയുമായി ബന്ധപ്പെടുക .ഫോൺ :94478 66414

Continue Reading

Breaking

ഒറ്റപ്പേരാണോ പാസ്പോർട്ടിൽ? ശ്രദ്ധിക്കണം;യാത്രനിഷേധിക്കപ്പെട്ടെക്കാം

Published

on

Adv

ദുബൈ: ഇന്ത്യൻ പാസ്പോർട്ടിൽ സർ നെയിം ചേർക്കാതെ ഒറ്റപ്പേര് മാത്രമുള്ളവർക്ക് മുന്നറിയിപ്പുമായി നാഷനൽ അഡ്വാൻസ് ഇൻഫർമേഷൻ സെന്‍റർ (എൻ.എ.ഐ.സി). സന്ദർശക വിസയിൽ എത്തുന്ന ‘ഒറ്റപ്പേരുകാർക്ക്’ യു.എ.ഇയിലേക്ക് പ്രവേശനാനുമതി നൽകില്ലെന്ന് എൻ.എ.ഐ.സി അറിയിച്ചു. എന്നാൽ, റസിഡന്‍റ് വിസക്കാർക്ക് ഈ നിയമം ബാധകമല്ല.’മുഹമ്മദ്’ എന്ന പേര് മാത്രം പാസ്പോർട്ടിൽ രേഖപ്പെടുത്തിയവർക്ക് സന്ദർശനം അനുവദിക്കില്ലെന്ന് ഉദാഹരണമായി അധികൃതർ പറഞ്ഞു.
പാസ്പോർട്ടിൽ ‘ഗിവൺ നെയിം’ മാത്രം നൽകിയവർക്കാണ് ഇത് തിരിച്ചടിയാകുന്നത്. നേരത്തേ അയാട്ട ഇത്തരം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇപ്പോൾ ഇത് കൂടുതൽ കടുപ്പിച്ചിരിക്കുകയാണ്. വ്യാജ വിസക്കാരെ പിടികൂടുന്നതിനാണ് നടപടി.

adv
Continue Reading

Latest Updates

Breaking2 days ago

സംയുക്ത ഉപവാസ പ്രാർത്ഥനയ്ക്ക് നാളെ തുടക്കം

പുനലൂർ: ഐ.പി. സി പുനലൂർ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ നാളെ മുതൽ ത്രിദിന ഉപവാസ പ്രാർത്ഥന നടക്കും. സെൻ്റർ മിനിസ്റ്റർ *പാസ്റ്റർ ജോസ് കെ ഏബ്രഹാം* ഉദ്ഘാടനം ചെയ്യുന്ന...

Top News1 week ago

ശാരോൻ ഫെലോഷിപ്പ് ചർച്ച് യു.എ.ഇ റീജിയൺ: സംയുക്ത സഭായോഗം ഡിസം. 11 ന്

ഷാർജ : ശാരോൻ ഫെലോഷിപ്പ് ചർച്ച് U.A.E. റീജിയന്റെ സംയുക്ത സഭാ യോഗം ഡിസംബർ 11 ഞാറാഴ്ച പകൽ ഒൻപത് മണി മുതൽ അജ്‌മാനിലെ വിന്നേഴ്സ് ക്ലബ്...

Breaking2 weeks ago

ഐപിസി സൺഡേ സ്കൂൾ അസോസിയേഷൻ സംസ്ഥാന താലന്ത് പരിശോധനഡിസംബർ 3ന്

കുമ്പനാട് :ഐപിസി സൺഡേ സ്കൂൾ അസോസിയേഷൻ സംസ്ഥാന താലന്ത് പരിശോധന കുമ്പനാട് ഹെബ്രോൻപുരത്ത് വച്ച് ഡിസംബർ 3ശനി രാവിലെ 8.30മുതല്‍ നടക്കും .ഡപ്യുട്ടി ഡയറക്ടർ ബെന്നി പൂള്ളോലിക്കലിന്റെ...

Breaking2 weeks ago

ഒറ്റപ്പേരാണോ പാസ്പോർട്ടിൽ? ശ്രദ്ധിക്കണം;യാത്രനിഷേധിക്കപ്പെട്ടെക്കാം

ദുബൈ: ഇന്ത്യൻ പാസ്പോർട്ടിൽ സർ നെയിം ചേർക്കാതെ ഒറ്റപ്പേര് മാത്രമുള്ളവർക്ക് മുന്നറിയിപ്പുമായി നാഷനൽ അഡ്വാൻസ് ഇൻഫർമേഷൻ സെന്‍റർ (എൻ.എ.ഐ.സി). സന്ദർശക വിസയിൽ എത്തുന്ന ‘ഒറ്റപ്പേരുകാർക്ക്’ യു.എ.ഇയിലേക്ക് പ്രവേശനാനുമതി...

Breaking2 weeks ago

ഐ.പി.സി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയന് പുതിയ ഭാരവാഹികൾ പാസ്റ്റർ കെ.സി ജോൺ പ്രസിഡന്റ്, പാസ്റ്റർ റോയി വാകത്താനം സെക്രട്ടറി 

ഫ്‌ളോറിഡ: ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നവംബർ 19 ശനിയാഴ്ച്ച ഓർലാന്റോയിൽ വെച്ച് നടത്തപ്പെട്ടു. ജിയൻ ഭാരവാഹികളായി പാസ്റ്റർ കെ. റീസി...

Breaking2 weeks ago

പി. വൈ. പി. എ. പത്തനംതിട്ട മേഖലയ്ക്ക് പുതിയ ഭരണസമിതി

പത്തനംതിട്ട: പി. വൈ. പി. എ. പത്തനംതിട്ട മേഖലയുടെ 2022-25 കാലയളവിലേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു. നവംബർ 20 ന് വൈകിട്ട് മൂന്നരയ്ക്ക് ഐ. പി. സി. പത്തനംതിട്ട...

Breaking3 weeks ago

ഐക്യ പെന്തെകോസ്ത് സമ്മേളനം വെള്ളറടയിൽ

വെള്ളറട: കേരളത്തിലെ എല്ലാ പെന്തെക്കോസ്ത് പ്രസ്ഥാനങ്ങളേയും ഏകോപിപ്പിച്ച് പ്രവർത്തിക്കണം എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിരിക്കുന്ന പെന്തെകോസ്ത് സമൂഹത്തിൻ്റെ തിരുവനന്തപുരം ജില്ലയുടെ സമ്മേളനം നവംബർ മുപ്പതിന് വെള്ളറടയിൽ നടക്കും. ശുശ്രൂഷകന്മാരും...

Breaking3 weeks ago

സജി മത്തായി കാതേട്ടിന്റെ പിതാവ് കെ സി മത്തായി കർതൃസന്നിധിയിൽ

കാതേട്ട് വീട്ടിൽ കെ.സി മത്തായി കർതൃ സന്നിധിയിൽതൃശൂർ: കൊണ്ടാഴി കാതേട്ട് വീട്ടിൽ കെ.സി മത്തായി കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ഐപിസി കൊണ്ടാഴി സഭയാണ്. സംസ്കാരം പിന്നീട്.ഭാര്യ: സാറാമ്മ...

Breaking3 weeks ago

പെരുമ്പാവൂരിലെ പ്രമുഖ വ്യവസായിയും ബ്രദറൻ സഭാ അംഗവും ആയ കെ.വി.സാമുവൽ (ജോർജ്ജ്കുട്ടി – 65) നിര്യാതനായി

പെരുമ്പാവൂർ: പ്രമുഖ വ്യവസായിയും ബ്രദറൻ സഭാ അംഗവും ആയ കെ.വി.സാമുവൽ (ജോർജ്ജ്കുട്ടി- 65) നിര്യാതനായി. സംസ്കാരം പിന്നീട്.സുവിശേഷ പ്രവർത്തനങ്ങളിലും ഉത്സാഹിയായിരുന്ന കെ.വി. സാമുവൽ സഭാ വിഭാഗ വ്യത്യാസമില്ലാതെ...

Breaking4 weeks ago

ഐ പി സി ചേരാനെല്ലൂർ ബൈബിൾ കൺവൻഷൻ

എറണാകുളം : ഐ പി സി ചേരാനെല്ലൂർ വർഷിപ്പ് സെന്റെറിന്റെ ആഭിമുഖ്യത്തിൽ 2022 ഡിസംബർ 15 മുതൽ 18 വരെ മാതിരപ്പളളി ജ്വല്ലേഴ്സ് ഹാളിൽ വെച്ച് ബൈബിൾ...

Trending